2020 ഇന്ത്യൻ ജനാധിപത്യം പൗരൻമാരെ നോക്കിയ വിധം രഘുനന്ദൻ എഴുതുന്നു.
ഇന്ത്യ അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോയ വര്ഷം എന്ന് വിളിക്കാം 2020 നെ.
രാഷ്ട്രീയപരമായ നിരുത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഒരു വശത്തെങ്കിൽ മറ്റേതൊരു ലോകരാജ്യത്തെയും പോലെ ഇന്ത്യയും കോവിഡിന്റെ പിടിയിൽ അമർന്നു കഴിയുന്ന ദയനീയ അവസ്ഥയായിരുന്നു മറുവശത്ത്.
2020 പിറക്കുമ്പോൾ തന്നെ ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും മുർദ്ധന്യമായ അവസ്ഥയിൽ ഭരണാധികാരികളാൽ പരിക്കേൽക്കുകയായിരുന്നു. പൗരത്വ ബില്ലിനെതിരെ ക്യാംപസുകളും പൊതു ജീവിതവും ശക്തമായ സമരപരിപാടികളായിലായിരുന്നു അന്ന്. നിരവധി വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ജയിലിലടയ്ക്കപ്പെട്ടു തെരുവുകളിൽ പരിക്കേറ്റു വീണു. അതി ഹൈന്ദവ വികാരം പോലീസ് വേഷങ്ങളിൽ പോലും പ്രതിഷേധിക്കുന്നവരോട് ഏറ്റുമുട്ടി. ഡൽഹിയിൽ നിന്നും അപ്പോഴും പ്രതികരണം നിശബ്ദമായിരുന്നു. ഏതാണ്ട് ജനുവരി അവസാനം കോവിഡ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യ...