Wednesday, June 23

Editors Pic

രഹസ്യകരാറുമായി സുക്കര്ബെർഗ്ഗും സംഘപരിവാറും
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

രഹസ്യകരാറുമായി സുക്കര്ബെർഗ്ഗും സംഘപരിവാറും

  മുസ്ലീങ്ങള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിങ്ക്യാ മുസ്ലീങ്ങളെ വെടിവെച്ചു കൊല്ലണമെന്നുമൊക്കെയുള്ള നിരന്തരമായ പോസ്റ്റുകളാണ് തെലങ്കാനയില്‍നിന്നുള്ള ബിജെപി നേതാവായ ടി രാജസിംങിന്റെ വകയായി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ മാനദണ്ഡങ്ങള്‍ രാജ സിംങ് ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അതിൻ്റെ ഭാഗമായി അപകടകരം എന്ന വിഭാഗത്തില്‍ അദ്ദേഹത്തെ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും രാജസിംങിനെ നിരോധിക്കാനായി തീരുമാനമുണ്ടാകുകയും ചെയ്തതായി അറിഞ്ഞു.. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമായ തുടരുകയാണ്. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ നേതൃത്വം സംഘപരിവാറിന്റെ വിദ്വെഷപ...
നിരപരാധി ശിക്ഷിക്കപ്പെടാം, ഇതാ കേന്ദ്രസർക്കാർ ഇന്ത്യൻ പീനൽകോഡ് മാറ്റിയെഴുതുന്നു ; രഘുനന്ദനൻ എഴുതുന്നു
Editors Pic, Featured News, കാഴ്ചപ്പാട്, ദേശീയം, വാര്‍ത്ത

നിരപരാധി ശിക്ഷിക്കപ്പെടാം, ഇതാ കേന്ദ്രസർക്കാർ ഇന്ത്യൻ പീനൽകോഡ് മാറ്റിയെഴുതുന്നു ; രഘുനന്ദനൻ എഴുതുന്നു

  കോവിഡ് കാലത്തെ അരക്ഷിതാവസ്ഥ തികച്ചും മുതലെടുത്തതുകൊണ്ട് കേന്ദ്ര സർക്കാർ അടുത്ത നയ പരിപാടിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. വിഷയം രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ടാണ്. ദില്ലിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രിമിനൽ നിയമ പരിഷ്കരണത്തിനായുള്ള അഞ്ചംഗ സമിതി രൂപീകരിച്ചുകഴിഞ്ഞതായും അവരുടെ റിപ്പോർട്ട് ഏതാണ്ട് പുറത്തുവരാറായെന്നുമാണ് ലഭ്യമാകുന്ന അറിവ്. NLU ഡൽഹി വൈസ് ചാൻസലർ ചെയർപേഴ്സൺ ആയും അംഗങ്ങൾ ജി.എസ് ബജ്പൈ, (രജിസ്ട്രാർ )NLU ഡൽഹി, ബൽരാജ് ചൗഹാൻ, DNLU ജബൽപൂർ, , മുതിർന്ന അഭിഭാഷകനായ ജി.പി. ഥരെജ തുടങ്ങിയവരാണ് കമ്മറ്റിയിലുള്ളത്, വ്യക്തിയുടെയും സമൂഹത്തിൻറെയും രാജ്യത്തിൻറെയും സുരക്ഷയും കരുതലും ഉറപ്പുവരുത്തുന്നതും നീതി, അന്തസ്സ് എന്നിവയുടെ ഭരണഘടനാ മൂല്യങ്ങൾക്ക് മുൻ‌ഗണന നൽകുന്നതുമായ രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ പരിഷ്കാരങ്ങൾ തത്വപരമായും ഫലപ്രദമാ...
ജീവനും സ്വത്തിനും മുകളിൽ മരണമണി മുഴങ്ങുമ്പോൾ ; അദ്വൈത് മനോഹരൻ എഴുതുന്നു
Editors Pic, Featured News, ദേശീയം, പരിസ്ഥിതി, രാഷ്ട്രീയം

ജീവനും സ്വത്തിനും മുകളിൽ മരണമണി മുഴങ്ങുമ്പോൾ ; അദ്വൈത് മനോഹരൻ എഴുതുന്നു

അദ്വൈത് മനോഹരൻ ഒരുദിവസം രാവിലെ നിങ്ങളുടെ വീടിന്റെ മുന്നിലെ നിങ്ങളുടെ സ്വന്തംപറമ്പിൽ ഒരുകൂട്ടംആളുകൾ ആധുനികയന്ത്രങ്ങളുടെ സഹായത്തോടുകൂടി നിങ്ങൾ നനച്ചു നട്ടുവളർത്തിയ മരങ്ങൾ ചുവടോടെ പിഴുതെറിയെന്നു. അത്കണ്ട് നീങ്ങൾ ചോദിക്കാൻ ചെല്ലുമ്പോഴാണറിയുന്നത് ഇവിടെ നാളെ മുതൽ ഒരുകരിങ്കൽക്വാറി പ്രവർത്തനം തുടങ്ങാൻ പോകുകയാണ് അതിനാൽ നിങ്ങൾ നിങ്ങടെ സ്വന്തം സ്ഥലത്തുനിന്നും ഇന്ന് തന്നെ ഒഴിയണമെന്ന്. ഇതേവിടുത്തെ ന്യായം എന്നാലോചിച്ച് , നിങ്ങൾ നിങ്ങളുടെ പരാതി പറയാനായിട്ട് അധികാരികളെ സമീപിക്കുന്നു. അപ്പോൾ അവർപറയുന്നത് നീങ്ങൾക്കിതിൽ പരാതിപ്പെടാനുള്ള അവകാശമില്ല, ഇത് പരാതിപ്പെടേണ്ടത് ആ സ്ഥലം കയ്യേറി നിർമ്മാണപ്രവർത്തനം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനോ, അല്ലേൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ സാധിക്കുള്ളുവെന്ന്. ഇത് വായിക്കുന്നവർക്ക് ഇപ്പോൾ തോന്നാനുണ്ടാകും, ഇവൻ എന്താണ് ഈ എഴുതി പിടിപ്പിച്ചേക്കുന്നത് എന...
ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു

രഘുനന്ദനൻ ഒരു ചായക്കപ്പിലെ വെറും കാറ്റുമാത്രമായ രാജസ്ഥാനിലെ രാഷ്ട്രീയ പാപ്പരത്വത്തെ ഒരു പക്ഷെ മാധ്യമങ്ങളാണ് കൊടുങ്കാറ്റിനേക്കാൾ വീര്യം നിറച്ചു പ്രചരിപ്പിക്കുന്നത്. ഏതാണ്ട് നരേന്ദ്രമോദി അനുഭാവം ശക്തമാക്കുക എന്ന അജണ്ടയാണ് പല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. വളരെ കൃത്യമായ ഒരു നിരീക്ഷണത്തിലൂടെ പോയാൽ മോഡിയ്ക്ക് ബദലായി ഇപ്പോൾ ഗാന്ധി കുടുംബം മാത്രമായി തീരുന്ന അവസ്ഥയാണ് കാണുന്നത്. ഗാന്ധി എന്നാൽ കൊണ്ഗ്രെസ്സ് എന്ന സമവാക്യത്തിലൂടെ പതിറ്റാണ്ടുകളായി ലൂട്ടിയൻ സ്വപ്നം കണ്ടുകൊണ്ടു നടന്ന കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പതനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ഗാന്ധിമാർ കോൺഗ്രസിന്റെ നട്ടെല്ല് താങ്ങിനിർത്താൻ കെല്പില്ലാതെ ഉഴലുന്ന അവസ്ഥ. ഒരു പക്ഷെ ഇത് തുടങ്ങുന്നത് അമ്മ ഗാന്ധിയുടെ മരണത്തോടെ തന്നെയാണ്. സാക്ഷാൽ ഇന്ദിരയുടെ മരണം വല്ലാത്ത ആശങ്കയിലാഴ്ത്തിയ കോൺഗ്...
കൊറോണഭീതിയിൽനിന്നും ഉണരും മുൻപ് വുഹാനിൽ പ്രകൃതിദുരന്തങ്ങൾ
Editors Pic, Featured News, അന്തര്‍ദേശീയം, വാര്‍ത്ത

കൊറോണഭീതിയിൽനിന്നും ഉണരും മുൻപ് വുഹാനിൽ പ്രകൃതിദുരന്തങ്ങൾ

  കനത്ത മഴയിൽ ചൈനയിലെ യാങ്‌സി നദി വീണ്ടും ശക്തമായ നീരൊഴുക്കിലായതിനാൽ വുഹാനുൾപ്പടെയുള്ള പ്രദേശങ്ങൾ അതിഭീകരമായ പ്രളയക്കെടുതിയിലായിരിക്കുന്നു. ഇതിനകം 200 ൽ അധികം ആളുകളെക്കുറിച്ച് യാതൊരുവിധമായ അറിവും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.  ചരിത്രപരമായി തന്നെ ചൈനയിൽ നിരവധി കനത്ത വെള്ളപ്പൊക്ക ദുരിതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 500 മില്യണിലധികം ജനങ്ങൾ ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലെ കൂറ്റൻ ത്രീ ഗോർജസ് ഡാമിന് താഴെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നുണ്ട്. ഇവരുടെ ജീവൻ അപകടത്തിൽ തന്നെയാണ്. ചെനീസ് കാലാവസ്ഥ കേന്ദ്രങ്ങൾ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ. അതുകൊണ്ടുതന്നെ ഡാമിലെ ജലനിരപ്പ് അനുനിമിഷം ഉയർന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡാമിലെ ജലസംഭരണിയിലേക്കുള്ള ഒഴുക്ക് സെക്കൻഡിൽ 55,000 ഘനമീറ്റർ (ഏകദേശം 600,000 ഘനയടി) എന്ന റെക്കോഡിലെത്തുമെന്ന് ഔദ്യോഗിക വാ...
ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകൾ ; അസീം താന്നിമൂട് എഴുതുന്നു
Editors Pic, Featured News, കവിത, സാഹിത്യം

ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകൾ ; അസീം താന്നിമൂട് എഴുതുന്നു

എസ് കലേഷിന്‍റെ കാവ്യസമാഹാരം `ശബ്ദമഹാ സമുദ്രം'(ഡി സി ബുക്സ്)വായിക്കെ ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകള്‍... കാക്കകളില്ലാത്ത നഗരത്തില്‍ ചത്ത(കൊല്ലപ്പെട്ട)കാക്കകളുടെ കരച്ചിലുകള്‍ കൂടുണ്ടാക്കി പാര്‍ക്കുകയാണെങ്കില്‍ അത് തീര്‍ത്തും ലളിതമായൊരു പ്രതിപ്രവര്‍ത്തനമല്ല. അടങ്ങിയിരിക്കുന്നതോ,അടയിരിക്കുന്നതോ ആയ അസ്വസ്ഥതകളാണവ.ആ കരച്ചിലുകളെ ഓരോന്നായെടുത്ത് കുരലില്‍ തിരുകി കാക്കകളുടെ ഒച്ച പണിതെടുക്കാന്‍ ഒരാള്‍ തുനിഞ്ഞാല്‍, ആ ഒച്ച കൊണ്ട് കാക്കകളെയൊക്കെ വിളിച്ചു വരുത്താന്‍ അയാള്‍ ശ്രമിച്ചാല്‍ കാക്കകള്‍ മുഴുവന്‍ കൊല്ലപ്പെട്ട നഗരം അവയുടെ ചിറകടിയൊച്ചയാല്‍ വിറങ്ങലിച്ചുപോകും. അവയുടെ അസംഖ്യം നിഴലുകളാല്‍ നട്ടുച്ചയ്ക്കുപോലും നഗരം ഇരുണ്ടു മങ്ങിപ്പോകും. ചിറകുകള്‍ പരിചകളാക്കി, ചുണ്ടുകള്‍ അമ്പുകളാക്കി  അവ പറന്നു പാഞ്ഞടുക്കും. അതിന്‍റെ ലാക്കിലും ഊക്കിലും നഗരമൊന്നാകെ ആര്‍ത്തു നിലവിളിച്ചു പോകും... കഴ...
‘മഞ്ഞയും നീലയും’ ; പോൺ ഫെസ്റ്റിവൽ കാത്തിരിക്കുന്ന മാധ്യമങ്ങൾ
Editors Pic, Featured News, കേരളം, വാര്‍ത്ത

‘മഞ്ഞയും നീലയും’ ; പോൺ ഫെസ്റ്റിവൽ കാത്തിരിക്കുന്ന മാധ്യമങ്ങൾ

  രഘുനന്ദനൻ ''ഇന്ന് നമ്മുടെ സങ്കേതത്തിൽ വലിയ ആഘോഷമായിരുന്നു. ഏറെനാളുകൾക്കുശേഷം ഒരു ചാകര വന്ന് വീണതല്ലേ" കഴിഞ്ഞ അർധരാത്രി ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്ന ഒരു മാധ്യമപ്രവർത്തക സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞതാണ്. മേൽപ്പറഞ്ഞ വാചകം അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ്റെതാണ്. ഞാൻ വിളിക്കുന്നതിന് തൊട്ടുമുമ്പ് അരബോധാവസ്ഥയിൽ മൊഴിഞ്ഞതാണത്രെ. അതെ മൾട്ടികളർ കോസ്റ്റ്യുമുമായി വിവാദനായികയുടെ നിറംപിടിപ്പിച്ച മഞ്ഞകൾ അവർ പടച്ചുവടും. ഫോട്ടോഷോപ്പ് കാലമായതിനാൽ മുൻകാല പ്രവണതകൾ വെച്ച് നോക്കുമ്പോൾ ഒരു ചേഞ്ചിനായി വസ്ത്രത്തിൻ്റെ നിറങ്ങളും അവർ മറ്റാറുണ്ടത്രെ. അതെ മഞ്ഞയും നീലയുമണിഞ്ഞ കഥകളാണ് അവർ കീബോർഡിൽ മെനയാനായി അക്ഷമരായി കാത്തിരിക്കുന്നത് കേരളത്തിനു വീണു കിട്ടിയ പെണ്ണുടൽ രാഷ്ട്രീയം ആഘോഷിക്കാനിരിക്കുന്നത് തീർച്ചയായും മാധ്യമങ്ങളാണ്, അതിൻ്റെ പങ്കുപറ്റാൻ ഒരു പറ്റം രാഷ്ട്രീയക്കോമരങ്ങളും ഇളഭ്യച്ചിരിയുമാ...
‘കെഎസ്ആർടിസിയിൽ മത ചിഹ്നങ്ങൾ’ ; തിരിച്ചറിവ് തന്നെയാണ് ഈ പ്രതിഷേധം
Editors Pic, Featured News, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

‘കെഎസ്ആർടിസിയിൽ മത ചിഹ്നങ്ങൾ’ ; തിരിച്ചറിവ് തന്നെയാണ് ഈ പ്രതിഷേധം

ഒരു മതേതരരാജ്യത്ത് അറിഞ്ഞും അറിയാതെ ഒരു മതത്തോട് മൃദുസമീപനം സ്വീകരിച്ചുവരുന്നത് പരമ്പരാഗതമായ ഒരു അവകാശമെന്ന നിലയ്ക്ക് തുടർന്നുവരുമ്പോൾ അത് തിരിച്ചറിഞ്ഞു അതിനെതിരെ രംഗത്തുവരുന്നത് പല കാര്യങ്ങളിലും പുനർവിചിന്തനത്തിനു കാലമായി എന്നതിലേക്കുതന്നെയാണ് വിരൽ ചൂണ്ടുന്നത്. ഭൂരിപക്ഷമതത്തിന്റെ ആചാരങ്ങൾ ഭരണകൂടം അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു ശീലമായി നാം തുടർന്നുവരുന്നു. പ്രത്യേകിച്ചും ഹിന്ദുത്വ അജൻഡയുമായി അധികാരത്തിലേറിയ ഒരു സർക്കാരിന്റെ മതരാഷ്ട്രസമീപനത്തിന്റെ തുറുപ്പുചീട്ടായ പൗരത്വനിയമം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ ഇതിനെ ഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു. ഗണപതിക്ക്‌ തേങ്ങയുടക്കലും സരസ്വതീപൂജയും ഇങ്ങു കേരളത്തിൽപോലും ഔദ്യോഗികപരിപാടിയായി കൊണ്ടാടുമ്പോൾ ജനങ്ങൾ നിത്യേന യാത്ര ചെയ്യുന്ന പൊതുവാഹനങ്ങളിൽ മതചിഹ്നം പ്രദർശിപ്പിക്കുമ്പോൾ ഇതരമതവിശ്വാസിയ്ക്ക് അത് അന്യതാബ...
കേരള ട്രഷറി വെബ്സൈറ്റിൽ ഗുരുതരമായ പിഴവ്
Editors Pic, Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത

കേരള ട്രഷറി വെബ്സൈറ്റിൽ ഗുരുതരമായ പിഴവ്

ഗുരുതരമായ സാങ്കേതിക പ്രതിസന്ധി സൃഷ്ടിച്ചതിനുപരി സർക്കാരിനു തന്നെ തലവേദനയും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കിക്കൊണ്ട് വിവാദമായ Bev Q ആപ്പിനു പിന്നാലെ സമാനമായ ഒരു സൈബർ മിസ്റ്റേക്ക് കുടി ഇവിടെ പ്രതിപക്ഷം ഇൻ സർക്കാരിൻ്റെയും ഉപഭോക്താക്കളുടെയും ശ്രദ്ധയിൽ പെടുത്തുന്നു. കേരള സർക്കാരിൻ്റെ ധനവിനിയോഗ സംവിധാനമായ ട്രഷറിയിലാണ് ഈ പിഴവ് എന്നത് സംഗതി ഗൗരവമുള്ളതാക്കൂ ന്നു. ട്രഷറി സേവിങ് ബാങ്ക് പോർട്ടലായ tsbonline.kerala.gov.in ലാണ് ഈ സങ്കേതിക പിഴവ് സംഭവിച്ചിരിക്കൂന്നത്. സ്ഥിര നിക്ഷേപത്തിനും (Fixed Deposite) സേവിങ് ഓപ്പറേഷനുമായി ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ IDയും പാസ് വേർഡും ലഭ്യമാണ്. ഇതുപയോഗിച്ച് മറ്റേതു ബാങ്കിൻ്റേതുമെന്ന പോലെ ട്രാൻസാക്ഷൻ നടത്താം. പക്ഷേ ഇവിടെ സംഭവിച്ചിരിക്കുന്ന പ്രശ്നം IDയ്ക്കും പാസ് വേഡിനും ശേഷം വരുന്ന CAPTCHA എൻ്ററിംഗ് ഫേസിൽ തന്നിരിക്കുന്ന CAPTCHA അല്ലാതെ...
‘ഗിനിപന്നികളാകാൻ എന്നും ആഫ്രിക്കൻ വംശജർ’ ; കോവിഡ് മരുന്ന് പരീക്ഷണചിന്തയ്ക്ക് പിന്നിലെ രാഷ്ട്രീയവും ചരിത്രവും ; വി കെ അജിത് കുമാർ എഴുതുന്നു
CORONA, Editors Pic, Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

‘ഗിനിപന്നികളാകാൻ എന്നും ആഫ്രിക്കൻ വംശജർ’ ; കോവിഡ് മരുന്ന് പരീക്ഷണചിന്തയ്ക്ക് പിന്നിലെ രാഷ്ട്രീയവും ചരിത്രവും ; വി കെ അജിത് കുമാർ എഴുതുന്നു

കഴിഞ്ഞ ബുധനാഴ്ചയാണ്, ഫ്രാൻസിൽ നിന്നുള്ള ഒരു ഡോക്ടർ COVID-19 പാൻഡെമിക്കിനുള്ള വാക്സിനുകൾ ആഫ്രിക്കക്കാർക്ക് മാസ്കുകളും മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഇല്ലാത്തതിനാൽ പരീക്ഷിക്കണമെന്ന് നിർദ്ദേശിക്കുകയും അത് വിവാദമാകുകയും ചെയ്തത്. അതിനു ശേഷം ഉയർന്ന വംശീയതയെക്കുറിച്ചുള്ള പ്രതികരണങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയോടെ, ക്ഷമ ചോദിക്കാൻ അദ്ദേഹം നിർബന്ധിതനായി. എന്നാൽ ഇപ്പോൾ ഉയർന്ന ഈ നിർദേശം , ചിന്ത പുതിയതല്ല. തലമുറകളായി നില നിൽക്കുന്ന ഒരു പ്രവണതയുടെ ഭാഗമാണ്. 2020 മാർച്ച് തുടക്കത്തിൽ, കൊറോണ വൈറസ് കേസുകൾ ലോകമെമ്പാടും വൻ തോതിൽ വ്യാപിച്ചപ്പോൾ ആഫ്രിക്കൻ രാജ്യങ്ങൾ എന്തുകൊണ്ടാണ് കൂടുതൽ COVID-19 കേസുകൾ രേഖപ്പെടുത്താത്തത് എന്ന് ചിലർ ചിന്തിച്ചു തുടങ്ങി. പുതിയ വൈറസിൽ നിന്ന് ആഫ്രിക്കക്കാർ എങ്ങനെയെങ്കിലും ജനിതകപരമായി പ്രതിരോധശേഷിയുള്ളവരാണോ എന്ന് ചോദ്യം ഉയർന്നു വന്നു. എല്ലാ മനുഷ്യരും ജൈവശാസ്ത്രപരമായ സമാനമാണെന്ന് നമുക്...