Friday, July 30

Editors Pic

ഇന്ത്യയില്‍ ഒരാള്‍ വിചാരിച്ചാലും ഒരു ബാങ്കിനെ മുക്കാം: പിഎന്‍ബി തട്ടിപ്പ് നല്‍കുന്ന പാഠങ്ങള്‍
Editors Pic, ദേശീയം

ഇന്ത്യയില്‍ ഒരാള്‍ വിചാരിച്ചാലും ഒരു ബാങ്കിനെ മുക്കാം: പിഎന്‍ബി തട്ടിപ്പ് നല്‍കുന്ന പാഠങ്ങള്‍

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിലനില്‍ക്കുന്ന തട്ടിപ്പുകളിലേക്കും പഴുതുകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് നീരവ് മോദി കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ നടത്തിയ ആഭ്യന്തര അന്വേഷണ ഫലങ്ങള്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 13,500 കോടി രൂപ തട്ടിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണമാണ് നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. തട്ടിപ്പ് നടന്ന ബാങ്കിന്റെ മുംബെ ബ്രാഡി ഹൗസ് ശാഖയില്‍ 2010 മുതല്‍ 2017 വരെ ഡപ്യൂട്ടി ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന പ്രതികളില്‍ ഒരാളായ ഗോകുല്‍നാഥ് ഷെട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ ലഭ്യമായത്. 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്ക്കുള്ള ഇടപാടുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ആളായിരുന്നു ഷെട്ടി. എന്നാല്‍ ബാങ്കില്‍ ഉണ്ടായിരുന്ന ഏഴ് വര്‍ഷങ്ങള്...
സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വധഭീഷണിയെന്ന് മുഖ്യസാക്ഷി
Editors Pic, ദേശീയം

സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വധഭീഷണിയെന്ന് മുഖ്യസാക്ഷി

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മുഖ്യ പ്രതിയായ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതിയില്‍ ഹാജരായി സാക്ഷി പറയുന്നതില്‍ നിന്നും മാറി നില്‍ക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദം ഉണ്ടെന്നും തന്റെ ജീവന് തന്നെ ഭീഷണി നേരിടുകയാണെന്നും ഭാര്യയിലൂടെ കോടതിയില്‍ എത്തിച്ച കത്തില്‍ കേസിലെ മുഖ്യ സാക്ഷി. വ്യാജ ഏറ്റുമുട്ടല്‍ എന്ന് ആരോപിക്കപ്പെടുന്ന പോലീസ് നടപടിയില്‍ കൊല്ലപ്പെട്ട സൊറാബുദ്ദീന്‍, തുളസിറാം പ്രജാപതി എന്നിവരോടൊപ്പം ഹമിദ് ലാല വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് നാല്‍പതുകാരനായ ഈ പ്രോസിക്യൂഷന്‍ സാക്ഷി. ഇയാളോടൊപ്പം ഉദയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് 2006 ഡിസംബറില്‍ നടന്ന വിവാദസംഭവത്തിലൂടെ പ്രജാപതി കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച നടന്ന വിചാരണയില്‍ ഇയാളുടെ 36കാരിയായ ഭാര്യ പ്രോസിക്യൂഷന്‍ സാക്ഷി എന്ന നുിലയില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയിരുന്നു. വിചാരണയ്ക്ക് ശേഷം...
ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ദളിതരെയും ആദിവാസികളെയും പട്ടിണിക്കിട്ട് കൊല്ലുന്നു
Editors Pic, ജനപക്ഷം, ദേശീയം

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ദളിതരെയും ആദിവാസികളെയും പട്ടിണിക്കിട്ട് കൊല്ലുന്നു

ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം നടന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യം നിഷേധിക്കുമ്പോഴും രാംഗഢ് ജില്ലയിലെ കുണ്ഡാരിയയില്‍ നിന്നുള്ള ചിന്താമന്‍ മല്‍ഹാറിന്റെ മരണം പട്ടിണി മൂലമാണെന്ന് സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ദരിദ്രഗ്രാമങ്ങളിലും വനമേഖലകളിലും നടക്കുന്ന മിക്ക മരണങ്ങളും പട്ടിണിമൂലമാണെന്ന് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യം നിഷേധിക്കുകയാണ് പതിവ്. മുഖ്യധാര മാധ്യമങ്ങള്‍ പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിക്കുക എന്നതിനാല്‍ സംഭവങ്ങളുടെ സത്യവസ്ഥ ഭൂരിപക്ഷം കേസുകളിലും പുറത്തുവരാറില്ല. കഴിഞ്ഞ സെപ്തംബറില്‍ സിംദേഗ ജില്ലയിലെ കരിമാട്ടി ഗ്രാമത്തില്‍ നിന്നുള്ള സന്തോഷി കുമാരി എന്ന പതിനൊന്നുകാരി മരിച്ചത് പട്ടിണിമൂലമാണെന്ന ആരോപണം ഉയര്‍ന്നപ്പോഴും സമാനമായിരുന്നു സ്ഥിതി. എന്നാല്‍ ...
ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്ന് ട്രംപിന്റെ ട്വീറ്റ്
Editors Pic, അന്തര്‍ദേശീയം, പ്രവാസി

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്ന് ട്രംപിന്റെ ട്വീറ്റ്

അമേരിക്കന്‍ പൗരത്വത്തിനുള്ള മാനദണ്ഡം യോഗ്യതയായിരിക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം പകരും. നിലവിലുള്ള അമേരിക്കന്‍ ഇമിഗ്രേഷന്‍ സമ്പ്രദായം ഇന്ത്യക്കാര്‍ക്കാണ് ഏറ്റവും തിരിച്ചടിയാവുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴിലാളികള്‍ക്കാണ് നിലവിലുള്ള ക്വാട്ട സമ്പ്രദായം തിരിച്ചടിയാവുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ക്ക് ക്വാട്ട വിഭജിച്ച് നല്‍കുന്നതിന് പകരം യോഗ്യതയുടെ അടിസ്ഥാനത്തിലാവണം അമേരിക്കയിലേക്ക് വരുന്നവരുടെ എണ്ണം നിശ്ചയിക്കാനെന്ന തന്റെ മുന്‍ വാദം ട്രംപ് ആവര്‍ത്തിച്ചു. നിലവില്‍ അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിനും സ്ഥിര പൗരത്വത്തിനും ഓരോ രാജ്യത്തിനും ഏഴ് ശതമാനം ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്. ഇതുമൂലം ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗ്രീന്‍ കാര്‍ഡോ സ്ഥിര പൗരത്വമോ ലഭിക്കുന്നതിന് 70 വര്...
ബക്രീദ് അടുത്തു; കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ മൃഗസ്‌നേഹം നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി
Editors Pic, ദേശീയം, വാര്‍ത്ത

ബക്രീദ് അടുത്തു; കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ മൃഗസ്‌നേഹം നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി

ബക്രീദ് അടുത്തതോടെ ഇന്ത്യയില്‍ മൃഗബലി പൂര്‍വാധികം ഭംഗിയായി പൊതുസംവാദങ്ങളിലേക്ക് വന്നിരിക്കുകയാണ്. പതിവ് പോലെ ഇക്കൊല്ലവും സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ് മൃഗസ്‌നേഹത്തിന്റെ മുറവിളിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൃഗബലിക്കെതിരെ ദേശീയ പ്രചാരണം സംഘടിപ്പിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. സംഘടനയുടെ വോളണ്ടിയര്‍മാര്‍ മൃഗങ്ങള്‍ക്കെതിരായി നടക്കുന്ന എല്ലാത്തരം ക്രൂരതയും നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും എന്നാണ് മൃഗക്ഷേമ ബോര്‍ഡ് ദേശീയ അദ്ധ്യക്ഷന്‍ എസ്പി ഗുപ്ത പറയുന്നത്. ആരെങ്കിലും മൃഗബലി നടത്തുകയാണെങ്കില്‍ അത് ശിക്ഷാര്‍ഹമായിരിക്കുമെന്നും ഒരു മൃഗത്തെയും ഈ പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ ഉപദേശക പദവിയുള്ള ഒരു ഭരണഘടന സ്ഥാപനമാാണ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ്. മൃഗബലി ശിക്ഷാര്‍ഹമാണെന്ന് ജ...
നേതാജിയുടെ ചിതാഭസ്മം തിരികെ എത്തിക്കാന്‍ മോദിയും ഒന്നും ചെയ്തില്ല: ആശിശ് റേ
Editors Pic, ദേശീയം

നേതാജിയുടെ ചിതാഭസ്മം തിരികെ എത്തിക്കാന്‍ മോദിയും ഒന്നും ചെയ്തില്ല: ആശിശ് റേ

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ മുതല്‍ ഇന്നത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ വരെ ഒരു ശ്രമവും നടത്തിയില്ലെന്ന് അദ്ദേഹത്തിന്റെ ചെറുഭാഗിനേയനും എഴുത്തുകാരനുമായ ആശിശ് റേ ആരോപിച്ചു. നേതാജി അപ്രത്യക്ഷനായതിന്റെ 'സത്യത്തെകുറിച്ച്' എല്ലാ സര്‍ക്കാരുകള്‍ക്കും ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബോസിന്റെ കുടുംബവുമായും അദ്ദേഹത്തിന്റെ ചിതാഭസ്മം ടോക്കിയോയിലെ രങ്കോജി ക്ഷേത്രത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടവരുന്നതിനെ എതിര്‍ത്ത രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും ബന്ധപ്പെടുന്നതില്‍ വിവിധ സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥ ശ്രമങ്ങളൊന്നും നടത്തിയില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വീരനായകന്മാരില്‍ ഒരാളായ നേതാജി മരിച്ചത് എങ്ങനെയാണെന്നും എപ്പോഴാണെന്നും ഉള്ള ചോദ്യങ്ങള്‍ പതിറ്റാണ്ടുകളായി ദുരൂഹ...
ചരിത്രമെന്ന ദുരന്തവും കോമാളിത്തരവും: അഭയാര്‍ത്ഥിപുത്രന്‍ ട്രംപിന്റെ ജീവിതം
Editors Pic, അന്തര്‍ദേശീയം, ജനപക്ഷം

ചരിത്രമെന്ന ദുരന്തവും കോമാളിത്തരവും: അഭയാര്‍ത്ഥിപുത്രന്‍ ട്രംപിന്റെ ജീവിതം

യുഎസിലേക്ക് കുട്ടികളുമായി അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ സ്വീകരിക്കുക എന്നതാണ് വര്‍ഷങ്ങളായി ഫെഡറല്‍ സര്‍ക്കാര്‍ പിന്തുടരുന്ന നയം. ദീര്‍ഘമായ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെട്ട് വര്‍ഷങ്ങളോളം അമേരിക്കന്‍ തടവറകളില്‍ കുട്ടികള്‍ കഴിയേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കിക്കൊണ്ടുള്ള ഈ നയം സാധ്യമായത്. ഇത്തരത്തില്‍ കുടിയേറിയവര്‍ക്ക് എതിരായ നിയമനടപടികള്‍ തുടരുകയും മതിയായ രേഖകളില്ലെങ്കില്‍ അവരെ തിരിച്ചയയ്കും ചെയ്യുമെങ്കിലും കുട്ടികള്‍ക്ക് അക്കാലമത്രയും മാതാപിതാക്കളോടൊപ്പം തുടരാം. എന്നാല്‍ ഈ നയമാണ് അനധികൃത കുടിയേറ്റത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇപ്പോള്‍ അതിര്‍ത്തിയില്‍ എത്തുന്ന മാതാപിതാക്കളെ അവരുടെ കുട്ടികളില്‍ നിന്ന് അകറ്റുന്നത്. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷും ബാരക്ക് ഒബാമയും ഇത് തന്നെയാണ് ചെയ്തിരുന്നതെന്ന് ട്രംപ് ഇ...
സവര്‍ണ ഭ്രഷ്ട് മൂലം ഗ്രാമം വിടേണ്ടിവന്ന മഹാരാഷ്ട്രയിലെ 24 ദളിത് കുടുംബങ്ങളുടെ കഥ
Editors Pic, ജനപക്ഷം, ദേശീയം, പ്രതിപക്ഷം

സവര്‍ണ ഭ്രഷ്ട് മൂലം ഗ്രാമം വിടേണ്ടിവന്ന മഹാരാഷ്ട്രയിലെ 24 ദളിത് കുടുംബങ്ങളുടെ കഥ

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍, ഉദ്ഗിര്‍ താലൂക്കിലെ രുദ്രാവതി ഗ്രാമത്തിലെ ഇരുപത്തിനാല് ദളിത് കുടുംബങ്ങള്‍ക്ക് സവര്‍ണര്‍ ഏര്‍പ്പെടുത്തിയ ഭ്രഷ്ട് മൂലം സ്വഗ്രാമം വിട്ടോടേണ്ടി വന്നു. കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും തൊഴിലവസരങ്ങള്‍ തടയുകയും ഗ്രാമത്തിലെ സഞ്ചാര സ്വാതന്ത്രം പരിമിതപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ഗ്രാമം വിടേണ്ടി വന്നതെന്ന് ദവയര്‍.ഇന്നിലെ വര്‍ഷ തോര്‍ഗാല്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപമാനവും ഭീതിയും മൂലം പലായനം ചെയ്യേണ്ടി വന്നവരില്‍ ഗ്രാമമുഖ്യനും ഉള്‍പ്പെടുന്നു. ഒരു ക്ഷേത്രം സന്ദര്‍ശിച്ചു എന്ന് ആരോപിച്ച ഒരു സംഘം സവര്‍ണ പുരുഷന്മാര്‍ നേരത്തെ ദളിതരെ ആക്രമിച്ചിരുന്നു. ആക്രമികള്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം അക്രമകാരികള്‍ക്കെതിരെ ഇരകള്‍ പരാതി നല്‍കിയിരുന്നു. പരാതി സമര്‍പ്പിച്ചവരില്‍ കു...
സ്ഥാനാർത്ഥികൾക്ക് സ്വത്തുവിവരങ്ങളില്‍ കള്ളം പറയാം; വിവരങ്ങള്‍ വെളിപ്പെടുത്തില്ല
Editors Pic, ദേശീയം, വാര്‍ത്ത

സ്ഥാനാർത്ഥികൾക്ക് സ്വത്തുവിവരങ്ങളില്‍ കള്ളം പറയാം; വിവരങ്ങള്‍ വെളിപ്പെടുത്തില്ല

സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിക്കുന്ന സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലത്തിന്റെ സൂക്ഷ്മപരിശോധനാ ഫലങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി റിപ്പോര്‍ട്ട്. വരുമാന നികുതി വകുപ്പ് നടത്തുന്ന സത്യവാങ്മൂലങ്ങളുടെ സൂക്ഷ്മപരിശോധനാ ഫലങ്ങള്‍ വിവരാവകാശനിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമോ എന്ന് 2017 നവംബറിലും ഈ വര്‍ഷം ഏപ്രിലിലും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാഞ്ഞിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.. സ്വത്ത് വിവരങ്ങളുടെ സൂക്ഷ്മപരിശോധന ഒരു അന്വേഷണ റിപ്പോര്‍ട്ട് അല്ല എന്നതിനാല്‍ തന്നെ ചില വകുപ്പുകളെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള വിവരാവകാശ നിയമത്തിന്റെ 24-ാം വകുപ്പിന്റെ സംരക്ഷണം ഇത്തരം വിവരങ്ങള്‍ക്ക് ലഭിക്കില്ല എന്ന കാഴ്ചപ്പാടാണ് തിരഞ്ഞെടുപ്പ് കമ...
വംശീയ അധിക്ഷേപം: നെറ്റ്ഫ്‌ളിക്‌സ് മുഖ്യ വക്താവിനെ പുറത്താക്കി
Editors Pic, അന്തര്‍ദേശീയം

വംശീയ അധിക്ഷേപം: നെറ്റ്ഫ്‌ളിക്‌സ് മുഖ്യ വക്താവിനെ പുറത്താക്കി

ഏതാനും ദിവസങ്ങള്‍ക്കിടയില്‍ രണ്ടുതവണ വംശീയാധിക്ഷേപരമായ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ മുഖ്യ വക്താവ് ജോനാഥന്‍ ഫ്രൈഡ്‌ലാന്റിനെ പുറത്താക്കി. വെള്ളിയാഴ്ച സംഭവം പുറത്തായ ഉടനെ കമ്പനി നടപടി സ്വീകരിക്കുകയായിരുന്നു. ഹിപ് പോപ്പ് സംസ്‌കാരത്തില്‍ പ്രചാരം നേടിയിട്ടുള്ള ഒരു വാക്കും ഏതുസാഹചര്യത്തിലും വംശീയ അധിക്ഷേപമായി മാറാമെന്ന മറ്റൊരു വാക്കും ഏതാനും ദിവസങ്ങളുടെ ഇടവേളയില്‍ ഫ്രൈഡ്‌ലാന്റ് ഉപയോഗിച്ചതിനാലാണ് നടപടിയെന്ന് കമ്പനിയുടെ പ്രചാരണ വിഭാഗം മേധാവി അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫ്രൈഡ്‌ലാന്റ് രംഗത്തെത്തി. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള നിലവാരം പുലര്‍ത്താന്‍ തനിക്കായില്ലെന്നും ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചതില്‍ ഖേദമുണ്ടെന്നും ഫ്രൈഡ്‌ലാന്റ് ട്വീറ്റ് ചെയ്തു. കമ്പനിയുമായുള്ള ഏഴ് വര്‍ഷത്തെ സഹകരണമാണ് അവസാനിപ്പിക്കുന്നതെന്നും...