Wednesday, June 23

Editors Pic

എലൈറ്റ് ക്ലാസ്സിന്റെ വികസനമായ കൊച്ചി മെട്രോ ഒന്നാം വർഷം ആഘോഷിക്കുമ്പോൾ
Editors Pic, കാഴ്ചപ്പാട്, കേരളം, ജനപക്ഷം, പ്രതിപക്ഷം

എലൈറ്റ് ക്ലാസ്സിന്റെ വികസനമായ കൊച്ചി മെട്രോ ഒന്നാം വർഷം ആഘോഷിക്കുമ്പോൾ

പുതിയ യാത്രാ സംസ്കാരം, പൊതു ഇട (Public Space) വിനിയോഗം, തൊഴിൽ സംസ്കാരം ഇതെല്ലാം മുൻപിൽ വച്ചു കൊണ്ടാണ് കൊച്ചിൻ മെട്രോ കഴിഞ്ഞ വർഷം ജൂൺ 19 ന് ഓടിത്തുടങ്ങിയത്. വിപുലവും ദീർഘകാല സേവനവും ലക്ഷ്യം വച്ചു കൊണ്ടു രൂപപ്പെട്ടിട്ടുള്ള ഒരു സംരംഭത്തിന്റെയും ലാഭനഷ്ടങ്ങൾ കണക്കാക്കാനുള്ള കാലമല്ല ഒരു വർഷമെന്നത്. ഈ യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ടു തന്നെ പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് മെട്രോ കുതിക്കുകയല്ല കിതയ്ക്കുകയാണെന്നാണ്. കേരള വികസനത്തിന്റെ നാഴികക്കല്ലെന്നു വിലയിരുത്തി നിർമ്മാണമാരംഭിച്ച കാലത്തും പിന്നീട് ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.6 കിലോമീറ്റർ ഓടിത്തുടങ്ങിയപ്പോഴും രാഷ്ട്രീയ മുതലെടുപ്പുകളുടെ ചരിത്രമായിരുന്നു മെട്രോയുടേത്. പദ്ധതിയുടെ സ്വപ്ന ദർശനം ഞങ്ങളിലൂടെയായിരുന്നെന്ന് പറഞ്ഞവർ. പദ്ധതിയ്ക്ക് തറക്കല്ലിട്ട് ഭൂമിപൂജ നടത്തിയത് ഞങ്ങളായിരുവെന്നും വാദിച്ചവർ, തിരക്ക് പിടിച്ച് പണി പൂർത്തിയാവാതെ ഉദ...
ഷുജാത്ത് ബുഖാരിയുടെ കൊലപാതകവും വെല്ലുവിളിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യവും
Editors Pic, ദേശീയം, പ്രതിപക്ഷം

ഷുജാത്ത് ബുഖാരിയുടെ കൊലപാതകവും വെല്ലുവിളിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യവും

റൈസിംഗ് കാശ്മീര്‍ പത്രാധിപര്‍ ഷുജാത്ത് ബുഖാരിയുടെ കൊലപാതം ജമ്മുകാശ്മീരിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് കര്‍ക്കശമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ജൂണ്‍ 14 വൈകിട്ട് ഏഴ് മണിയോടെ നടന്ന സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ ക്രമസമാധാനപാലകര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ലക്ഷ്‌കര്‍-ഇ-തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘങ്ങള്‍ ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം 'ഭീകരാക്രമണമാണ്' എന്നാണ് ജമ്മുകാശ്മീര്‍ പോലീസ് പറയുന്നത്. എന്നാല്‍ ബുഖാരി വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് മുതല്‍ തന്നെ അദ്ദേഹത്തിനെതിരെ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഒരു വ്യക്തി സ്‌ക്രോള്‍.ഇന്നിനോട് പറഞ്ഞു. പാകിസ്ഥാന്‍ ആസ്ഥാന...
ആയിരങ്ങളെ സാക്ഷി നിർത്തി ഷുജാത്ത് ബുഖാരിക്ക് വിട
Editors Pic, ദേശീയം

ആയിരങ്ങളെ സാക്ഷി നിർത്തി ഷുജാത്ത് ബുഖാരിക്ക് വിട

മുതിർന്ന മാധ്യമ പ്രവർത്തകനും റൈസിംഗ് കാശ്മീർ എഡിറ്ററുമായ ഷുജാത്ത് ബുഖാരിയുടെ സംസ്ക്കാര ചടങ്ങുകൾ ആയിരങ്ങളെ സാക്ഷി നിർത്തി ബാരാമുള്ളയിൽ നടന്നു. ശവസംസ്ക്കാര ചടങ്ങിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, സംസ്ഥാന പൊതു മരാമത്ത് മന്ത്രി നയീം അക്തർ, മുതിർന്ന കോൺഗ്രസ് നേതാവ് സൈഫുദ്ദീൻ സോസ്, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.   വെള്ളിയാഴ്ച്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇഫ്താർ വിരുന്നിനായി പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു ഷുജാത്ത് ബുഖാരിക്ക് അജ്ഞാതരുടെ വെടിയേറ്റത്. ബുഖാരിക്ക് നേരത്തെ പലതവണ വധഭീഷണി ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് ബുഖാരിയുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്ന രണ്ടു പോലീസുകാർക്കും അക്രമകാരികളുടെ വെടിയേറ്റു. ഇതിൽ ഒരാൾ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. മു...
മുരളീധരന്‍ കണ്ണമ്പള്ളിക്ക് നീതി ഉറപ്പാക്കുക: CAPCRI ഇറക്കിയ പ്രസ്താവനയുടെ പൂര്‍ണ രൂപം
Editors Pic, ദേശീയം, പ്രതിപക്ഷം

മുരളീധരന്‍ കണ്ണമ്പള്ളിക്ക് നീതി ഉറപ്പാക്കുക: CAPCRI ഇറക്കിയ പ്രസ്താവനയുടെ പൂര്‍ണ രൂപം

മൂന്ന് വര്‍ഷമായി പൂനെയിലെ യര്‍വാദ ജയിലില്‍ വിചാരണ ഇല്ലാതെ തടവി്ല്‍ കഴിയുന്ന മുരളീധരന്‍ കണ്ണമ്പള്ളിക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന നീതി ലഭ്യമാക്കണമെന്ന്  Council for Advancement and Protection of Constitutional Rights in India (CAPCRI) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണരൂപം: യര്‍വാദ ജയിലില്‍ മൂന്ന് വര്‍ഷങ്ങങ്ങളായി രാഷ്ട്രീയ തടവുകാരനായി കഴിയുന്ന മുരളീധരന്‍ കണ്ണമ്പള്ളിയുടെ ആരോഗ്യ നിലയില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു കൊണ്ടാണ് CAPCRl രംഗത്ത് വന്നിരിക്കുന്നത്. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയ്ക് മുന്‍പ് തന്നെ വിധേയനായിട്ടുള്ള മുരളീധരന്‍ കണ്ണമ്പള്ളി ചികിത്സ പോലും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ ഗുരുതരമായ ഹൃദ് രോഗത്താല്‍ അവശനാണ് .അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു വിഷയമായി ഇതിനെ കാണണമെന്ന ആവശ്യമാണു ഉയര്‍ത്തുന്നത്. കോടതി ഇടപെടലിലൂടെ മാത്രമേ പരിഗണിക്കാന്‍ കഴിയൂവെന്ന ന്യായവാദമുയര്‍ത...
തകരുന്ന ഫെഡറലിസവും നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വയംഭരണാധികാരവും: പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ് സംസാരിക്കുന്നു
Editors Pic, Prathipaksham Retro, കേരളം, ജനപക്ഷം, പഴയ താളുകൾ

തകരുന്ന ഫെഡറലിസവും നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വയംഭരണാധികാരവും: പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ് സംസാരിക്കുന്നു

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചും സംസ്ഥാനങ്ങളുടെ സ്വയംനിര്‍ണയാധികാരത്തെ കുറിച്ചും ആഴത്തില്‍ വിശകലനം ചെയ്തിട്ടുള്ള സാമ്പത്തികശാസ്ത്ര ഗവേഷകനാണ് പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ്. അദ്ദേഹം ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളൊക്കെ തന്നെയും അക്കാദമിക് മേഖലയില്‍ വലിയ സംവാദങ്ങള്‍ക്ക് വഴി തുറന്നിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറലിസത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ എല്ലായിപ്പോഴും വഴികാട്ടിയായിട്ടുണ്ട്. കേരള മാതൃക (kerala model) എന്ന് കൊട്ടിഘോഷിക്കപ്പെട്ട വികസനപാതയെ യുക്തിപൂര്‍വമായി ചോദ്യം ചെയ്ത ആദ്യ വ്യക്തികൂടിയാണ് കെകെ ജോര്‍ജ്ജ്. ലിമിറ്റ്‌സ് ടു ദ കേരള മോഡല്‍ ഓഫ് ഡെവലപ്‌മെന്റ്: ആന്‍ അനാലിസിസ് ഓഫ് ഫിസ്‌കല്‍ ക്രൈസിസ് ആന്റ് ഇറ്റ്‌സ് ഇംപ്ലിക്കേഷന്‍സ്, ഡോക്ടര്‍ ഐ എസ് ഗുലാത്തിയോടൊപ്പം ചേര്‍ന്ന് എഴുതിയ 'എസ്സേയ്‌സ് ഇന്‍ ഫെഡറല്‍ ഫിനാന്‍ഷ്യല്‍ റിലേഷന്‍സ്' തുടങ്ങിയ പ...
യുപിയില്‍ പന്തിഭോജനം: ആര്‍എസ്എസുകാരെ നിങ്ങള്‍ ആരുടെ ഭക്ഷണമാണ് കഴിക്കുന്നത്?
Editors Pic, പ്രതിപക്ഷം

യുപിയില്‍ പന്തിഭോജനം: ആര്‍എസ്എസുകാരെ നിങ്ങള്‍ ആരുടെ ഭക്ഷണമാണ് കഴിക്കുന്നത്?

വികെ അജിത് കുമാര്‍: കഴിഞ്ഞ മാസം ആദ്യം വൃന്ദാവനില്‍ നടന്ന രണ്ടു ദിസത്തെ ചിന്തന്‍ ബൈട്ട്ക്കിനു ശേഷം യോഗി ആദിത്യനാഥിന്റെ യുപിയില്‍ ആര്‍എസ്എസ് നല്‍കിയ കര്‍ശനനിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു സാമാജിക് സമരസ്ത ഏവം സദ്ഭവയാത്ര (social equality and harmony yatra). വളരെ ലഘുവായി പറഞ്ഞാല്‍ ബിജെപിയുടെ എല്ലാ ജനപ്രതിനിധികളും ദളിത്ഭവനങ്ങളും കോളനികളും സന്ദര്‍ശിക്കണം എന്ന ഉദ്ദേശത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കുറച്ചുകൂടി ആഴത്തിലുള്ള നിര്‍ദ്ദേശം അവര്‍ക്കു കൊടുത്തിട്ടുണ്ട്. ദളിത് ബിംബമായ അംബേദ്ക്കര്‍, ബുദ്ധന്‍ മുതലായവരുടെ പ്രതിമകളെ ആദരിച്ചു കൊണ്ടോവണം ഓരോ പ്രതിനിധിയും യാത്ര നടത്തുവാന്‍ .ഇന്ത്യ ഉടനീളം കഴിഞ്ഞനാലു വര്‍ഷങ്ങള്‍ കൊണ്ട് ദളിതര്‍ക്കെതിരെ അക്രമാസക്തമായി അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ തീവ്രതയുണ്ടാക്കാവുന്ന ആഘാതം നേതൃത്വസ്ഥാനത്തുള്ളവര്‍ മനസിലാക്കി തുടങ്ങിയെന്ന തെളിവായും, അതിനുപരി അടുത്തവ...
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: സംഘപരിവാറിന്റെ രഹസ്യ അജണ്ടകള്‍
Editors Pic, കേരളം, സ്ത്രീപക്ഷം

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: സംഘപരിവാറിന്റെ രഹസ്യ അജണ്ടകള്‍

ഷുജാദ് എസ്എ:  കേരളത്തില്‍ സമീപകാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങളുടെ വാര്‍ത്തകളാണ് കൂടുതലായും പുറത്തുവരുന്നത്. ഇത്തരം പീഡനവാര്‍ത്തകള്‍ക്ക് പത്രങ്ങള്‍സ്ഥിരം പേജുകള്‍ മാറ്റിവെയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയായിരിക്കും അധികം എന്ന് കണക്കാക്കുമ്പോള്‍ അതിക്രമങ്ങളുടെ തോത് പുറത്തുവരുന്നതില്‍ നിന്നും എത്രയോ അധികമായിരിക്കും എന്ന് പല സാമൂഹ്യനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പല കേസുകളിലെ പോലീസ് നടപടികള്‍ സംശയാസ്പദമാണെന്ന് മാത്രമല്ല നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് കൂടിയാണ് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു പക്ഷെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പോലീസിന്റെ...
പൊതുമേഖല ബാങ്കുകളുടെ നഷ്ടം: തകരുന്ന സമ്പദ്ഘടനയുടെ ചിത്രം
Editors Pic, ദേശീയം

പൊതുമേഖല ബാങ്കുകളുടെ നഷ്ടം: തകരുന്ന സമ്പദ്ഘടനയുടെ ചിത്രം

രാജ്യത്തെ ആകെയുള്ള 21 പൊതുമേഖല ബാങ്കുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് 2017-18 കാലത്ത് ലാഭം നേടിയതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ചും ഗൗരവതരമായ ചോദ്യങ്ങളാണ് ഈ കണക്കുകള്‍ ഉയര്‍ത്തുന്നത്. നീരവ് മോദി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് നഷ്ടത്തില്‍ മുന്‍പന്തിയില്‍. 12,283 കോടി രൂപയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 1324.8 കോടി രൂപ പിഎന്‍ബി ലാഭം രേഖപ്പെടുത്തിയിരുന്നു എന്നു കൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കും മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. എല്ലാ ബാങ്കുകളുടെയും കൂടിയുള്ള സഞ്ചിത നഷ്ടം 87,357 കോടി രൂപയാണ്. ഇടപാടൂകാരെ അനാവശ്യ പിഴകളിലൂടെ പിഴിയുന്നതിന്റെ പേരില്‍ കുപ്രസിദ്ധി ന...
മറ്റൊരു ഗദാമ: ഒമാനില്‍ ക്രൂരപീഢനത്തിന് ഇരയായ ഷീജയുടെ കഥ
Editors Pic, പ്രവാസി

മറ്റൊരു ഗദാമ: ഒമാനില്‍ ക്രൂരപീഢനത്തിന് ഇരയായ ഷീജയുടെ കഥ

ഗള്‍ഫ് നാടുകളില്‍ മലയാളി ഗാര്‍ഹീക തൊഴിലാളികള്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് മറ്റൊരു ഉദാഹരണമായി ചിറയന്‍കീഴില്‍ നിന്നുള്ള ഷീജ ദാസ്. മസ്‌കറ്റില്‍ തൊഴിലുടമയുടെയും കുടുംബത്തിന്റെയും ക്രൂരപിഢനങ്ങള്‍ക്ക് ഇരയായി വീടിന്റെ രണ്ടാം നിലയില്‍ നിന്നും ചാടേണ്ടി വന്ന ഷീജ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുകയാണ്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിട്ടും നഷ്ടപരിഹാരം ഒന്നും നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ തൊഴിലുടമ തയ്യാറായില്ലെന്ന് സ്‌ക്രോള്‍.ഇന്നില്‍ ടിഎ അമീറുദ്ദീന്‍ എഴുതുന്നു. ഒമാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷവും ഷീജയുടെ ആരോഗ്യനിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 26ന് അവരെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഇതേ തൊഴിലുടമയുടെ വീട്ടില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന ഭര്‍ത്താവ് ബിജുമോനാണ് കിടക്കയില്‍ നിന്നും എഴുന്ന...
ലിംഗനിര്‍ണയ വൈദ്യപരിശോധന എന്ന ക്രൂരത അവസാനിപ്പിക്കണം: അരുന്ധതി
Editors Pic, കേരളം, പ്രതിപക്ഷം

ലിംഗനിര്‍ണയ വൈദ്യപരിശോധന എന്ന ക്രൂരത അവസാനിപ്പിക്കണം: അരുന്ധതി

ലിംഗനിര്‍ണയാത്തിനായി വൈദ്യപരിശോധനയ്ക്ക് കോടതികള്‍ ഉത്തരവിടുന്നത് അവസാനിപ്പിക്കണമെന്ന് ട്രാന്‍സ്ജന്‍ഡറായ അരുന്ധതി. ലിംഗനിര്‍ണയത്തിനായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അരുന്ധതി ചൂണ്ടിക്കാട്ടുന്നു. അരുന്ധതിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേട്ട കേരള ഹൈക്കോടതിയാണ് അരുന്ധതിയുടെ ലിംഗനിര്‍ണയത്തിനായി മെഡിക്കല്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. തന്റെ മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നായിരുന്നു അമ്മയുടെ പരാതി. കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം ലിംഗപരിശോധനയ്ക്ക് വിധേയമായെങ്കിലും അരുന്ധതിക്ക് അനുകൂലമായാണ് പരിശോധന ഫലം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അരുന്ധതിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്ന് കോടതി ഉത്തരവായിരുന്നു. തന്റെ മകന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് അരുന്ധതിയെ ...