Friday, July 30

Editors Pic

മറ്റൊരു ഗദാമ: ഒമാനില്‍ ക്രൂരപീഢനത്തിന് ഇരയായ ഷീജയുടെ കഥ
Editors Pic, പ്രവാസി

മറ്റൊരു ഗദാമ: ഒമാനില്‍ ക്രൂരപീഢനത്തിന് ഇരയായ ഷീജയുടെ കഥ

ഗള്‍ഫ് നാടുകളില്‍ മലയാളി ഗാര്‍ഹീക തൊഴിലാളികള്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് മറ്റൊരു ഉദാഹരണമായി ചിറയന്‍കീഴില്‍ നിന്നുള്ള ഷീജ ദാസ്. മസ്‌കറ്റില്‍ തൊഴിലുടമയുടെയും കുടുംബത്തിന്റെയും ക്രൂരപിഢനങ്ങള്‍ക്ക് ഇരയായി വീടിന്റെ രണ്ടാം നിലയില്‍ നിന്നും ചാടേണ്ടി വന്ന ഷീജ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുകയാണ്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിട്ടും നഷ്ടപരിഹാരം ഒന്നും നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ തൊഴിലുടമ തയ്യാറായില്ലെന്ന് സ്‌ക്രോള്‍.ഇന്നില്‍ ടിഎ അമീറുദ്ദീന്‍ എഴുതുന്നു. ഒമാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷവും ഷീജയുടെ ആരോഗ്യനിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 26ന് അവരെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഇതേ തൊഴിലുടമയുടെ വീട്ടില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന ഭര്‍ത്താവ് ബിജുമോനാണ് കിടക്കയില്‍ നിന്നും എഴുന്ന...
ലിംഗനിര്‍ണയ വൈദ്യപരിശോധന എന്ന ക്രൂരത അവസാനിപ്പിക്കണം: അരുന്ധതി
Editors Pic, കേരളം, പ്രതിപക്ഷം

ലിംഗനിര്‍ണയ വൈദ്യപരിശോധന എന്ന ക്രൂരത അവസാനിപ്പിക്കണം: അരുന്ധതി

ലിംഗനിര്‍ണയാത്തിനായി വൈദ്യപരിശോധനയ്ക്ക് കോടതികള്‍ ഉത്തരവിടുന്നത് അവസാനിപ്പിക്കണമെന്ന് ട്രാന്‍സ്ജന്‍ഡറായ അരുന്ധതി. ലിംഗനിര്‍ണയത്തിനായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അരുന്ധതി ചൂണ്ടിക്കാട്ടുന്നു. അരുന്ധതിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേട്ട കേരള ഹൈക്കോടതിയാണ് അരുന്ധതിയുടെ ലിംഗനിര്‍ണയത്തിനായി മെഡിക്കല്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. തന്റെ മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നായിരുന്നു അമ്മയുടെ പരാതി. കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം ലിംഗപരിശോധനയ്ക്ക് വിധേയമായെങ്കിലും അരുന്ധതിക്ക് അനുകൂലമായാണ് പരിശോധന ഫലം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അരുന്ധതിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്ന് കോടതി ഉത്തരവായിരുന്നു. തന്റെ മകന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് അരുന്ധതിയെ ...
വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും പ്രതിവര്‍ഷം 2.5 കോടി തൊഴിലവസരങ്ങള്‍ എന്ന ബിജെപി വാഗ്ദാനവും
Editors Pic, ദേശീയം

വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും പ്രതിവര്‍ഷം 2.5 കോടി തൊഴിലവസരങ്ങള്‍ എന്ന ബിജെപി വാഗ്ദാനവും

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പ്രതിവര്‍ഷം 2.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. പത്തുവര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം 2014ല്‍ ആദ്യമായി പോളിംഗ് ബൂത്തില്‍ എത്തിയ 15 കോടി നവവോട്ടര്‍മാരെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ ഏകപക്ഷീയ വിജയത്തിന് ഈ വാഗ്ദാനം ഏറെ സഹായിച്ചുവെന്നും വിലയിരുത്തപ്പെട്ടിരുന്നു. പക്ഷെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാലു വര്‍ഷം പിന്നിടുമ്പോള്‍ ഈ വാഗ്ദാനം എത്രത്തോളം പാലിക്കപ്പെട്ടു എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. പ്രതിവര്‍ഷം 1.2 കോടി യുവാക്കള്‍ ഇന്ത്യയുടെ തൊഴില്‍സേനയിലേക്ക് പുതുതായി ചേരുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്ക്. ലോകബാങ്കിന്റെ കണക്ക് പ്രകാരം ഇത് പ്രതിവര്‍ഷം 1.56 കോടി അഥവാ പ്രതിമാസം 13 ലക്ഷം ആണ്. ഇത്രയും വിപുലമായ തൊഴില്‍...