Friday, September 17

വിനോദം

വർത്തമാനകാലകാഴ്ചകളുടെ അനന്തസാധ്യതകൾ തുറക്കുന്ന ‘ദ ഫാദർ’
Featured News, കല, വിനോദം, സിനിമ

വർത്തമാനകാലകാഴ്ചകളുടെ അനന്തസാധ്യതകൾ തുറക്കുന്ന ‘ദ ഫാദർ’

“ദി ഫാദർ” എന്ന ചിത്രത്തിലൂടെ ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായ ഫ്ലോറിയൻ സെല്ലർ സിനിമാ സംവിധായകനെന്ന നിലയിൽ ഗംഭീരമായ അരങ്ങേറ്റമാണ് നടത്തിയിരിക്കുന്നത്. (ഈ സിനിമ അദ്ദേഹത്തിന്റെ തന്നെ 2014 ലെ ഒരു നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് സൂചിപ്പിക്കുന്നത്. ) ശിഥില ചിന്തകളുടെ ശേഖരമാണ് ഫാദർ. മറവിരോഗം തീമായി വരുന്ന നിരവധി ചിത്രങ്ങൾ ഇതിനകം തന്നെ വന്നിട്ടുണ്ട്. പക്ഷേ ദി ഫാദർ പ്രേക്ഷകൻ്റെ ഹൃദയത്തോട് ഏറെ അടുത്ത് നിൽക്കുന്നു എന്നു പറയാൻ മറ്റൊന്നാലോചിക്കേണ്ട. സിനിമയെന്നത് കഥ പറച്ചിലിൻ്റെ അനന്ത സാധ്യതകളാണ് നൽകുന്നതെന്ന തിരിച്ചറിവാണ് ദി ഫാദർ നൽകുന്നത്. പ്രേക്ഷകൻ്റെ കാഴ്ച സംവിധായകൻ്റെ കാഴ്ച എന്നൊക്കെയുള്ള തരത്തിൽ സിനിമാ തിരക്കഥകൾ രൂപപ്പെടുമ്പോൾ അൾഷ്മയ്ഴ്സ് രോഗാവസ്ഥയിലുള്ള വയോധികനായ ആൻ്റണിയുടെ കാഴ്ചയിലൂടെ അതുമല്ലെങ്കിൽ ശിഥില വിചാരങ്ങളിലൂടെയാണ് സിനിമയുടെ ഓരോ ഫ്രയിമും കടന്നു പോകുന്നത്. മകളായും മ...
പൊള്ളലേറ്റ മലേഷ്യൻ സിനിമയെ ചികിത്സിക്കുകയാണ് രസ് ലി ദലാൻ
Culture, Featured News, അന്തര്‍ദേശീയം, വിനോദം, സിനിമ, സിനിമാവിശേഷം

പൊള്ളലേറ്റ മലേഷ്യൻ സിനിമയെ ചികിത്സിക്കുകയാണ് രസ് ലി ദലാൻ

നാലു മക്കളേയും ആവേളം സ്നേഹിച്ച   മലേഷ്യക്കാരനായിരുന്ന ആ പിതാവിൻ്റെ ആഗ്രഹം അവരിലൊരാളെ ഡോക്ടറാക്കണം എന്നായിരുന്നു.  മൂത്ത മൂന്ന് പേരും അത് നിറവേറ്റാൻ പരാജയപ്പെട്ടപ്പോൾ, വരയും കലയും സ്വപ്നം കണ്ട്‌ നടന്ന ഇളയവൻ, അവൻ്റെ സ്വന്തം ഉത്തരവാദിത്വമായി  അത് ഏറ്റെടുത്തു. അതേ സമയം തന്നെ വിവാഹ നിശ്ചയം കഴിഞ്ഞ അയാൾ  മെഡിക്കൽ പഠനത്തിനായി UK യിലേക്ക് ചേക്കേറി. കുട്ടികളുടെ പൊള്ളൽ ചികിൽസാ വിദഗ്ധനായി ഇന്നും UK യിൽ സേവനം അനുഷ്‌ടിക്കുന്ന അദ്ദേഹം , തൻ്റെ കലാ സ്വപ്നങ്ങൾ പൂർണമായും ഉപേക്ഷിച്ച്  അച്ചന്റെ ആഗ്രഹങ്ങൾ മാത്രം നിറവേറ്റിയാണ് കഴിയുന്നത്  എന്നു കരുതിയെങ്കിൽ തെറ്റി. രാസ്‍ലി ദലാൻ, എന്ന ആ മലേഷ്യൻ പൗരൻ മെഡിക്കൽ ബിരുദത്തിനൊപ്പം, സിനിമാ രംഗത്തും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മനുഷ്യരാശിയുടെ ക്ഷേമത്തിനും സമാധാനത്തിനും, ആരോഗ്യ രംഗത്തോളം സംഭാവനകൾ കലക്ക് നൽകാൻ സാധിക്കുമോ എന്ന് സ്വയം ചോദ്യം ചെയ്...
ആനിയും വിധുബാലയും നിർണ്ണയിക്കുന്ന പെൺ സ്വാതന്ത്ര്യം എന്തിനോ തിളയ്ക്കുന്ന സാമ്പാർ
Featured News, കേരളം, ട്രോൾ, നവപക്ഷം, സ്ത്രീപക്ഷം

ആനിയും വിധുബാലയും നിർണ്ണയിക്കുന്ന പെൺ സ്വാതന്ത്ര്യം എന്തിനോ തിളയ്ക്കുന്ന സാമ്പാർ

കേരളത്തിലെ സമൂഹ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി ചർച്ചചെയ്യപ്പെടുന്നത് ഈ രണ്ടു ''സതീരത്നങ്ങൾ'' തമ്മിലുള്ള കൊച്ചുവാർത്താനമാണ്. ഇതുകേട്ടപ്പോൾ സൈക്കിളിൽ പോകുന്ന ശ്രീനിവാസനും തിലകനും തമ്മിലുള്ള പട്ടണപ്രവേശം സിനിമയിലെ ഡയലോഗാണ് ഓർമ്മവരുന്നത്.. ''ഒരേ സ്വരം'' എന്നതിനപ്പുറം ഒരേ ചിന്ത. അവരെന്തേ ഇങ്ങനെ ? കുറച്ചുനാളുകൾക്ക് മുൻപാണ് നിമിഷ സജയൻ എന്ന പെൺകുട്ടി സീനിയർ നടികൂടിയായ ആനിയെ തേച്ചൊട്ടിച്ചത്. സംഗതി അവിടെ ചർച്ചചെയ്തത് മേക്കപ്പിനെ പറ്റിയായിരുന്നു സെലിബ്രിറ്റികൾ എങ്ങനെ പൊതു വേദിയിൽ പ്രത്യക്ഷപ്പെടണം എന്ന് ആനി ഫ്രീ യായി ഒരുപദേശം കൊടുത്തതാണ് അന്ന് പ്രശ്നമായത്. വളരെ കൂളായി നിമിഷ അതിനെ നേരിട്ടു. ചർച്ച അവിടെ അവസാനിപ്പിക്കാതെ തന്നെ ആനി കൂടുതൽ മണ്ടത്തരങ്ങളിലേക്കു പോകുകയും ചെയ്തു. അതിനുമുമ്പും ഇവർ വടികൊടുത്ത് അടിവാങ്ങിയതോർമ്മയുണ്ട്. നവ്യ നായരുമായുള്ള ഇടപെടലിലായിരുന്നു അത്. സംഗതി അന്നും ആനി കണക്കിന് വാങ്ങിക്ക...
ഓൺ ലൈൻ മദ്യക്കച്ചവടവുമായി ഫ്ലിപ്പ് കാർട്ടും
വാര്‍ത്ത, വിനോദം

ഓൺ ലൈൻ മദ്യക്കച്ചവടവുമായി ഫ്ലിപ്പ് കാർട്ടും

  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടും മദ്യവ്യാപാരത്തിലേക്ക് കടക്കുന്നു. . ഇന്ത്യയിലെ രണ്ട് നഗരങ്ങളിലാണ് ഇപ്പോൾ പരിപാടി നടപ്പാക്കുന്നത്. പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളാണ് ഇപ്പോൾ ലിസ്റ്റിലുള്ളത്. മദ്യം എത്തിക്കുന്നതിനായി ഫ്ലിപ്പ്കാർട്ട്, സ്റ്റാർട്ടപ്പ് കമ്പനിയായ ഡയാജിയോയുമായി സഹകരിക്കാനാണ് തീരുമാനം. ഇതോടെ ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്കും ഇനി മദ്യം ഓൺലൈനായി ഓർഡർ ചെയ്യാം. 9 കോടി ജനസംഖ്യയുള്ള പശ്ചിമ ബംഗാൾ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ്. ഒഡീഷയിലെ ജനസംഖ്യ 4.1 കോടിയിലധികമാണ്. അതുകൊണ്ട് തന്നെ കമ്പനിയ്ക്ക് വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് പോലുള്ള ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പനയ്ക്ക് വിലക്കുണ്ട്. മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ച സമയത്ത് സർക്കാർ മദ്യ വിൽപ്പന നിരോധിച്ചിരുന്നു. പി...
ഇപ്പൊ ശരിയാക്കിത്തരാം, ഇനി സാലിഹ് ശരിയാക്കിക്കൊള്ളും
വിനോദം, സിനിമ

ഇപ്പൊ ശരിയാക്കിത്തരാം, ഇനി സാലിഹ് ശരിയാക്കിക്കൊള്ളും

ഇപ്പൊ ശരിയാക്കിത്തരാം ഇനി സാലിഹ് ശരിയാക്കിക്കൊള്ളും വെള്ളാനകളുടെ നാട് എന്ന സിനിമ പേര് മറന്നാലും കുതിരവട്ടം പപ്പുവിന്റെ ഇപ്പം ശരിയാക്കിത്തരാം എന്ന പ്രയോഗം മറക്കില്ല. ഒടുവിൽ ശരിയാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പി ഡബ്ള്യു ഡി എഞ്ചിനീയറുടെ മതിലിടിച്ച് പൊളിക്കുകയും ചെയ്ത ആ റോഡ് റോളർ മുപ്പത്തിരണ്ട് വർഷമായി കോഴിക്കോട് ശരിയാക്കാൻ പറ്റാതെ കിടക്കുകയായിരുന്നു. ഇപ്പോൾ 'മഹാനടന്' ശാപമോക്ഷമായി സംഗതി ലേലം ചെയ്തു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വാഹനമായിരുന്നതുകൊണ്ടു പലരും മതിപ്പു വിലയിൽ കവിഞ്ഞുള്ള വിലയാണ് ഇട്ടതെങ്കിലും ഒടുവിൽ തിരുവണ്ണൂർ സ്വദേശിയായ സാലിഹ് വാഹനം സ്വന്തമാക്കി. ഇനി സാലിഹ് ശരിയാക്കട്ടെ. മതിപ്പു വിലയിൽ നിന്നും 20000 രൂപയോളം അധികം നൽകിയാണ്  സി പവിത്രൻ നായർ എന്ന കോണ്ട്രക്ടറുടെ ജീവിതം കുളമാക്കിയ റോഡ് റോളർ സാലിഹ് സ്വന്തമാക്കിയത്. ...
അർണാബിൻ്റെ ചർച്ചയ്കിടയിൽ ഉച്ചഭക്ഷണം കഴിച്ച്  നടി കസ്തൂരി പ്രതികരിക്കുന്നു.
ദേശീയം, വിനോദം

അർണാബിൻ്റെ ചർച്ചയ്കിടയിൽ ഉച്ചഭക്ഷണം കഴിച്ച് നടി കസ്തൂരി പ്രതികരിക്കുന്നു.

ചർച്ചയിൽ തനിക്ക് സംസാരിക്കാൻ അവസരം തരാത്തതിനാൽ നടി  കസ്തൂരി ഭക്ഷണം കഴിക്കുന്ന രംഗം ലൈവായി വിട്ടു. . ലൈവ്  ചാനൽ ചർച്ച കൊടുമ്പിരി കൊണ്ടിരിക്കുകുമ്പോഴാണ്   അതൊന്നും കൂസാതെ കൂളായി ഉച്ചഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ പ്രതികരിച്ചത്  റിപ്പബ്ലിക് ടിവിയിലെ അർണബ് ഗോസ്വാമി അവതരിപ്പിക്കുന്ന ചർച്ചയിലാണ്  രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടുദിവസം മുമ്പ് നടന്ന ചർച്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ  വൈറലാവുകയാണ്. 60 മിനിറ്റോളം ഞാൻ അർണബിന്റെ ഹൈപ്പർമോഡ് കണ്ട്‌കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും അദ്ദേഹം എന്നെ സംസാരിക്കാൻ അനുവദിക്കില്ല എന്ന് ബോധ്യമായി. അതോടെ ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി. പക്ഷേ സ്‌കൈപ് ഓഫ് ചെയ്യാൻ മറന്നുപോയി. ഈ കുഴപ്പത്തിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ ധിക്കരിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ട്വിറ്ററിലൂടെ കസ്തൂരി പ്രതികരിച്ചു. https://twitter....
ഈ ചിത്രം സ്ത്രീകൾ കാണരുത് അപേക്ഷയുമായി ഷക്കീല
വാര്‍ത്ത, വിനോദം, സിനിമ

ഈ ചിത്രം സ്ത്രീകൾ കാണരുത് അപേക്ഷയുമായി ഷക്കീല

സിനിമയുടെ പേര് 'ലേഡീസ് നോട്ട് അലൗഡ്' സ്ത്രീകൾക്ക് പ്രവേശനമില്ല. ഈ ചിത്രം സ്ത്രീകൾ കാണരുത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു അഡല്‍റ്റ് കോമഡി സിനിമയാണ്. ഹൈലൈറ്റ് അതല്ല. ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെ വീഴാതെ കാത്തു സൂക്ഷിച്ച ഷക്കീലയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 'ദയവായി സ്ത്രീകള്‍ ഈ സിനിമ കാണരുത്.' നടി ഷക്കീലയുടെ ഈ അപേക്ഷ തെന്നിന്ത്യയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഒരുപാട് കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധിക്കും പിന്നാലെയാണ് സിനിമ എത്തുന്നതെന്നും ഇതു ജനം കാണണം എന്നും അവർ  അപേക്ഷിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ചിത്രീകരണം കഴിഞ്ഞ സിനിമയ്ക്ക് സെന്‍സറിങ്ങുമായി ബന്ധപ്പെട്ടും തടസങ്ങൾ നേരിട്ടിരുന്നു. 50 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കെന്നും. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സായ് റാം ദസാരി പറയുന്നു. സിനിമുടെ ട്രെയിലര്‍...
നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായ ദേശി ആപ്പുകൾ ഏതൊക്കെ?
ദേശീയം, നവപക്ഷം, വിനോദം

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായ ദേശി ആപ്പുകൾ ഏതൊക്കെ?

  ജനപ്രിയ ആപ്പുകളായിരിക്കേ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകള്‍ക്ക് പകരമായി, അതേ സേവനങ്ങള്‍ നല്‍കുന്ന മറ്റ് ചില ആപ്ലിക്കേഷനുകളെ പറ്റിയുള്ള വിവരങ്ങൾ പങ്കുവച്ചു കൊണ്ട് ഇന്ത്യൻ ഐടി വിദഗ്ധർ രംഗത്ത് വന്നിരിക്കുന്നു. അവതാത്കാലികമായെങ്കിലും ഉപഭോക്താക്കൾക്ക് അവ പരിഹാരം മാകുമെന്ന്  പ്രതീക്ഷിക്കാം. പറഞ്ഞു കേൾക്കുന്ന ചില പകരക്കാരെ ഇവിടെ പരിചയപ്പെടുത്താം. ടിക് ടോക്, ഹലോ, വിഗോ വീഡിയോ, വി മേറ്റ് എന്നിവയ്ക്ക് പകരമായി മിത്രോന്‍, ബോലോ ഇന്ത്യ, ചിങ്കാരി, റോപോസോ, ഡബ്‌സ്മാഷ് പോലുളള ആപ്പുകള്‍ ഉപയോഗിക്കാം. ബയ്ഡു ട്രാന്‍സ്ലേറ്ററിന് പകരമായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റും ഹൈ ട്രാന്‍സ്ലേറ്റും ഉപയോഗിക്കാം. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്‌ആപ്പും വി മീറ്റീനും വി ചാറ്റിനും പകരമായി ഉപയോഗിക്കാം. ഷെയര്‍ ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവയ്ക്ക് പകരം ഫയല്‍സ് ഗോ, ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ്, ഷ...
കുട്ടികളെ ഉപയോഗിച്ചുള്ള രഹ്‌നയുടെ ശരീരരാഷ്ട്രീയവ്യവഹാരം കലാപ്രവർത്തനമോ ; രഘുനന്ദനൻ എഴുതുന്നു
Featured News, കേരളം, നവപക്ഷം, രാഷ്ട്രീയം, വിനോദം, സ്ത്രീപക്ഷം

കുട്ടികളെ ഉപയോഗിച്ചുള്ള രഹ്‌നയുടെ ശരീരരാഷ്ട്രീയവ്യവഹാരം കലാപ്രവർത്തനമോ ; രഘുനന്ദനൻ എഴുതുന്നു

രഘുനന്ദനൻ   What  spirit is so empty and blind, that it cannot recognize the fact that the foot is more noble than the shoe, and skin more beautiful than the garment with which it is clothed? നഗ്നതയെക്കുറിച്ചുള്ള കലാപരമായ ചിന്തയിൽ തെളിയുന്നത് ഈ വാക്കുകളാണ്. മൈക്കലാഞ്ചലോയുടെ നിരീക്ഷണം. മനുഷ്യൻ്റെ സാമൂഹിക ജീവിതമാണ് പ്രാഥമികമായി വസ്ത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നത്. സ്വകാര്യതയുടെ ഇടങ്ങളിൽ വസ്ത്രമെന്ന ഭൗതിക വസ്തുവിന് അത്ര മാത്രം പ്രാധാന്യമുണ്ടെന്ന് കരുതാൻ കഴിയില്ല. അതു കൊണ്ട് തന്നെ ഒരാൾ പൊതു സമൂഹത്തിൽ ഇടപെടേണ്ട തെങ്ങനെയെന്നതിനെപ്പറ്റിയുള്ള വിലയിരുത്തലിൽ വസ്ത്രത്തിന് പ്രാധാന്യമുണ്ട്. ഒരാൾ വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന ചിന്ത അവിടെ നിൽക്കട്ടെ. ന്യൂഡിറ്റി പൊതു സമൂഹവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് പ്രധാനമായും മൂന്ന് തരത്...
ഹെല്ലാരോ ഒരു സിനിമയ്ക്കുപരി നിൽക്കുന്ന അനുഭവം.
Featured News, Uncategorized, വിനോദം, സിനിമ

ഹെല്ലാരോ ഒരു സിനിമയ്ക്കുപരി നിൽക്കുന്ന അനുഭവം.

ക്രിസ്റ്റൽ ക്ലിയറായ ഒരു കഥ പറച്ചിൽ, അതാണ് ഹെല്ലാരോ. നാളിത് വരെയുള്ള ഗുജറാത്തി സിനിമാ ചരിത്രത്തിൽ ആദ്യമാണ് ഒരു ദേശീയ പുരസ്ക്കാരം ആ നാട്ടിലേക്ക് സിനിമയുടെ പേരിൽ എത്തുന്നത്. ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാർഡ്. അവാർഡ് പരിഗണനകൾ അവിടെ ഓരം മാറി നിൽക്കട്ടെ. അഭിഷേക് ഷാ എന്ന നാടക പ്രവർത്തകൻ കൂടിയായ സംവിധായകന് അഭിമാനിക്കാം ഈ സിനിമയുടെ പേരിൽ. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചിലെ സോമപുര എന്ന കച്ചിലെ ഒരു ഗ്രാമം. വളരെ ജാതീയതയുള്ള പുരുഷമേധാവിത്വമതിൻ്റെ എല്ലാ അർത്ഥത്തിലും തകർത്താടുന്ന ഒരു ഗ്രാമം. പറഞ്ഞില്ലെ ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന റേഡിയോ വാർത്തയുടെ ഞരങ്ങലും മുള്ളലും നിറയുന്ന റിലേ കേൾക്കുന്ന സിനിമയുടെ ആരംഭം. അതു തന്നെ കൂട്ടു തെറ്റിയ പോലെ ഒന്നും മനസിലാക്കാതെയാണ് ഒരു ഗ്രാമീണൻ കേൾക്കുന്നത്. ആഘോഷവും ആചാരങ്ങളും പൂജകളും എല്ലാം നിയന്ത്രിക്കുന്ന പുരുഷൻമാർ അങ്ങകലെ നിന്നും വെള്ളം എത്തിച്ച്...