Wednesday, June 23

Fake News

ഇതാണ് മോദിയുടെ ‘കുമ്പിടി സ്വാമി’ അഥവ ANI ഷോർട്ട് ഫിലിം
Fake News, ദേശീയം

ഇതാണ് മോദിയുടെ ‘കുമ്പിടി സ്വാമി’ അഥവ ANI ഷോർട്ട് ഫിലിം

    മോദി സർക്കാർ നോട്ട് നിരോധിച്ചപ്പോള്‍ അതിനെ പിന്തുണച്ച് ചായക്കടയിലെ കസ്റ്റമറായും, ഇപ്പോൾ കാര്‍ഷിക ബില്ല് വന്നപ്പോള്‍ അതിനെ പിന്തുണച്ച് കര്‍ഷകനായും സംസാരിക്കുന്ന ഈ മനുഷ്യനെ ഒന്ന് സൂക്ഷിച്ചു നോക്ക് . അവിടേം കണ്ട് ഇവിടേം കണ്ടു. പണ്ട് നമ്മൾ കണ്ട ജഗതി യുടെ കുമ്പിടിസ്വാമിയെപ്പോലെ ഈ കുമ്പിടിയുടെ പേര് ശശാങ്ക് ത്യാഗി എന്നാണെന്ന് ഇപ്പോൾ സോഷ്യൽ മീഡിയ വെളിപ്പെടുത്തുന്നു. മാത്രമല്ല കുമ്പിടിയുടെ യഥാർത്ഥ അവതാര ഭാവം ANIയിലെ തന്നെ സ്റ്റാഫ് എന്നതാണ്. ഇതും അയാളുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് വ്യക്തമാക്കുന്നു. ഇനി അഭിനയം ശ്രദ്ധിക്കൂ. ഇത് ചായക്കടക്കാരനായ കുമ്പിടി ഇത് പാവം കർഷകൻ ഇത് യഥാർത്ഥ ' പാലാരിവട്ടം ശശി' ANI യുടെ മുഖ്യ പണി ഇപ്പോൾ മോദിക്ക് വേണ്ടി ഇങ്ങനെ തിരക്കഥ തയാറാക്കി വീഡിയോ ഉണ്ടാക്കുകയാണ് നമ്മുടെ ചാനലുകളുൾപ്പടെ അവരെ ആശ്രയിക്കുന്നു. എങ്ങനെയുണ്ട് 'മേക്ക് ഇൻ ഇന്ത്യ...
മദ്രസ വിദ്യാർത്ഥികളെ തീവ്രവാദ പരിശീലനത്തിന് കൊണ്ട് പോകുമ്പോൾ കൊൽക്കത്തയിൽ നിന്നും പിടിച്ചു; വാസ്തവമെന്ത്?
Fact Check, Fake News, ദേശീയം, വാര്‍ത്ത

മദ്രസ വിദ്യാർത്ഥികളെ തീവ്രവാദ പരിശീലനത്തിന് കൊണ്ട് പോകുമ്പോൾ കൊൽക്കത്തയിൽ നിന്നും പിടിച്ചു; വാസ്തവമെന്ത്?

തീവ്രവാദ ട്രെയിനിംഗിന് കൊണ്ട് പോയ 63 മദ്രസ വിദ്യാർത്ഥികളെ കൊൽക്കത്തയിൽ വെച്ച് പിടിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്ന ഒരു വീഡിയോ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. വംശീയത ലക്ഷ്യമിട്ടാണ് ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല. 2015 ആഗസ്റ്റ് 7-ന് അജാസ് ഖാൻ എന്ന യൂസർ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. 64000ത്തിൽ അധികം ഷേറുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വാട്സ് ആപ്പിലും ട്വിറ്ററിലും സമാനമായ രീതിയിൽ ഈ വീഡിയോയും വ്യാജ സന്ദേശങ്ങളും കാലങ്ങളായി പ്രചരിക്കുന്നുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം പൂനയിലെ മദ്രസയിലേക്കുള്ള യാത്ര മധ്യേ കൊൽക്കത്തയിൽ വെച്ച് മതിയായ യാത്ര രേഖകൾ ഇല്ലെന്ന കാരണം കാണിച്ചാണ് വിദ്യാർത്ഥികളെ പോലീസ് തടയുന്നത്. കുട്ടികളെ തടഞ്ഞു വെച്ചതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ മുസ്ലിം സംഘടനകൾ നേരത്...
അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ച് കനയ്യകുമാർ വോട്ട് പിടിച്ചുവെന്ന് സംഘപരിവാർ പ്രചരണം
Fact Check, Fake News, ദേശീയം, വാര്‍ത്ത

അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ച് കനയ്യകുമാർ വോട്ട് പിടിച്ചുവെന്ന് സംഘപരിവാർ പ്രചരണം

സി.പി.ഐയുടെ ബീഹാറിലെ ബെഗുസാരയിലെ ലോക്സഭാ സ്ഥാനാര്‍ഥി കനയ്യകുമാർ അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ച് തെരെഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന സംഘപരിവാർ പ്രചാരണം പൊളിഞ്ഞു. സംഘപരിവാർ പ്രവർത്തകർ സിപിഐയുടെ പാർട്ടി ചിഹ്നമായ അരിവാളും നെൽകതിരിന്റെയും സ്ഥാനത്ത് അഫ്സൽ ഗുരുവിന്റെ ചിത്രം ഫോട്ടോഷോപ് വഴി സ്ഥാപിക്കുകയായിരുന്നു. ഈ ചിത്രം വ്യപകമായി ട്വിറ്ററിലൂടെ ഷേർ ചെയ്യപ്പെട്ടതോടെ ആൾട്ട് ന്യൂസാണ് ഇത് വ്യാജ ചിത്രമാണെന്ന് തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നത്. 2001-ലെ പാർലമെന്റ് ആക്രമണക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അഫ്സൽ ഗുരുവിനെ ഇന്ത്യ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. ജെഎൻയു വിദ്യാർത്ഥിയായ കനയ്യകുമാർ ഉൾപ്പടെയുള്ളവർ നേരത്തെ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ കേസ് നൽകിയിരുന്നു. എന്നാൽ ഇത് എബിവിപി പ്രവർത്തകരാണ് ചെയ്തതെന്ന് പിന്നീട് തെളിയുകയായിരുന്നു. ജെഎൻയു ...
‘കോൺഗ്രസിന് വോട്ട് ചെയ്യും’; ചന്ദ്രികയുടെ വ്യാജ വാർത്തയെന്ന് കോടിയേരി ബാലകൃഷ്ണൻ
Fact Check, Fake News, കേരളം, വാര്‍ത്ത

‘കോൺഗ്രസിന് വോട്ട് ചെയ്യും’; ചന്ദ്രികയുടെ വ്യാജ വാർത്തയെന്ന് കോടിയേരി ബാലകൃഷ്ണൻ

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഐഎം കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന മുസ്ളീം ലീഗ് മുഖപത്രം ചന്ദ്രികയുടെ വാർത്ത വ്യാജമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎം സ്ഥാനാർത്ഥികളെ നിർത്താത്ത ഇടങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നായിരുന്നു കോടിയേരി പറഞ്ഞതായി ചന്ദ്രിക റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നാണ് കോടിയേരി വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരി ചന്ദ്രിക ഓൺലൈൻ വ്യാജ വാർത്ത നൽകിയെന്ന് വെളിപ്പെടുത്തിയത്. "ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമ്പൂർണ്ണ പരാജയം ഉറപ്പായ യു ഡി എഫ് നുണപ്രചരണവുമായി ഇറങ്ങി കഴിഞ്ഞു. യു ഡി എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഓൺലൈൻ എഡിഷനിൽ, " ബി ജെ പി യെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യും" എന്ന് ഞാൻ പ്രസംഗിച്ചതായി വ്യാഖ്യാനിച്ച് വാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ...
അഭിനന്ദൻ വർധമാൻ ബിജെപിയ്ക്ക് വോട്ട് ചെയ്തുവെന്ന് വ്യാജ പ്രചാരണം
Fact Check, Fake News, ദേശീയം, വാര്‍ത്ത

അഭിനന്ദൻ വർധമാൻ ബിജെപിയ്ക്ക് വോട്ട് ചെയ്തുവെന്ന് വ്യാജ പ്രചാരണം

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തെന്ന് സംഘപരിവാറിന്റെ വ്യാജപ്രചരണം. വർധമാന്റെ മുഖച്ഛായയുള്ള ഒരാളുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം. ബിജെപിയുടെ കാവി ഷാൾ കഴുത്തിലിട്ടിരിക്കുന്ന ഇയാൾ അഭിനന്ദൻ വർധമാന്റേത് പോലെ ഉള്ള മീശ വെച്ചിട്ടുണ്ട്. 'വിംഗ് കമാന്‍ഡർ അഭിനന്ദൻ ബിജെപിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാൻ അദ്ദേഹം വോട്ടും ചെയ്ത് കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ മോദിയെക്കാൾ മികച്ചൊരു പ്രധാനമന്ത്രിയുണ്ടാകാനില്ല.. ഒരു ജവാനെ നിങ്ങൾ ഒരിക്കലും ജീവനോടെ മടക്കി എത്തിച്ചിട്ടില്ല എന്നാൽ ഇന്ന് അഭിനന്ദൻ ജീവനോടെ മടങ്ങിയെത്തി ബിജെപിക്ക് വോട്ടും ചെയ്തു ഇക്കാര്യം ജിഹാദികളിലും കോണ്‍ഗ്രസുകാരിലും എത്തിക്കുക'. ഇതാണ് സംഘപരിവാർ വ്യാപകമായി ഷേർ ചെയ്ത കുറിപ്പ്. എന്നാൽ അഭിനന്ദൻ വർധമാൻ തമിഴ്‌നാട് സ്വദേശിയായതിനാൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട...
അലിഗഡ് മുസ്ളീം സർവകലാശാല കോൺഗ്രസിന് വേണ്ടി വോട്ട് ആവശ്യപ്പെട്ടു; ഒ പി ഇന്ത്യ പ്രചരിപ്പിക്കുന്നതിലെ വാസ്തവം എന്ത്?
Fact Check, Fake News, ദേശീയം, വാര്‍ത്ത

അലിഗഡ് മുസ്ളീം സർവകലാശാല കോൺഗ്രസിന് വേണ്ടി വോട്ട് ആവശ്യപ്പെട്ടു; ഒ പി ഇന്ത്യ പ്രചരിപ്പിക്കുന്നതിലെ വാസ്തവം എന്ത്?

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അലിഗഡ് മുസ്ളീം സർവകലാശാല കേന്ദ്രീകരിച്ചുള്ള സംഘപരിവാർ ആക്രമണം വ്യാപകമായിരുന്നു. വലതുപക്ഷ വെബ്‌സൈറ്റായ ഒ പി ഇന്ത്യ ഇപ്പോൾ വീണ്ടും സർവകലാശാലയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. https://twitter.com/OpIndia_com/status/1116332572160565250 അലിഗഡ് മുസ്ളീം സർവകലാശാല കോൺഗ്രസിന് വേണ്ടി വോട്ട് ആവശ്യപ്പെട്ടുവെന്നാണ് സൈറ്റ് പ്രചരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഒ പി ഇന്ത്യയുടെ വാർത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘപരിവാർ വ്യാപകമായി ഷേർ ചെയ്യുകയും ഇലക്ഷൻ കമ്മീഷനെ ഉൾപ്പടെ ട്വിറ്ററിൽ പരാതികളുമായി സംഘപരിവാർ പ്രൊഫൈലുകൾ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സർവ്വകലാശാലയുടേതല്ലാത്ത വ്യാജ പ്രൊഫൈലിൽ നിന്നുള്ള കോൺഗ്രസ് അനുകൂല പ്രചാരണമാണ് ഒ പി ഇന്ത്യ സര്വകലാശാലയുടേതായി വ്യാഖ്യാനിക്കുകയും വാർത്ത നൽകുകയും ചെയ്തത്. അലിഗഡ് സർവ്വകലാശാലയുടേതെന്ന പേരിൽ ഒ പി ഇന്ത്യ നൽകിയ ...
പി. രാജീവിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം
Fact Check, Fake News, കേരളം, വാര്‍ത്ത

പി. രാജീവിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം

എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയും സിപിഐഎം നേതാവുമായ പി. രാജീവിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം. "സുപ്രീം കോടതിയുടെ ഗോവധ നിരോധന നിയമത്തിനെതിരെ പാവം പശുക്കിടാവിനെ ഇറച്ചിയാക്കി ഭക്ഷിക്കുന്നതാണ്." എന്ന തലകെട്ടോടു കൂടിയാണ് സംഘപരിവാർ പ്രൊഫൈലുകൾ പി. രാജീവിന്റെ ചിത്രം ഷേർ ചെയ്യുന്നത്. സാബു കുമാർ എന്ന സംഘപരിവാർ പ്രൊഫൈലിൽ ഏപ്രിൽ ഒൻപതിന് ഷേർ ചെയ്ത ചിത്രം ഇതിനോടകം ആ ഒരൊറ്റ പ്രൊഫൈലിൽ നിന്ന് മാത്രം 1700 ൽ അധികം ഷേറുകളാണ് പോയിരിക്കുന്നത്. സുപ്രീം കോടതി നാളിതുവരെ ഗോവധ നിരോധനം രാജ്യത്ത് ഏർപ്പെടുത്തിയിട്ടില്ല എന്നിരിക്കെയാണ് സുപ്രീം കോടതിയുടെ പേര് പറഞ്ഞു സംഘപരിവാർ വ്യാജ പ്രചാരണം നടത്തുന്നത്. സംഘപരിവാർ രാജ്യത്ത് പശുവിന്റെ പേരിൽ വ്യാപക അക്രമം നടത്തിയപ്പോൾ കേരളത്തിൽ സിപിഐഎം പോഷക സംഘടനയായ എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ ബീഫ് ഫെസ്റ്റിവൽ നടത്തിയിരുന്നു. എന്നാൽ ഇതൊരിക്കലും സുപ്രീം കോടതി വിധിയെ ലംഘിക്...
സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ
Fact Check, Fake News, Featured News, കേരളം, വാര്‍ത്ത

സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ

അന്ധവിശ്വാസങ്ങൾ എന്നൊന്നില്ല, വിശ്വാസം തന്നെ അന്ധമാണെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലും എന്തെങ്കിലും ഷേർ ചെയ്‌താൽ അതിന്റെ സത്യാവസ്ഥ എന്താണെന്നോ താൻ അത് ഷേർ ചെയ്യുന്നത് എന്തിനാണെന്നോ ഒന്നും ആലോചിക്കാതെ ഷേർ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇത് പത്ത് പേർക്ക് ഷേർ ചെയ്തില്ലെങ്കിൽ നിങ്ങളെ വണ്ടി ഇടിയ്ക്കും, നിങ്ങളുടെ പണം നഷ്ടപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളും ആ മെസേജുകൾക്കൊപ്പം സാധാരണയായി ഉണ്ടാകാറുണ്ട്. ഷേർ ചെയ്ത അമേരിക്കയിൽ ഉള്ള ഒരാൾക്ക് ലോട്ടറി അടിച്ചുവെന്നും, മറ്റൊരാൾ പരീക്ഷ പാസായി എന്നൊക്കെയുള്ള പ്രോത്സാഹനങ്ങളും ആ മെസേജുകൾക്കൊപ്പം കാണുക പതിവാണ്. ഷേർ ചെയ്യുന്നതിനപ്പുറം അത് ഷേർ ചെയ്തത് കൊണ്ട് മാത്രം ലോട്ടറി അടിച്ച ആരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിശ്വാസത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് മറുപടി. https://www.facebook.com/permalink.php?story_fbid=1070870212949958&id=5268...
മാധ്യമ പ്രവർത്തകന്റെ ഷൂ സെക്യൂരിറ്റി ഗാർഡ് ആണോ പ്രിയങ്കയ്ക്ക് കൊടുത്തത്? വാസ്തവമെന്ത്?
Fact Check, Fake News, Featured News, കേരളം, വാര്‍ത്ത

മാധ്യമ പ്രവർത്തകന്റെ ഷൂ സെക്യൂരിറ്റി ഗാർഡ് ആണോ പ്രിയങ്കയ്ക്ക് കൊടുത്തത്? വാസ്തവമെന്ത്?

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് മുതൽ തന്നെ രാഹുൽ ഗാന്ധിയെ ട്രോളാൻ തുടങ്ങിയതാണ് ഇടത് പാർട്ടികളും ബിജെപിയും. കഴിഞ്ഞ ദിവസം പത്രികാ സമർപ്പണത്തിന് വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയും പ്രീയങ്ക ഗാന്ധിയും റോഡ് ഷോ നടത്തുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് പരിക്ക് പറ്റുകയും തുടർന്ന് അവരെ സഹായിക്കുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ വാഹനത്തിൽ നിന്നും വീണ മാധ്യമ പ്രവർത്തകന്റെ ഷൂ അഴിക്കാൻ പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നതും തുടർന്ന് ആ ഷൂ കയ്യിൽ പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വ്യാപകമായി കഴിഞ്ഞ ദിവസവും ഇന്നുമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ അതിനിടയിലൂടെ ചിലർ വ്യാജ സന്ദേശം പടർത്താൻ ശ്രമിക്കുകയും ചെയ്തു. അതിൽ സംഘപരിവാർ പ്രവർത്തകരും ഇടത് പക്ഷ പ്രവർത്തകരും ഒരുപോലെ പങ്കു ചേരുകയും ചെയ്തു. പ്രീയങ്ക ഗാന്ധിയ്ക്ക് ...
ഹിന്ദു മഹാസഭ നേതാവിന്റെ വാക്കുകൾ നെഹ്രുവിന്റെ തലയിൽ വെച്ചുകെട്ടി സംഘപരിവാർ
Fact Check, Fake News, Featured News, ദേശീയം, വാര്‍ത്ത

ഹിന്ദു മഹാസഭ നേതാവിന്റെ വാക്കുകൾ നെഹ്രുവിന്റെ തലയിൽ വെച്ചുകെട്ടി സംഘപരിവാർ

ലോകത്ത് ഏറ്റവും കൂടതൽ വ്യാജ വാർത്തകൾ സ്രഷ്ടിക്കപെടുന്ന രാജ്യം ഇന്ത്യയാണ്. അതിൽ പ്രധാന പങ്ക് വഹിക്കുന്നത് ബിജെപി അനുയായികളുമാണ്. എന്തിനും ഏതിനും നെഹ്‌റുവിനെ കുറ്റം പറയുക എന്നതാണ് കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. നെഹ്രുവിന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങളും കുറവുകളും ഇല്ല. എന്നാൽ ലോകം ബഹുമാനിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെതല്ലാത്ത ഉദ്ധരണികളും മറ്റും അദ്ദേഹത്തെ തെറ്റായി വ്യാഖാനിക്കാൻ സംഘപരിവാർ ബിജെപി പ്രവർത്തകർ ബോധപൂർവം തന്നെ കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. പല തവണ ഇവരുടെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതെ കള്ളത്തരം വീണ്ടും വീണ്ടും പറഞ്ഞു സത്യമാക്കുകയാണ് സംഘപരിവാർ. തെരഞ്ഞെടുപ്പ് അടുത്തതോടെ വിറളി പിടിച്ചിരിക്കുന്ന സംഘപരിവാർ കൂട്ടങ്ങൾ തങ്ങളുടെ ശത്രു ഇപ്പോഴും നെഹ്‌റു ആണെന്നാണ് ധരിച്ചിരിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിനെതിരെയുള്ള ആക്രമ...