Friday, July 30

Fake News

ഭാർഗവി തങ്കപ്പൻ കേരളത്തിൽ നിന്ന് ലോക്സഭയിൽ എത്തിയ ആദ്യ ദളിത് സ്ത്രീ; ശശി തരൂരിന്റേത് തെറ്റായ വാദം
Fact Check, Fake News, Featured News, കേരളം, വാര്‍ത്ത

ഭാർഗവി തങ്കപ്പൻ കേരളത്തിൽ നിന്ന് ലോക്സഭയിൽ എത്തിയ ആദ്യ ദളിത് സ്ത്രീ; ശശി തരൂരിന്റേത് തെറ്റായ വാദം

തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ ശശി തരൂർ കഴിഞ്ഞ ദിവസം ആലത്തൂർ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാർത്ഥം ചെയ്ത ട്വീറ്റിൽ വസ്തുതാപരമായ പിശക്. ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന രമ്യ ഹരിദാസ് വിജയിക്കുകയാണെങ്കിൽ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ദളിത് എംപിയായിരിക്കും അവരെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേർ രംഗത്ത് വരികയായിരുന്നു. എന്നാൽ ഇതുവരെയും ട്വീറ്റ് പിൻവലിക്കാൻ തരൂർ തയ്യാറായിട്ടില്ല. https://twitter.com/ShashiTharoor/status/1109710800220884992?s=19 പട്ടികജാതി സംവരണ മണ്ഡലമായിരുന്ന അടൂരിൽ നിന്നും 1971-ൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിൽ എത്തിയ ഭാർഗവി തങ്കപ്പനാണ് കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയ ആദ്യ ദളിത് സ്ത്രീ. ഈ വസ്തുതകൾ നിലനിൽക്കുമ്പോഴാണ് തരൂർ വ്യാജ സന്ദേശം പ്രചരി...
സോണിയ ഗാന്ധിയെ അപമാനിക്കുന്ന വ്യാജ ചിത്രവുമായി സംഘപരിവാർ
Fact Check, Fake News, Featured News, ദേശീയം, വാര്‍ത്ത

സോണിയ ഗാന്ധിയെ അപമാനിക്കുന്ന വ്യാജ ചിത്രവുമായി സംഘപരിവാർ

യുപിഎ മുൻ ചെയർപേഴ്സൺ സോണിയ ഗാന്ധിയെ അപമാനിക്കുന്ന ചിത്രവുമായി വീണ്ടും സംഘപരിവാർ പ്രൊഫൈലുകൾ. മാൽദീവ്‌ മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൽ ഗയൂം ആയുള്ള വ്യാജ ചിത്രമാണ് സംഘപരിവാർ ബിജെപി പ്രൊഫൈലുകൾ വ്യാപകമായി ഷേർ ചെയ്യുന്നത്. 2005-ൽ അദ്ദേഹം ഇന്ത്യയിൽ വന്നപ്പോൾ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് സംഘപരിവാർ എക്കാലത്തെയും പോലെ വ്യാജ നിർമ്മിതി നടത്തിയിരിക്കുന്നത്. `വി സപ്പോർട്ട് നരേന്ദ്രമോദി` എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പാണു ഇത് തുടർച്ചയായി ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ഗ്രൂപ്പിൽ നിന്നുതന്നെ ആയിരക്കണക്കിനു ഷെയറുകൾ പോയിക്കഴിഞ്ഞു.   സോണിയാ ഗാന്ധി മൗമൂൻ അബ്ദുൽ ഗയൂമിന്റെ മടിയിൽ ഇരിക്കുന്ന തരത്തിലാണ് വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. വ്യാജ വാർത്തകളെ പൊളിച്ചടുക്കുന്ന ആൾട്ട് ന്യൂസ് ഇതിനെതിരെ രംഗത്ത് വരികയും എങ്ങനെയാണ് ഈ ചിത്രം നിർമ്മിക്കപെട്ടതെന്ന് വിവരിക്കുകയും ചെയ്തിട്ടുണ്ട്. ...
വാലൻന്റൈൻ ആഘോഷവും ഭഗത് സിംഗ് രക്തസാക്ഷിത്വവും തമ്മിൽ എന്ത് ബന്ധം? സംഘപരിവാർ പ്രചരിപ്പിക്കുന്നതിലെ വാസ്തവമെന്ത്?
Fact Check, Fake News, Featured News, ദേശീയം, വാര്‍ത്ത

വാലൻന്റൈൻ ആഘോഷവും ഭഗത് സിംഗ് രക്തസാക്ഷിത്വവും തമ്മിൽ എന്ത് ബന്ധം? സംഘപരിവാർ പ്രചരിപ്പിക്കുന്നതിലെ വാസ്തവമെന്ത്?

ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയിക്കുന്നവരുടെ ദിനമായി വാലൻന്റൈൻ ആഘോഷങ്ങൾ നടക്കുന്നത്. എന്നാൽ ഇന്ത്യയിൽ കുറെ കാലങ്ങളായി സംഘപരി വാർ സംഘടനകൾ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷ് സൈന്യം തൂക്കി കൊന്നത് ഫെബ്രുവരി 14നാണെന്നും അത് മറിച്ച് പിടിക്കാൻ ആണ് രാജ്യദ്രോഹികൾ വിദേശിയായ, ക്രിസ്ത്യാനിയായ വാലൻ ന്റൈൻ ദിനം ആഘോഷിക്കുന്നതെന്നും മറ്റും പ്രചാരണങ്ങൾ നടത്തുന്നുണ്ട്. എന്നാ ൽ സംഘപരിവാർ നടത്തുന്ന ഈ പ്രചാരണങ്ങൾക്ക് പിന്നിൽ എന്തെങ്കിലും വാസ്ത വമുണ്ടോ? ഇല്ല എന്നാണ് ഉത്തരം. https://www.facebook.com/ankitjha1998.net/posts/242517959959849 1931 ഫെബ്രുവരി 14 നാണ് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷ് സൈന്യം തൂക്കി കൊന്നത് എന്നാണ് സമൂഹ മാധ്യമ ങ്ങളിലൂടെ സംഘപരിവാർ പ്രചാരണം നടത്തുന്നത്. ചരിത്രത്തെ എല്ലായ്‌പ്പോഴും  വളച്ചൊടിക്കുന്ന ...
നെഹ്രുവിനും ഇന്ദിരയ്ക്കും ഭാരത രത്‌നയ്‌ക്ക്‌ ശുപാർശ നൽകിയതാര്?; സംഘപരിവാർ പ്രചാരണത്തിലെ വാസ്തവമെന്ത്?
Fact Check, Fake News, Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

നെഹ്രുവിനും ഇന്ദിരയ്ക്കും ഭാരത രത്‌നയ്‌ക്ക്‌ ശുപാർശ നൽകിയതാര്?; സംഘപരിവാർ പ്രചാരണത്തിലെ വാസ്തവമെന്ത്?

വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ഇന്ത്യയിൽ ഒന്നാമത് നിൽക്കുന്നത് സംഘപരിവാർ ഫാക്ടറികൾ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തതാണ്. ബിജെപി-ആർഎസ്എസ് സംഘടനകൾ ഏറെക്കാലമായി പ്രചരിപ്പിച്ച് പോരുന്നതാണ് നെഹ്രുവിനും ഇന്ദിരാ ഗാന്ധിയ്ക്കും ലഭിച്ച ഭാരത രത്‌ന അവർ സ്വയം ശുപാർശ നൽകി നേടിയതാണെന്ന്. നെഹ്‌റു തന്റെ പേര് സ്വയം ഭാരത രത്‌നയ്‌ക്ക്‌ ശുപാർശ ചെയ്തിരുന്നോ? ഇന്ദിരാ ഗാന്ധി തനിക്ക് ഭാരത രത്‌ന ലഭിക്കാൻ വേണ്ടി തന്റെ പേര് സ്വയം നിർദ്ദേശിച്ചോ? എന്താണ് ഇതിന് പിന്നിലെ വാസ്തവം? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം ഒരു അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരിഹാസം ആണ് ഭാരത രത്ന രാഹുലിന്റെ കുടുംബം സ്വയം ശുപാർശ നൽകി സ്വന്തമാക്കിയതെന്ന വ്യാജ പ്രചാരണം നടത്താൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പ്രേരിപ്പിച്ചത്. "ലോകപ്രശസ്തമായ കോട്‌ലര്‍ പ്...
‘രാഹുൽ ഗാന്ധിയെ മുട്ടുകുത്തിച്ച ദുബായ് പെൺകുട്ടി’; വാർത്തയിലെ വാസ്തവമെന്ത്?
Fact Check, Fake News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

‘രാഹുൽ ഗാന്ധിയെ മുട്ടുകുത്തിച്ച ദുബായ് പെൺകുട്ടി’; വാർത്തയിലെ വാസ്തവമെന്ത്?

രാഹുൽ ഗാന്ധിയെ മുട്ടുകുത്തിച്ച പതിനാലുകാരിയെപ്പറ്റി കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ പറഞ്ഞു പര ത്തി കൊണ്ടേരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഇക്കഴിഞ്ഞ ദുബായ് സന്ദർശനത്തിനിടയിലാണ് സംഭവം. ഒരു പൊതു പരിപാടിക്കിടയ്ക്ക് കേൾവിക്കാരുമായി നടത്തിയ പരസ്യ സംവാദത്തിനിടെ 14 വയസ്സുള്ള ഒരു പെൺകുട്ടി രാഹുൽ ഗാന്ധിയോട് രണ്ട് ചോദ്യങ്ങൾ ചോദിച്ചുവെന്നും മറുപടിയില്ലാതെ രാഹുൽ ഒരുപുഞ്ചിരികൊണ്ട് അതിനെ നേരിട്ടെന്നുമായിരുന്നു പ്രചാരണം. 'ദി നേഷൻ' എന്ന ഓൺലൈൻ പോർട്ടലാണ് ഈ തെറ്റായ 'വാർത്ത' റിപ്പോർട്ട് ചെയ്തത്. പൊതു പരിപാടിയ്ക്കിടെ അനുവദിച്ച സംവാദത്തിൽ ഇന്ത്യയിൽ ദശാബ്ദങ്ങളോളം ഭരണം കയ്യാളിയിട്ടുള്ള കാലത്തൊന്നും കോൺഗ്രസിന്  കഴിയാതെ പോയ സാമൂഹിക സേവനങ്ങങ്ങളാണോ താങ്കൾ ഇനി നൽകാൻ പോകുന്നതെന്ന ചോദ്യവും അതിനു ശേഷം മോദി സർക്കാർ മുൻപോട്ടു വച്ച അഴിമതിവിരുദ്ധ ഭരണവും ഈ കാലയളവിൽ ലോകമെങ്ങുനിന്നും നേടിയെടുത്ത അംഗീകാരവുമാ...
ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ ഹിന്ദു പാർലമെന്റ് മാനനഷ്ടകേസ് ഫയൽ ചെയ്തു
Fake News, കേരളം, വാര്‍ത്ത

ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ ഹിന്ദു പാർലമെന്റ് മാനനഷ്ടകേസ് ഫയൽ ചെയ്തു

ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ ഹിന്ദു പാർലമെന്റ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നവംബർ 10ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിൽ "പമ്പയിലെ സംഘർഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന" എന്ന തലക്കെട്ടിൽ പ്രസദ്ധീകരിച്ച വാർത്തയിൽ ഹിന്ദു പാർലമെന്റിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുയുന്നത്. ഹിന്ദു പാർലമെന്റും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് കലാപം ഉണ്ടായത് എന്ന തരത്തിൽ ജന്മഭൂമി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ ഹിന്ദു പാർലമെന്റ് സ്വീകരിക്കുന്ന നിലപാടുകൾക്ക് നേരെ കരിവാരി തേക്കാനുള്ള നീക്കമാണെന്നും അതിനാൽ വാർത്തയെക്കുറിച്ച് പത്രത്തിന്റെ ഒന്നാം പേജിൽ ക്ഷമാപണം നടത്താൻ ജന്മഭൂമി തയ്യാറാവുകയോ അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാവുകയോ ചെയ്യണമെന്നാണ് ഹിന്ദു പാർലമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. നായാടി മുതൽ നമ്പൂതിരി...
കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായരുടെ പേരിൽ മാധ്യമങ്ങൾ നൽകിയത് വ്യാജ വാർത്ത
Fact Check, Fake News, കേരളം, വാര്‍ത്ത

കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായരുടെ പേരിൽ മാധ്യമങ്ങൾ നൽകിയത് വ്യാജ വാർത്ത

കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ 25 ലക്ഷം രൂപ പിഴ എന്ന രീതിയില്‍ മുൻ നിര മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും നൽകിയ വാർത്ത അടിസ്ഥാന രഹിതമെന്ന് പ്രശാന്ത് നായർ. വ്യാജ വാർത്ത പ്രചരിപ്പിച്ചവർ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഈ ഫേക്‌ ന്യൂസ് പ്രചരിപ്പിച്ച മാന്യ ദേഹത്തിനും,‌ അച്ചടിച്ച‌/സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങൾക്കും നിരുപാധികം മാപ്പ്‌ പറയുകയോ നിയമനടപടി നേരിടാൻ തയ്യറാവുകയോ ചെയ്യാം. എഡിറ്റർമാരുടെ നിലവാരമാണ്‌ ഇനി അറിയാനുള്ളത്‌. എത്ര പേർ മാപ്പു പറയും എന്നറിയാമല്ലോ. (കുന്ദംകുളം മാപ്പല്ല.)" പ്രശാന്ത് നായർ പറഞ്ഞു. താൻ വീണ്ടും കോഴിക്കോട് കളക്ടർ സ്ഥാനത്തേയ്ക്ക് വരുമെന്ന് പേടിക്കുന്ന ചിലരാണ് ഈ വ്യാജ വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. "ഇന്നലത്തെ പൊറാട്ട്‌ നാടകത്തിന്റെ ടൈമിങ്ങിനെ...
മാധ്യമം പത്രം പൂട്ടുന്നുവെന്നത് വ്യാജ വാർത്ത; നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ്
Fact Check, Fake News, കേരളം, വാര്‍ത്ത

മാധ്യമം പത്രം പൂട്ടുന്നുവെന്നത് വ്യാജ വാർത്ത; നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ്

മാധ്യമം പത്രം പൂട്ടുന്നുവെന്ന എക്സ്പ്രസ് കേരള എന്ന ഓൺലൈൻ മാധ്യമത്തിന്റെ വ്യാജ വർത്തയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാധ്യമം മാനേജ്‌മെന്റ്. മലയാളിയുടെ മനം കവർന്ന മാധ്യമ സംസ്ക്കാരം അവസാനിക്കുന്നുവെന്ന് തലക്കെട്ടോടെയാണ് എക്സ്പ്രസ് കേരളയിൽ വ്യാജ വാർത്ത പ്രത്യക്ഷപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം വരുമാനത്തിൽ ഉണ്ടായ ഇടിവാണ് പത്രം പൂട്ടുന്നതിലേയ്ക്ക് എത്തിയതെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. ജമാഅത്തെ ഇസ്ലാമിക്കോ ഐഡിയല്‍ പബ്ലിക്കേഷനോ ആയിരുന്നില്ല ഗള്‍ഫ് മാധ്യമത്തിന്റെ ഉടമസ്ഥാവകാശം. വി.കെ ഹംസ അബ്ബാസായിരുന്നു ഗള്‍ഫ് മാധ്യമത്തിന്റെ ചീഫ് എഡിറ്ററും ഉടമയും. വാര്‍ത്തകള്‍ക്കും രൂപകല്‍പ്പന അടക്കമുള്ളവക്ക് മാധ്യമം പത്രത്തിന് എഡിറ്റോറിയില്‍ സഹകരണത്തിന് നിശ്ചിക തുക നല്‍കുകയും പരസ്യവരുമാനമടക്കമുള്ളവ ഹംസ അബ്ബാസ് എടുക്കുന്നതുമായിരുന്നു കരാര്‍. മാധ്യമത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്...
അറസ്റ്റിലായവരുടെ ‘ജാതി കണക്ക്’ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയമെന്ത്?: ജെയ്‌സൺ സി. കൂപ്പർ എഴുതുന്നു
Fact Check, Fake News, കേരളം, രാഷ്ട്രീയം

അറസ്റ്റിലായവരുടെ ‘ജാതി കണക്ക്’ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയമെന്ത്?: ജെയ്‌സൺ സി. കൂപ്പർ എഴുതുന്നു

ജെയ്‌സൺ സി. കൂപ്പർ നിങ്ങളുടെ കോണകം കാവി തന്നെയാണ് അന്ധരായ സിപിഎം വിരുദ്ധരേ. നിങ്ങളും കൂടിയാണ് ഇവിടെ ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് വെള്ളവും വളവും നൽകി വളർത്തുന്നത്. സംസ്ഥാനവ്യാപകമായി ശബരിമല ലഹളക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ സിപിഎം വിരുദ്ധ പ്രൊപ്പഗൻഡിസ്റ്റുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് സിപിഎം സർക്കാർ ബോധപൂർവം സവർണരെ ഒഴിവാക്കി ദളിതരെയും പിന്നോക്കക്കാരെയും തെരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയാണ് എന്നാണ്. ഇതുവരെ ഒരു ബ്രാഹ്മണൻ മാത്രമേ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും ഇവർ പ്രചരിപ്പിക്കുന്നു. എന്നാൽ വാസ്തവമെന്താണ്? അറസ്റ്റിലായവരുടെ ജാതി തിരിച്ചുള്ള കണക്ക് സർക്കാർ പുറത്തുവിട്ടിട്ടുണ്ടോ? അല്ലെങ്കിൽ ഏതെങ്കിലും സംഘടന ഇതിന്റെ കണക്ക് എടുത്തിട്ടുണ്ടോ? സവിശേഷമായ ദളിത് വേട്ട ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോ? ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വാഭാവിക ദളിത് വിരുദ്ധതയ്ക്കപ്പുറം ഇക്കാര്യത്തിൽ എന്തെങ്കിലും സവിശേഷമ...
ബി.എസ്.എൻ.എൽ. കേരളയുടെ പേരിൽ ശബരിമല വിഷയത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനം ടിവി
Fact Check, Fake News, കേരളം, വാര്‍ത്ത

ബി.എസ്.എൻ.എൽ. കേരളയുടെ പേരിൽ ശബരിമല വിഷയത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനം ടിവി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനം ടിവി. ബിഎസ്എൻഎൽ കേരള സർക്കിളിന്റെ പേരിലാണ് ജനം ടിവി വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധി പ്രകാരം ശബരിമല ദർശനത്തിന് മല കയറിയ രഹ്ന ഫാത്തിമയെ ആക്രമിക്കുന്ന തരത്തിലാണ് ജനം ടിവി വ്യാജ വാർത്ത നൽകിയിരിക്കുന്നത്. ആധികാരികത ഇല്ലാത്ത ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ബിഎസ്എൻഎൽ അധികൃതരുടെ ആണെന്ന തരത്തിൽ ആണ് ജനം ടിവി വാർത്ത കൊടുത്തിരിക്കുന്നത്. https://goo.gl/CRSemt എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നുള്ള വ്യാജവാർത്തയാണ് ജനം ടിവി ബിഎസ്എൻഎൽ ഔദ്യോഗിക നിലപാട് എന്ന നിലയിൽ പ്രചരിപ്പിച്ചത്.  "ബി എസ് എൻ എൽ ജീവനക്കാരിയും,ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ അയ്യപ്പനെ അവഹേളിച്ചതിനു ശേഷം ശബരിമലയിൽ പ്രവേശിക്കാൻ തുനിഞ്ഞത് വളരെ സംഘർഷങ്ങൾക്കിട...