Friday, July 30

Fake News

പൊലീസ് ചെയ്യുന്നതിന് മുൻപേ മാധ്യമങ്ങൾ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു; വ്യാജവാർത്ത നൽകാൻ മത്സരിച്ച് മാധ്യമങ്ങൾ
Fact Check, Fake News, കേരളം, വാര്‍ത്ത

പൊലീസ് ചെയ്യുന്നതിന് മുൻപേ മാധ്യമങ്ങൾ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു; വ്യാജവാർത്ത നൽകാൻ മത്സരിച്ച് മാധ്യമങ്ങൾ

രണ്ടാഴ്ചയിലധികമായി തുടരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിനും മാധ്യമങ്ങളുടെ വിചാരണകൾക്കും ഇന്നും അവസാനമില്ലെന്ന് വ്യക്തമായി. ബിഷപ്പിന്റെ അറസ്റ്റ് 6.40Pm വരെ രേഖപ്പെടുത്തിയിട്ടല്ലെന്നാണ് കോട്ടയം എസ് പി എസ്. ഹരിശങ്കർ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനുമുൻപ് തന്നെ മാധ്യമങ്ങൾ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. യാതൊരു സോഴ്‌സുകളും കാണിക്കാതെ ആധികാരികമെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. മലയാളം വാർത്തചാനലുകളും ഓൺലൈൻ മീഡിയകളും പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളും ഇക്കാര്യത്തിൽ ബ്രേക്കിംഗിനായി മത്സരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ അറസ്റ്റ് സംബന്ധിച്ച വ്യാജ ബ്രേക്കിംഗുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടുതുടങ്ങിയിരുന്നു. അറസ്റ്റിലുപരി ഫ്രാങ്കോയെ വൈക്കം മജിസ്‌ട്രേറ്റിനു മുന്...
‘ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ എന്നെ ജീവനോടെ കത്തിക്കൂ’ ഹിറ്റ്ലർ അങ്ങനെ പറഞ്ഞിട്ടുണ്ടോ?
Fake News, ദേശീയം, വാര്‍ത്ത

‘ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ എന്നെ ജീവനോടെ കത്തിക്കൂ’ ഹിറ്റ്ലർ അങ്ങനെ പറഞ്ഞിട്ടുണ്ടോ?

നാസി ജർമ്മനിയുടെ നേതാവ് അഡോൾഫ് ഹിറ്റലർ പറഞ്ഞതായുള്ള വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളിൽ ഒന്ന്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തനിക്ക് 50 ദിവസത്തെ സമയം തരൂ, എന്നിട്ടും നിങ്ങൾക്ക് തോന്നുകയാണ് എന്റെ തീരുമാനം തെറ്റായിരുന്നുവെന്ന്. അങ്ങനെ എങ്കിൽ എന്നെ ജീവനോടെ കത്തിക്കൂ എന്ന പരാമർശവുമായി ബന്ധപ്പെട്ടാണ് അഡോൾഫ് ഹിറ്റ്ലറുടേതെന്ന പേരിൽ തെറ്റായ വീഡിയോ പ്രചാരണം നടക്കുന്നത്. ആൾട്ട് ന്യൂസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ തെറ്റാണെന്ന് പുറത്ത് വിട്ടത്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ മോദിയുടെ പരാമർശം വീണ്ടും ചർച്ചയായ അവസരത്തിലാണ് ഹിറ്റ്ലറുടേത് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം മോദിയെയും താരതമ്യം ചെയ്ത നടക്കുന്നത്. വീഡിയോയുടെ ഇംഗ്ലീഷ് സബ് ടൈറ്റലിൽ മാറ്റം വരുത്തിയാണ് പ്രചാരണം നടക്കുന്നത്. യൂടൂബിൽ ...
സേവാഭാരതിയ്ക്ക് വേണ്ടി വീണ്ടും വ്യാജ പരസ്യം; ഷെയർ ചെയ്യുന്നത് ആയിരങ്ങൾ
Fake News, കേരളം, വാര്‍ത്ത

സേവാഭാരതിയ്ക്ക് വേണ്ടി വീണ്ടും വ്യാജ പരസ്യം; ഷെയർ ചെയ്യുന്നത് ആയിരങ്ങൾ

കേരളം ഇന്നുവരെ അനുഭവിക്കാത്ത പ്രകൃതി ദുരന്തത്തിന്റെ കൈകളിൽ അകപ്പെട്ടിരിക്കുമ്പോൾ സംഘപരിവാർ ഈ അവസരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. അയ്യപ്പൻറെ കോപം ആണെന്നും, സ്ത്രീകൾ മല ചവട്ടുന്നതിനെതിരെ അയ്യപ്പനുള്ള പ്രതിഷേധമാണ് പ്രളയം, ബീഫ് കഴിക്കുന്നതിനുള്ള ശിക്ഷയാണ് പ്രളയം എന്ന തുടങ്ങി മണ്ടത്തരങ്ങളുടെ ഘോഷയാത്രകളായിരുന്നു സംഘപരിവാർ തങ്ങളുടെ സോഷ്യൽ മീഡിയ വഴി നടത്തിയത്. പിന്നീട് അത് ചെയ്യാത്ത കാര്യങ്ങൾ ഏറ്റെടുക്കുന്നതിലായി, ഗുജറാത്തിലെയും മറ്റും ചിത്രങ്ങൾ ഉപയോഗിച്ച് കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതാണെന്ന വ്യാജ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നു. സിപിഐ മന്ത്രി വി എസ് സുനിൽ കുമാർ രക്ഷാ പ്രവർത്തനം നടത്തുന്നത് വരെ തങ്ങളുടെ ആളാണെന്ന രീതിയിൽ സേവാഭാരതി അടങ്ങുന്ന സംഘപരിവാർ വൃന്ദം പ്രചരിപ്പിച്ചു. കേരളത്തിൽ ചിലവായില്ലെങ്കിലും വടക്കേ ഇന്ത്യയിൽ ഒരാളെങ്കിലും ഇത് വിശ്വസിക്കുക എന്നത് മാത്രമേ ഇത്തരക്കാർക്ക...
മോദിയും കേന്ദ്ര മന്ത്രിമാരും കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്ന് ബിജെപി ഐടി സെൽ
Fake News, കേരളം, ദേശീയം, വാര്‍ത്ത

മോദിയും കേന്ദ്ര മന്ത്രിമാരും കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്ന് ബിജെപി ഐടി സെൽ

പ്രളയം നാശം വിതച്ച കേരളത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്ക് അവസാനമില്ലാത്ത തുടരുന്നു. കേരളത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയും കേന്ദ്ര മന്ത്രിമാരും രക്ഷാപ്രവർത്തനം നടത്തിയെന്ന പുതിയ തട്ടിപ്പുമായാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. ശശിതരൂർ കേരളത്തിൽ പ്രളയത്തിന്റെ സമയത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിദേശത്ത് കറങ്ങി നടക്കുകയും ട്വീറ്റ് ചെയ്ത് രസിക്കുകയുമാണ് ഉണ്ടായതെന്ന തരത്തിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ നടത്തിയ ട്വീറ്റിലാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. " കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും കേരളത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കോൺഗ്രസ് എംപി ശശി തരൂർ ലോകം ചുറ്റി സഞ്ചരിക്കുകയാണ് ഉണ്ടായത്" അമിത് മാളവ്യയുടെ ട്വീറ്റിൽ പറയുന്നു. എന്നാൽ അമിത് മാളവ്യയുടെ വാദങ്ങളെ കണക്കിന് പരിഹസിച്ചിരിക്കുകയാണ് ടി എൽ ലോകം. "പ്രധാനമന്ത്രി ദുരിതാശ്വാസ പ്ര...
സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ വാര്‍ത്തകളെ / സന്ദേശങ്ങളെ എങ്ങനെ തിരിച്ചറിയാം?
Fake News, കേരളം, വാര്‍ത്ത, സാങ്കേതികം

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ വാര്‍ത്തകളെ / സന്ദേശങ്ങളെ എങ്ങനെ തിരിച്ചറിയാം?

സോഷ്യല്‍ മീഡിയയില്‍ നാം ഇന്ന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്രശ്നങ്ങളില്‍ ഒന്ന്‍ വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ ആവുന്നില്ല എന്നതാണ്. ചിലര്‍ വ്യാജ വാര്‍ത്തകളെ, മെസ്സെജുകളെ അവരുടെ വ്യക്തി താല്‍പ്പര്യത്തിന് വേണ്ടി ബോധപൂര്‍വ്വം ഉപയോഗിക്കുന്നുണ്ട്. അത് മൂലം സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുകയും അതില്‍ നിന്ന്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് ഇത്തരം വ്യാജ സന്ദേശ / വാര്‍ത്തകളുടെ ലക്ഷ്യം. നമുക്ക് ലഭിക്കുന്ന ഒരു വാര്‍ത്ത അല്ലെങ്കില്‍ സന്ദേശം ശരിയാണെന്ന് എങ്ങനെ തിരിച്ചറിയാം? 1) വെരിഫൈ ചെയ്യുക വാട്ട്സ് ആപ്പില്‍ നിരന്തരം ലഭിക്കുകയും ഒന്നും നോക്കാതെ ഫോര്‍വേര്‍ഡ് ചെയ്യുന്നതുമായ ഒരു മെസ്സേജ് ആണ് "നാളെ ഓപ്പറേഷന്‍ നടക്കാനിരിക്കുന്ന കുട്ടിക്ക് ഇന്ന ഗ്രൂപ്പിലുള്ള ബ്ലഡ്‌ അത്യാവശ്യമാണ്. നിങ്ങള്‍ ഈ മെസ്സേജ് ഷെയര്‍ ചെയ്‌താല്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷപെടും. സൊ മാക്സിമം ഷെയര്‍. കൂടതല്‍ വി...
കേരളത്തിനെതിരെ സംഘപരിവാർ പ്രചാരണം നടത്തുന്നത് വിക്കിപീഡിയ ഉൾപ്പടെ തിരുത്തികൊണ്ട്; തെളിവുകൾ പുറത്ത്
Fake News, കേരളം, വാര്‍ത്ത

കേരളത്തിനെതിരെ സംഘപരിവാർ പ്രചാരണം നടത്തുന്നത് വിക്കിപീഡിയ ഉൾപ്പടെ തിരുത്തികൊണ്ട്; തെളിവുകൾ പുറത്ത്

കേരളത്തിനെതിരെ സംഘപരിവാർ സംഘടനകൾ ആക്രമണം തുടങ്ങിയിട്ട് കാലങ്ങൾ കുറെ ആയി. തെറ്റായ വാർത്തകളും കേരളം ബീഫ് കഴിക്കുന്നവരുടെ നാടായത് കൊണ്ടാണ് ഇവിടെ പ്രളയം ഉണ്ടായത് എന്ന് തുടങ്ങി വൻ പ്രചാരണങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ആ കൂട്ടത്തിൽ ഏറ്റവും ഒടുവിലെത്തതാണ് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. ചില സത്യങ്ങൾ പറയാതിരുന്നാൽ മനസാക്ഷിക്കുത്തുണ്ടാകും. 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായി. 5748 പേർ മരിച്ചു. കേന്ദ്രസഹായം. ആകെ 1000 കോടി. കേരളം സഹായിച്ചത്. 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാഘണ്ഡിലും കോൺഗ്രസ്സ് ഭരണം." ഇതാണ് ഇന്ന് കെ. സുരേന്ദ്രൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിൽ കേന്ദ്ര സർക്കാരിനെ ന്യായികരിക്കാൻ വേണ്ടി മുൻ സർക്കാരുകളെ കുറ്റപ്പെടുത്തി ഇട്ട പോസ്റ്റ്. എന്നാൽ ഇത് സംഘപരിവാർ ദേശിയ തലത്തിൽ നടത്തുന്ന തെറ്റായ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി തന്നെ നടത്തുന്ന ആസൂത്രിത നീ...
വ്യാജ വാർത്ത; ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഷാഫി പറമ്പിൽ
Fake News, കേരളം, വാര്‍ത്ത

വ്യാജ വാർത്ത; ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഷാഫി പറമ്പിൽ

സംഘപരിവാർ നിയന്ത്രണത്തിലുള്ള ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയുമായി കോൺഗ്രസ്‌ നേതാവും യുവ എം.എൽ.എ.യുമായ ഷാഫി പറമ്പിൽ. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഷാഫി നിയമ നടപടികൾക്കൊരുങ്ങുന്നത്. യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷാഫിയെ നീക്കിയതായാണ് ജനം വാർത്ത കൊടുത്തത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നും വാർത്ത വരുന്നതിനും രണ്ടാഴ്ച്ച മുൻപേ താൻ രാജി വെച്ചതാണെന്നുമാണ് ഷാഫി വ്യക്തമാക്കുന്നത്. കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽന്മേലാണ് ഷാഫിയെ നീക്കം ചെയ്തതെന്നും ജനം റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത നൽകിയ ജനം ടിവി ഇത് സംബന്ധിച്ച പ്രതികരണത്തിന് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വെറുതെ ജനത്തെ പറയിപ്പിക്കാതെ  പറ്റുക ആണെങ്കിൽ ജനം എന്ന പേര് ചാനൽ മാറ്റണം എന്നും ഷാഫി ആവശ്യപെടുന്നു.      ...
മഞ്ജു വാര്യര്‍ ഡബ്ള്യൂസിസിയിൽ നിന്നും രാജി വെച്ചതായി തെറ്റായ വാർത്ത പ്രചരിപ്പിച്ച് കൈരളി
Fake News, കേരളം, വാര്‍ത്ത, സിനിമ

മഞ്ജു വാര്യര്‍ ഡബ്ള്യൂസിസിയിൽ നിന്നും രാജി വെച്ചതായി തെറ്റായ വാർത്ത പ്രചരിപ്പിച്ച് കൈരളി

മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയും വനിതാ കൂട്ടായ്മ ഡബ്ള്യൂസിസിയുമായി തർക്കം നിലനിൽക്കുമ്പോൾ ഡബ്ള്യൂസിസി അംഗം മഞ്ജു വാര്യർ രാജിവെച്ചതായി തെറ്റായ വാർത്ത പ്രചരിപ്പിച്ച് കൈരളി പീപ്പിൾ. ഡബ്യുസിസിയില്‍ പൊട്ടിത്തെറി, മഞ്ജു വാര്യര്‍ രാജി വച്ചു എന്നാണ് കൈരളിയുടെ ഓൺലൈൻ ന്യൂസ് വാർത്ത നൽകിയത്. കൈരളിയുടെ വാർത്തയെ ഉദ്ധരിച്ച് മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളും മഞ്ജു രാജി വെച്ചതായി വാർത്ത റിപ്പോർട്ട് ചെയ്തു. "രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി." കൈരളി റിപ്പോർട്ട് ചെയ്തു. ഈ വാർത്തയെ ഉദ്ധരിച്ചാണ് മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ഉൾപ്പടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ തെറ്റായ വാർത്ത ...