Wednesday, July 15

Featured News

ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകൾ ; അസീം താന്നിമൂട് എഴുതുന്നു
Editors Pic, Featured News, കവിത, സാഹിത്യം

ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകൾ ; അസീം താന്നിമൂട് എഴുതുന്നു

എസ് കലേഷിന്‍റെ കാവ്യസമാഹാരം `ശബ്ദമഹാ സമുദ്രം'(ഡി സി ബുക്സ്)വായിക്കെ ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകള്‍... കാക്കകളില്ലാത്ത നഗരത്തില്‍ ചത്ത(കൊല്ലപ്പെട്ട)കാക്കകളുടെ കരച്ചിലുകള്‍ കൂടുണ്ടാക്കി പാര്‍ക്കുകയാണെങ്കില്‍ അത് തീര്‍ത്തും ലളിതമായൊരു പ്രതിപ്രവര്‍ത്തനമല്ല. അടങ്ങിയിരിക്കുന്നതോ,അടയിരിക്കുന്നതോ ആയ അസ്വസ്ഥതകളാണവ.ആ കരച്ചിലുകളെ ഓരോന്നായെടുത്ത് കുരലില്‍ തിരുകി കാക്കകളുടെ ഒച്ച പണിതെടുക്കാന്‍ ഒരാള്‍ തുനിഞ്ഞാല്‍, ആ ഒച്ച കൊണ്ട് കാക്കകളെയൊക്കെ വിളിച്ചു വരുത്താന്‍ അയാള്‍ ശ്രമിച്ചാല്‍ കാക്കകള്‍ മുഴുവന്‍ കൊല്ലപ്പെട്ട നഗരം അവയുടെ ചിറകടിയൊച്ചയാല്‍ വിറങ്ങലിച്ചുപോകും. അവയുടെ അസംഖ്യം നിഴലുകളാല്‍ നട്ടുച്ചയ്ക്കുപോലും നഗരം ഇരുണ്ടു മങ്ങിപ്പോകും. ചിറകുകള്‍ പരിചകളാക്കി, ചുണ്ടുകള്‍ അമ്പുകളാക്കി  അവ പറന്നു പാഞ്ഞടുക്കും. അതിന്‍റെ ലാക്കിലും ഊക്കിലും നഗരമൊന്നാകെ ആര്‍ത്തു നിലവിളിച്ചു പോകും... കഴ...
ഗുജറാത്തിൽ ഒ ബി സി രാഷ്ട്രീയത്തിന് കീഴടങ്ങാൻ തീരുമാനിച്ച് കോൺഗ്രസ്
Featured News, ദേശീയം, രാഷ്ട്രീയം

ഗുജറാത്തിൽ ഒ ബി സി രാഷ്ട്രീയത്തിന് കീഴടങ്ങാൻ തീരുമാനിച്ച് കോൺഗ്രസ്

  ഗുജറാത്തിൽ ജാതിക്കാർഡ് ഇറക്കിക്കളിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. നിലവിലെ പാർട്ടി താത്കാലിക ഉത്തരവാദിത്വമുള്ള രാജീവ് സതവിന്റെ ശുപാർശപ്രകാരം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഹാർദ്ദിക്ക് പട്ടേൽ എന്ന ഒ.ബി സി ഫയർബ്രാൻറ്റ് ലീഡറെ നേതൃസ്ഥാനത്തേക്ക് ഉയർത്താനുള്ള തീരുമാനം പത്ത് ദിവസം മുമ്പ് എടുത്തതായി അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംസ്ഥാന നേതാക്കളെ ഇത് അറിയിച്ചിരുന്നില്ല. ഗുജറാത്ത് സ്വദേശിയായ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനെ പോലും അറിയിക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. അഹമ്മദാബാദ് ജില്ലയിലെ വിരാംഗാമിൽ നിന്നുള്ള പട്ടേൽ 2015 ലെ ഗുജറാത്തിൽ പട്ടിദാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിക്കൊണ്ടാണ് ദേശീയ ശ്രദ്ധ ആകർഷിച്ചത്. പട്ടിദാർ അനാമത് ആന്ദോളൻ സമിതിയുടെ (പി‌എ‌എസ്) കീഴിൽ സമുദായത്തിന് ഒബിസി സംവരണം വേണമെന്ന ആവശ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം അദ്ദേഹത്തി...
ക്രിസ്തീയദേവാലയം  മുസ്ലിം പള്ളിയാക്കിയതിന് പിന്നിൽ അയോധ്യയുടെ സ്വാധീനമോ!
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

ക്രിസ്തീയദേവാലയം മുസ്ലിം പള്ളിയാക്കിയതിന് പിന്നിൽ അയോധ്യയുടെ സ്വാധീനമോ!

അയോധ്യയിൽ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കാൻ കോടതി വിധിച്ചതിന് സമാനമായി തുർക്കിയിൽ നിന്നൊരു വാർത്ത. മുസ്ലിം ഭൂരിപക്ഷരാജ്യമായ തുർക്കിയിൽ ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം ദേവാലയമാക്കി മാറ്റിയ നടപടിയാണ് ഇന്ന് ചർച്ചയായിരിക്കുന്നത്. 1500 വർഷം മുമ്പ് ഇതൊരു ക്രിസ്തീയദേവാലയമായിരുന്ന നിർമിതി 500 വർഷങ്ങൾക്കുമുമ്പ് മുസ്ലിം പള്ളിയും പിന്നീട് മ്യൂസിയവുമാക്കി മാറ്റിയിരുന്നു. ഇസ്താംബൂളിലെ പ്രശസ്തമായ ഹഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റാൻ  സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷ കക്ഷികളിലെ മതേതരവാദികൾ നടപടിയെ ശക്തമായി എതിർത്തെങ്കിലും ഹഗിയ സോഫിയ മുസ്ലിങ്ങളുടെ ആരാധനയ്ക്കായി തുറന്നുകൊടുക്കുകയാണ് തുർക്കി ഭരണകൂടം. ഹഗിയ സോഫിയയുടെ മ്യൂസിയം പദവി ഇസ്താംബൂൾ കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് എർദോഗന്റ...
കോവിഡ് രാഷ്ട്രീയം കളിക്കരുത് ;  പൂന്തുറയിൽ പ്രതിപക്ഷത്തിൻ്റെ വാഴവെട്ടൽ
CORONA, Featured News, ആരോഗ്യം, കേരളം, രാഷ്ട്രീയം, വാര്‍ത്ത

കോവിഡ് രാഷ്ട്രീയം കളിക്കരുത് ; പൂന്തുറയിൽ പ്രതിപക്ഷത്തിൻ്റെ വാഴവെട്ടൽ

ലിയോ ജോൺ തിരുവനന്തപുരം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ തീരമേഖലയിലെ ചില പ്രദേശങ്ങളിൽ കോവിഡ് വ്യാപകമായതോടൊപ്പം സമൂഹവ്യാപനത്തിൻ്റെ ആശങ്കകളും ഉയർന്നുവരികയാണ്.  ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിൻ്റെ കോവിഡ് രാഷ്ട്രീയക്കളി അപകടകരമായ വിധത്തിലേക്ക് എത്തി നിൽക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കേരളത്തിലങ്ങോളമിങ്ങോളം കണ്ടെയിൻമെൻ്റ് സോണുകളിലുൾപ്പെടെ മാസ്ക് പോലുമില്ലാതുള്ള സമരങ്ങൾ നടക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തീരദേശമേഖലയിൽ ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ മുതലെടുപ്പ് നടത്താനായി കോൺഗ്രസ്സും ഘടകകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനങ്ങളഴിച്ചുവിട്ട് കോവിഡ് ഭീതി നിലനിൽക്കുന്ന പൂന്തുറ, കുമരിച്ചന്ത, മാണിക്യവിളാകം, ബീമാപ്പള്ളി തുടങ്ങിയ അതിതീവ്ര രോഗവ്യാപന മേഖലകളിൽ രാഷ്ട്രീയം കളിക്കുന്ന രീതി നിർത്തണമെന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഉൾപ്പെടെയു...
സൂഫിയുടെ പ്രണയവും ചില ഒളിച്ചുകടത്തലും
Featured News, സിനിമ

സൂഫിയുടെ പ്രണയവും ചില ഒളിച്ചുകടത്തലും

സൂഫിയും സുജാതയും എന്തായാലും മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തൽ ഉണ്ടാകുന്ന സിനിമയാണ്. സിനിമയെന്ന കലയുടെ അകമ്പടിയല്ല അതിനുകാരണം വിപുലമായി ലോകമെമ്പാടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓ ടി ടി എന്ന റിലീസിംഗ് മാർഗ്ഗം സ്വീകരിച്ച ആദ്യ മലയാള സിനിമ എന്ന നിലയിലാകും അത് വാഴ്ത്തപ്പെടുന്നത്. സിനിമ ഒരു വ്യവസായമെന്ന നിലയിൽ നിലനിൽക്കണം എന്ന ആഗ്രഹമുണ്ടായതുകൊണ്ടാകാം ഈ ചിത്രത്തെപ്പറ്റി അത്രവലിയ റിവ്യൂ കളൊന്നും ഒരാഴ്ചയായി വരാതിരുന്നതെന്നുകൂടി ഇതോടൊപ്പം ചേർത്ത് വായിക്കാം. സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ മുതൽ ആളുകളിൽ പലരും എന്തോ വ്യത്യസ്തതയും മെച്ചവുമൊക്കെ പ്രതീക്ഷിച്ചാണ് ഈ ചിത്രം കാണാൻ ആമസോൺ പ്രൈമിൽ കാത്തിരുന്നത്. ഒറ്റ വാക്കിൽ ആ പ്രതീക്ഷകൾ ഒക്കെ തന്നെയാണ് ഈ സിനിമയുടെ പ്രശ്നങ്ങൾ ആയി തീർന്നതും. ഒറ്റ സീൻ മതി ഈ ചിത്രത്തന്റെ കാമ്പ് എത്രമാത്രം ദുർബലമായാണ് ഇതിന്റെ പിന്നണി പ്രവർത്തകർ ഉൾക്കൊണ്ടതെന്നു മനസിലാക...
ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം
Featured News, കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം

ഒരു യൂത്ത് കോഗ്രസ് കാരൻ്റെ സിനിമാസങ്കല്പം  ഇങ്ങനൊക്കെയായിരിക്കും ചിത്രം ബ്രഹ്മാണ്ഡമായിരിക്കണം,  ആവശ്യത്തിലധികം കോമഡി...ഇഷ്ടം പോലെ കൊലപാതകങ്ങൾ... ദാനധർമങ്ങൾ.. പാട്ട് കത്തിക്കുത്ത് ...ബെല്ലി ഡാൻസ് .... പ്രളയം പ്രളയ ഫണ്ട് തട്ടിപ്പ്... കിന്നാരങ്ങൾ ... അറബിയെ പറ്റിക്കലും ബാർ ഡാൻസും അവിഹിതവും, അനാഥത്വവും, മുത്തശ്ശനും  ഡിഎൻഎ ടെസ്റ്റും വേണം ... കുടുംബസ്നേഹമുണ്ടാകണം, തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആർ വർക്ക്.. കാണാതാകലുണ്ടാകണം തീർന്നില്ല ടീയാൻ റഫർ ചെയ്യുന്ന മറ്റ് ചില ചിത്രങ്ങളുണ്ട്. സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം തുടങ്ങിയ  സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വർണക്കള്ളക്കടത്തും വേണം പിന്നെ... മണ്ണ്, പെണ്ണ്, മണൽ, ഡാറ്റ, ഹെലികോപടർ, അബ്കാരി etc...etc...etc....അങ്ങനെ മാഫിയയുടെ പല രൂപങ്ങളും വേണം ... ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പര...
ഹൃദയം നുറുങ്ങുന്ന കളി ; ഇസ്രയേൽ നഷ്ടപ്പെടുത്തിയ, കാലില്ലാത്തവരുടെ ഫുഡ്ബോൾ
Featured News, അന്തര്‍ദേശീയം, കായികം, വാര്‍ത്ത

ഹൃദയം നുറുങ്ങുന്ന കളി ; ഇസ്രയേൽ നഷ്ടപ്പെടുത്തിയ, കാലില്ലാത്തവരുടെ ഫുഡ്ബോൾ

അതെ, ഈ കാൽപ്പന്ത് കളി ഒരു രാഷ്ട്രീയപ്രതിരോധം തീർക്കലാണ്.  ഇസ്രായേൽ നഷ്ടപ്പെടുത്തിയ കാലുകളുടെ ഓർമ വീണ്ടെടുത്തുകൊണ്ട് ഗാസയിലെ യുവാക്കൾ ക്രച്ചസുമായി മൈതാനത്തിറങ്ങിയപ്പോൾ ലോകമൊട്ടാകെയുള്ള ഫുഡ്ബോൾ പ്രേമികളുടെ ഹൃദയം ഘനീഭവിക്കുകയായിരുന്നു. ദൃശ്യവാർത്താമാധ്യമങ്ങളിലുടെ ഈ പൊയ്കാലുകളുടെ ചലനം വേദനയായി മാറി. കോവിഡ് 19 വൈറസിനെത്തുടർന്നുണ്ടായ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ  . പലസ്തീൻ യുവാക്കൾ ക്രച്ചസിൽ ഗ്രൗണ്ടിലേക്കിറങ്ങി. ഗാസയിൽ വീണ്ടും കാൽപന്തുരുളുകയായിരുന്നു. പല വേളകളിലായി  ഇസ്രയേലിന്റെ ആക്രമണത്തിൽ കാൽ നഷ്ടമായവരുടെ ഫുട്ബോൾ കളിയാണ് ഗ്രൗണ്ടിൽ നടക്കുന്നത്. കാലിനൊപ്പം കൈകൾ നഷ്ടപ്പെട്ടവരും ടീമിലുണ്ട് പാലസ്തീനിൽ അതിർത്തി കടന്ന് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഇന്ന് വാർത്തയല്ലാതായിരിക്കുകയാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കുട്ടികളുൾപ്പെടെ ആയിരക്കണക്കിന് യുവാക്കളാണ് ഇസ്രായേലിൻ്റെ ആക്രമണത്തിനിരയായി അംഗവ...
‘സ്വർണ്ണക്കടത്ത്’ ; അമിത് ഷായുടെ വരവും നിയമസഭാ തെരഞ്ഞെടുപ്പും
Featured News, കേരളം, വാര്‍ത്ത

‘സ്വർണ്ണക്കടത്ത്’ ; അമിത് ഷായുടെ വരവും നിയമസഭാ തെരഞ്ഞെടുപ്പും

  ലിയോ ഷാജി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര സർക്കാരിൻ്റെ തന്ത്രപരമായ നീക്കം. കേസ് രാഷ്ട്രീയ നേട്ടത്തിനായി വഴിതിരിച്ചുവിടാനായി തന്നെയാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അന്വേഷണത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്. കേസിൻ്റെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര ഏജൻസികളെക്കൊണ്ട് വിശദമായി അന്വേഷണം നടത്താനും നിർണായക ഘട്ടത്തിൽ ടീമിനെ നിയന്ത്രിക്കാനും പ്രാപ്തൻ അമിത് ഷാ തന്നെയാണെന്ന് നരേന്ദ്ര മോദിക്ക് നന്നായി അറിയാം രാജ്യമാകമാനം കോവിഡ് 19 പടർന്നുപിടിച്ചപ്പോൾ അമിത് ഷായെ മോദി അകറ്റിനിർത്തിയെങ്കിൽ സ്വർണക്കടത്ത് കേസ് നിയന്ത്രിക്കാൻ ഏറ്റവും യോഗ്യൻ ഷാ ആണെന്ന് ബോധ്യം വന്നത് ഇതൊരു രാഷ്ട്രീയ വിവാദമായതുകൊണ്ടുതന്നെയാണ്. ഇത്തവണ തെക്കേയറ്റത്തെ നിതാന്തശത്രുവായ സി പി എമ്മിനെ എങ്ങനെയും പ്രതിരോധത്തിലാക്കണമെന്നാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം....
‘മഞ്ഞയും നീലയും’ ; പോൺ ഫെസ്റ്റിവൽ കാത്തിരിക്കുന്ന മാധ്യമങ്ങൾ
Editors Pic, Featured News, കേരളം, വാര്‍ത്ത

‘മഞ്ഞയും നീലയും’ ; പോൺ ഫെസ്റ്റിവൽ കാത്തിരിക്കുന്ന മാധ്യമങ്ങൾ

  രഘുനന്ദനൻ ''ഇന്ന് നമ്മുടെ സങ്കേതത്തിൽ വലിയ ആഘോഷമായിരുന്നു. ഏറെനാളുകൾക്കുശേഷം ഒരു ചാകര വന്ന് വീണതല്ലേ" കഴിഞ്ഞ അർധരാത്രി ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്ന ഒരു മാധ്യമപ്രവർത്തക സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞതാണ്. മേൽപ്പറഞ്ഞ വാചകം അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ്റെതാണ്. ഞാൻ വിളിക്കുന്നതിന് തൊട്ടുമുമ്പ് അരബോധാവസ്ഥയിൽ മൊഴിഞ്ഞതാണത്രെ. അതെ മൾട്ടികളർ കോസ്റ്റ്യുമുമായി വിവാദനായികയുടെ നിറംപിടിപ്പിച്ച മഞ്ഞകൾ അവർ പടച്ചുവടും. ഫോട്ടോഷോപ്പ് കാലമായതിനാൽ മുൻകാല പ്രവണതകൾ വെച്ച് നോക്കുമ്പോൾ ഒരു ചേഞ്ചിനായി വസ്ത്രത്തിൻ്റെ നിറങ്ങളും അവർ മറ്റാറുണ്ടത്രെ. അതെ മഞ്ഞയും നീലയുമണിഞ്ഞ കഥകളാണ് അവർ കീബോർഡിൽ മെനയാനായി അക്ഷമരായി കാത്തിരിക്കുന്നത് കേരളത്തിനു വീണു കിട്ടിയ പെണ്ണുടൽ രാഷ്ട്രീയം ആഘോഷിക്കാനിരിക്കുന്നത് തീർച്ചയായും മാധ്യമങ്ങളാണ്, അതിൻ്റെ പങ്കുപറ്റാൻ ഒരു പറ്റം രാഷ്ട്രീയക്കോമരങ്ങളും ഇളഭ്യച്ചിരിയുമാ...
തമ്പി – എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച്
Featured News, കവണി, കവിത

തമ്പി – എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച്

കവണി തമ്പി - എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച് എൽ.തോമസ്കുട്ടി എഴുതിയ 'തമ്പി' എന്ന കവിത വായിച്ച് വിഷാദത്തിലാഴവേ ഈ കവി എഴുതിയ പഴയ ഒരു കവിത ഓർമ്മ വന്നു. സി.വി വിജയം എന്ന കവിത. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ് ആരംഭത്തിലാണ് സി.വി വിജയം പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാള കവിതയിൽ ആധുനികതയൊക്കെ അവസാനിച്ചു എന്ന് ആധുനിക കവിതകൾ തന്നെ തീർപ്പ് കല്പിച്ച സന്ദർഭമായിരുന്നു അത്. തൊണ്ണൂറുകളോട് ഇവിടെ വിമർശനം എന്ന സാഹിത്യ ശാഖ ഊർധശ്വാസം വലിച്ചു തുടങ്ങി. പഴയ തലമുറയിലെ ചില വിമർശകർ കാല്പനികതയുടെയും ആധുനികതയുടെയും മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഉത്തരാധുനികതയെക്കുറിച്ചെഴുതാൻ ശ്രമിച്ചിരുന്നു. എന്നാൽ അവരുടെ സാഹിത്യ ഭാവുകത്വവുമായി തീരെ ഇണങ്ങാത്ത പുതിയ സാഹിത്യം കണ്ട് പലരും അണിയറയിലേക്ക് മറഞ്ഞ് വിമർശന അരങ്ങിനെ ആളൊഴിഞ്ഞതാക്കി. മുതിർന്ന ചില ആധുനികകവികൾ ഉത്തരാധുനിക കവികളുടെ രക്ഷാധികാരികളായി വരുന്നത് ഈ വേളയിലാണ്. അ...