Wednesday, June 23

Featured News

ആലായാൽ തറവേണമുൾപ്പടെയുള്ള പാട്ടുകൾക്ക് പിന്നിലുള്ള പ്രേംനാഥിൻ്റെ പേര് കാവാലം പറയാതിരുന്നതിന് കാരണം ജാതി തന്നെയാണ് -പ്രമീള പ്രേംനാഥ്
Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത, സ്ത്രീപക്ഷം

ആലായാൽ തറവേണമുൾപ്പടെയുള്ള പാട്ടുകൾക്ക് പിന്നിലുള്ള പ്രേംനാഥിൻ്റെ പേര് കാവാലം പറയാതിരുന്നതിന് കാരണം ജാതി തന്നെയാണ് -പ്രമീള പ്രേംനാഥ്

കാവാലം നാരായണപ്പണിക്കർ ആലായാൽ തറവേണം ഉൾപ്പടെയുള്ള നാടൻ പാട്ടുകൾ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരണത്തിൽ നിന്ന് സ്വീകരിക്കുകയും എന്നാൽ ഒരിടത്തും അദ്ദേഹത്തിൻ്റെ പേരു പറയാതിരിക്കുകയും ചെയ്തതിനു കാരണം ജാതിതന്നെയാണെന്ന് മകൾ പ്രമീള പ്രേംനാഥ്‌.  പ്രതിപക്ഷം ന്യൂസുമായി നടത്തിയ ഇന്റർവ്യൂവിൽ ആണ് പ്രമീള പ്രേംനാഥ്‌ ഇക്കാര്യം തുറന്ന് പറഞ്ഞത്. മുൻപ് പ്രതിപക്ഷം ന്യൂസിൽ എഴുതിയ ലേഖനത്തിലായിരുന്നു പ്രമീള പ്രേംനാഥ്‌ ആലായാൽ തറയുൾപ്പടെയുള്ള നാടൻ പാട്ടുകൾ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരണത്തിൽ നിന്ന് കാവാലം മോഷ്ടിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇത് കേരളത്തിൻ്റെ സാഹിത്യ സാംസ്കാരിക ലോകത്ത് ചർച്ചയ്ക്കു വിധേയമാകുകയും പലതരം വിമർശനങ്ങൾ ഉയരുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം .ഇൻ പ്രമീള പ്രേംനാഥുമായി അഭിമുഖം നടത്തിയത്. തൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമല്ലെന്നും കൃത്യമായ തെളിവുകളോടെയാണിത് പറയുന്നതെന്നും അവർ ഒരിക്ക...
ആശ്വസിക്കാം; ഒരു പാതിരാ അട്ടിമറിയെക്കൂടി നാം അതിജീവിച്ചിരിക്കുന്നു; അരുൺ ദ്രാവിഡ് എഴുതുന്നു
Featured News, കാഴ്ചപ്പാട്, രാഷ്ട്രീയം

ആശ്വസിക്കാം; ഒരു പാതിരാ അട്ടിമറിയെക്കൂടി നാം അതിജീവിച്ചിരിക്കുന്നു; അരുൺ ദ്രാവിഡ് എഴുതുന്നു

രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജൻസിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിബിഐയെ കാവിവൽക്കരിക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമിക്കുന്നതിനെക്കുറിച്ച് എം.ജി. സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ  അരുൺ ദ്രാവിഡ് എഴുതുന്നു. അരുൺ ദ്രാവിഡ് “നേരത്തെ ആളുകള്‍ പറഞ്ഞിരുന്നത് സി ബി ഐ എന്നാല്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരുന്നു. എന്നാലതിപ്പോള്‍ ജി. ബി. ഐ. അഥവാ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരിക്കുന്നു. സി ബി ഐയുടെ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും ഗുജറാത്ത് കേഡറില്‍ നിന്നുള്ളവര്‍. അവര്‍ ഗുജറാത്ത് കേഡര്‍ ഐ പി എസില്‍ നിന്നും അടുത്തിടെ നിയമിക്കപ്പെട്ടവരാണോ എന്നും നോക്കണം. മോദി എന്നു പേരുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനുണ്ടോ എന്നും അറിയേണ്ടതുണ്ട്…സി ബി ഐയെ ദുരുപയോഗം ചെയ്യുന്നതിനെയാണ് ഇത് കാണിക്കുന്നത്.” തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്റിലെ നേതാവ് സുദീപ് ബന്ദോപ...
നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും
Featured News, ജനപക്ഷം, നവപക്ഷം, പ്രതിപക്ഷം, രാഷ്ട്രീയം, വീക്ഷണം, സാങ്കേതികം

നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും

ജനകീയ സമരമുഖങ്ങളെ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മാധ്യമങ്ങളാണ് ഫേസ്ബുക്കും ട്വിറ്ററും. എന്നാൽ യുവജനങ്ങൾ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും പോലുള്ള ഇടങ്ങളെ ശല്യമായി കണ്ട് അവയ്ക്ക് പകരം ക്രീയേറ്റിവ്‌ ആയി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുള്ള നൂതന മാർഗ്ഗങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സേവ് ആലപ്പാട് സമരം. ഒരുപക്ഷെ ടിക് ടോക്ക് പോലെ ഏറെ വിമർശനം കേട്ട മാധ്യമങ്ങൾ വഴി. ഒരു ജനകീയ സമരത്തെ മുഖ്യധാരാ മാധ്യമങ്ങൾ വരെ അവഗണിച്ചപ്പോൾ ആ സമരത്തെ ഏറ്റെടുത്തത്തത് സ്കൂൾ കുട്ടികളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പുള്ളേര് കളി എന്ന് ഫേസ്‌ബുക്ക് വിപ്ലവകാരികളും ആക്ടിവിസ്റ്റുകളും തള്ളി കളഞ്ഞ ടിക് ടോക് ഉപയോഗിച്ച് ആയിരുന്നു. ഫേസ്‌ബുക്കിൽ 'ഇടം' ലഭിക്കണമെങ്കിലും ഓരോ കാര്യങ്ങളെ മുഖ്യധാരയിൽ എത്തിക്കണമെങ്കിലും ചില പ്രിവിലേജുകൾ ആവശ്യമുള്ള കാലഘട്ടത്തിലാണ് ടിക് ടോക് കടന്ന് വരുന്നത്. ചെ...
രാജ്യത്ത് വിവരാവകാശത്തിനെന്തു സംഭവിക്കുന്നു!
Featured News, കാഴ്ചപ്പാട്, ദേശീയം, വാര്‍ത്ത

രാജ്യത്ത് വിവരാവകാശത്തിനെന്തു സംഭവിക്കുന്നു!

2014ൽ ഭാരതീയ ജനതാപാർട്ടി ഗവണ്മെൻ്റ് അധികാരത്തിൽ വന്നപ്പോൾ  സാധാരണ പൗരനു നൽകിയ ഒരു ഉറപ്പുണ്ട്, അത് പൊതു പ്രവർത്തനത്തിലെ സുതാര്യതയായിരുന്നു. ബി ജെ പിയുടെ കടുത്ത വിമർശകർപോലും ഇതിൽ അല്പം പ്രതീക്ഷ വച്ചിരുന്നു. എന്നാൽ അഞ്ചു വർഷമെത്തുമ്പോഴുള്ള  സംഭവ ഗതികൾ പരിശോധിക്കുമ്പോൾ ഇതെത്രമാത്രം എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. 1923ലെ കൊളോണിയൽ അവക്ഷിപ്തമായ  ഔദ്യോഗിക രേഖകളുടെ രഹസ്യസ്വഭാവം സംബന്ധിച്ച നിയമമാണ് 2005ൽ മന്‍മോഹൻ സർക്കാർ വിവരാവകാശപദവി നൽകി പരിഷ്കരിച്ചത്. ഇതനുസരിച്ച് രാജ്യത്തെ ഏതൊരു പൗരനും ഗവണ്മെൻ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളെപ്പറ്റിയും അറിയുവാനുള്ള അവകാശമാണു ലഭിച്ചത്. എന്നാൽ, നിലവിലെ അവസ്ഥയിൽ വിവരാവകാശനിയമത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഭരണാധികാരികൾ തന്നെയാണ്. അവർ ഏതു രീതിയിലും അതടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതായത് നികുതി നൽകികൊണ്ടിരിക്കുന്ന സാധാരണ പൗരന്മാരുടെ അവകാശത്തെ നി...
ജനിച്ച മണ്ണിൽ തന്നെ ഞങ്ങൾക്ക് മരിക്കണം, അത് ഞങ്ങളുടെ അവകാശമാണ് ; കാവ്യ സംസാരിക്കുന്നു സേവ് ആലപ്പാട്
Featured News, കേരളം, പരിസ്ഥിതി, പ്രതിപക്ഷം, വാര്‍ത്ത, സ്ത്രീപക്ഷം

ജനിച്ച മണ്ണിൽ തന്നെ ഞങ്ങൾക്ക് മരിക്കണം, അത് ഞങ്ങളുടെ അവകാശമാണ് ; കാവ്യ സംസാരിക്കുന്നു സേവ് ആലപ്പാട്

ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിൽ ഐ.ആർ.ഇ.എൽ എന്ന പൊതുമേഖലാ സ്ഥാപനം നടത്തുന്ന അനീതികളെയും കൊള്ളയെയും കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്ത് എത്തിച്ച കാവ്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി പ്രതിപക്ഷം ന്യൂസിനോട് സംസാരിക്കുന്നു. വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നല്ല രീതിയിൽ എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും പിന്തുണയുണ്ട്. കുറച്ചുപേര് എതിർത്തുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഐ.ആർ.ഇ.എൽ ഉദ്യോഗസ്ഥരുടെ ജോലി നഷ്ട്ടപെടുമെന്നതാണ് എതിർപ്പിന് കാരണമെന്നും കാവ്യ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു. ഞങ്ങളുടെ അവകാശമാണ് ഞങ്ങൾ ചോദിക്കുന്നത്. ജനിച്ച മണ്ണിൽ തന്നെ ഞങ്ങൾക്ക് മരിക്കണം അത് ഞങ്ങളുടെ അവകാശമാണ്. ജോലി നോക്കി ഇരുന്ന് കഴിഞ്ഞാൽ ഒരു നാടാണ് ഇല്ലാതാവുന്നത്. കടലും കായലും ഒന്നിച്ചു കഴിഞ്ഞാൽ ആലപ്പാട് എന്ന ഗ്രാമം മാത്രമല്ല ഇല്ലാതാകുന്നത്. കേരളം മുഴവനും ഇല്ലാതാകും. കടലും കായലും ...
ആലപ്പാട് ഐ.ആർ.ഇ.എൽ. നടത്തുന്നത് നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഗുണ്ടായിസം
Featured News, കേരളം, പരിസ്ഥിതി, പ്രതിപക്ഷം, വാര്‍ത്ത

ആലപ്പാട് ഐ.ആർ.ഇ.എൽ. നടത്തുന്നത് നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഗുണ്ടായിസം

 ടീം പ്രതിപക്ഷം പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇ.എൽ.(ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്) കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് സമീപം ആലപ്പാട്ട് പ്രദേശത്ത് നടത്തുന്നത് പരസ്യ ഗുണ്ടായിസം തന്നെയാണ് രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഉൾപ്പടെ ചോദ്യം ചെയ്തുകൊണ്ടും അസഭ്യവർഷം നടത്തിയുമാണ് ഐ.ആർ.ഇ.എൽ. ഗുണ്ടകൾ 'സേവ് ആലപ്പാട്' എന്ന ജനകീയ സമരത്തെ നേരിടുന്നത്. ഐ.ആർ.ഇ.എൽ. ഖനനം നടത്തുന്ന മേഖലകളിലേക്ക് നോക്കുവാനോ ചിത്രങ്ങൾ പകർത്തുവാനോ മാധ്യമങ്ങളെപോലും ഐ.ആർ.ഇ.എൽ. ഗുണ്ടകൾ അനുവദിക്കുന്നില്ല. ആലപ്പാട് എത്തിയ പ്രതിപക്ഷം ന്യൂസ് ടീം അടക്കമുള്ള മാധ്യമങ്ങൾക്ക് നേരെ ഭീഷണിയും കയ്യേറ്റ ശ്രമങ്ങളും ഉണ്ടായി. പഞ്ചായത്ത് റോഡിലൂടെയുള്ള സഞ്ചാരത്തെ പോലും ഐ.ആർ.ഇ.എൽ. ഗുണ്ടകൾ ചോദ്യം ചെയ്യുകയും തെറിവിളികൾ കൊണ്ട് നേരിടുകയുമാണ്. ഏതെങ്കിലും വിധത്തിൽ ചോദ്യം ചെയ്താൽ കയ്യേറ്റമുൾപ്പടെ ...
ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാര നടപടി
Featured News, കേരളം, വാര്‍ത്ത

ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാര നടപടി

ബിഷപ്പിനെതിരെ സമരം ചെയ്യുകയും സഭാ വസ്ത്രം അണിയാതെ ചുരിദാർ ഇട്ട് വനിതാ മതിലിൽ പങ്കെടുക്കുകയും ചെയ്ത സിസ്റ്റർ ലൂസിക്കെതിരെ സഭയുടെ പ്രതികാര നടപടി. ഇത് സംബന്ധിച്ച സഭയുടെ കത്ത് പ്രതിപക്ഷം ന്യൂസിന് ലഭിച്ചു. ഫ്രാൻസിഷ്യൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ മേധാവി സിസ്റ്റർ ആൻ ജോസഫ്  , ലൂസ്സി കളപ്പുരയ്ക്കനെഴുതിയ കത്താണ് പ്രതിപക്ഷം. ഇന്നിന് ലഭിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സഭ സിസ്റ്റർ ലൂസിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മതപരമായ ജീവിതം സിസ്റ്റർ നയിക്കുന്നില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഇതിനു മുൻപും സിസ്റ്ററിന് പലതവണ കത്തയച്ചിട്ടുണ്ടെന്നും റഫറൻസ് നമ്പർ നിരത്തിതന്നെ ഫ്രാൻസിഷ്യൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ  വ്യക്തമാക്കിയിട്ടുണ്ട്. 10/05/2015- ൽ പ്രൊവിൻഷ്യൽ സിസ്റ്റർ ആയ സ്റ്റെഫിന സിസ്റ്റർ ലൂസിയെ സ്ഥലം മാറ്റുമെന്ന് ഉത്തരവിറക്കിയെങ്കിലും അതനു സരിക്കാൻ സിസ്റ്റർ ലൂസി കൂട്ടാക്കിയില്ലെന്നും കത...
നിർണായക കോടതിവിധികൾ ;   മിന്നൽ ഹർത്താലും ദുർബലമാകുന്ന ജുഡീഷ്യൽ ആക്ടിവിസവും
Featured News, കാഴ്ചപ്പാട്, കേരളം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

നിർണായക കോടതിവിധികൾ ; മിന്നൽ ഹർത്താലും ദുർബലമാകുന്ന ജുഡീഷ്യൽ ആക്ടിവിസവും

ഹർത്താലിനെ സംബന്ധിച്ചിടത്തോളം റെക്കോഡുള്ള ഒരു സംസ്ഥാനമാണ്‌ കേരളം. ബന്ദ് നിരോധിച്ചുകൊണ്ടുള്ള വിധിയുടെ അവസ്ഥ നാം കണ്ടുകഴിഞ്ഞു. ഇപ്പോൾ മിന്നൽ ഹർത്താലും നിരോധിച്ചുകൊണ്ടുള്ള വിധിയും വന്നുകഴിഞ്ഞു. ഇതിൻ്റെ ഗതിയെന്താവുമെന്ന് ഇനി കണ്ടറിയണം. മൂന്ന് ദശകങ്ങളായി ഇന്ത്യയിലെ പൗരന്മാർക്ക് നീതി ഉറപ്പാക്കാനായി കോടതികൾ സമൂഹത്തിലേക്ക് ഇറങ്ങുന്ന കാഴ്ചകൾക്ക് നാം സാക്ഷിയാവുകയാണ്‌. നിയമ നിർമ്മാണസഭയുടെ അധികാര മേഖലയിലേക്ക് ജുഡീഷ്യറി കടന്നുകയറുന്നു എന്ന ആരോപണങ്ങൾ നിരന്തരമായി ഉയർന്നുകൊണ്ടിരിക്കുകയാണ്‌. ഇതിനെ സാധൂകരിക്കുന്ന വിധികൾ കോടതികളിൽ നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ പ്രവണത ശക്തമായിട്ട് ഏതാണ്ട്  മൂന്ന് ദശകങ്ങളായി എന്നു പറയാം. നമ്മുടെ പൗരന്മാർക്ക്  ജീവിക്കാനുള്ള അവകാശം  ഉറപ്പുവരുത്തുന്നതിനു മുൻകൈ എടുത്ത് ഇറങ്ങിപ്പുറപ്പെടുന്നത്‌ ഭരണഘടനയിലേയ്ക്കുള്ള കടന്നുകയറ്റമല്ല. ഭരണഘടന നൽകുന്ന അവകാശങ്ങളെ സമൂഹത്...
സംവരണം സാമൂഹിക നീതിയാണ്, സാമ്പത്തികാവസ്ഥയിൽ നിന്നും കരകയറാൻ സംവരണമല്ല മാർഗ്ഗം
Editors Pic, Featured News, കാഴ്ചപ്പാട്, ജനപക്ഷം, ദേശീയം, പ്രതിപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

സംവരണം സാമൂഹിക നീതിയാണ്, സാമ്പത്തികാവസ്ഥയിൽ നിന്നും കരകയറാൻ സംവരണമല്ല മാർഗ്ഗം

സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവർക്ക് വിദ്യാലയ പ്രവേശനത്തിനും തൊഴിൽ പ്രവേശനത്തിനും പത്തു ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന്  യൂണിയൻ ക്യാബിനറ്റ് തത്വത്തിൽ അംഗീകാരം കൊടുത്തിരിക്കുകയാ ണിപ്പോൾ. നില നിൽക്കുന്ന അൻപതു ശതമാനം സംവരണത്തെ നില നിർത്തിക്കൊണ്ടാണ് ഈ പത്തു ശതമാനം കൂടി ഏർപ്പെടുത്തുന്നത്. അതായത് ഇപ്പോൾ സംവരണാനുകൂല്യം ലഭിക്കാത്തവരായ സമൂഹത്തിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവർക്കാണ് ഇപ്പോൾ ഏർപ്പെടുത്തുന്ന സംവരണാനുകൂല്യം ലഭ്യമാകൂ എന്നതാണ് ബില്ലിന്റെ ആശയപരമായ വസ്തുത. യൂണിയൻ ക്യാബിനറ്റിലെ സാമുഹിക ക്ഷേമ വകുപ്പുമന്ത്രിയായ രാം ദാസ് അത് വാല അഭിപ്രായപ്പെടുന്നത്‌ 25 ശതമാനമാണാവശ്യമെന്നാണ്.  ഈ പത്ത് ശതമാനമെന്നത് നല്ലൊരു തുടക്കമാണെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു. ഇതിൻ്റെ പ്രായോഗികതയെ വിലയിരുത്തി മോദിയുടെ മറ്റൊരു ജൂംല്ല രാഷ്ട്രീയം മാത്രമാണിതെന്ന് യശ്വന്ത് സിൻഹയെപ്പോലുള...
സവർണ്ണരുടെ അവസ്ഥ പട്ടികജാതി വർഗ്ഗത്തിലുള്ളവരേക്കാൾ കഷ്ടം ; സംവരണ അട്ടിമറിയെ സ്വാഗതം ചെയ്ത് എ. കെ. ബാലൻ
Featured News, കേരളം, വാര്‍ത്ത

സവർണ്ണരുടെ അവസ്ഥ പട്ടികജാതി വർഗ്ഗത്തിലുള്ളവരേക്കാൾ കഷ്ടം ; സംവരണ അട്ടിമറിയെ സ്വാഗതം ചെയ്ത് എ. കെ. ബാലൻ

രാജ്യത്തെ സംവരണ നിയമങ്ങളെ അട്ടിമറിച്ച് ഭരണഘടനാ ഭേദഗതിയ്ക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതിനെ മന്ത്രി എ. കെ. ബാലൻ സ്വാഗതം ചെയ്തു. മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നല്‍കാന്‍ ആണ് കേന്ദ്ര സർക്കാർ തീരുമാനം. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായിട്ടാണ് സംവരണം നീക്കി വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നടപ്പിലാക്കും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് പുതിയ തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. സവർണ്ണ വിഭാഗങ്ങൾ നേരത്തെ മുതൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം സിപിഐഎം നേതൃത്വത്തിലുള്ള കേരള സർക്കാർ നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതേ തീരുമാനം തന്നെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരും നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പട്ടിക ജാതി പട്ടിക വർഗ്ഗ മന്ത്രി എ. കെ. ബാലൻ സ്വാഗതം ചെയ്തു. ഇക്കാര്യം നേരത...