Wednesday, June 23

Featured News

രാമക്ഷേത്രനിർമ്മാണം ; കോടികളുടെ വെട്ടിപ്പ് പുറത്ത്
Featured News, ദേശീയം, വാര്‍ത്ത

രാമക്ഷേത്രനിർമ്മാണം ; കോടികളുടെ വെട്ടിപ്പ് പുറത്ത്

  വിശ്വാസങ്ങളും ആചാരങ്ങളും വോട്ടു ബാങ്കുകൾ മാത്രമായി ഉപയോഗിക്കുന്ന ബി.ജെപി നിലപാടാണ് രാമക്ഷേത്ര നിർമ്മാണത്തിലും പിന്തുടരുന്നത്. ഹിന്ദുവിൻ്റെ വിജയമെന്ന തലത്തിൽ ഉദ്ഘോഷിച്ച രാമക്ഷേത്ര നിർമ്മാണ പ്രവർത്തനത്തിലും ഒടുവിൽ കോടികളുടെ വെട്ടിപ്പുകളാണ് പുറത്ത് വരുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ട്രസ്റ്റ് വന്‍ അഴിമതി നടത്തിയെന്ന് ആരോപണവുമായി യു.പി പ്രതിപക്ഷ കക്ഷികളും ആം ആദ്മിയും രംഗത്ത് വന്നിരിക്കുന്നു. സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക് രാം മന്ദിര്‍ ട്രസ്റ്റിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാർ മറിച്ചുവിറ്റുവെന്നാണ് ആരോപണം. എന്നാൽ , ട്രസ്റ്റ് ഭാരവാഹികള്‍ ഇത് നിഷേധിക്കുകയും . രണ്ട് കോടിക്കാണ് ഭൂമി വാങ്ങിയതെന്ന് മിനിട്ട് സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാദിക്കുകയും ...
‘ആയിഷ സുൽത്താൻ’ ; ലക്ഷദ്വീപിലെ ആദ്യത്തെ സംഘപരിവാർ ഇര
Featured News, ദേശീയം, വാര്‍ത്ത

‘ആയിഷ സുൽത്താൻ’ ; ലക്ഷദ്വീപിലെ ആദ്യത്തെ സംഘപരിവാർ ഇര

ലക്ഷദ്വീപ് ഇപ്പോൾ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാകുകയാണ്. നിലവിലെ അവസ്ഥയെപ്പറ്റി സംസാരിക്കുന്നവരെ ഭീകരരാക്കുന്ന തന്ത്രം തന്നെയാണ് ലക്ഷദ്വീപിലും ഇപ്പോൾ നടക്കുന്നത്. ദ്വീപ് പ്രശ്നം പൊതു ശ്രദ്ധയിൽ വന്നപ്പോൾ മുതൽ ശ്രദ്ധേയയായ സിനിമാ പ്രവർത്തകയായ ആയിഷ സുൽത്താനയെയാണ് ഇപ്പോൾ തീവ്രവാദി മുദ്രകുത്തി കേന്ദ്ര ഭരണകൂടം കുരുക്കിയിരിക്കുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ പട്ടേലിനെ ബയോ വെപ്പൺ എന്ന് അഭിസംബോധന ചെയ്തു എന്നതാണ് അവർക്ക് കുരുക്കായത്. ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി പ്രതിനിധി ആ വാക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആയിഷ അതിനു തയ്യാറായില്ല. ഭരണകൂടത്തെ വിമർശിക്കുന്നത് ദേശദ്രോഹമാകില്ലെന്ന വിധി കഴിഞ്ഞ ദിവസമാണ് രാജ്യം ആഘോഷപൂർവം സ്വീകരിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് പോലും പരിക്കേൽപ്പിക്കും വിധം ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഭരണകൂടം പൗരൻ്റെ അഭ...
Featured News, ദേശീയം, വാര്‍ത്ത, സിനിമ

വിഖ്യാതസംവിധായകൻ ബുദ്ധദേവ് ​ദാസ്​ഗുപ്ത അന്തരിച്ചു

  വിഖ്യാതചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ​ഗുപ്ത(77) അന്തരിച്ചു. ഏറെ നാളായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. സത്യജിത് റായി, ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നീ ചലച്ചിത്ര പ്രതിഭകൾക്കു ശേഷം ബംഗാളി സിനിമയെ ലോകോത്തരനിലവാരത്തിലേയ്ക്ക് നയിച്ച മികച്ച ചലച്ചിത്ര സംവിധായകനായിരുന്നു ബുദ്ധദേവ് ദേവ് ​ദാസ്​ഗുപ്ത. ബുദ്ധദേവിൻ്റെ  അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി അന്തർദേശീയ അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.  2008 ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ബാ​ഗ് ബഹദൂർ, ലാൽ ദർജ, കാലപുരുഷ്, തഹേദാർ കഥ ...
മദ്റസ അധ്യാപകരുടെ ശമ്പളം ; പ്രചാരണത്തിലെ യാഥാർഥ്യമെന്ത്?
Featured News, കേരളം, രാഷ്ട്രീയം, വാര്‍ത്ത

മദ്റസ അധ്യാപകരുടെ ശമ്പളം ; പ്രചാരണത്തിലെ യാഥാർഥ്യമെന്ത്?

  സംഘപരിവാർ സംഘടനകളുടെ വർഗ്ഗീയ പ്രചരണങ്ങളിൽ എക്കാലവും കാണുന്ന ഒരു മുസ്ലിം വിരുദ്ധതയ്ക്ക് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുകയാണ്. മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലറിയിച്ചു.. അതത് മദ്രസ മാനേജുമെന്‍റുകളാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് അറിയിച്ചത്. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ തെറ്റായ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.. നിയമസഭയില്‍ പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെപിഎ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പലങ്ങളിൽ നിന്നും ദേവസ്വം ...
ചിത്രകാരൻ ജി സുനിൽകുമാർ അന്തരിച്ചു
Culture, Featured News, കല, കേരളം, വാര്‍ത്ത

ചിത്രകാരൻ ജി സുനിൽകുമാർ അന്തരിച്ചു

ചിത്രകാരനും ഇല്ലസ്ട്രേറ്ററുമായ ജി സുനിൽ കുമാർ (60) അന്തരിച്ചു.  കോവിഡാനന്തര രോഗങ്ങൾ ബാധിച്ച്  തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു മുമ്പ് നടത്തും. സ്റ്റെയിൻഡ് ഗ്ലാസ്സ് ചിത്രരചനയിലൂടെ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സുനിലിൻ്റെ ഡ്രോയിംഗുകൾ ശ്രദ്ധേയമായിരുന്നു. കോവളം സ്വദേശിയായ സുനിൽകുമാറിൻ്റെ ചിത്രങ്ങളിൽ ഏറെയും കോവളം കടൽത്തീരം ഉൾപ്പെടുന്ന ലാൻഡ് സ്കേപ്പുകളായിരുന്നു. കേരള പഠനങ്ങളിൽ പ്രസിദ്ധീകരിച്ച രണ്ടു                          ചിത്രങ്ങൾ തിരുവനന്തപുരത്ത് പല വേദികളിൽ സുനിലിൻ്റെ  ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ ഓണററി പുരസ്കാരം നേടിയിരുന്നു. ഏറെക്കാലമായി സുനിൽ  കോവളത്ത് കോൺട്രാ ഇമേജ് എന്ന പേരിൽ ഒരു ആർട്ട് ഗ്യാലറി/കഫേ നടത്തിവരികയായിരുന്നു....
കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ
CORONA, Featured News, ആരോഗ്യം

കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ

കോവിഡ് -19 ന്റെ മൂന്നാമത്തെ തരംഗം മറ്റുള്ളവരേക്കാൾ കുട്ടികളെ കൂടുതൽ സ്വാധീനിച്ചേക്കുമെന്ന അഭ്യൂഹത്തെത്തുടർന്ന് രാജ്യത്തുടനീളമുള്ള മാതാപിതാക്കൾക്കിടയിലെ ഉത്കണ്ഠ അവസാനിപ്പിക്കുന്നതിനുള്ള നീക്കം കേന്ദ്ര ആരോഗ്യ മന്ത്രാലത്തിൻ്റെ കീഴിൽ തുടക്കമിട്ടു. നിലവിൽ ലഭ്യമായ ഡാറ്റ അത്തരം ഭീഷണികളൊന്നും നിർദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രാലയ വക്താക്കൾ അറിയിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ വിഭാഗത്തിൽ പെടുന്നവരിൽ കോവിഡ് -19 അണുബാധയുടെ തോത് വർദ്ധിച്ചതിനെ തുടർന്ന്, മാതാപിതാക്കൾ ഉറക്കമില്ലാത്ത രാത്രികൾ ചെലവഴിക്കുന്നതായി പറയപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഇക്കാര്യത്തെപ്പറ്റി ഇന്ത്യാ ടുഡേ ടിവിയോട് സംസാരിച്ച പ്രധാനമന്ത്രിയുടെ കോവിഡ് മാനേജ്മെന്റ് ടീമിലെ പ്രധാന അംഗങ്ങളിലൊരാളായ ഡോ. വി കെ പോൾ പറയുന്നത് , ഒരു തരംഗവും കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്നത് ഇതുവരെ തെളിയിക്കപ്പെടാത്ത കാര്യമാ...
മലയാളപാഠാവലി ; പണമൊഴുക്കിയാൽ പിടിച്ചെടുക്കാനാവില്ല കേരളത്തെ
Featured News, കേരളം, വാര്‍ത്ത

മലയാളപാഠാവലി ; പണമൊഴുക്കിയാൽ പിടിച്ചെടുക്കാനാവില്ല കേരളത്തെ

കെ സുരേന്ദ്രൻ, കെ സുന്ദര, ജാനു കേരളത്തിൻ്റെ അന്തി ചർച്ചകളിൽ തെളിഞ്ഞു വരുന്ന രാഷ്ട്രിയക്കാരുടെ പേരുകളാണിത്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പലതരത്തിലും ലംഘിക്കപ്പെട്ടതിൻ്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു ദേശീയപ്പാർട്ടിയുടെ പണം കടത്തൽ എന്ന സേഫ് ന്യൂസ് കഴിഞ്ഞിപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയും അതിൻ്റെ സംസ്ഥാന നേതൃത്വവും വിയർക്കുകയാണ്. അന്തി ചർച്ചകളിൽ ന്യായീകരണ വിദഗ്ദ്ധർ ഒന്നടങ്കം വന്നിരുന്നു ശരിക്കും വാങ്ങിച്ചു കൂട്ടി പോകുന്നുമുണ്ട്. മികച്ച സംസ്ഥാന നേതൃത്വം എന്നു പറയുന്നത് കളവ് പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസാണ് എന്ന് ധരിച്ചു വച്ചാൽ എന്താകും സ്ഥിതി. പണം തന്നെയാണ് തെരഞ്ഞെടുപ്പിൻ്റെയും അധികാരം നിലനിർത്തുന്നതിൻ്റെയും മാനദണ്ഡം എന്നു കരുതിയാൽ എന്താകും അവസ്ഥ പോണ്ടിച്ചേരിയിൽ വരെ പണം മറിച്ച് അധികാരം നിലനിർത്തിയതിൻ്റെ അവസാന എപ്പിസോഡിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളാനാണ് ബി.ജെ...
മുഖ്യമന്ത്രിക്കെതിരെ നരേന്ദ്രമോദിയുടെ പടയൊരുക്കം ; ആദിത്യനാഥ് പുറത്തേയ്ക്ക് ?
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ നരേന്ദ്രമോദിയുടെ പടയൊരുക്കം ; ആദിത്യനാഥ് പുറത്തേയ്ക്ക് ?

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ഉന്നതതല യോഗം ദേശീയ തലസ്ഥാനത്ത് നടക്കുമ്പോൾ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ വിധിയെന്തായിരിക്കുമെന്ന ചർച്ചയ്ക്ക് വളരെ പങ്കുണ്ട്. നിലവിലെ സാഹചര്യത്തിൽ യോഗിയും മോദിയുമായി നില നിൽക്കുന്ന ശീതസമരത്തിൽ ആർ.എസ് എസ് എന്ത് പറയുന്നുവെന്നത് ശ്രദ്ധേയമാണ്. 2022 മാർച്ചിൽ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനാണ് ഇപ്പോൾ സമ്മേളനം നടക്കുന്നത്. എന്നിരുന്നാലും, ആദിത്യനാഥും പ്രധാനമന്ത്രിയും തമ്മിൽ നിലനിൽക്കുന്ന നിലപാട് കാരണം സൃഷ്ടിച്ച നിലവിലെ പ്രതിസന്ധിയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ അറിവായിത്തുടങ്ങിയത് മോദി തൻ്റെ ഒരു നോമിനിയെ ആദിത്യനാഥ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയപ്പോഴാണ്. മുൻ ഗുജറാത്ത് കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ശർമയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് യോഗി നിരസി...
‘ലക്ഷദ്വീപ് പിടിച്ചടക്കൽ’ പിന്നിൽ ബ്ലൂ എക്കോണമി
Featured News, കേരളം, പ്രതിപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

‘ലക്ഷദ്വീപ് പിടിച്ചടക്കൽ’ പിന്നിൽ ബ്ലൂ എക്കോണമി

ദക്ഷിണ ഗോളത്തിൽ ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് നിന്ന് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോർപറേറ്റ് ഭീമൻമാർ, തന്ത്രപരമായി ഇന്ത്യൻ മഹാസമുദ്രം ഉൾപ്പെടുന്ന സമുദ്രവിഭവനിക്ഷേപങ്ങളുടെ  അച്ചുതണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മുടെ ഭരണകൂടത്തിൻ്റെ ഒത്താശയോടെ  പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന വാർത്ത ഇതിനു മുമ്പുതന്നെ ചർച്ചയിൽ ചർച്ച ചെയ്തിട്ടുള്ളതാണ്.  സീഷെൽസ്-സിംഗപ്പൂർ-സമോവ (എസ്എസ്എസ്) അക്ഷം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രം ബ്ലൂ ഇക്കോണമിയുടെ ഒരു വിഭവം തന്നെയാണ്. ബ്ളൂ എക്കോണമിയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോയാൽ ആർട്ടിക് മേഖലയിലെ സമുദ്രനയത്തിന് പുറമേ, ഐക്യരാഷ്ട്രസംഘടന അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളിലൂടെ സമുദ്ര സഹകരണത്തിൻ്റെ മാർഗ്ഗമവലംബിച്ച് തന്ത്രപരമായി പ്രാധാന്യമുള്ള വിഭവങ്ങൾ  ഖനനം ചെയ്യുന്ന മേഖലയിൽ ഇന്ത്യയെ മുൻനിരയിലേക്ക് കൊണ്ടു പോകുന്ന അവസ്ഥ സംജാതമാകുമെന്നു...
ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന ; സംസ്ഥാന ബജറ്റ് 2021 നിയമസഭയിൽ
Featured News, കേരളം, വാര്‍ത്ത

ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന ; സംസ്ഥാന ബജറ്റ് 2021 നിയമസഭയിൽ

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം ബജറ്റ് പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. പോയവർഷം കൊവിഡ് വ്യാധി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. പാക്കേജിൽ 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. കൊവിഡ് വാക്‌സീന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി എത്രയും പെട്ടന്ന് ഗവേഷണം ആരംഭിക്കുന്നതിനായി 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം ...