Tuesday, August 4

Featured News

സഫ്ദർ ഹാഷ്മിയുടെ രക്ത സാക്ഷിത്വത്തിന് 30 വയസ്സ്
Featured News, ദേശീയം, പ്രതിപക്ഷം, രാഷ്ട്രീയം, വാര്‍ത്ത, വിനോദം

സഫ്ദർ ഹാഷ്മിയുടെ രക്ത സാക്ഷിത്വത്തിന് 30 വയസ്സ്

ജനുവരി 1 സഫ്ദർ ഹാഷ്മി ദിനം. തെരുവു നാടകങ്ങൾക്കു വേണ്ടി സ്വജീവിതം നീക്കിവെച്ച മഹാനായ കലാകാരൻ സഫ്ദർ ഹാഷ്മി ഓർമ്മയായിട്ട് 30 വർഷം പിന്നിടുന്നു. നിലപാടുകളിൽ ഉറച്ചു നിന്ന കമ്മ്യൂണിസ്റ്റ് കാരനായ ഒരു തിയേറ്റർ ആക്ടിവിസ്റ്റായിരുന്നു അദ്ദേഹം.1954 ഏപ്രിൽ 12 ന് ദില്ലിയിലാണ് സഫ്ദർ ജനിച്ചത്. ദില്ലിയിലെ സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കുട്ടിക്കാലത്ത് തന്നെ ഇടതുപക്ഷ പുരോഗമന ആശയങ്ങളോട് കൂട്ടുകൂടിയ അദ്ദേഹം കോളേജ് പഠനകാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ഇന്ത്യൻ പീപ്പിൾ തീയേറ്റർ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ടാണ് ഹാഷ്മി തന്റെ നാടക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ജനനാട്യമഞ്ച് എന്ന തെരുവുനാടക പ്രസ്ഥാനത്തിന് രൂപം നൽകി. ദൽഹിയിലും സമീപ പ്രദേശങ്ങളിലും രാജ്യത്തിനകത്തും പുറത്തും ആ നാടകങ്ങൾ തൊഴിലാളികൾക്കിടയിലും കർഷകർക്കിടയിലും സ്ത്...
പശുവിനെ വരയ്ക്കുന്നതെങ്ങനെ ; ഗോപകുമാർ തെങ്ങമത്തിന്‍റെ കവിത
Featured News, കവിത, കേരളം, സാഹിത്യം

പശുവിനെ വരയ്ക്കുന്നതെങ്ങനെ ; ഗോപകുമാർ തെങ്ങമത്തിന്‍റെ കവിത

ഇനി നമുക്ക് പശുവിനെ വരച്ച് പഠിക്കണം. ഞങ്ങൾക്കറിയില്ല മാഷേ.. സാരമില്ല. ഇന്ത്യയെ വരയ്ക്കാനറിയാമല്ലോ? പിന്നേ..! പണ്ടേ വരച്ചു പഠിച്ചതല്ലേ! എങ്കിൽ പിന്നെ എളുപ്പമാണ്. എങ്ങനെ? ഇൻഡ്യയെ വരച്ച് ഉള്ളംകൈയ്യിൽ കുത്തി നിർത്തുക. നിർത്തി. മറുകൈ കൊണ്ട് കാശ്മീരിന്റെ ഉച്ചിയിൽ അമർത്തി കീഴ്പ്പോട്ട് തള്ളുക. തള്ളി. ഭൂപടത്തിന്റെ ഉയരം കുറഞ്ഞ് ഇടവും വലവും വലിഞ്ഞു നീളുന്നത് കണ്ടോ? ശരിയാണല്ലോ..! ഗുജറാത്ത് നീണ്ടുതാഴ്ന്ന് വാലാകും അറബിക്കടലിൽ ചാണകം വീഴാൻ പാകത്തിൽ..! കിഴക്കൻ സംസ്ഥാനങ്ങൾ നീണ്ടും നിവർന്നും ചുരുങ്ങിയും അയവെട്ടിയും പശുവിന്റെ തലയാവും കേരളവും തമിഴ്നാടും പശുവിനെ താങ്ങി നിർത്തുന്ന കൈകാലുകളാകും..! ശരിയാണല്ലോ മാഷേ .. ബംഗ്ലാദേശിനെ പുൽത്തൊട്ടിലാക്കുക റോഹിംഗ്യകളെ പിടിച്ച് പുൽത്തൊട്ടിലിടുക. സൂക്ഷിച്ച് നോക്ക്.. ഇപ്പോൾ അതൊരു പശുവായി മാറിയിരിക്കുന്നു. ആഹാ. പുല്ലു തിന്നുന്ന പശു എന്തെളുപ്പം ...ല്ലേ...
കേരളം ഏറ്റെടുക്കേണ്ട സര്‍ഫാസി വിരുദ്ധ സമരം ; എസ് മുഹമ്മദ് ഇർഷാദ് എഴുതുന്നു
Featured News, കാഴ്ചപ്പാട്, കേരളം, ദേശീയം, രാഷ്ട്രീയം, വീക്ഷണം

കേരളം ഏറ്റെടുക്കേണ്ട സര്‍ഫാസി വിരുദ്ധ സമരം ; എസ് മുഹമ്മദ് ഇർഷാദ് എഴുതുന്നു

ജനകീയസമരങ്ങൾ കേരളത്തിൽ പുതുമയുള്ളതല്ല. വിജയിച്ചതും വിജയിക്കാത്തതുമായി നിരവധി സമരങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. ഇപ്പോൾ നടക്കുന്ന സർഫാസി വിരുദ്ധ സമരത്തെ ഇത്തരത്തിൽ ഒറ്റപ്പെട്ട സമരമായി അവതരിപ്പിക്കുന്നതിന് പകരം കേരളത്തെയാകെ ബാധിക്കുന്ന ഒരു പ്രശ്നമായി കൂടി കാണണം. നിരവധി പേർ ഈ സമരത്തിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ ഈ സമരംകൊണ്ടോ സംഘടിതമായ പ്രഷോഭം കൊണ്ടോ പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല ഈ പ്രശ്നം. ഉദാരവൽക്കരണ നയത്തിന്‍റെ ഫലമായി ബാങ്കിങ് മേഖലലയിൽ ഉണ്ടായ മാറ്റത്തിന്‍റെ ഇരയാണ് പ്രീത ഷാജി. കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്താണ് ഇത്തരം സമരത്തിന് പ്രാധാന്യം ഏറെയുള്ളത്. കടം വാങ്ങുന്ന മധ്യവർഗ്ഗത്തെ ഏറ്ററ്വും കൂടുതൽ അലട്ടുന്ന ഒന്നാണ് വായ്പ തിരച്ചടവ്. ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഒക്കെയായി മലയാളിയുടെ കടം ദിനംപ്രതി കുതിക്കുകയാണ്. ദേശീയ സാമ്പിൾ സർവ്വേ...
ഹിന്ദുരാഷ്ട്രവും നോ മാന്‍സ് ലാന്‍ഡും: വിഭജനത്തിന്‍റെ പുതിയ സാധ്യത
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം

ഹിന്ദുരാഷ്ട്രവും നോ മാന്‍സ് ലാന്‍ഡും: വിഭജനത്തിന്‍റെ പുതിയ സാധ്യത

കടപ്പാട് : thedailystar.net സത്യഗ്രഹത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഡല്‍ഹിയില്‍ അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെപ്പോലെ മഹാത്മാ ഗാന്ധി ഡല്‍ഹിയിലായിരുന്നില്ല. ഇപ്പോള്‍ ബംഗ്ലാദേശിന്‍റെ ഭാഗമായ കിഴക്കന്‍ ബംഗാളിലെ ചിത്തഗോംഗ് ഡിവിഷനിലെ നവഖാലിയിലായിരുന്നു. നവഖാലിയിലെ തെരുവുകളില്‍ മതഭ്രാന്ത് ചുട്ടുകരിച്ച ചാരക്കൂനകള്‍ തൂത്തു വാരുകയായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ഗാന്ധി.   2014 ലെ ഇലക്ഷന്‍ പ്രചരണത്തില്‍ നരേന്ദമോദിയ്ക്ക് മൈലേജ് നല്കിയ ചില പരിവേഷങ്ങളുണ്ടായിരുന്നു. അതിലൊന്ന് മോദിയുടെ ചായക്കാരന്‍ പരിവേഷമായിരുന്നു. അത്യാവശ്യം ദാഹശമനം പോലുമായില്ല എന്ന ചിന്തയില്‍ അതിനെ കൂടുതല്‍ ചര്‍ച്ചയ്ക്കെടുക്കുന്നില്ല. എന്നാല്‍ യഥാര്‍ത്ഥമെന്നും വ്യാജമെന്നും അനുകൂലികളും പ്രതികൂലികളും പ്രചരിപ്പിച്ച ഒരു ചിത്രം മോദി ചൂലുമായിരുന്ന് വൃത്തിയാക്കുന്നതായിരുന്നു. രാഷ്ട്രീയായുധമെന്...