Thursday, February 25

സിനിമാവിശേഷം

ഓരോ മില്ലീമീറ്ററിലും ‘ബ്രില്യൻസ്’ നിറയുന്ന ദൃശ്യം 2 ഉം ഒന്നര മണിക്കൂർ കൊണ്ട് മനസിൽ കടന്ന ‘ലൗ’ ഉം.
Culture, Featured News, സിനിമ, സിനിമാവിശേഷം

ഓരോ മില്ലീമീറ്ററിലും ‘ബ്രില്യൻസ്’ നിറയുന്ന ദൃശ്യം 2 ഉം ഒന്നര മണിക്കൂർ കൊണ്ട് മനസിൽ കടന്ന ‘ലൗ’ ഉം.

Love എന്ന ഒരു ചിത്രം നെറ്റ് ഫ്ലിക് സ് പ്ലാറ്റ്ഫോം റിലീസ് ചെയ്തിട്ടുണ്ട്. ദൃശ്യം 2 ചവുട്ടിമെതിച്ചു കൊണ്ടിരിക്കുന്ന നവ മാധ്യമ ഇടത്തിലെത്തിയ Love ഒഴിഞ്ഞുമാറി നിൽക്കുന്നു. പാരമ്പര്യ കുടുംബ ബന്ധത്തിൻ്റെയും മാനാഭിമാനങ്ങളുടെയും തിൻമകളെ മറ്റ് ചില മാനസിക പ്രക്രിയകൾ കൊണ്ട് ന്യായീകരിക്കുകയും ചെയ്യുകയാണ് ദൃശ്യം മൂവികൾ രണ്ടും.പ്രായപൂർത്തിയാകാത്ത ഒരു യുവാവിൻ്റെ ജീവിത ചുറ്റുപാടുകളിൽ നിന്നുണ്ടായ അധമ ചിന്ത മൂലം അയാൾ കൊല ചെയ്യപ്പെടുകയും കൊലപാതകം ഒളിപ്പിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന നായകനുമാണല്ലോ ദൃശ്യത്തിൽ കണ്ടത്. കൗമാരക്കാരൻ്റെ ചപലതകൾ കൊലപാതകത്തിനേക്കാൾ വലിയ പാപമായി വിലയിരുത്തപ്പെടുന്ന സാമൂഹിക അവസ്ഥയുടെ കൈയടിയാണ് ദൃശ്യത്തിൻ്റെ വിജയവും ദൃശ്യം രണ്ടിൻ്റെ ജനനവും. മലയാളിയുടെ സദാചാര ബോധത്തിൻ്റെ പകർപ്പുകളാണ് ഈ ചിത്രങ്ങൾ. അറിയാതെ ചെയതു പോയ ഒരു വലിയ തെറ്റ് മറയ്ക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തു കൂട്ടി ഒടുവ...
‘ഐ എഫ് എഫ് കെ വിവാദം’ സലിം കുമാറിനെ ഒഴിവാക്കിയില്ലെന്ന് കമൽ
കേരളം, വാര്‍ത്ത, സിനിമ, സിനിമാവിശേഷം

‘ഐ എഫ് എഫ് കെ വിവാദം’ സലിം കുമാറിനെ ഒഴിവാക്കിയില്ലെന്ന് കമൽ

ഐ എഫ് എഫ് കെ 2021- ഉമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സലീംകുമാറിന്റെ വാദങ്ങളെ തള്ളി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിം കുമാറിനെ ആദ്യം ക്ഷണിക്കാതിരുന്ന സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടനച്ചടങ്ങിൽ വിളിക്കാൻ സംഘാടകസമിതി ഭാരവാഹികൾ വൈകിയതാകുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും പുതിയ തലമുറയിൽപ്പെട്ടവരെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചത്. സലീമിനെ ചടങ്ങിൽ ക്ഷണിച്ചതായാണ് സംഘാടകസമിതി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ബുധനാഴ്ച ആരംഭിക്കുന്ന ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിഞ്ഞ് സലീംകുമാർ പരസ്യമായി രംഗത്ത് വന്നിരുന്നു.. ദേശീയ പുരസ്കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലീംകുമാർ പറഞ്ഞു. തൻ്റെ പ്രായം കൂടുതലാണെന്ന വാദത്തിൽ കഴമ്പില്ലെന്ന്...
പൊള്ളലേറ്റ മലേഷ്യൻ സിനിമയെ ചികിത്സിക്കുകയാണ് രസ് ലി ദലാൻ
Culture, Featured News, അന്തര്‍ദേശീയം, വിനോദം, സിനിമ, സിനിമാവിശേഷം

പൊള്ളലേറ്റ മലേഷ്യൻ സിനിമയെ ചികിത്സിക്കുകയാണ് രസ് ലി ദലാൻ

നാലു മക്കളേയും ആവേളം സ്നേഹിച്ച   മലേഷ്യക്കാരനായിരുന്ന ആ പിതാവിൻ്റെ ആഗ്രഹം അവരിലൊരാളെ ഡോക്ടറാക്കണം എന്നായിരുന്നു.  മൂത്ത മൂന്ന് പേരും അത് നിറവേറ്റാൻ പരാജയപ്പെട്ടപ്പോൾ, വരയും കലയും സ്വപ്നം കണ്ട്‌ നടന്ന ഇളയവൻ, അവൻ്റെ സ്വന്തം ഉത്തരവാദിത്വമായി  അത് ഏറ്റെടുത്തു. അതേ സമയം തന്നെ വിവാഹ നിശ്ചയം കഴിഞ്ഞ അയാൾ  മെഡിക്കൽ പഠനത്തിനായി UK യിലേക്ക് ചേക്കേറി. കുട്ടികളുടെ പൊള്ളൽ ചികിൽസാ വിദഗ്ധനായി ഇന്നും UK യിൽ സേവനം അനുഷ്‌ടിക്കുന്ന അദ്ദേഹം , തൻ്റെ കലാ സ്വപ്നങ്ങൾ പൂർണമായും ഉപേക്ഷിച്ച്  അച്ചന്റെ ആഗ്രഹങ്ങൾ മാത്രം നിറവേറ്റിയാണ് കഴിയുന്നത്  എന്നു കരുതിയെങ്കിൽ തെറ്റി. രാസ്‍ലി ദലാൻ, എന്ന ആ മലേഷ്യൻ പൗരൻ മെഡിക്കൽ ബിരുദത്തിനൊപ്പം, സിനിമാ രംഗത്തും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മനുഷ്യരാശിയുടെ ക്ഷേമത്തിനും സമാധാനത്തിനും, ആരോഗ്യ രംഗത്തോളം സംഭാവനകൾ കലക്ക് നൽകാൻ സാധിക്കുമോ എന്ന് സ്വയം ചോദ്യം ചെയ്...
ദലിതർക്കെതിരെയുള്ള കടുത്ത ജാതിവിവേചനത്തെ തുറന്നടിച്ച് നടി സായ് പല്ലവി
വാര്‍ത്ത, സിനിമ, സിനിമാവിശേഷം

ദലിതർക്കെതിരെയുള്ള കടുത്ത ജാതിവിവേചനത്തെ തുറന്നടിച്ച് നടി സായ് പല്ലവി

ദലിതർക്കെതിരെയുള്ള കടുത്ത ജാതിവിവേചനത്തെ തുറന്നടിച്ച് നടി സായ് പല്ലവി. സായ്  അഭിനയിച്ച സിനിമയിലെ ജാതിവിവേചനം ചർച്ചയാക്കിക്കൊണ്ടാണ്  ബാല്യകാലത്തെ തൻ്റെ അനുഭവങ്ങളില്‍നിന്നും മനസ്സിലാക്കിയ ജാതീയ വിവേചനങ്ങളെക്കുറിച്ച് അവർ തുറന്നുപറഞ്ഞത് . നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായി പുറത്തുവന്ന ഊർ ഇരവ് എന്ന ചിത്രത്തില്‍ ദുരഭിമാനം വിഷയമാണ്  ചര്‍ച്ചയായത്. ദളിത് വിഭാഗത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍ ഉടലെടുുത്ത കടുത്ത വിവേചനമാണ് വിവാദവിഷയമായത്. സായ് പല്ലവി ദ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. പാവ കഥൈകള്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തില്‍ ദുരഭിമാനം വിഷയമാക്കുന്ന വെട്രിമാരന്‍ സിനിമയായ ഊര്‍ ഇരവ് ചര്‍ച്ചയാവുകയാണ്. ദളിത് വിഭാഗത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍ കടുത്ത വിവേചനം നേരിടേണ്ടി വരുന്ന കഥാപാത്രമായാണ് ച...
നടി ലാവണ്യ ഭാര്യയും തമന്ന കാമുകിയെന്നും അവകാശപ്പെട്ട യുവാവ് അറസ്റ്റിൽ
വാര്‍ത്ത, സിനിമാവിശേഷം

നടി ലാവണ്യ ഭാര്യയും തമന്ന കാമുകിയെന്നും അവകാശപ്പെട്ട യുവാവ് അറസ്റ്റിൽ

സിനിമാമേഖലയിൽ കടന്നു കൂടാനായി നടിമാരെ സ്വന്തമാക്കികിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് കുടുങ്ങി തെന്നിന്ത്യൻ നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജമായ അവകാശവാദം നടത്തിയ  തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാളുടെ 'കലാപരിപാടി'യുടെ അരങ്ങേറ്റം. താരറാണിയായ തമന്ന തന്റെ കാമുകിയായിരുന്നുവെന്നും പ്രശസ്ത തെലുങ്കുനടിയായ ലാവണ്യ ത്രിപാഠിയെ താൻ വിവാഹം ചെയ്തുവെന്നുമാണ് ഇയാൾ  സിനിമാ പ്രേമികളെ അറിയിച്ചത്. ലാവണ്യയെ താൻ മൂന്ന് തവണ ​ഗർഭിണിയാക്കിയെന്നും അപ്പോഴെല്ലാം അബോർഷൻ ചെയ്തുവെന്നും ഇയാൾ അവകാശപ്പെട്ടു. വാർത്തയറിഞ്ഞ് നടി ലാവണ്യ ഇയാൾക്കെതിരേ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രശസ്തതാരമായ പ്രഭാസ് ചിത്രം 'സാഹോ'യിൽ താനായിരുന്നു നായകൻ ആകേണ്ടിയിരുന്നത് എന്നും എന്നാൽ  തന്റെ സ്വാധീനം ഉപയോ​ഗിച...
പ്രീയപ്പെട്ട  മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷികാശംസകളുമായി മോഹൻലാൽ
സിനിമാവിശേഷം

പ്രീയപ്പെട്ട മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷികാശംസകളുമായി മോഹൻലാൽ

സൂപ്പർ താരത്തിന് സഹസൂപ്പർസ്റ്റാറിന്റെ വിവാഹവാർഷികാശംസകൾ. ഇരുവരുടെയും 41-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് മോഹൻലാൽ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹവാർഷികാശംസകൾ നേർന്ന് കൊണ്ട് രംഗത്തെത്തിയത്. ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്. മോഹൻ ലാലിനെക്കൂടാതെ ജോജു ജോർജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുൺ ഗോപി തുടങ്ങി അനേകം ചലച്ചിത്രപ്രവർത്തകർ മമ്മൂട്ടി സുൽഫത്ത് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തുവന്നിരുന്നു ചലച്ചിത്രരംഗത്ത് സജീവമാകുന്നതിനു മുമ്പാണ് 1979 മേയ് ആറിനു മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം എന്നീ രണ്ടു ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തിരുന്നു. പക്ഷെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കെ ജെ ജോർജിനെ പരിചയപ്പെടാനിടയായതു മമ...