Saturday, May 30

CORONA

രോഗബാധിതരിൽ 56 പേർ പുറത്തു നിന്നും വന്നവർ
CORONA, കേരളം

രോഗബാധിതരിൽ 56 പേർ പുറത്തു നിന്നും വന്നവർ

  രോഗബാധിതരിൽ 33 പേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 23 പേരും. സമ്പർക്കത്തിലൂടെ ഒരാളും രോഗബാധിതരായി. ജയിലിലുള്ള രണ്ട് പേർക്കും കോവിഡ് പോസിറ്റീവായി ജില്ലാടിസ്ഥാനത്തിൽ രോഗികളുടെ എണ്ണം : പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ : തമിഴ്നാട്-10, മഹാരാഷ്ട്ര -10, കർണാടക-1, ഡൽഹി-1, പഞ്ചാബ്-1 എന്നിങ്ങനെയാണ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സബ്ജയിലിൽ കഴിയുന്ന രണ്ട് റിമാൻഡ് തടവുകാർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും എയർ ഇന്ത്യയുടെ കാബിൻ ക്രൂവിലെ രണ്ടു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു...
ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത ദിവസം ; 24 മണിക്കൂറിൽ 7466 കോവിഡ് രോഗികൾ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത ദിവസം ; 24 മണിക്കൂറിൽ 7466 കോവിഡ് രോഗികൾ

  രാജ്യത്ത് കോവിഡ് നിരക്ക് ദിനംംപ്രതി ഉയരുന്നത് വീണ്ടും ആശങ്കയ്ക്കിടയാക്കുന്നു.  കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 7466 ത്തിലധികം കൊവിഡ് കേസുകള്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 165,799 പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഇതില്‍ 71,105 പേര്‍ക്ക് രോഗം ഭേദമായി. ആകെ 89,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ത്യയിൽ 4706 പേരാണ് ഇതുവരെ  കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ മാത്രം മരണപ്പെട്ടത് 175 പേരാണ്. ഇതോടെ മരണസംഖ്യയിലും നാം ചൈനയെ മറികടന്നിരിക്കുകയാണ്. അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.6 ലക്ഷമായി. 60 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 60000 ത്തിലധികം രോഗികളാണ് ഇവിടെയുള്ളത്. 1980 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കേരളത്തിൽ കോവിഡ് ബാധിച്ചു  ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സ് പ്രായമുണ്ടായിരുന്നു. വിദേശത്ത് നിന്നും കുറച്ചുദിവസം മുമ്പെ ത്തിയ ജോഷി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമേഹരോഗമുണ്ടായിരുന്നു. മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. മെയ് 11 നാണ് ജോഷി അബുദാബിയിൽ നിന്നെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 7 ആയി    ...
ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ; ഇന്ന് 84 പേര്‍ക്ക് രോഗം
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ; ഇന്ന് 84 പേര്‍ക്ക് രോഗം

ഇന്ന് സംസ്ഥാനത്ത് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. ഇന്ന് 3 പേർ രോഗമുക്തി നേടിയതായും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 48 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്, . 31 പേർ വിദേശത്തുനിന്നു വന്നവർ. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. തെലങ്കാന സ്വദേശി അഞ്ജയ്‌ ആണ് മരിച്ചത്. തെലങ്കാനയിലെക്ക് പോകാനുള്ള ഇവർ ട്രെയിൻ മാറിക്കയറിയാന്ന്  തിരുവനന്തപുരത്ത് എത്തിയത് ജില്ലാ അടിസ്ഥാനത്തിലെ കണക്കുകൾ: കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാ...
രാജ്യത്ത് 24 മണിക്കൂറിനിടെ 6,500 പുതിയ കേസുകള്‍ ; ജാഗ്രതയില്ലെങ്കിൽ കേരളത്തിലും സമൂഹവ്യാപനസാധ്യത
CORONA, Featured News, ആരോഗ്യം, ദേശീയം, വാര്‍ത്ത

രാജ്യത്ത് 24 മണിക്കൂറിനിടെ 6,500 പുതിയ കേസുകള്‍ ; ജാഗ്രതയില്ലെങ്കിൽ കേരളത്തിലും സമൂഹവ്യാപനസാധ്യത

രാജ്യത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി തുടരുമ്പോഴും ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾക്കനുസരിച്ച് ജനം ജാഗ്രത പാലിക്കാത്തതിനാൽ കോവിഡ് മിക്ക സംസ്ഥാനങ്ങളിലും വ്യാപിക്കുകയാണ്. കേന്ദ്രസർക്കാർ സമൂഹവ്യാപനമില്ലെന്ന് പറയുമ്പോഴും യാഥാർത്ഥ്യമല്ല എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്. പല സംസ്ഥാനങ്ങളിലും മിക്ക കേസുക്ഷും രോഗത്തിൻ്റെ ഉറവിടം വ്യക്തമല്ല. മഹാരാഷ്ട്ര, തമിഴ് നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ സമൂഹവ്യാപനത്തിൻ്റെ തോത് ഉയരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 6,566 പുതിയ കോവിഡ് -19 കേസുകളാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയർന്നു. പുതിയ കോവിഡ് കേസുകളുടെ എണ്ണം 6,000ന് മുകളിൽ എത്തുന്നത് ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് രാജ്യത്ത് കോവിഡ് മരണനിരക്കും ഉയരുകയാണ്. നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 4,531 ആയി. കഴിഞ്ഞ 24 ...
ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;

കേരളത്തിൽ ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം . കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രോഗം ബാധിച്ച 9 പേർ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട് (അഞ്ച്), ഡൽഹി (മൂന്ന്), ആന്ധ്രാ, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങിൽനിന്ന് വന്ന ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർക്കു സമ്പർക്കത്തിലൂടെ രോഗം പകർന്നു. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ അടിസ്ഥാ...
ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 67 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്‌ 19 സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തി നേടി ഇതിൽ 15 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. പാലക്കാട് ജില്ലയിൽ 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് വന്നവരെ കൂടാതെ തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് പേർക്കും ഗുജറാത്ത് , കർണാടക രണ്ട് വീതവും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥീരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കോവിഡ് പോസിറ്റീവായി 104336 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 103528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ലോക് ഡൗൺ നിയന്ത്രണ ലംഘനം കണ്ടെത്താൻ മിന്നൽപരിശോധനയെന്ന് ഡി ജി പി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ലോക് ഡൗൺ നിയന്ത്രണ ലംഘനം കണ്ടെത്താൻ മിന്നൽപരിശോധനയെന്ന് ഡി ജി പി

കോവിഡ് 19 നെത്തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി പോലീസ് മിന്നൽ പരിശോധന നടത്തുന്നു. വാഹനങ്ങളിലെ അമിതയാത്രക്കാരെ കണ്ടെത്താനും ക്വാറൻ്റൈനിലിരിക്കുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്നു പരിശോധിക്കാനുമായാണ് പോലീസ് മിന്നൽ പരിശോധന നടത്തുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദേശത്തുനിന്നുള്ള പ്രവാസികളുടെയും വരവ് തുടങ്ങിയതോടെ സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ കർശനമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായും ഡി.ജി.പി. വെളിപ്പെടുത്തി. ആരോഗ്യവകുപ്പിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താൻ പോലീസ് മിന്നൽ പരിശോധന നടത്തും. ഇതിനായി ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗ...
വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ

കോവിഡ് 19 രാജ്യവ്യാപകമായതിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ ജൂലൈയിൽ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൊറോണ വൈറസ് ഭീകരവ്യാധിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ നിബന്ധനകൾ മുന്നോട്ടുവെച്ചിരിക്കുകയാണ്. ഗ്രീൻ, യെല്ലോ, ഓറഞ്ച്, മേഖലകളിലെ സ്കൂളുകളാവും ആദ്യം തുറക്കുക.  ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടുവരെയാകും ക്ലാസ് തുടങ്ങുക. ഇതനുസരിച്ച് മുതിർന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്കൂളിലെത്തുക. മധ്യവേനലവധി ഒരു വലിയ ആശ്വാസമായതിനാൽ കുട്ടികൾക്ക് കാര്യമായ അധ്യയനദിനങ്ങൾ നഷ്ടമായിട്ടില്ല എന്നും വിലയിരുത്തുന്നു. രാജ്യത്തെ ഹയർസെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ ആവിഷ്കരിക്കുന്നതിന് കേന്ദ്ര മാനവവിഭ...
ആശങ്ക; സ്പെയിനിൽപോലും രോഗികളില്ലാത്ത ദിനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിലേക്ക്
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ആശങ്ക; സ്പെയിനിൽപോലും രോഗികളില്ലാത്ത ദിനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിലേക്ക്

കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാം ഇറാനെ മറികടന്നിരിക്കുന്നു. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് കടക്കുന്നു. ഇപ്പോൾ ഇന്ത്യ 10 -ാം സ്ഥാനത്തെത്തിയിരിക്കുന്നു. കോവിഡ് ഭീതിയിൽ വലഞ്ഞ സ്പെയിൻപോലും ഇന്ന് കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ എത്രയോ മുന്നിലെത്തിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനിൽ പുതിയ രോഗികളില്ല, മരണവുമില്ലാത്ത ദിനമാണ് കടന്നുപോയത്. അതേേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൻ്റെ വേഗത വർധിക്കുന്നതിൽ ആശങ്ക വർധിക്കുകയാണ്. രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 6,535 ആണ്. 24 മണിക്കൂറിനിടെ 146 മരണവും റിപ്പോർട്ട് ചെയ്തതും റിക്കാർഡാണ്. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ൽ എത്തി നിൽക്കുന്നു.. ഇവരിൽ 80,722 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 70,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. ഇത് ആശങ്കയുണ്ടാക്കുന...