Wednesday, July 8

CORONA

റഷ്യയെ വിറപ്പിച്ച് കോവിഡ് വ്യാപിക്കുന്നു ; 24 മണിക്കൂറിൽ 10000 രോഗികൾ
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

റഷ്യയെ വിറപ്പിച്ച് കോവിഡ് വ്യാപിക്കുന്നു ; 24 മണിക്കൂറിൽ 10000 രോഗികൾ

ലോകരാജ്യങ്ങളെ പിന്നിലാക്കി അതിവേഗതയിൽ റഷ്യയിൽ കോവിഡ് 19 വ്യാപിക്കുകയാണ്. ലോകത്തെ ഏറ്റവും പുതിയ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായി റഷ്യ മരുകയാണെന്നാണ് റിപ്പോർട്ട്. രോഗികൾ വർധിക്കുന്നതനുസരിച്ചു മരണനിരക്കും കുതിച്ചുയരുകയാണ്. ഒറ്റ ദിവസംകൊണ്ട് പതിനായിരത്തോളം കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ മാത്രം കണക്കാണിത്. 9623 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം വളരെ പെട്ടെന്നായിരുന്നു റഷ്യയെ കീഴടക്കിയത്. തലസ്ഥാനമായ മോസ്‌കോ രാജ്യത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. ഇവിടെയുള്ള രണ്ട് ശതമാനം ജനങ്ങള്‍ക്ക് കൊറോണ ബാധിച്ചതായി കഴിഞ്ഞ ദിവസം മേയര്‍ പറഞ്ഞിരുന്നു. രാജ്യത്തെ മൊത്തം കേസുകളില്‍ പകുതിയും മോസ്‌കോയില്‍ നിന്നുള്ളതാണ്. പ്രസിഡന്റ് വ്‌ളാദിമാര്‍ പുടിന് വലിയ വെല്ലുവിളിയാണ് റഷ്യയില്‍ കേസുകള്‍ കുതിച്ചുയരുന്നത്. രാജ്യത്ത് ഇതുവരെ 1,24054 പേര്‍ക്കാണ് റഷ്യയില്...
‘കൊറോണ വിവരങ്ങൾ മറച്ചുവെച്ചു ചൈന ലോകജനതയെ ചതിച്ചു’ ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്തായി
CORONA, Featured News, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

‘കൊറോണ വിവരങ്ങൾ മറച്ചുവെച്ചു ചൈന ലോകജനതയെ ചതിച്ചു’ ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്തായി

കൊറോണവൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവെച്ച് അന്താരാഷ്ട്ര ലോകത്തെ ചതിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചൈന സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന സാഹചര്യത്തിൽ അഞ്ച് രാജ്യങ്ങളുടെ ഇന്റലിജന്‍സ് സഖ്യമായ ഫൈവ ഐയ്‌സിന്റെ റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവരുന്നത്. സഖ്യരാഷ്ട്രങ്ങളുടെ റിപ്പോര്‍ട്ട് പാശ്ചാത്യ മാധ്യമങ്ങൾ ചോര്‍ത്തിയ ശേഷം പുറത്തുവിടുകയായിരുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്ന കാര്യം അറിയില്ലെന്നാണ് ചൈന ആദ്യഘട്ടങ്ങളിൽ പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമായിരുന്നു. ഇക്കാര്യം അറിഞ്ഞ് കൊണ്ട് ലോകരാജ്യങ്ങളോട് വ്യാജമായ വസ്തുതകൾ പറയുകയായിരുന്നു ചൈന. ഇത് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സിന്റെ സൈറ്റ് പോലും പിന്നീട് അപ്രത്യക്ഷമായി. വൈറസിന്റെ സാമ്പിളുകള്‍ വാക്‌സിന്‍ നിര്‍മിക്കാനായിപോലും നല്‍കിയില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൈന വൈറസ് സംബന്ധിച്ച് സുതാര്യമായി വിവര...
ഞായറാഴ്ചകളിൽ കടകൾ അടച്ചിടണം, വാഹനങ്ങൾ നിരത്തിലിറക്കരുത് ;​ മദ്യശാലകൾ തുറക്കാമെന്ന നിർദ്ദേശം ഒഴിവാക്കി സംസ്ഥാന സർക്കാർ
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഞായറാഴ്ചകളിൽ കടകൾ അടച്ചിടണം, വാഹനങ്ങൾ നിരത്തിലിറക്കരുത് ;​ മദ്യശാലകൾ തുറക്കാമെന്ന നിർദ്ദേശം ഒഴിവാക്കി സംസ്ഥാന സർക്കാർ

സംസ്ഥാനത്തു 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇടുക്കിയിലും ഒന്ന് വയനാടുമാണ്. സംസ്ഥാനത്തു ആകെ 9 പേർക്ക് കോവിഡ് രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21894 പേര്‍ നിരീക്ഷണത്തിലാണ്. 21494 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 410പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 80പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയും വയനാടും ഓറഞ്ച് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനമുള്ള കണ്ണൂർ, കോട്ടയം ജില്ലകൾ റെഡ് സ്പോട്ടിൽ തുടരും. പുതിയ ഹോട്ട് സ്പോട്ട് ഇല്ല. സംസ്ഥാനം അപകടനില തരണം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ തുടരും ഇനി മുതൽ  ഞായറാഴ്ചകളിൽ കടകൾ അടച്ചിടണം, വാഹനങ്ങൾ നിരത്തിലിറക്കരുത്. എന്നാൽ നാളെ എല്ലാവരും ഈ നിയ...
കൊറോണ കാലത്ത് ലൈംഗികത രോഗവ്യാപനമുണ്ടാക്കുമോ?
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

കൊറോണ കാലത്ത് ലൈംഗികത രോഗവ്യാപനമുണ്ടാക്കുമോ?

ലോക്ക് ഡൗണിൻ്റെ കാലത്ത് എന്ത് ചെയ്യാം, ചെയ്തു കൂടാ എന്നതിനെപ്പറ്റിയൊക്കെ വളരെ വ്യക്തത പലേടങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. കൈകഴുകണം, ഒരേ പാത്രത്തിൽ മദ്യപിക്കരുത് , തുപ്പരുത് എന്നിങ്ങനെ ഒരു ലിസ്റ്റ് തന്നെ മുന്നിൽ നീളുകയാണ്. എന്നാൽ ലൈംഗികതയെപ്പറ്റി വ്യക്തമായ ഒരു മാർഗ്ഗരേഖയൊന്നും എവിടെ നിന്നും പകർന്നു കിട്ടുന്നില്ല. ചോദ്യം ഇതാണ്. കോവിഡ് വ്യാപന കാലത്ത് ലൈംഗികത സുരക്ഷിതമാണോ അല്ലയോ ? സത്യം പറഞ്ഞാൽ, ഈ ചോദ്യത്തിന് ഇപ്പോൾ ലളിതമായ ഉത്തരം ഇല്ലെന്നാണ് പറഞ്ഞു കേൾക്കുന്നത്. മുൻപഠനങ്ങൾ ഒന്നും ഇല്ലല്ലോ! ഇതുവരെ അത്രയധികം പഠനങ്ങൾ നടന്നിട്ടില്ല. COVID-19 ലൈംഗിക ബന്ധത്തിലൂടെ വ്യാപിക്കുന്നുണ്ടോ? വീണ്ടും ഇതേ ചോദ്യം ആവശ്യക്കാരിൽ നിന്നും ഉണ്ടായപ്പോൾ ചിലരിങ്ങനെ ഉത്തരം നൽകുന്നു. ഇല്ല ! കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി ഇതുവരെ ഒരു തെളിവും നിലവിലില്ല. വ്യാപനം ചൈനയിൽ നിന്നുമായതുകൊണ്ട് അവിടുന്ന...
കോവിഡ് 24 മണിക്കൂറിൽ 74 മരണം ; രോഗികളും വർദ്ധിക്കുന്നതിൽ ആശങ്ക
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

കോവിഡ് 24 മണിക്കൂറിൽ 74 മരണം ; രോഗികളും വർദ്ധിക്കുന്നതിൽ ആശങ്ക

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 73 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിക്കുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. 25,007 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 8888 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,000 കടന്നു. 24 മണിക്കൂറിനുള്ളിൽ 1993 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 35,043 ആയതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 10,498 കേസുകളുണ്ട്. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 7,000 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 1773 പേർക്ക് രോഗം ഭേദമായപ്പോൾ 459 പേർ മരിച്ചു....
മുഖ്യമന്ത്രിക്ക് ഫണ്ട് നൽകിയതിന് നാടകപ്രവർത്തകക്കെതിരെ സൈബറാക്രമണം
CORONA, Featured News, കേരളം, രാഷ്ട്രീയം, വിനോദം, സ്ത്രീപക്ഷം

മുഖ്യമന്ത്രിക്ക് ഫണ്ട് നൽകിയതിന് നാടകപ്രവർത്തകക്കെതിരെ സൈബറാക്രമണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിന്റെ പേരിൽ നാടക പ്രവർത്തകയ്ക് നേരെ അശ്‌ളീല പരാമർശവും അധിക്ഷേപവും ഉയരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നാടകപ്രവർത്തക രുടെ സംഘടനയായ 'നാടക്' മൂന്നര ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനത്തിൽ നാടകപ്രവർത്തകരുടെ ദുരിതജീവിതത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെ ഈ സംഭാവനയെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ പേരിലാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ജെ ഷൈലജയുടെ നേരെ ഇപ്പോൾ സംഘം ചേർന്ന് സൈബർ അധിക്ഷേപവും വ്യക്തിഹത്യയും ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രൊഫഷണൽ നാടകസംവിധായകനും വയനാട് ജില്ലക്കാരനുമായ രാജേഷ് ഇരുളം എന്നയാളാണ് സൈബറാക്രമണത്തിന് നേതൃത്വം നൽകിയത് എന്ന് ശൈലജ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു. ഇയാൾ ശൈലജയ്ക്കെതിരെ ഫെയിസ് ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമർശവും നടത്തിയിരുന്നു.  ഈ ...
ഇന്ന് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; അതിഥിതൊഴിലാളികൾക്ക് പോകാനായി പ്രത്യേക തീവണ്ടി വേണം
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; അതിഥിതൊഴിലാളികൾക്ക് പോകാനായി പ്രത്യേക തീവണ്ടി വേണം

ഇന്ന് സംസ്ഥാനത്തു 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മലപ്പുറത്തും മറ്റൊരാൾ കാസര്ഗോഡുമാണ്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നയാളാണ്. രണ്ടാമത്തെയാൾക്കു സമ്പർക്കം മൂലം രോഗം ബാധിച്ചതാണ്. സംസ്ഥാനത്ത് 111 പേർ ഇപ്പോൾ കോവിഡ് ചികിത്സയിലുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂർ ജില്ലയിലാണ്, 47 രോഗികൾ ഇന്ന് 14 പേര് രോഗമുക്തി നേടി . പാലക്കാട്- നാല്, കൊല്ലം- മൂന്ന്, കണ്ണൂര്‍, കാസര്‍കോട് -രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് -ഒരോ ആള്‍ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേരാണ്‌നിരീക്ഷണത്തിലുള്ളത്. 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മ...
കോവിഡ് 19 ചൈന മൂലമല്ല ഇതൊരു പ്രകൃതിദുരന്തമാണ് ചൈന ഒരു ഇരയാണ്, അതിന്റെ പങ്കാളിയല്ല.
CORONA, Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

കോവിഡ് 19 ചൈന മൂലമല്ല ഇതൊരു പ്രകൃതിദുരന്തമാണ് ചൈന ഒരു ഇരയാണ്, അതിന്റെ പങ്കാളിയല്ല.

2020 ഏപ്രിൽ 28 ന് ചൈനീസ് ഉപവിദേശകാര്യമന്ത്രി ലെ യുചെംഗ് ദേശീയ പ്രക്ഷേപണ കോർപ്പറേഷന്റെ (എൻ‌ബി‌സി) ജാനിസ് മാക്കി ഫ്രേയറുമായി അഭിമുഖം ശ്രദ്ധേയമാകുന്നു . കോവിഡ് 19 ലോകമെന്പാടും പടരുന്ന സാഹചര്യത്തിൽ വളരെ കാലം വിദേശങ്ങളിൽ ജീവിച്ച തന്നെ പോലൊരാൾക്കു ന്യുയോർക്കിലെ തിരക്കേറിയ ടൈംസ് സ്ക്വയർ, ബ്രോഡ്‌വേ, ഫിഫ്ത്ത് അവന്യൂ ഇവയൊക്കെ ശൂന്യമായികിടക്കുന്നതു കാണുമ്പൊൾ വ്യസനമുണ്ടാകുന്നു എന്നപ്രസ്താവനയോടെറ്റാണ് അഭിമുഖം ആരംഭിക്കുന്നത് നിർണായകമായ ഈ നിമിഷത്തിൽ, ചൈനയും യുഎസും എല്ലാ വ്യത്യാസങ്ങളും എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് അവ മറന്ന് നമ്മുടെ പൊതുശത്രുവായ വൈറസിനെ നേരിടാൻ കൈകോർക്കണം. ഒരുമിച്ച് നമ്മൾ വിജയിക്കുമെന്നും ഒരുമിച്ച് ലോകത്തിന് വലിയ മാറ്റമുണ്ടാക്കുമെന്നുംവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു എന്നാൽ നിർഭാഗ്യവശാൽ, ചില രാഷ്ട്രീയക്കാർ COVID-19 നെ രാഷ്ട്രീയവൽക്കരിച്ചു. നിലവിലെ സാഹചര്യം ഐക്യദാർഢ്യത്തിനുള്ള സമയമാണ്...
‘കാര്ഷികമേഖലയിലൂടെ കുതിപ്പുണ്ടാക്കണം’ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ രഘുറാം രാജൻ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

‘കാര്ഷികമേഖലയിലൂടെ കുതിപ്പുണ്ടാക്കണം’ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ രഘുറാം രാജൻ

കാർഷിക മേഖലയിൽ ഉണർവ്വുണ്ടാക്കുന്ന സമഗ്രപദ്ധതികളിലൂടെ സമ്പദ്‌രംഗത്ത് ഉണർവ്വുണ്ടാക്കാൻ ശ്രമിക്കണമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ഫേസ് ബുക്ക് സംവാദത്തിലാണ് രഘുറാം രാജൻ ഈ നിർദ്ദേശം പങ്കുവെച്ചത്. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടുകൊണ്ട് രാഹുൽ നടത്തുന്ന പരമ്പരയുടെ ആദ്യപരിപാടിയായാണ് രഘുറാം രാജനുമായുള്ള ചർച്ച. മികച്ച സാമൂഹിക സൗഹാർദ്ദത്തിനുള്ള അന്തരീക്ഷം നിലനിർത്തുകയാണ് കോവിഡ് പ്രതിസന്ധിയിൽ കരകയറാനുള്ള ഏക മാർഗമെന്ന് വിദ്വേഷത്തിന്റെ രാഷ്ട്രീയസാഹചര്യം തുടർന്നാൽ വികസനം സാധ്യമാകുമോ എന്ന രാഹുലിന്റെ ചോദ്യത്തിന് മറുപടിയായി രഘുറാം രാജൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ വീടുകളെ വിഭജിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. യു എസ് പോലുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത ജാതി വിവേചന...
കോവിഡ് നേരിടാനായി ഡോക്ടർമാരെയും നേഴ്സുമാരെയും അയയ്ക്കണമെന്നു ഇന്ത്യയോട് യു എ ഇ
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

കോവിഡ് നേരിടാനായി ഡോക്ടർമാരെയും നേഴ്സുമാരെയും അയയ്ക്കണമെന്നു ഇന്ത്യയോട് യു എ ഇ

യു എ ഇ യിൽ കോവിഡ് നേരിടാനായി ആരോഗ്യപ്രവർത്തകരുടെ ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കൊറോണ നേരിടാന്‍ യു.എ.ഇ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ഉടൻ യുഎയിലേക്ക് അയച്ചു സഹായിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസു പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരവധി മലയാളി ആരോഗ്യപ്രവർത്തകരാണ് ഇപ്പോൾ യു എ ഇ യിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നത്. പക്ഷെ ഇതിൽ കുറച്ചുപേർ അവധിയിൽ നാട്ടിൽ പോയതിനാൽ ഡോക്ടര്മാര്ക്കും നഴ്‌സുമാർക്കും കടുത്ത ക്ഷാമമാണെന്നാണ് സൂചന. കോവിഡ് ബാധയെത്തുടർന്ന് വിമാനങ്ങള്‍ റദ്ദാക്കിയതിനാൽ അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതി നൽകണമെന്നാണ് യു എ ഇ ആരോഗ്യവകുപ്പും വിദേശകാര്യവകുപ്പും ഇന്ത്യയോട് ആവശ്യപ്പെട്ടത്. കൂടാതെ കൊറോണ നേരിടാനായി ഹൃസ്വകാലകരാറിലേക്കു ഡോക്ടർമാരെയും നഴ്സുമാരെയും നൽകണമെന്നും യു എ ഇ അഭ്യർത്ഥിച്ചിട്ടുണ്ട് നിലവിൽ യു.എ. ഇ യി...