Wednesday, July 8

CORONA

ഇന്ന് 151 പേർക്ക് കോവിഡ് 19 ; രോഗമുക്തി നേടിയവർ 131
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 151 പേർക്ക് കോവിഡ് 19 ; രോഗമുക്തി നേടിയവർ 131

പതിമൂന്നാം ദിവസവും നൂറുകടന്ന് കോവിഡ്.  ഇന്ന് 151 പേർക്ക് കോവിഡ് 19.  ഇന്ന് 131 പേർ രോഗമുക്തി നേടി. കോവിഡ് പോസിറ്റീവായവരിൽ 86 പേർ വിദേശത്തുനിന്നും വന്നവരാണ്. 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം ബാധിച്ചവർ ജില്ലാടിസ്ഥാനത്തിൽ : മലപ്പുറം 34, കണ്ണൂർ 27, പാലക്കാട് 17, തൃശൂർ 18, എറണാകുളം 12, കാസർഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് . രോഗമുക്തി നേടിയവർ ജില്ലാടിസ്ഥാനത്തിൽ : തിരുവനന്തപുര 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂർ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂർ 13, കാസർകോട് 16 6524 സാംപിളുകളാണ് 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. ഇതുവരെ 4593 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്...
യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

യു എസിലും വിലക്ക് ; ചൈനീസ് കമ്പനികൾ പ്രതിസന്ധിയിലേക്ക്

  യു എസ് - ചൈന ശീതസമരം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യൻ നടപടിയുടെ ചുവട് പിടിച്ച് ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയും നിരോധനമേര്‍പ്പെടുത്തി. തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഈ കമ്പനികൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പ്രമുഖ കമ്പനി കളായ ഹുവായി, ZTE ക്കുമെതിരെയാണ് വിലക്ക് നിലവിൽ വന്നത്. ഇരുകമ്പനികൾക്കും ചൈനീസ് സൈനിക, രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ അപകടങ്ങളില്‍നിന്ന് യു.എസ് നെറ്റ് വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് (ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ)  എഫ്. സി. സി അറിയിച്ചു. യു എസ് നടപടിയുടെ ഫലമായി, എഫ്.സി.സിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര...
മഹാമാരിയാവാൻ സാധ്യതയുള്ള പുതിയയിനം വൈറസ് ചൈനയിൽ കണ്ടെത്തി
CORONA, Featured News, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

മഹാമാരിയാവാൻ സാധ്യതയുള്ള പുതിയയിനം വൈറസ് ചൈനയിൽ കണ്ടെത്തി

ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി കോവിഡ് 19 വ്യാപനത്തിനെതിരെ പൊരുതുന്നതിനിടെ ഭീഷണിക്കു സാധ്യതയുള്ള പുതിയ ഇനം വൈറസ് ചൈനയിൽ കണ്ടെത്തിയത് ആശങ്ക ഉയർത്തുകയാണ്. കോവിഡ് പോലെതന്നെ വ്യാപകമായി പടർന്നു പിടിക്കാൻ ശേഷിയുള്ള മാരകമായ വൈറസിനെയാണ് ഗവേഷകർ ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അത് ഇതുവരെ മനുഷ്യനിലേക്ക് പകർന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുള്ളതായി ഗവേഷകർ പറയുന്നു. പന്നികളിലാണ് പുതിയ ഇനം ഫ്ളൂ വൈറസ് സ്വഭാവമുള്ള രോഗാണു കണ്ടെത്തിയത്. 'G4 EA H1N1' എന്നാണു വൈറസിനെ വിശേഷിപ്പിക്കുന്നത്. യു എസ് ഗവേഷണ പ്രസിദ്ധീകരണമായ 'പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസി'ൽ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഈ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിട്ടുള്ളത് . ചൈനയിലെ പന്നി ഫാമുകളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ലോകം ഒന്നടങ്കം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയ...
ഇന്ന് 121 പേർക്ക് കോവിഡ് ; പൊന്നാനിയിൽ ട്രിപ്പിൾ ലോക് ഡൗൺ
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 121 പേർക്ക് കോവിഡ് ; പൊന്നാനിയിൽ ട്രിപ്പിൾ ലോക് ഡൗൺ

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 79 പേർ രോഗമുക്തി നേടി.  പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. 24ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവപരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 26 പേർ. സമ്പർക്കം വഴി 5 പേർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉൾപ്പെടുന്നു. രോഗികളുടെ എണ്ണം ജില്ലാടസ്ഥാനത്തിൽ : തൃശ്ശൂർ- 26, കണ്ണൂർ- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസർകോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ കണക്ക് നെഗറ...
ഇന്ന് 118 പേർക്ക് കോവിഡ് 19
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 118 പേർക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലു...
കെ എസ് ആർ ടി സി കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഡിപ്പോ അടച്ചു, യാത്രക്കാർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കെ എസ് ആർ ടി സി കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഡിപ്പോ അടച്ചു, യാത്രക്കാർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ്

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർക്കാണ് രോഗബാധ കണ്ടെത്തിയത്. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാഞ്ഞാണി റൂട്ടിലെ യാത്രക്കാരിൽ ആശങ്ക ഉയർന്നിട്ടുണ്ട് കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പൂർണമായും അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ജൂണ്‍ 25ന് ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശമുണ്ട്. കാഞ്ഞാണി, അരിമ്പൂര്‍ ഭാഗത്ത് നിന്ന് ഒട്ടേറെ പേര്‍ ബസ്സില്‍ കയറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും 14 ദിവസം ക്വാറണ്ടയിനില്‍ പ്രവേശിക്കുകയും വേണം. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ അ...
ഈ മരണങ്ങൾക്കു കാരണം കോവിഡ് വൈറസല്ല.
CORONA, Featured News, ദേശീയം, രാഷ്ട്രീയം

ഈ മരണങ്ങൾക്കു കാരണം കോവിഡ് വൈറസല്ല.

കൊറോണ വൈറസിന്റെ ഭീഷണി ലോകം മുഴുവൻ നേരിട്ടപ്പോൾ, ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയ്ക്കു കൂടി സാക്ഷിയായിരുന്നു. വീടിനകത്ത് തന്നെ തുടരാൻ പ്രധാനമന്ത്രിയുടെ വ്യക്തമായ മുന്നറിയിപ്പുകളും വികാരാധീനമായ അഭ്യർത്ഥനകളും ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ തെരുവിലയേണ്ടി വന്നു. പലരും തെരുവിൽ തന്നെ മരിച്ചുവീണു. അവയിൽ പലതും വൈറസിന്റെ ഫലമല്ല എന്നതാണ് സത്യം. എല്ലാം മറച്ചുവയ്ക്കുന്ന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലേക്കു പോലും ഈ വിഷയം കടന്നു കയറി.റെയിൽ‌വേ ട്രാക്കുകളിൽ‌ 16 പേർ‌. ഇക്കാലമത്രയും, പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ റെയിൽ‌വേയെ എന്തുകൊണ്ടാണ് ഈയവസരത്തിൽ പിൻവലിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സംവിധാനമാണ് ഇന്ത്യൻ റെയിൽ‌വേ, രണ്ട് കോടി ആളുകളെ ഏത് ദിവസവും ഇന്ത്യയുടെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശേഷിയുണ്ട് നമ്മുടെ റയിൽ സംവിധാനത്തിന്. ലോക്ക് ഡൗൺ കാലഘട്ടത്...
വീണ്ടും ആശങ്കയിലേക്ക് ;  195 പേര്‍ക്ക് കോവിഡ്-19
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

വീണ്ടും ആശങ്കയിലേക്ക് ; 195 പേര്‍ക്ക് കോവിഡ്-19

  ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദ...
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഒഴിയുന്നില്ല ഭീഷണി, ഇന്ന് 150 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങള...
ക്വാറൻ്റൈൻ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ക്വാറൻ്റൈൻ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി കർശന നടപടികളുമായി സർക്കാർ. ലംഘിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ അത് ലംഘിച്ച് മുതലെടുപ്പ് നടത്തുന്നവർക്കെതിരെ കർശനമായും പിഴ ചുമത്തുമെന്ന് തുടർച്ചയായ ഏഴാം ദിവസവും 100 കടന്ന് കോവിഡ്. ഇന്ന്  സംസ്ഥാനത്ത് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ  84 പേർ വിദേശത്തുനിന്നും 33 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 53 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്ത് 3726 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു,, ആകെ 1761 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. ക്വാറൻ്റയിൻ ലംഘിച്ചാൽ കർശനമായി പിഴ ചുമത്താൻ ഡി ജി പി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട- 13, കൊല്ലം-13, എറണാകുളം-10, തൃശ്ശൂര്‍- 10, കണ്ണൂര്‍-9, കോഴിക്കോട്- 7, മലപ്പുറം-6, കാസര്‍കോട്- 4, ഇടുക്കി- ...