Thursday, January 20

കഥ

ദസ്തയോവ്സ്കിക്കായി സമർപ്പിച്ച ആ രാത്രി
Editors Pic, Featured News, കഥ, കേരളം, സാഹിത്യം

ദസ്തയോവ്സ്കിക്കായി സമർപ്പിച്ച ആ രാത്രി

വധശിക്ഷ കാത്തു കഴിയുന്ന ഫയദോർ ദസ്തയെവ്സ്കിയുടെ അന്ത്യദിനങ്ങളെക്കുറിച്ചുള്ള ചിന്ത വീണ്ടെടുക്കാൻ കഴിയുമോ? ഏറെയിഷ്ടപ്പെടുന്ന തോമസ് ജോസഫ് എന്ന കഥാകാരനോടായിരുന്നു ചോദ്യം. റഷ്യൻ ഐതിഹാസിക വീരപുരുഷനെ ആരാധിച്ചിരുന്ന ആ എഴുത്തുകാരൻ്റെ നിസ്സംഗമായ മുഖം കൂടുതൽ മൂകമായി. ജീവിച്ചിരിക്കുന്ന പ്രീയപ്പെട്ട എഴുത്തുകാരൻ്റെ/എഴുത്തുകാരിയുടെ ജീവിതം പുഷ്പിക്കുന്നതു കാണാൻ ഒരു വായനക്കാരൻ എത്ര കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. പക്ഷെ ജീവിത യാഥാർത്ഥ്യങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ മനോരഥസൃഷ്ടികളിൽ കുടുങ്ങിക്കിടക്കുന്നതിനിടയിൽ വീടും കുടുംബവും അടിക്കടി ദുരന്തത്തിൽപ്പെട്ടുപോകുന്നതിന് വായനക്കാരനും സാക്ഷിയാവുക. കീഴ്മാട് നിന്നുള്ള എത്രയോ ഫോൺ കാളുകൾ അസ്വസ്ഥമാക്കിയതിൻ്റെ ഓർമകൾ. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം അതിരുകൾ ഭേദിക്കുന്നത് ഇത്തരം സന്ദർഭങ്ങളിലായിരുന്നു. തോമസ് ജോസഫ് എന്ന കഥാകാരൻ്റെ/സുഹൃത്തിൻ്റെ ജീവി...
ഭ്രമാത്മകതയുടെ കാല്പനിക ദൈവശാസ്ത്രം ; വി കെ അജിത് കുമാർ എഴുതുന്നു
Editors Pic, Featured News, കഥ, കേരളം, വാര്‍ത്ത, സാഹിത്യം

ഭ്രമാത്മകതയുടെ കാല്പനിക ദൈവശാസ്ത്രം ; വി കെ അജിത് കുമാർ എഴുതുന്നു

വായിച്ച് വച്ച ഓരോ കഥയിലും വല്ലാതെ ഭ്രമിപ്പിച്ച തോമസ് ജോസഫ് എന്ന കഥ പറച്ചിൽകാരനെപ്പറ്റി എഴുതണം എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ എൻ്റെ അറിവിൻ്റെ പരിമിതിയായിരുന്നു അതിൽ നിന്നും മാറ്റി നിർത്തിയത്. ഇപ്പോൾ ഏറെ നാളത്തെ മരണ ജീവിതത്തിൽ നിന്നും തോമസ് ജോസഫ് യാത്രയാകുന്നു. മലയാള സാഹിത്യത്തിൻ്റെ പരിമിതിയെന്തെന്നാൽ എനിക്ക് തോന്നുന്നത് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ബുദ്ധിയുള്ള വായനക്കാർ കുറഞ്ഞുവെന്നത് തന്നെയാണ്. തോമസ് ജോസഫിനെപ്പോലൊരാൾ ഇക്കാലത്ത് രചനകൾ നടത്തിയെന്നതും തിരുത്താൻ പറ്റാത്ത തെറ്റായി കിടക്കുന്നു. ഭ്രമാത്മകതയുടെ കാല്പനിക ദൈവശാസ്ത്രമായി വായിക്കാം തോമസ് ജോസഫിൻ്റെ എഴുത്തുകൾ പൊതുവായനയിലേക്ക് സമർപ്പിതമായ തോമസ് ജോസഫിൻ്റെ ആദ്യകാല കഥകൾ മാധവിക്കുട്ടിയെയും സക്കറിയയെയും നരേന്ദ്രപ്രസാദിനേയും പോലുള്ള എഴുത്ത് കുലപതികളെ ആശ്ചര്യപ്പെടുത്തിയെന്നു പറയുമ്പോൾ എഴുത്തിൻ്റെ ഔന്നിത്യത്തെ പരിഗണിക്കാതെ മ...
ചിതലരിക്കാത്ത നിരപ്പലകകള്‍  ; അസീം താന്നിമൂട് എഴുതുന്നു
Featured News, കഥ, കേരളം, വീക്ഷണം, സാഹിത്യം

ചിതലരിക്കാത്ത നിരപ്പലകകള്‍ ; അസീം താന്നിമൂട് എഴുതുന്നു

  ചിതലരിക്കാത്ത ചില നിരപ്പലകകളുണ്ട്  ചരിത്രത്തിന്‍റെ കവലകളില്‍; കൃത്യതയോടെ തിരുകി നിരത്തിയാല്‍മാത്രം ചേര്‍ന്നിരിക്കുന്നവ... അപ്പോള്‍മാത്രം കെട്ടുറപ്പു പ്രദാനം ചെയ്യുന്നവ.ഏറെ പഴക്കമുള്ളൊരു കടയോ കലവറയോ തഴക്കമുള്ളൊരു സംസ്കാരത്തിന്‍റെ ആസ്തിയും ആസ്ഥാനവുമാണെന്നും സുരക്ഷിതവും  ധനഭരിതവുമായ അതിലെ പണപ്പെട്ടി പൈതൃക സമൃദ്ധിയുടെ അവസാനിക്കാത്ത സമ്പത്താണെന്നും  തിരിച്ചറിയുവാന്‍  അതു തുറക്കാനുള്ള  ചാവി കൈവശ്യമുള്ളവര്‍ക്കേ സാധ്യമാകൂ.. ശ്രീകണ്ഠന്‍ കരിക്കകം അതു കൃത്യമായും തിരിച്ചറിഞ്ഞിരിക്കുന്നു മൂലധനത്തിന്‍റെ താക്കോല്‍ എന്ന  കഥയില്‍.... ഒരു സംസ്കാരത്തെയും കള്ളച്ചാവികളാല്‍ നമുക്കു തുറക്കാനാവില്ല; സംരക്ഷിക്കാനും. മറ്റൊരു സമാന ചാവിയെന്ന ആഗ്രഹത്തിന് അവിടെ പ്രസക്തിയുമില്ല. എന്തെന്നാല്‍ അതു തുറക്കാനും നിരപ്പലകകള്‍ ക്രമംതെറ്റാതെ അടുക്കാനും തിരിച്ചുനിരത്താനും അതിന്‍റെ കൃത്യത തിട്ടമുള്ള  അവകാശിക്കേ...
‘ഡ്രസിങ് ടേബിൾ’ സലിൽ ചൗധരി എഴുതിയ കഥ ആദ്യമായി മലയാളത്തിൽ ; പരിഭാഷ : അൻസർ അലി
Featured News, കഥ, സാഹിത്യം

‘ഡ്രസിങ് ടേബിൾ’ സലിൽ ചൗധരി എഴുതിയ കഥ ആദ്യമായി മലയാളത്തിൽ ; പരിഭാഷ : അൻസർ അലി

മലയാളികൾക്ക് എന്നെന്നും ഓർക്കാനായി ഏതാനും ഏതാനും ഗാനങ്ങൾ ചിട്ടപ്പെടുത്തി ചലച്ചിത്രസംഗീതപ്രേമികളെ ആനന്ദിപ്പിച്ച സലിൽ ചൗധരി എന്ന സംഗീതസംവിധായകൻ അപൂർവ്വമായി കഥകളെഴുതുമായിരുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പക്ഷെ സലിൽ ദാ തുടർന്നും എഴുതിയിരുന്നെങ്കിൽ അദ്ദേഹം ഇന്ന് മികച്ചൊരു ഇന്ത്യൻ സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു എന്ന് തെളിയിക്കുകയാണ് ഈ രാഷ്ട്രീയ കഥയിലൂടെ .മലയാളത്തിലേക്ക് ഒരു സലിൽ ദാ കഥ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. പരിഭാഷ : അൻസർ അലി വര : വി കെ അജിത് കുമാർ വിവാഹത്തിനുശേഷം നന്ദയുടെ മിക്ക കത്തുകളും അവസാനിക്കുന്നത് ഇങ്ങനെയാണ് : P.S.: 'വീട് വാടകക്ക് എടുക്കുമ്പോൾ എനിക്കായി ഒരു ഡ്രസ്സിംഗ് ടേബിൾ വാങ്ങാൻ മറക്കരുത്. കണ്ണാടി നല്ല വലുപ്പമുള്ളതാവണം.' വിവാഹത്തിനുമുമ്പ് നന്ദയുടെ വീട്ടിൽ പോകുമ്പോഴൊക്കെ മുൻവാതിലിൽ തൂങ്ങുന്ന പൊട്ടിയ കണ്ണാടി ആദ്യം കണ്ണിൽപെടും. അതിൽ കാണുന്ന സ്വന്തം മുഖം കാണേണ്ട ക...
പ്രതിപക്ഷം ; രാഹുൽ ശങ്കുണ്ണിയുടെ കഥ
Featured News, കഥ, സാഹിത്യം

പ്രതിപക്ഷം ; രാഹുൽ ശങ്കുണ്ണിയുടെ കഥ

രണ്ടു കാരണങ്ങളാണു പറയപ്പെടുന്നത്. ഒന്ന് , ദശാബ്ദങ്ങൾക്കു ശേഷം അങ്ങേർ ഒരു പുസ്തകം വായിച്ചത്. പുസ്തകം ഗാന്ധിയുടെ ആത്മകഥ ആയിരുന്നു. രണ്ട് ഇന്ത്യ സന്ദർശിച്ച സമയത്തു പല തവണ രാജ്ഘട്ടിൽ പോയത്.അവിടെവച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ ഗാന്ധിയുടെ ആത്മാവ് അയാളിൽ ആവേശിച്ചിട്ടുണ്ടാകാം. ഏതായാലും നാട്ടിൽ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് പുതിയ ആൾ ആയിരുന്നു. അയാൾ ഗവണ്മെന്റിനെ കടന്നാക്രമിക്കാതായി. ഗവണ്മെന്റ് ആകട്ടെ ഒരബദ്ധത്തിനു പുറകെ മറ്റൊന്നെന്ന നിലയിൽ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു . പ്രതിപക്ഷത്തെ മറ്റു നേതാക്കളും പത്രങ്ങളും സർക്കാരിനെ കടിച്ചു കീറിയപ്പോൾ അയാൾ ഏവരെയും അമ്പരപ്പിച്ചു ഭരണക്കാർക്കു കാരുണ്യപൂർവ്വം പിന്തുണ നൽകി: "പ്രധാനമന്ത്രി പുതിയ ആളല്ലേ? പരിചയക്കുറവിൻറെ പ്രശ്‍നം കാണും. ഉദ്ദേശശുദ്ധിയുള്ള ആളാണെന്നാണ് എൻറെ പക്ഷം." " ഒരുപാടു കാര്യങ്ങൾ ചെയ്യുമ്പോൾ കുറച്ചു തെറ്റുകൾ പറ്റാം. നാം അതു മനസ...
വടുകൻ്റെ പാട്ട് ; വി ഷിനിലാലിൻ്റെ കഥ
കഥ, ഖലം, സാഹിത്യം

വടുകൻ്റെ പാട്ട് ; വി ഷിനിലാലിൻ്റെ കഥ

കാർബി അംഗ് ലോംഗിലെ' പോലീസ് സൂപ്രണ്ട് എന്റെ ക്ലാസ്മേറ്റാണ്.’ കാറിന്റെ പിൻസീറ്റിലേക്ക് ഒന്നുകൂടി ചാരിക്കിടന്നുകൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് റിയർവ്യൂ മിററിൽ തെളിയുന്ന ഡ്രൈവറുടെ മുഖം നോക്കി. അതിൽ ഭാവമാറ്റമൊന്നും കണ്ടില്ല. പിന്നിൽ ഏറെ നേരമായി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന വലിയ ലോറിയുടെ വെട്ടം കാറിനെ ആകമാനം കുളിപ്പിക്കന്നതിനാൽ ഈ അർദ്ധരാത്രിയിലും അവന്റെ മുഖം തെളിഞ്ഞു കാണാമായിരുന്നു. അത് നിർവ്വികാരവും വടുക്കൾ നിറഞ്ഞതുമായിരുന്നു. വളഞ്ഞ വാൾകൊണ്ട് വെട്ടേറ്റത് പോലെ ഒരടയാളം നെറ്റിയിൽ നിന്നും ചെകിടിലേക്കൊരു ഒറ്റയടിപ്പാത തീർത്തിരുന്നു. ‘ഞങ്ങൾ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു വരെ ഒന്നിച്ചാണ് പഠിച്ചത്.' ഞാൻ ഒന്നു കൂടി ഉറപ്പിച്ചു. ഇപ്പോൾ അവൻ വിൻഡോ ഗ്ളാസ്സ് താഴ്ത്തി. തല പുറത്തേക്കിട്ടു. പാൻ വെളിയിലേക്ക് നീട്ടിത്തുപ്പി. കാറിന്റെ പുറത്തുതന്നെ ഏറെയും തുപ്പൽ തെറിച്ചുവീണു. ഏറെ നേരമായി പിന്തുടരുന്ന ചരക്ക് ലോറിയെ ...
ദൈവം കൈകഴുകുന്ന കടലും പാലായിലെ കമ്യൂണിസ്റ്റും
Featured News, കഥ, കവണി, കവിത, സാഹിത്യം

ദൈവം കൈകഴുകുന്ന കടലും പാലായിലെ കമ്യൂണിസ്റ്റും

സർജു ചാത്തന്നൂരിന്റെ കവിതാ സമാഹരത്തിന്റെ പേരാണ് ദൈവം കൈ കഴുകുന്ന കടൽ. ഒരേയൊരു കവിതാ സമാഹാരമേ ഈ കവിയുടേതായുള്ളു. വർഷങ്ങളായി മലയാള കവിതയിൽ കൈയൊപ്പ് പതിപ്പിച്ച കവിയായിട്ടും ഒരേയൊരു കാവ്യസമാഹാരം. അറബിയിൽ നിന്ന് പരിഭാഷപ്പെടുത്തിയ കവിതകളുടെ മറ്റൊരു സമാഹാരം കൂടിയുണ്ട് ഈ കവിതയുടേതായി. നമ്മുടെ കവിതാ വിവർത്തനങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധയർഹിക്കുന്ന ഒരു പുസ്തകമാണത്. സർജു ചാത്തന്നൂരിന്റെ അകലങ്ങളെ അനുഭവിച്ച വിധം എന്ന കവിതയിലെ ഒരു മുഴുവരി അതേപടി എടുത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തന്റെ കഥയ്ക്ക് കെ.വി. മണികണ്ഠൻ തലക്കെട്ടു കൊടുത്തിരിക്കുന്നത്. അസാധാരണമായി നീണ്ട ഒരു തലക്കെട്ട് ഒരു കഥയ്ക്ക്. 'വിയർത്തുനിൽക്കുന്നവരോട് ചോദിക്കൂ, ഇടയ്ക്ക് വീശിയ കാറ്റിനെക്കുറിച്ച് .' മണികണ്ഠന്റെ കഥ മികച്ചതാണ്. ഏകാന്തമായ പുരുഷ വാർധക്യത്തെക്കുറിച്ചാണ് കഥ. ഏകാന്തതയെ എങ്ങനെ ഒരു വൃദ്ധൻ അതിജീവിക്കുന്നു എന്ന് രസകരമായി ആ...
ഇതിഹാസം ; രാഹുൽ ശങ്കുണ്ണിയുടെ കഥ
Featured News, കഥ, സാഹിത്യം

ഇതിഹാസം ; രാഹുൽ ശങ്കുണ്ണിയുടെ കഥ

ഗാലറി നിറയുന്നതിൻറെ ആരവം കേൾക്കാമായിരുന്നെങ്കിലും ആസ്വദിച്ച്, ശാന്തമായിട്ടാണ് ഭുപീന്ദർ സിംഗ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. കൂടെയുള്ളവർ അതേസമയം പതിവിലും വളരെയേറെ പിരിമുറുക്കത്തിലായിരുന്നു. വേവലാതിയോടെ പരസ്പരം സംസാരിക്കുകയും ഭക്ഷണത്തിനിടയിലും പ്രാർത്ഥിക്കുകയും ചെയ്യുകയുമായിരുന്നു. അവർ രാഷ്ട്രത്തിൻറെ ക്രിക്കറ്റ് ടീം അംഗങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരത്തിൻറെ പകുതി പിന്നിട്ടു കഴിഞ്ഞിരുന്നു.ആശാവഹമായിരുന്നില്ല കാര്യങ്ങൾ.   എതിർ ടീം ഉയർത്തിയ സ്ക്കോർ അലോസരമുണ്ടാക്കാൻ പോന്നവിധം ഉയർന്നതാണ്. ഭുപീന്ദർ സിങ്ങിൻറെ ക്രിക്കറ്റ് ജീവിതം ഈ മത്സരത്തോടെ അവസാനിക്കുന്നു എന്ന വലിയ സംഭവം അദ്ദേഹത്തിൻറെ ചെറുപ്പക്കാരായ ചങ്ങാതിമാരുടെ നഖം കടികളിലും വേപഥു പൂണ്ട സംഭാഷണങ്ങളിലും മുങ്ങിപ്പോകാൻ തുടങ്ങിയിരുന്നു. ഇരുപത് സംവത്സരങ്ങൾ പിന്നിട്ട ഭുപീന്ദറിൻറെ കേളീയാത്രയെ എങ്ങനെയാകും ചരിത്രം രേഖപ്പെടുത്തുക? അദ്ദേഹം ദിവ...
സായിപ്പിൻകായ ;  അയ്മനം ജോണിൻ്റെ കഥ
Featured News, കഥ, ഖലം, സാഹിത്യം

സായിപ്പിൻകായ ;  അയ്മനം ജോണിൻ്റെ കഥ

നാട്ടിലെ  ഇംഗ്ലീഷ് പള്ളി  സായിപ്പന്മാരുടെ  ഭരണകാലത്ത് പണി കഴിക്കപ്പെട്ടതാണ്.  പള്ളിക്ക് ചുറ്റുമുള്ള  മണൽ മുറ്റത്തിന്റെ  നാല് മൂലകളിലായി  കാണുന്ന മഞ്ഞയരളിമരങ്ങൾ  പള്ളിയിലെ ആദ്യ കപ്യാരായിരുന്ന  കുഞ്ചെറിയാച്ചേട്ടൻ  നട്ട് വളർത്തിയ ആദ്യത്തെ നാല് മഞ്ഞയരളി മരങ്ങളുടെ അനന്തരതലമുറയുമാണ് . പള്ളിയിലെ ആദ്യത്തെ പാതിരിയായിരുന്ന നിക്കോൾസൺ സായിപ്പ് പറഞ്ഞിട്ടായിരുന്നു അന്ന് കുഞ്ചെറിയാച്ചേട്ടൻ ആ  മഞ്ഞയരളിമരങ്ങൾ നാലും അവിടെ നട്ടുപിടിപ്പിച്ചത് . മഞ്ഞയരളിമരങ്ങൾ തന്നെയാണ് അവിടെ നടേണ്ടതെന്നൊന്നും പാതിരി  പറഞ്ഞിരുന്നില്ല. 'ഫലവൃക്ഷങ്ങൾ ഒഴികെ നിനക്കിഷ്ടമുള്ള നാടൻ മരങ്ങളേതെങ്കിലും'  നാല് കോണുകളിലായി നട്ട് പിടിപ്പിക്കാൻ  മാത്രമായിരുന്നു പാതിരിയുടെ നിർദ്ദേശം.  "അതെന്താ  ഫാദറെ ഫലവൃക്ഷങ്ങൾ പാടില്ലാത്തത്?" എന്ന്  കുഞ്ചെറിയാച്ചേട്ടൻ    ചോദിച്ചപ്പോൾ  തിന്നാൻ കൊള്ളാവുന്ന  കായ്കനികളുണ്ടാകുന്ന വൃക്ഷങ്ങൾ നട്ടാൽ അതൊക്കെ കാ...