Wednesday, June 23

LOTTULODUKKU

ആഘാതത്തിൽനിന്നും കോൺഗ്രസ്സ് പഠിക്കേണ്ട പാഠങ്ങൾ
Featured News, LOTTULODUKKU, കാഴ്ചപ്പാട്, കേരളം, വാര്‍ത്ത

ആഘാതത്തിൽനിന്നും കോൺഗ്രസ്സ് പഠിക്കേണ്ട പാഠങ്ങൾ

കെ മനോജ് കുമാർ "ഇടതുപക്ഷം ഇങ്ങനെ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള ഒരു സാഹചര്യം കേരളത്തിൽ നിലനില്ക്കുന്നുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല" എന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവന തന്നെയാണ് അവർ ജനങ്ങളിൽ നിന്ന് എത്ര അകലെയാണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തുന്നത്. കൊച്ച്കൊച്ച് ടിപ്പണികൾ കൊണ്ടും മുഖ്യധാരാ മാധ്യമങ്ങളുടെ പിൻതുണകൊണ്ടും മറുപക്ഷത്തിന്റെ ചെറുവിഴ്ചകളെ പർവതീകരിച്ചും ജയിച്ചു കയറാം എന്ന പരമ്പരാഗത വിശ്വസത്തിനാണ് ജനങ്ങൾ ഫുൾസ്റ്റോപ്പിട്ടത്. ഇതിന് പ്രധാന കാരണം ഒരു ജനാധിപത്യ സംവിധാനം യു.ഡി.എഫ്.ന് നേതൃത്വം നൽകുന്ന കോൺഗ്രസിനകത്ത് ഇല്ല എന്നതാണ്.രണ്ടു പതിറ്റാണ്ടായി അതിനുള്ളിൽ താഴേതട്ട് മുതൽ മേലേ തട്ടുവരെ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മേൽക്കൈ കിട്ടുന്നവരെ സ്ഥാനങ്ങളിൽ ഇരുത്തുന്ന രീതിയാണ് പിൻതുടരുന്നത്. മുകളിൽ പിടിയുള്ളയാൾ നേതാവ് എന്ന രീതി താഴെ തട്ടുമുതൽ നിലനിൽക്കുന്നു. നൂലേ...
2018 പ്രളയം ; അതിജീവനത്തിൻ്റെ  പെൺ കഥകൾ
Featured News, LOTTULODUKKU, കേരളം, സ്ത്രീപക്ഷം

2018 പ്രളയം ; അതിജീവനത്തിൻ്റെ പെൺ കഥകൾ

കഴിഞ്ഞ മഹാപ്രളയം കടലിറങ്ങിയപ്പോൾ കേരളം കരളുറപ്പോടെ തിരിച്ചുവരും എന്ന് നമുക്ക് ആത്മവിശ്വാസം തന്നത് പുല്ലൂറ്റി കോഴിക്കരയിലെ പങ്കജാക്ഷിയമ്മ എന്ന വൃദ്ധയാണ്. പ്രളയം എന്തുകൊണ്ടുപോയാലും നമുക്ക് ജീവീക്കേണ്ടേ? അതൊക്കെ ഉണ്ടാക്കിയേ പറ്റൂ. ഞാനതൊക്കെ ഉണ്ടാക്കും. ഇപ്പറഞ്ഞത് വെള്ളമിറങ്ങി ശ്വാസം നേരെ വീഴുന്ന സമയത്ത് മലയാളിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.  ഇത് ടിവി ചാനലുകളിലൂടെ കണ്ട് നമുക്കും പറഞ്ഞറിയിക്കാനാകാത്ത ഊർജ്ജം ലഭിച്ചു. ഒരു വർഷം തികയുമ്പോൾ ആകാശം കാറുകയറി ഭയപ്പെടുത്തിയപ്പോൾ വീണ്ടും ആ അമ്മയെ വിളിച്ചു. രാവിലെ പത്തുമണിക്ക് വിളിക്കുമ്പോൾ വെറുതേ ചോദിച്ചു, 'എല്ലാം തിരിച്ചുപിടിച്ചോ?'  'അതിനല്ലേ, രാവിലെ തന്നെ 500 രൂപയുടെ പണി കഴിഞ്ഞ് വന്നിരിക്കുന്നത്' എന്ന് പറഞ്ഞു.  'എന്ത് പണിയാ അമ്മ ചെയ്യുന്നത്?'  'തെങ്ങ് കയറ്റം ഒഴിച്ചെന്തും ചെയ്യും.'  ഒറ്റയ്ക്ക് വേണം കുടുംബം പോറ്റാൻ. വെള്ളം കയറിയ വീടിന...
ഭരണകൂടത്തിനെതിരെ മാധ്യമവാർത്തകൾ വരുമ്പോൾ ; കെ മനോജ് കുമാർ എഴുതുന്നു
Featured News, LOTTULODUKKU, കാഴ്ചപ്പാട്, വീക്ഷണം

ഭരണകൂടത്തിനെതിരെ മാധ്യമവാർത്തകൾ വരുമ്പോൾ ; കെ മനോജ് കുമാർ എഴുതുന്നു

സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ഏതൊരു നെഗറ്റീവ് വാർത്തയേയും അതീവഗൗരവത്തോടെയാണ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഞാൻ  സർവ്വീസിൽ കയറുന്ന കാലത്ത് കണ്ടിരുന്നത്. രാവിലെ ഒൻപത് മണിക്ക് തന്നെ ഓഫീസിൽ വന്ന് മുഴുവൻ പത്രങ്ങളും വായിച്ച് മന്ത്രിമാർക്കും കളക്ടർക്കും  എസ്.പി ക്കും നൽകേണ്ട കട്ടിംഗുകൾ സാധാരണ ഓഫീസ് പ്രവർത്തിച്ച് തുടങ്ങുമ്പോഴേക്കും നടപടിക്കായി എത്തിച്ചിരിക്കും . മലപ്പുറത്ത് ഇൻഫർമേഷൻ ഓഫീസറായിരുന്ന ഇ.പി. ശ്രീനിവാസൻ സർക്കാരിനെതിരെയുള്ള വാർത്തകളുടെ മറുപടി കൃത്യമായും ബന്ധപ്പെട്ട ഓഫീസിൽ നിന്ന് വാങ്ങി നിഷേധക്കുറിപ്പ് പുറപ്പെടുവിക്കും.  രണ്ടാഴ്ച കൂടുമ്പോൾ ജനപ്രതികരണ റിപ്പോർട്ട് അയയ്ക്കും. ക്യാബിനറ്റിൽ വയ്ക്കാനുള്ളതാണ്. മലപ്പുറത്ത് 1986 ൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായിരിക്കെ പത്രവാർത്തകൾ പോലീസിനെക്കുറിച്ചുള്ളവ  മന്ത്രിക്കോ മുഖ്യമന്ത്രിക്കോ അയയ്ക്കരുതെന്നും പ്രശ്‌നം ഞാൻ നേരിട്ട് പരിഹരിച്ചോളാം എന്നു...
ഗാട്ട് കരാർ കാർഷിക  മേഖലയെ എങ്ങനെ അപകടപ്പെടുത്തി ; കെ മനോജ്‌കുമാർ എഴുതുന്നു
Featured News, LOTTULODUKKU, വീക്ഷണം

ഗാട്ട് കരാർ കാർഷിക മേഖലയെ എങ്ങനെ അപകടപ്പെടുത്തി ; കെ മനോജ്‌കുമാർ എഴുതുന്നു

ആഗോളവത്കരണം ഏറ്റവും ലളിതമായി പറഞ്ഞുതന്നത് റബ്ബർവെട്ടുകാരനായ കുട്ടായിയാണ്. ചിറക്കൽ കുമാരൻ എന്ന പഴയ വിപ്ലവകാരിയാണ് കുട്ടായി. എളംങ്ങുളം സർവ്വീസ് ബാങ്ക് ഡയറക്ടർമാരിൽ ഒരാളായിരുന്നു. ഭാര്യ നളിനി അന്ന് ഏലിക്കുളം പഞ്ചായത്ത് അംഗവും. തൊട്ടപ്പുറത്തെ പറമ്പിലെ കൊക്കോത്തോട്ടം വെട്ടിനിരത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കുട്ടായി കുത്തകവത്കരണം, ആഗോളവത്കരണം എന്നിവയെക്കുറിച്ച് സ്റ്റഡിക്ലാസ് നടത്തിയത്. ആ കഥയിങ്ങനെ പറയാം. എൺപതുകളുടെ തുടക്കം. അമേരിക്കൻ പന്നികർഷകരുടെ ഇടയിലേക്ക് ഒരു വലിയ ഓഫർ വന്നു. ചെറിയ ഫാമുകളിലും കൃഷിയിടങ്ങളിലും പന്നിവളർത്തൽ ആദായകരമായി നടത്തിയിരുന്ന കാലം. ഫാമിൽ തന്നെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്തി വലുതാകുമ്പോൾ തൊട്ടടുത്തുള്ള സംഭരണകേന്ദ്രത്തിലേക്കോ ഏറ്റവും അടുത്തുള്ള ടൗണിലോ അവയെ വിൽക്കും. വേണ്ട സാധനങ്ങൾ വാങ്ങി തിരികെപ്പോരും. ഇതിനിടയിലേക്കാണ് വലിയൊരു ഓഫറുമായി ഒരു കമ്പനി എത്തിയത്. നിങ്ങളുടെ ഫാമിൽ ...
കർഷക ആത്മഹത്യകളുടെ രാഷ്ടീയം ; കെ മനോജ് കുമാർ എഴുതുന്നു
Featured News, LOTTULODUKKU, കേരളം

കർഷക ആത്മഹത്യകളുടെ രാഷ്ടീയം ; കെ മനോജ് കുമാർ എഴുതുന്നു

 താമരശേരി ചുരം കയറുമ്പഴേ എന്റെ പകുതി ധൈര്യം ചോർന്നു പോയിരുന്നു. മരിച്ച വീടുകളിലേക്കാണ് ചെന്ന് കയറുന്നതു. സർക്കാരിന്റെ സംവിധാനങ്ങളുമായി പോകേണ്ട. അവിടുള്ള സുഹൃത്തുക്കളുടെ സഹായം തേടാം. അങ്ങനെ ആത്മഹത്യ ചെയ്ത കർഷകരെ കുറിച്ച് ദിർഘമായെഴുതിയ പത്രപ്രവർത്തകൻ കോയാമു സഹായത്തിനായെത്തി. നൗഷാദ് നടുവത്തു, ജ്യോതി പ്രകാശ്, ബൈജു ആട്ടുകാൽ തുടങ്ങിയവരാണ് ടീമിൽ .      കാർഷിക കടാശ്വസ കമ്മീഷൻ നിലവിൽ വന്നപ്പോൾ അതിനെക്കുറിച്ച് ഒരു ചിത്രം നിർമിക്കാനാണ് വയനാട്ടിലേക്ക് എത്തുന്നത് . വി .എസ്. അച്യുതാനന്ദൻ  ആണ്  മുഖ്യമന്ത്രി .  ജില്ലാ സഹകരണ ബാങ്കിൽ ചെന്നപ്പോഴേ ബാങ്ക് ലെഡ്ജറുകൾക്കൊപ്പം ഒരു ഫയൽ കൂടി മേശപ്പുറത്തു വെച്ചു. അതിൽ ആളിന്റെ  പേരിന്റെ സ്ഥാനത്തു  ബോൾപോയിന്റ് പേനകൊണ്ട്  എഴുതിയിട്ടുണ്ട്.   പലയാവർത്തി എഴുതി തടുപ്പിച്ചിരിക്കുന്നു  സൂയിസൈഡ് എന്ന പേര് . ആ പെരോടിൽ നിന്ന് ഒരു ലിസ്റ്റു തന്നു  . അതിൽ എട്ടു വീടുകളിൽ പോയി.  ഏഴ...
ഒരു യുദ്ധവും സമാധാനം കൊണ്ടുവന്നിട്ടില്ല ; കെ മനോജ് കുമാർ എഴുതുന്നു
Featured News, LOTTULODUKKU, കാഴ്ചപ്പാട്, കേരളം, വീക്ഷണം

ഒരു യുദ്ധവും സമാധാനം കൊണ്ടുവന്നിട്ടില്ല ; കെ മനോജ് കുമാർ എഴുതുന്നു

കരിന്തരുവിയിൽ  നിന്ന് കാപ്പിപതാലിലെ  സ്‌കൂളിലേക്കുള്ള നടത്തത്തിനിടയിൽ ബോംബ് വീണാലോ എന്ന പേടികാരണം അഞ്ചാം ക്ലാസ്സുകാരനായ എന്നെ  ചീന്തലാർ  സ്‌കൂളിനടുത്ത്  ടീച്ചർമാർക്കൊപ്പമാണ് രണ്ടാഴ്ച താമസിപ്പിച്ചത്.  ഇടുക്കി ഡാം പൂർത്തിയായാലേ നമ്മൾ പേടിക്കേണ്ടതുള്ളൂ എന്ന് സുലോചന ടീച്ചർ ഉറപ്പിച്ചുപറഞ്ഞതിന്റെ ഉറപ്പിലാണ് പിള്ളേര് കളിക്കാൻ പുറത്തിറങ്ങിയത്. സൈറൺ കേട്ടാൽ വൈദ്യുതി ഓഫാക്കണം, തുറന്നയിടത്തേക്ക് മാറണം തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം 1971 ഡിസംബർ മൂന്നിന് തന്നെ മലയാള മനോരമ പറഞ്ഞിരുന്നു. അന്ന് ഇടുക്കിക്കാര് വൈദ്യുതി എന്ന് കേട്ടിട്ടേയുള്ളു.                                      1971 ലെ ഇന്ത്യ - പാക് യുദ്ധത്തിലെ ദൃശ്യം   കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചതിന് സമാനമായി ഇന്ത്യയുടേയും പാകിസ്ഥാന്റെയും സൈനിക ശേഷി സംബന്ധമായ താരതമ്യ ചിത്രീകരണമുണ്ടായിരുന്നു. യുദ്ധം തുടങ്ങിയ അന്ന് മുതൽ ക്രിക്കറ്റ് മത്സരത്തിന്റ...
ഡയറി സ്റ്റോറി; കെ. മനോജ് കുമാർ എഴുതുന്നു
Featured News, LOTTULODUKKU, കേരളം

ഡയറി സ്റ്റോറി; കെ. മനോജ് കുമാർ എഴുതുന്നു

  എല്ലാ ദിവസവും രാവിലെ തൊടുന്ന കവർപ്പാലിൽ എങ്ങനെ പാൽ നിറയുന്നുവെന്ന് നമ്മളാരും അന്വേഷിക്കാറില്ല. അതിരാവിലെ ഉണർന്നെഴുന്നേറ്റു ചാണകം നീക്കം ചെയ്ത്, തൊഴുത്തു കഴുകി വെടിപ്പാക്കി പശുവിനെ കുളിപ്പിച്ച് അതിൻ്റെ അകിട് വൃത്തിയാക്കി, വെണ്ണപുരട്ടി പാൽ കറന്നെടുക്കുന്ന ഒരമ്മയെയോ അച്ഛനെയോ നാം കാണുന്നില്ല. സൂര്യനുദിക്കും മുമ്പ് പാതയോരത്തെ പാൽ സൊസൈറ്റിയിലേക്കു തൂക്കുപാത്രവുമായി പോവുന്ന കുട്ടികളെ നാം കാണാറില്ല. എങ്ങനെ കാണാനാണ് നമ്മുടെ പ്രഭാതങ്ങൾ അതിനും എത്രയോ ശേഷമാണ് ആരംഭിക്കുന്നത്. ഊണ് കഴിഞ്ഞു കൈ കഴുകിയാലും പോവാതെ വിരൽത്തുമ്പിൽ തങ്ങിനിൽക്കുന്ന തൈര് മണം എവിടെനിന്നെന്നു നാം കൗതുകം കൂടാറില്ല. എൻറെ നല്ലമ്മച്ചി, എൻറെ അമ്മ ഉൾപ്പെടെ രണ്ടു പെൺമക്കളെയും പേരമ്മച്ചി മൂന്ന് പെൺ മക്കളേയും വളർത്തി വലുതാക്കിയത് പശുക്കളെ വളർത്തിയാണ്. ഇടുക്കി യിലെ തേയിലത്തോട്ടത്തിൽ നിന്ന് വല്യവധിക്കു കങ്ങഴയിൽ എത്തുമ്പോൾ രണ്ടു മാസം...
കുറഞ്ഞു വരുന്നത് മനുഷ്യരുടെ എണ്ണമാണ് ..
Featured News, LOTTULODUKKU, വീക്ഷണം

കുറഞ്ഞു വരുന്നത് മനുഷ്യരുടെ എണ്ണമാണ് ..

വർഷങ്ങൾ കൂടിയാണ് ഞാനൊരു സൂപ്പർമാർക്കറ്റിൽ പോയത്. എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ. പലയിടത്തുകറങ്ങി സാധനം വാങ്ങുന്നതിനേക്കാൾ സമയലാഭവും ഇന്ധന ലാഭവും കിട്ടും ഇങ്ങനെയുള്ളിടത്ത് പോയാൽ എന്ന് പലരും പറഞ്ഞു. വണ്ടി പാർക്ക് ചെയ്യാൻ വിഷമിക്കേണ്ട. നഗരവാസികളുടെ ഇത്തരം ന്യായങ്ങളും ശരിയാണല്ലോ എന്ന് തോന്നി. എല്ലാം കൃത്യമായ അളവിൽ പായ്ക്കറ്റുകളിലാക്കി വച്ചിരിക്കുന്നു. എത്ര സമയം വേണമെങ്കിലും നോക്കി നിന്ന് സാധനങ്ങൾ എടുത്ത് ബക്കറ്റിൽ ഇടാം. ഏത് സാധനം എവിടെയെന്ന് ചോദിച്ചാൽ പറഞ്ഞുതരാൻ ആളുകളുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ കിറ്റുകളിൽ സാധനങ്ങൾ നിറച്ചുതരും. പൈപ്പിൻമൂട്ടിലെ ഉണ്ണിയണ്ണന്റെ കടയിൽ നിന്ന് വാങ്ങുമ്പോൾ കിട്ടുന്ന ഒരു സുഖം പക്ഷേ സൂപ്പർമാർക്കറ്റിൽ കിട്ടിയില്ല. കടയിൽ ചില സംഭാഷണങ്ങൾ നടക്കും. 'പച്ചരി എന്തിനാ, പലഹാരത്തിനാണോ? പൊടിക്കാനാണോ? പലഹാരത്തിനാണേൽ വില കുറഞ്ഞതാ ബെസ്റ്റ്. പുട്ടിന് കൂടിയതും.' 'എന്നാ കുറഞ്ഞത് മതി...