Friday, September 17

ലോകസഭാ തെരഞ്ഞെടുപ്പും കേരളവും

പൂച്ചയ്ക്ക് ജാതിവാൽ വന്നതിൻ്റെ പിന്നാലെ അഞ്ജാത അഭിമുഖവും ട്രോളാകുന്നു
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

പൂച്ചയ്ക്ക് ജാതിവാൽ വന്നതിൻ്റെ പിന്നാലെ അഞ്ജാത അഭിമുഖവും ട്രോളാകുന്നു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചിലർ നായരാക്കിയതുപോലെ പൂച്ചയെയും ചിലർ നായരാക്കിയതിനും പിന്നാലെ വന്ന പൂച്ചട്രോളുകൾക്കുപിന്നിലെ ചരിത്രം നോക്കാം. ചുഞ്ചു നായരാണ്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഏറെനാളായി തങ്ങളുടെ ഓമനയായ  വളര്‍ത്തുപൂച്ചയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പൂച്ച ഉടമകള്‍ പത്രപ്പരസ്യം നല്‍കിയതിനൊപ്പം ജാതിവാല്‍ ചേര്‍ത്തതാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കിടയാക്കിയിരിക്കുന്നത്. വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ പരസ്യം സംബന്ധിച്ച വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പൂച്ചയുടെ ഉടമകള്‍. വീട്ടിലെ പലകാര്യങ്ങള്‍ പോലും തീരുമാനിച്ചിരുന്നത് 'ചുഞ്ചു നായര്‍' ആയിരുന്നു എന്നാണ് കുടുംബത്തിന്റെ വിശദീകരണം. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സാണ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യം പ്രസിദ്ധീകരിച്ച ദിനപ്പത്രത്തിന് തന്നെ നല്‍കിയ അഭിമുഖത്തിലാണ് കുടുംബം വിശദീകരണം നല്‍കിയത്. പത്രപരസ്യത്തെക്കുറിച്ച് വീട്ട...
28 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്നൊരു വനിതാ എം പി
Featured News, കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത, വീക്ഷണം

28 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്നൊരു വനിതാ എം പി

ആലത്തൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്താകെ ചർച്ച ചെയ്ത സ്ഥാനാർഥിയായി രമ്യ ഹരിദാസ് മാറുകയായിരുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന് പകരം രമ്യ ഹരിദാസ് നാട്ടുകാരെ പാട്ടുപാടി പറ്റിക്കുക ആണെന്നായിരുന്നു ഇടത് സൈബർ അണികൾ പ്രചരിപ്പിച്ചത്. രമ്യയുടെ ബ്ലോക്ക്‌ പഞ്ചായത്ത് സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ താഴെയാണെന്നും ഒരു പഞ്ചായത്ത് ഭരിക്കാൻ അറിയാത്ത ഇവർ എങ്ങനെ ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കും എന്ന് തുടങ്ങി തുടക്കം മുതൽ രമ്യക്കെതിരെ ആരോപണങ്ങളുടെ പെരുമഴ ഇടത്പക്ഷം തീർത്തു. ഇടത് മുന്നണി കൺവീനർ വിജയരാഘവൻ നടത്തിയ 'കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ രമ്യ ഹരിദാസ്' എന്ന് തുടങ്ങിയ അശ്ലീല പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടു. പി. കെ. ബിജു സിപിഐഎമ്മിന്റെ നല്ലൊരു സ്ഥാനാർഥി ആയിരുന്നിട്ടും മണ്ഡലത്തിൽ ബിജു നടപ്പിലാക്കിയ പ്രവർത്തനങ്ങളോ ബിജുവിന്റെ സ്ഥാനാർഥിത്വമോ ചർച്ചകളിലേക്ക് കൊണ്ടുവരാൻ ഇടതുമു...
കേരളത്തിൽ  ഒതുങ്ങുന്ന കോൺഗ്രസ്; കേരളത്തിലും ഇല്ലാതാവുന്ന സിപിഐഎം
Featured News, കേരളം, ദേശീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

കേരളത്തിൽ ഒതുങ്ങുന്ന കോൺഗ്രസ്; കേരളത്തിലും ഇല്ലാതാവുന്ന സിപിഐഎം

എൻ ഡി എയുടെ ലീഡ് 328 സീറ്റിലേക്ക്  ഉയർന്നിട്ടുണ്ട് ദേശീയ രാഷ്ട്രീയത്തിൽ ബിജെപി അതിന്റെ സ്വാധീനം ഉറപ്പിക്കുമ്പോൾ കോൺഗ്രസ് കാഴ്ചക്കാരായി നിൽക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ഒടുവിൽ ഇന്ത്യയുടെ തെക്കുഭാഗത്തുള്ള കേരളം കൊണ്ട് ഒതുങ്ങുകയും ചെയ്യുന്നു. ഒരു പക്ഷെ രാഹുൽ ഗാന്ധി ഇത് മുൻകൂട്ടി കണ്ടുകൊണ്ടാകാം അമേഠിയിൽ നിന്നും വയനാട്ടിലേക്ക് പലായനം നടത്തിയത്. എന്തായാലും കോൺഗ്രസിനെ രാഹുലിന്റെ സാന്നിധ്യം കെപിസിസിയ്ക്ക് ഗുണം ചെയ്തുവെന്ന് തന്നെ പറയാം. നിലവിലെ സ്ഥിതിവെച്ചു നോക്കിയാൽ കേരളത്തിൽ മൂന്ന് സീറ്റെങ്കിലും പ്രതീക്ഷിച്ച ദേശീയ തലത്തിൽ ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്ത ബിജെപിയ്ക്ക് വൻ തിരിച്ചടി ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ പരിശോധിക്കേണ്ടത് മുൻപ് നടന്ന ചില ലോക്സഭാ തെരഞ്ഞെടുപ്പുകളാണ്. ദേശീയ രാഷ്ട്രീയത്തിന് ഒപ്പം നിൽക്കാൻ കേരളം ഒരിക്കലും മെനക്കെട്ടട്ടില്ല എന്ന് തന്നെയ...
പാലക്കാട് അട്ടിമറി വിജയത്തിലേയ്ക്ക് കോൺഗ്രസ്
കേരളം, ദേശീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

പാലക്കാട് അട്ടിമറി വിജയത്തിലേയ്ക്ക് കോൺഗ്രസ്

ആദ്യഘട്ട ഫലസൂചകങ്ങൾ പുറത്ത് വരുമ്പോൾ ഏറ്റവും വലിയ അട്ടിമറി വിജയത്തിലേയ്ക്ക് കടക്കുന്നത് പാലക്കാട് മണ്ഡലമാണ്. പാലക്കാട് വി. കെ. ശ്രീകണ്ഠൻ എം. ബി. രാജേഷിന് ശക്തമായ വെല്ലുവിളി ഉയർത്തികൊണ്ട് 20000 വോട്ടിന്റെ അധികം ഭൂരിപക്ഷമാണ് ഇപ്പോൾ നേടിയിരിക്കുന്നത്. സംസ്ഥാനത്താകെ യുഡിഎഫ് തരംഗമാണ് ആദ്യ അഞ്ച് ശതമാനം വോട്ടുകൾ എണ്ണി തീരുമ്പോൾ മനസ്സിലാകുന്നത്. ആലത്തൂർ രമ്യ ഹരിദാസും ശക്തമായ ലീഡാണ് നിലനിർത്തുന്നത്. 12000 വോട്ടിന്റെ ലീഡാണ് രമ്യ ഹരിദാസ് നിലനിർത്തിയിരുന്നത്. പൊന്നാനി ഇ. ടി. മുഹമ്മദ് ബഷീർ 6000 വോട്ടുകൾക്ക് മാത്രമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് 3000 വോട്ടുകൾക്ക് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വയനാട് കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് കുതിക്കുന്നത്. രാഹുൽ ഗാന്ധി 40000 അധികം വോട്ടുകളുടെ ഭൂരിപക്ഷം ഇതിനോടകം നേടിക്കഴിഞ്ഞു. കാസറഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എൽഡിഎഫി...
കേരളത്തിൽ യുഡിഎഫ് തരംഗം; കേന്ദ്രത്തിൽ 340 സീറ്റിൽ ലീഡുമായി എൻഡിഎ
കേരളം, ദേശീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

കേരളത്തിൽ യുഡിഎഫ് തരംഗം; കേന്ദ്രത്തിൽ 340 സീറ്റിൽ ലീഡുമായി എൻഡിഎ

വോട്ടെണ്ണൽ ആരംഭിച്ചു ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ യുഡിഎഫ് ശക്തമായ ലീഡുമായി മുന്നിട്ടു നിൽക്കുന്നു. 20 മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഇത് വരെ നാല് ശതമാനം വോട്ടുകൾ മാത്രമാണ് എണ്ണിയത്. തിരുവനന്തപുരം: ശശി തരൂർ - 2308 ആറ്റിങ്ങൽ : അടൂർ പ്രകാശ് - 3114 കൊല്ലം- എൻ. കെ. പ്രേമചന്ദ്രൻ - 8349 പത്തനംതിട്ട - ആന്റോ ആന്റണി - 2766 മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ് - 911 ആലപ്പുഴ - ഷാനിമോൾ ഉസ്മാൻ - 1564 കോട്ടയം - തോമസ് ചാഴികാടൻ - 3116 ഇടുക്കി - ഡീൻ കുര്യാക്കോസ് - 7629 എറണാകുളം - ഹൈബി ഈഡൻ - 8744 ചാലക്കുടി - ബെന്നി ബെഹനാൻ- 3331 തൃശൂർ - ടി. എൻ. പ്രതാപൻ - 2365 ആലത്തൂർ - രമ്യ ഹരിദാസ് - 4265 പാലക്കാട് - വി. കെ. ശ്രീകണ്ഠൻ - 15000 മലപ്പുറം - പി. കെ. കുഞ്ഞാലിക്കുട്ടി - 15587 പൊന്നാനി - ഇ. ടി. മുഹമ്മദ് ബഷീർ - 814 വടകര - കെ. മുരളീധരൻ -2167 വയനാട് - രാഹുൽ ഗാന്ധി - 23071...
പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകി
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകി

പോലീസ് ഉദ്യഗസ്ഥര്‍ക്ക് നല്‍കിയ പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്ത് പുതിയ വോട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. പോസ്റ്റല്‍ വോട്ടിംഗില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയെന്നാരോപിച്ചാണ് കത്ത് നല്‍കിയത്. യു ഡി എഫ് സ്ഥാനാര്‍ഥികളായ കൊടുക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എം എല്‍ എമാരായ കെ സി ജോസഫ്, വി എസ് ശിവകുമാര്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ നേരില്‍ കണ്ടാണ് ഇത് സംബന്ധിച്ച നിവേദനം നല്‍കിയത്. നിലവിൽ പൊലീസ് ബാലറ്റ് ക്രമക്കേടിലെ അന്വേഷണ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്ക് ഡിജിപി കൈമാറി. വിഷയത്തിൽ കർശന നടപടിക്കു ശുപാർശയുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തിരഞ്ഞെടുപ്പ് ഓഫിസറ...
‘മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പഞ്ചായത്ത് മെമ്പറെ അയോഗ്യയാക്കേണ്ട’ ; ആരോപണവുമായി കോടിയേരി
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

‘മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പഞ്ചായത്ത് മെമ്പറെ അയോഗ്യയാക്കേണ്ട’ ; ആരോപണവുമായി കോടിയേരി

മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ മാധ്യമവിചാരണക്കനുസരിച്ച് തീരുമാനമെടുക്കുന്നെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം. കള്ളവോട്ട്​ ചെയ്തെന്ന ആരോപണം സംബന്ധിച്ച്​ യു.ഡി.എഫ്​ നടത്തുന്ന പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസറും പങ്കു​ ചേർന്നെന്ന്​ കോടിയേരി പറഞ്ഞു. കള്ളവോട്ടിൽ മൂന്ന്​ പേർ കുറ്റക്കാരാണെന്ന്​ മുഖ്യ തെര​െഞ്ഞടുപ്പ്​ ഓഫീസർ കഴിഞ്ഞ ദിവസം നിഗമനത്തിലെത്തി. എന്നാൽ തീരുമാനമെടുക്കും മുമ്പ്​ ആരോപണ വിധേയരുടെ ഭാഗം കേൾക്കാൻ അദ്ദേഹം തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. വാർത്തകളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കരുതെന്നും അദ്ദേഹത്തിൻെറ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു. ചോദ്യം ചെ​യ്യപ്പെടേണ്ട തീരുമാനമാണ്​ ​മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസറുടെത്​. ​മാധ്യമ വിചാരണക്കനുസരിച്ച്​ തീരുമാനമെടുക്കേണ്ടയാളല്ല മുഖ്യ​ തെര​ഞ്ഞടുപ്പ്​ ഓഫീസർ. എല്ലാ ആരോപണങ്ങളും പര...
പത്തനംതിട്ടയിൽ ആരു ജയിക്കും? ഒരവലോകനം
Featured News, കേരളം, രാഷ്ട്രീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

പത്തനംതിട്ടയിൽ ആരു ജയിക്കും? ഒരവലോകനം

ലോക്സഭാതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും അവകാശവാദമുന്നയിക്കുമ്പോൾ പത്തനംതിട്ട നിയോജകമണ്ഡലത്തിലെ വിജയസാധ്യത ആർക്കായിരിക്കുമെന്ന് കണക്കുകളുടെ പിൻബലത്തിൽ ഒന്നു പരിശോധിച്ചുനോക്കാം. നിലവിലുള്ള എം പിയായ യു ഡി എഫിൻ്റെ ആൻ്റോ ആൻ്റണി, എൽ ഡി എഫിൻ്റെ ആറന്മുള നിയമസഭാംഗമായ വീണ ജോർജ്, എൻ ഡി എ യുടെ കെ. സുരേന്ദ്രൻ എന്നിവരായിരുന്നു ഇത്തവണത്തെ സ്ഥാനാർഥികൾ. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ എഴു നിയമസഭാമണ്ഡലങ്ങൾ കൂടിച്ചേരുന്നതാണു പത്തനംതിട്ട ലോക്സഭാ നിയോജകമണ്ഡലം. പത്തനംതിട്ടയിലെ ആകെ വോട്ടുകളുടെ എണ്ണം 13,70,078, പോൾ ചെയ്ത വോട്ടുകൾ 10,22,763, ഇത്തവണ 74.65 ശതമാനമായിരുന്നു പോളിംഗ് ശതമാനം. 2009 ൽ നിന്നും 2014 ലേക്ക് എത്തിയപ്പോൾ മൊത്തം വോട്ടുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് 1,10,536 ആണു. പോൾ ചെയ്ത വോട്ടുകളുടെ വർദ്ധനവ് 72,298. 2014 ൽ ആൻ്റോ കോൺഗ്രസ്സലെ ആൻ്റോ ആൻ്റണി, എൽ ...
തെരഞ്ഞെടുപ്പ് ഏട്ടന്മാരും പെങ്ങളൂട്ടികളും ; കുഞ്ഞാമ്പു എഴുതുന്നു
കുഞ്ഞാമ്പു കോളം, കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും

തെരഞ്ഞെടുപ്പ് ഏട്ടന്മാരും പെങ്ങളൂട്ടികളും ; കുഞ്ഞാമ്പു എഴുതുന്നു

കുഞ്ഞാമ്പൂ വോട്ടൊക്കെ ചെയ്ത ക്ഷീണത്തിൽ രണ്ടു ലാർജടിച്ച് ഒരു യാത്രയിലായിരുന്നു. ഈ തെരെഞ്ഞെടുപ്പ് കഴിയുമ്പോ നമ്മുടെ സ്ഥാനാർത്ഥികൾ ഒരു യാത്രയൊക്കെ പതിവാക്കാറുണ്ട്. അവരെ മാത്രമെന്തിന് പറയുന്നു. മ്മടെ രജനിയണ്ണൻ പടമിറങ്ങിക്കഴിയുമ്പോൾ ഹിമാലയത്തിലേക്കു പോകില്ലേ ? ഇവിടിപ്പം കുഞ്ഞാമ്പുവിന് ഹിമാലയത്തിലൊന്നു പോകാൻ കഴിഞ്ഞില്ല. പിന്നെ പറ്റുന്നത് ന്യൂയോർക്കോ ന്യൂസിലാൻഡോ ഒക്കെയായായിരുന്നു അവിടൊക്കെ ഭീകരന്മാരിറങ്ങിയെന്ന മുന്നറിയിപ്പ് കിട്ടിയതുകൊണ്ടാണ് ഇവിടൊക്കെയൊന്ന് കറങ്ങാമെന്നു കരുതിയത്. ഇതൊന്നും തള്ളല്ല 916 സത്യമാ.. പറയുനുള്ളതങ്ങു പറയാം. മ്മക്കിഷ്ടം നമ്മുടെയാ ഷിറ്റ് ചേട്ടനായാന്നറിയാല്ലോ? എന്തുമാത്രം സബ്ജക്ടാ അങ്ങേരുണ്ടാക്കിഅണ്ണാക്കിലേക്ക് തള്ളി ത്തരുന്നത്.നമോവാകം.. ഇലക്ഷൻ കാലത്ത് ങ്ങാര് കാണിച്ചുകൂട്ടിയ പരിപാടികളെ ഒന്ന് വിലയിരുത്തിയാൽ (നിലവിൽ വിലയുള്ളതിനെ ഇരുത്തിയാൽ പോരെ എന്നൊന്ന് ചോദിക്കരുത് ) ഇവിടെ പറ...
വയനാട്ടിൽ റീ പോളിങ് നടത്തണമെന്ന് തുഷാർ വെള്ളാപ്പള്ളി
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

വയനാട്ടിൽ റീ പോളിങ് നടത്തണമെന്ന് തുഷാർ വെള്ളാപ്പള്ളി

വയനാട്ടിൽ റീ പോളിങ് നടത്തണമെന്ന ആവശ്യവുമായി എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. അരപ്പട്ടയിലെ മൂപ്പനാട്​ പഞ്ചായത്തിലെ ബൂത്ത്​ നമ്പർ 79 ൽ വോട്ടിങ്​ യന്ത്രം തകരാറിലായിട്ടും പോളിങ്​ തുടർന്നെന്നും അതിനാൽ തന്നെ റീ പോളിങ് വേണമെന്നുമാണ് തുഷാർ വെള്ളാപ്പള്ളിയുടെ ആവശ്യം. സി.എം.എസ്​ ഹയർ സെക്കൻററി സ്​കൂളിൽ പ്രവർത്തിക്കുന്ന ബൂത്ത്​ 79 ലാണ്​ യന്ത്ര തകരാർ സംഭവിച്ചത്​. രണ്ടു തവണ അമർത്തിയിട്ടും വോട്ട്​ രേഖപ്പെടുത്തിയില്ലെന്നാണ്​ പരാതി. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും യന്ത്രം മാറ്റിയി​ല്ലെന്നും അതിനാൽ റീപോളിങ്​ നടത്തണമെന്നും ആവശ്യപ്പെട്ട്​ തുഷാർ മുഖ്യ തെരഞ്ഞെടുപ്പ്​ ഏജൻറ്​ അഡ്വക്കറ്റ്​ സുനിൽ കുമാർ മുഖേന വരണാധികാരിക്ക്​ കത്ത്​ നൽകി. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...