Tuesday, August 4

രാഷ്ട്രീയം

Featured News, ദേശീയം, രാഷ്ട്രീയം

ബാബറി മസ്ജിദ് തകർക്കപെടാൻ കോൺഗ്രസ്‌ ആഗ്രഹിച്ചിരുന്നുവോ? അരുൺ ദ്രാവിഡ് എഴുതുന്നു

ബാബറി മസ്ജിദ് തകർക്കപെടാൻ കോൺഗ്രസ്‌ ആഗ്രഹിച്ചിരുന്നുവോ? അരുൺ ദ്രാവിഡ്‌ "രാമക്ഷേത്ര നിർമാണത്തിനായുള്ള പൂജയിലേക്ക് കോൺഗ്രസ്സിനെ ക്ഷണിക്കാത്തത് ബിജെപിയുടെ രാഷ്ട്രീയ വഞ്ചനയാണ്. കാരണം അതിനായി കോൺഗ്രസ്‌ ആഗ്രഹിച്ചപോലെ ശ്രീരാമൻ പോലും ആഗ്രഹിച്ചിട്ടിട്ടുണ്ടാകില്ല". സംഘപരിവാർ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് പുതിയ ക്ഷേത്രം നിർമിക്കാനുള്ള തിയതി പ്രഖ്യാപിച്ചത് നാം കണ്ടിരുന്നു. അതിനെ ചുറ്റിപറ്റിയുള്ള വാർത്തകൾ ധാരാളം വരുന്നതിനിടയിൽ ശ്രദ്ധേയമായ ഒരു കാര്യം. കോൺഗ്രസ്‌ നടത്തുന്ന അവകാശവാദങ്ങളാണ്. കോൺഗ്രസ്സിലെ ഏറ്റവും മുതിർന്ന നേതാക്കളാണ് പ്രസ്താവനകളുമായി ഓരോ ദിവസവും രംഗത്ത് വരുന്നത്. സമാന്തര പൂജകളും ഭജനകളും ഒക്കെ സംഘടിപ്പിക്കാൻ കോൺഗ്രസ്‌ തയ്യാറെടുക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വാസ്തവത്തിൽ കോൺഗ്രസിനെ കൂടെ ഇതിൽ കക്ഷിചേർക്കേണ്ടതുണ്ട്. കാരണം ബാബറി-അയോധ്യ പ്രശ്നം ഇന്ന് കാണുന്ന രീതിയിൽ...
എയിംസ് ഒഴിവാക്കി അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ പോയത് അത്ഭുതപ്പെടുത്തുന്നു ശശി തരൂർ
AMIT SHA, CORONA, ദേശീയം, രാഷ്ട്രീയം

എയിംസ് ഒഴിവാക്കി അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ പോയത് അത്ഭുതപ്പെടുത്തുന്നു ശശി തരൂർ

കൊവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ എയിംസില്‍ പോകുന്നതിന് പകരം അടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് അമിത് ഷാ ചികിത്സ തേടിയത്. ഇതിനെതിരെയാണ് ശശി തരൂര്‍ പ്രതികരിച്ചത്. ഈ പ്രവര്‍ത്തി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച്ചയായിരുന്നു അമിത്ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചത്.. ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം തന്നെ തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എയിംസിനെകുറിച്ചുള്ള വിശാഖ് ചെറിയാന്‍ എന്ന വ്യക്തിയുടെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇന്ത്...
വിമർശനാത്മക ചിന്തയിലേക്കാണ് ഞങ്ങൾ വിദ്യാഭ്യാസത്തെ മാറ്റുന്നത് പ്രധാനമന്ത്രി
ദേശീയം, രാഷ്ട്രീയം

വിമർശനാത്മക ചിന്തയിലേക്കാണ് ഞങ്ങൾ വിദ്യാഭ്യാസത്തെ മാറ്റുന്നത് പ്രധാനമന്ത്രി

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം 'തൊഴിലന്വേഷകർക്ക്' പകരം 'തൊഴിൽ സ്രഷ്ടാക്കളെ' സൃഷ്ടിക്കുന്നതിനാണ് ളൗന്നൽ നൽകുന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യവും ഉള്ളടക്കവും മാറ്റുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുന്നു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ സമാപനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം -2020, ഇൻ്റർ ഡിസിപ്ലിനറി രീതിയിൽ പോകുന്ന പുതിയ പാഠ്യ പദ്ധതി വിദ്യാർത്ഥിയെ പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. "ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം, സ്കൂളിനപ്പുറം നിലനിൽക്കാത്ത സ്കൂൾ ബാഗുകളുടെ ഭാരത്തിൽ നിന്ന്, ജീവിതഗന്ധിയായ ' പഠനത്തിന്റെ നിലയിലേക്കും , മന:പാഠത്തിൽ നിന്ന് വിമർശനാത്മക ചിന്തയിലേക്കുമാ...
ചരിത്രത്തിന്റെ തിരുത്തലും പുസ്തകത്തിന്റെ കടത്തലും രാജസ്ഥാനിൽ നിന്നും കാണാതാകുന്നത് ചരിത്രരേഖകളായുള്ള പുസ്തകങ്ങൾ
Featured News, ദേശീയം, രാഷ്ട്രീയം

ചരിത്രത്തിന്റെ തിരുത്തലും പുസ്തകത്തിന്റെ കടത്തലും രാജസ്ഥാനിൽ നിന്നും കാണാതാകുന്നത് ചരിത്രരേഖകളായുള്ള പുസ്തകങ്ങൾ

ഇന്ത്യയിലെ വലിയ ആർക്കൈവ് അക്കാദമിക്ക് ലൈബ്രറികൂടിയായ, രാജസ്ഥാനിലെ ജാല ലാവാർ ഗവൺമെന്റ് കോളേജിലെ ഭവാനി പർമാനന്ദ് ലൈബ്രറിയിൽ നിന്നും സുപ്രധാനമായ ചരിത്ര രേഖകൾ എന്ന് പറയാവുന്ന പല പുസ്തകങ്ങൾ നഷ്ടമാകുന്നതായി ഉത്തരേന്ത്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1911 ൽ രജപുത്ര രാജവംശജയായ രാജാ ഭവാനി സിംഗ് സ്ഥാപിച്ചതാണ് ഈ പുസ്തകശാല. സംസ്ഥാനത്തെ ദിവാനായിരുന്ന പരമാനന്ദ് ചതുർവേദിയുടെ പേരിലാണ് ലൈബ്രറി സ്ഥാപിതമായത്. പിന്നീട് 1946 ൽ ലൈബ്രറി കോളേജിന് കൈമാറുകയായിരുന്നു . വില പിടിപ്പുള്ളതും അപൂർവവുമായ പുസ്തകങ്ങളാണ് ഇപ്പോൾ കാണാതായതായികൊണ്ടിരിക്കുന്നത്. അന്വേഷണം ആരംഭിച്ച് പുസ്തകങ്ങൾ വീണ്ടെടുക്കണമെന്ന് പ്രാദേശിക ടൂറിസം വികസന സമിതി ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി. ആയിരത്തിലധികം പുസ്തകങ്ങൾ കാണാതായിട്ടുണ്ടെന്ന് ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കർ റിപ്പോർട്ടുചെയ്യുന്നു, ഇതിൽ 97 എണ്ണം ചരിത്ര പ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണ്. ബ...
ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു

രഘുനന്ദനൻ ഒരു ചായക്കപ്പിലെ വെറും കാറ്റുമാത്രമായ രാജസ്ഥാനിലെ രാഷ്ട്രീയ പാപ്പരത്വത്തെ ഒരു പക്ഷെ മാധ്യമങ്ങളാണ് കൊടുങ്കാറ്റിനേക്കാൾ വീര്യം നിറച്ചു പ്രചരിപ്പിക്കുന്നത്. ഏതാണ്ട് നരേന്ദ്രമോദി അനുഭാവം ശക്തമാക്കുക എന്ന അജണ്ടയാണ് പല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. വളരെ കൃത്യമായ ഒരു നിരീക്ഷണത്തിലൂടെ പോയാൽ മോഡിയ്ക്ക് ബദലായി ഇപ്പോൾ ഗാന്ധി കുടുംബം മാത്രമായി തീരുന്ന അവസ്ഥയാണ് കാണുന്നത്. ഗാന്ധി എന്നാൽ കൊണ്ഗ്രെസ്സ് എന്ന സമവാക്യത്തിലൂടെ പതിറ്റാണ്ടുകളായി ലൂട്ടിയൻ സ്വപ്നം കണ്ടുകൊണ്ടു നടന്ന കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പതനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ഗാന്ധിമാർ കോൺഗ്രസിന്റെ നട്ടെല്ല് താങ്ങിനിർത്താൻ കെല്പില്ലാതെ ഉഴലുന്ന അവസ്ഥ. ഒരു പക്ഷെ ഇത് തുടങ്ങുന്നത് അമ്മ ഗാന്ധിയുടെ മരണത്തോടെ തന്നെയാണ്. സാക്ഷാൽ ഇന്ദിരയുടെ മരണം വല്ലാത്ത ആശങ്കയിലാഴ്ത്തിയ കോൺഗ്...
‘ചന്ദ്രശേഖർ ആസാദ്’ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൻ്റെ മീശ പിരിക്കുന്ന പ്രതിരൂപം
Featured News, കാഴ്ചപ്പാട്, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

‘ചന്ദ്രശേഖർ ആസാദ്’ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൻ്റെ മീശ പിരിക്കുന്ന പ്രതിരൂപം

ഒളിത്താവളങ്ങൾക്കിടയിലൂടെ ശര വേഗത്തിൽ മറയാനും പിടിക്കപ്പെടാതെ നീങ്ങാനുള്ള കഴിവ് കാരണം സഖാക്കൾക്കിടയിൽ ക്വിക്ക്സിൽവർ എന്നറിയപ്പെട്ടിരുന്ന ചന്ദ്രശേഖർ ആസാദിന്റെ 114-ാം ജന്മവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ( ജൂലൈ 23). മറ്റു പല വിപ്ലവകാരികളെയും പോലെ, ആസാദും അദ്ദേഹത്തിന്റെ ജന്മദിനത്തിലും രക്തസാക്ഷി ദിനത്തിലും ആചാരപരമായി മാത്രം അനുസ്മരിക്കപ്പെടുന്നു. ആസാദിന്റെ മീശ പിരിക്കുന്ന ചിത്രം അദ്ദേഹത്തെ വിപ്ലവത്തേക്കാൾ പുരുഷത്വത്തിന്റെ ചിഹ്നമാക്കി മാറ്റുന്നുണ്ടെന്നു വേണം കരുതാൻ. “മദർ ഇന്ത്യ” യ്ക്കായി മരിച്ച റൊമാന്റിക്-ദേശീയവാദയുവത്വമല്ല അദ്ദേഹത്തിനുള്ളത് എന്ന മനസിലാക്കലാണ് ഉണ്ടാവേണ്ടത്.. ആസാദിന്റെ ഡീകോൺ‌ടെക്ച്വലൈസ്ഡ് ചിത്രങ്ങളുടെ പ്രചരണം ഹിന്ദുത്വശക്തികൾക്ക് അവരുടെ വർദ്ധിച്ചുവരുന്ന വിഗ്രഹാരാധനാ പ്രവണതയിൽ ഉൾപ്പെടുത്തുന്നത് എളുപ്പമാക്കുന്നു, കക്കോരി ട്രെയിൻ റോബറിയുമായി ബന്ധപ്പെട്ട ആസാദ് ഇന്ത്യയിലെ ബ്...
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു.
CORONA, ദേശീയം, രാഷ്ട്രീയം

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൗഹാൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഏതാനും ദിവസങ്ങളായി തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഓഫീസിലും മറ്റും താനുമായി സമ്പർക്കം പുലർത്തിയ സഹപ്രവർത്തകരും മറ്റുള്ളവരും ദയവായി ക്വാറന്റീനിൽ പ്രവേശിക്കണമെന്നും ചൗഹാൻ അഭ്യർത്ഥിച്ചു. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് നേരത്തെ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. തനിക്ക് അസുഖം ബാധിച്ച് ചികിത്സ തുടരുമെങ്കിലും കോവിഡ് 19 നിയന്ത്രണത്തിന് വേണ്ടതെല്ലാം ചെയ്യും. തന്റെ അഭാവത്തിൽ കോവിഡ് അവലോകന യോഗങ്ങൾ ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ കൃത്യമായി നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു....
ഷാരുഖാനുൾപ്പടെയുള്ളവർക്ക് ഐ എസ് ഐ ബന്ധം ആരോപിച്ചു കൊണ്ട് ഉത്തരേന്ത്യൻ മാധ്യമങ്ങൾ
അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

ഷാരുഖാനുൾപ്പടെയുള്ളവർക്ക് ഐ എസ് ഐ ബന്ധം ആരോപിച്ചു കൊണ്ട് ഉത്തരേന്ത്യൻ മാധ്യമങ്ങൾ

ഏതാനും ബോളിവുഡ് താരങ്ങൾക്ക് പാകിസ്ഥാൻ ചാര ഏജൻസിയായ ഐ‌എസ്‌ഐയുമായും പാകിസ്ഥാൻ സൈന്യവുമായും സ്ഥിരബന്ധമുണ്ടെന്ന് ബിജെപി വൈസ് പ്രസിഡൻറ് ബൈജയന്ത് ജയ് പാണ്ട അവകാശപ്പെട്ടതിനെത്തുടർന്ന്, ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നോട്ടപ്പുള്ളികളായ റെഹാൻ സിദ്ദിഖുമായും ടോണി ആശായിയുമായി ബിസിനസ്സ് ബന്ധമുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ ചില ഉത്തരേന്ത്യൻ പത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. സീ ന്യൂസ് വൃത്തങ്ങൾ പ്രകാരം, യുഎസിൽ താമസിക്കുന്ന ടോണിയുമായി ഷാരൂഖിനും ഗൗരിക്കും ബിസിനസ്സ് ബന്ധമുണ്ടെന്നും ആർക്കിടെക്ടായി ജോലി ചെയ്യുന്ന ടോണി കശ്മീരിൽ ജനിച്ചയാളാണ്. മാത്രമല്ല. കശ്മീരിലെ യുവാക്കളെ കല്ലും തോക്കുമെടുക്കാൻ പ്രേരിപ്പിച്ചുവെന്ന ആരോപണം ടോണിയുടെ പേരിലുണ്ടെന്നും പറയപ്പെടുന്നു. വാർത്തയോട് പ്രതികരിക്കുന്ന ട്വിറ്റ് ടോണി അഷായ് പുറത്ത് വിട്ടിട്ടുണ്ട്, "ഇന്ത്യൻ മാധ്യമങ്ങൾ എന്നെ ഒരു ഐ‌എസ്‌ഐ ഏജ...
കോൺഗ്രസ്സിലെ കലാപക്കൊടികൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

കോൺഗ്രസ്സിലെ കലാപക്കൊടികൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു

സ്വാതന്ത്ര്യכനന്തരം ഏറെ പിളർപ്പുകളിലൂടെ കടന്നുപോയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ദേശീയതലത്തിലും പ്രാദേശിക തലങ്ങളിലുമൊക്കെയായി ഏകദേശം നാൽപ്പതിൽപ്പരം പിളർപ്പുകൾ നടന്നിട്ടുണ്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ. പിളർന്ന് പോയവരിൽ ചിലരൊക്കെ തിരിച്ചെത്തി, മറ്റ് ചിലരൊക്കെ ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നു, മറ്റ് ചിലരാകട്ടെ രാഷ്ട്രീയചിത്രത്തിൽ നിന്നുതന്നെ അപ്രസക്തരായി. കലാപക്കൊടികളാൽ നിബിഡമായ ചരിത്രമുള്ള കോൺഗ്രസിന്റെ പുതിയ തലവേദനയാണ് രാജസ്ഥാനിലെ രാഷ്ട്രീയകോലാഹലങ്ങൾ. കലാപക്കൊടിയുയർത്തുന്നത് മുൻ കോൺഗ്രസ് പി.സി.സി. അധ്യക്ഷൻ തന്നെയാകുമ്പോൾ പാളയത്തിലെ പടയുടെ ചൂടുകൂടും. രാജസ്ഥാനിലെ മുഖ്യമന്ത്രിയും മുൻ ഉപമുഖ്യനും തമ്മിലുള്ള പോര് എങ്ങനെ ശമിപ്പിക്കും എന്ന തത്രപ്പാടിലാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം. പുകയുന്ന രാജസ്ഥാൻ രാഷ്ട്രീയം ഇന്നുമിന്നലെയുമല്ല രാജസ്ഥാൻ കോൺഗ്രസിൽ മുറുമുറുപ്പ് തുടങ്ങിയ...
എൻകൗണ്ടറിനു ശേഷവും അവശേഷിക്കുന്ന ചോദ്യങ്ങൾ
ദേശീയം, രാഷ്ട്രീയം

എൻകൗണ്ടറിനു ശേഷവും അവശേഷിക്കുന്ന ചോദ്യങ്ങൾ

വികാസ് ദുബെയെ എൻകൗണ്ടറിലൂടെ ഇല്ലാതാക്കിയപ്പോൾ ക്രിമിനലിസത്തിൻ്റെ ഒരേട് പറിച്ചു കളഞ്ഞതായി തോന്നാമെങ്കിലും സേനയും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ കഥകൾ കൂടി പിന്നാമ്പുറമായി വായിക്കാവുന്നതാണ്. ദുബ മരണപ്പെടുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളാണ് ഇവിടെ പ്രസക്തമാകുന്നത്. 63 ക്രിമിനൽ കേസുകൾ നിലവിലിരിക്കെ വികാസ് ദുബെക്ക് സാധുവായ ആയുധ ലൈസൻസ് ഉണ്ടായിരുന്നത് എങ്ങനെ? കൊലപാതകം, കൊള്ളയടിക്കൽ, കൊള്ള, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി ദുബെ 63 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നെങ്കിലും , ഗുണ്ടാസംഘവും കൂട്ടാളികളും ഇപ്പോഴും സാധുവായ ആയുധ ലൈസൻസുകൾ ഉള്ള തോക്കുകളാണ് കൈവശം വച്ചിട്ടുള്ളത് . കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടും ദുബെയുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ല. അതുപോലെ, അദ്ദേഹത്തിന്റെ പല കൂട്ടാളികളും സാധുവായ ലൈസൻസുള്ള തോക്കുകൾ കൊണ്ടുനടക്കുന്നുണ്ടായിരുന്നു. ദുബെയ്ക്ക് എങ്ങ...