ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ
ശൈവ ഭക്തിയുടെ രൗദ്രഭാവമായ അഘോരികളെ തിരിച്ചറിയുക. സംസ്കൃവൽക്കരണ കാലത്തെ അടിച്ചേൽപ്പിക്കപ്പെട്ട ഭക്തി ഭാവമില്ലാതെ അലയുന്ന മനുഷ്യഗണമെന്ന് അഘോരികളെ വിളിക്കാം.
അഘോരി സന്യാസിമാരെ രതി വൈകൃതങ്ങളുമായും ഭീകരതയുമായും കൂട്ടിവായിക്കാറുണ്ട്. ശവശരീരങ്ങളുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടുക മനുഷ്യരെ പച്ചയ്ക്കു തിന്നുക ഇവയെല്ലാം അവർ അനുഷ്ഠിച്ചുവരുന്ന ജീവിതരീതിയുടെ ഭാഗമാണെന്നുള്ള വ്യാഖ്യാനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ , ഈയിടെ ഇവർ കൂടുതലായി ആക്രമിക്കപ്പെടുന്നത് അവരുടെ നഗ്നതയുടെ പേരിലാണ്. ഇതാണോ സംസ്കാരം എന്ന ചോദ്യം പലരും ഉയർത്തുമ്പോൾ നമ്മുടെ ബഹുസ്വരതയിൽ ആധാറും വോട്ടർ ഐഡിയും ഒന്നും ഇല്ലാതെജീവിക്കുന്ന യഥാർത്ഥ അഘോരികൾ ഉണ്ടെന്നത് നമ്മൾ മനസ്സിലാക്കേണ്ടതാണ്. ജീവിതത്തെ ഭക്തിയുടെ പാരമ്യത്തിൽ കെട്ടിയിട്ടുകൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ.
അഘോരികൾ ജീവിക്കുന്നത് അവരുടെ മാത്രം ജീവിതത്തിലൂടെയാണ്
. കുടിച്ചും പുകവലിച്ച...