Wednesday, June 23

നവപക്ഷം

ഭാഷ നാസിസവും ലിംഗ ഭാഷയും ; ബാബു എം. ജേക്കബ് എഴുതുന്നു
Featured News, കേരളം, നവപക്ഷം, പ്രതിപക്ഷം, സാഹിത്യം, സ്ത്രീപക്ഷം

ഭാഷ നാസിസവും ലിംഗ ഭാഷയും ; ബാബു എം. ജേക്കബ് എഴുതുന്നു

ഭാഷ നാസിസവും ലിംഗ ഭാഷയും ഭാഷയിൽ ലിംഗപരമായ അരികുവത്ക്കരണം സ്ത്രീകൾക്ക് എല്ലാക്കാലവും നേരിടേണ്ടി വന്നിട്ടുണ്ട്. അത് മലയാള ഭാഷയിൽ മാത്രമല്ല ലോകത്തെല്ലാ ഭാഷയിലും ഉണ്ട്. എന്നാൽ സാംസ്ക്കാരിക പൈതൃകം ഉണ്ടെന്ന് അവാകാശപെടുന്ന ഒരു ഭാഷയ്ക്കകത്ത് അത്തരം ലിംഗപരമായ അടിച്ചമർത്തലുകൾ കൂടുതലാണ്. സ്ത്രീയെ പാട്രിയാർക്കി എങ്ങനെ വാർത്തെടുക്കുന്നുവോ അതിന്റെ പ്രതിഫലനമെന്നപോലെ തന്നെയാണ് ഭാഷയിലും സ്ത്രീയെ നിർമ്മിച്ചെടുക്കുന്നത്. അതായത് ഈ പാട്രിയാർക്കിയെ എല്ലാ കാലവും നിലനിർത്താൻ അവർ തന്നെ ഉണ്ടാക്കിയ ഭാഷയിൽ അത്തരം പദപ്രയോഗങ്ങൾ നിലനിർത്തേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. ലിംഗ നിർണ്ണയത്തിൽ ഭാഷകൾ വ്യത്യസ്ത സമീപനമാണ് സ്വീകരിയ്ക്കുന്നതെന്നും ഓരോ ഭാഷ ഗോത്രത്തിലെന്നതിലുപരി ഒരേ ഗോത്രത്തിനകത്തെ ഭാഷകൾ തമ്മിൽ ഭാഷയുടെ കാര്യത്തിൽ ലിംഗസമീപനത്തിൽ വ്യത്യസ്തത പുലർത്തുന്നുണ്ടന്നും മനസിലാക്കാം. ഇതിനെ മറ്റൊരു തരത്തിൽ പറഞ്ഞ...
മൂന്ന് ദിവസം നീണ്ട റയ്ഡിൽ കണ്ടെത്തിയത് മൂന്ന് കാര്യങ്ങൾ  തപ്സി പന്നു.
Featured News, ദേശീയം, നവപക്ഷം, രാഷ്ട്രീയം

മൂന്ന് ദിവസം നീണ്ട റയ്ഡിൽ കണ്ടെത്തിയത് മൂന്ന് കാര്യങ്ങൾ തപ്സി പന്നു.

കേന്ദ്ര സർക്കാരിനെതിരെ നിരന്തരമായ പ്രതികരണങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായിത്തന്നെ കാണാം ഹിന്ദി സിനിമ പ്രവർത്തകരായ തപ്സി പന്നു അനുരാഗ് കശ്യപ് ഇവർക്ക് നേരെ തുടരെ ഉണ്ടാകുന്ന റെയ്ഡുകൾ.കഴിഞ്ഞ മൂന്നുദിവസം നീണ്ട ആദായ നികുതി റെയ്​ഡിന്​ ശേഷം തപ്​സിയുടെ പ്രതികരണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സർക്കാസം നിറഞ്ഞു നിൽക്കുന്നതാണ് പ്രതികരണം. "മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലിൽ മൂന്ന്​ കാര്യങ്ങൾ കണ്ടെത്താനായിരുന്നു ശ്രമം 1. പാരീസിൽ ഞാൻ സ്വന്തമാക്കിയെന്ന്​ പറയുന്ന 'ആരോപണ വി​ധേയമായ' ബംഗ്ലാവിന്‍റെ താക്കോലുകൾ. കാരണം വേനൽക്കാല അവധി ദിനങ്ങൾ അടുക്കാറായി. 2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകൾ. നേരത്തേ ഇവ ഞാൻ നിരസിക്കുകയും പിന്നീടാകട്ടെ എന്ന തരത്തിൽ മാറ്റിവെക്കുകയും ചെയ്​തിരുന്നു. 3. 2013 ലെ റെയ്​ഡിന്‍റെ ഓർമ്മ -ബഹുമാന്യയായ കേന്ദ്ര ധനകാര്യമന്ത്രി അത്​ വീണ്ടും ഓർമിപ്പിച്ചു' (തന്‍റെ പേരിൽ പാരീസിൽ ബംഗ്ലാവ്​ ഇല്ലെ...
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമ സംവിധാനവുമായി കേന്ദ്രം
Featured News, ദേശീയം, നവപക്ഷം

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമ സംവിധാനവുമായി കേന്ദ്രം

ട്വിറ്ററുമായുള്ള തർക്കത്തിന് ശേഷം, സോഷ്യൽ മീഡിയയെയും സ്ട്രീമിംഗ് കമ്പനികളെയും നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമാക്കുന്നതായി സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചിചിരിക്കുകുകയാണ്. പ്രശ്ന വിഷയ സംബന്ധമായ ഉള്ളടക്കം വേഗത്തിൽ എടുത്തുമാറ്റാനും പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിക്കാനും ഗവൺമെൻ്റ് തല അന്വേഷണത്തെ സഹായിക്കാനും ആവശ്യപ്പെടുന്ന തരത്തിലാണ് പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് നിർദ്ദേശങ്ങൾ  രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഐടി, കമ്മ്യൂണിക്കേഷൻ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 'ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും', വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ, മറ്റ് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ എന്നിവയും നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങളും പുതിയ കാലത്ത്  ആവശ്യമാണെന്ന് മനസിലാക്കിക്കൊണ്ട് തന്നെ. , ...
ദിഷ രവിയുടെ അറസ്റ്റിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് ലോക പരിസ്ഥിതി സമൂഹം
Featured News, അന്തര്‍ദേശീയം, ദേശീയം, നവപക്ഷം, പരിസ്ഥിതി, രാഷ്ട്രീയം, സ്ത്രീപക്ഷം

ദിഷ രവിയുടെ അറസ്റ്റിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് ലോക പരിസ്ഥിതി സമൂഹം

ദിഷ രവിയുടെ അറസ്റ്റിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് ലോക പരിസ്ഥിതി സമൂഹം ബെംഗളൂരുവിലെ മൗണ്ട് കാർമൽ കോളേജിലെ വിദ്യാർത്ഥിനിയും പരിസ്ഥിതി പ്രവർത്തകയും ഇരുപത്തിയെന്നുകാരിയുമായ ദിഷ രവി എന്ന പെൺകുട്ടിയെ ഗ്രേറ്റ തുൻബർഗ്ഗിൻ്റെ ട്വീറ്റ് പങ്കുവയ്ക്കുകയും കർഷക സമരത്തെ അനുകൂലിക്കയും ചെയ്തുവെന്ന കുറ്റമാരോപിച്ചാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. പരിസ്ഥിതി സൗഹൃദപരമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടിരുന്ന ഒരു സാധാരണ വിദ്യാർത്ഥി മാത്രമായിരുന്നു ദിഷയെന്നാണ് കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്നവർ അറിയിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ദില്ലി പോലീസ് വടക്കൻ ബെംഗളൂരുവിലെ ദിഷയുടെ വീട്ടിലെത്തി പെൺകുട്ടിയെ ദില്ലിയിലേക്ക് ഒരു വിമാനത്തിൽ കൊണ്ടുപോകുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. , ദില്ലി പോലീസ് രാജ്യദ്രോഹത്തിനും ഗൂഢാലോചനയ്ക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ദിഷപങ്കുവച്ച ട്വിറ്റർ ഇന്ത്യയെ അപകീർത്തിപ്പെട...
കർഷകർക്ക് വെള്ളവും വൈദ്യുതിയും നിഷേധിച്ചപ്പോൾ സച്ചിൻ എവിടെയായിരുന്നു.പ്രശാന്ത് ഭൂഷൺ
ദേശീയം, നവപക്ഷം, രാഷ്ട്രീയം

കർഷകർക്ക് വെള്ളവും വൈദ്യുതിയും നിഷേധിച്ചപ്പോൾ സച്ചിൻ എവിടെയായിരുന്നു.പ്രശാന്ത് ഭൂഷൺ

  കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ൻ​സ്റ്റ്​ പ്രൊപ്പഗണ്ട' കാമ്പയിനിൽ അണിചേർന്ന​ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറെ പരിഹസിച്ച്​ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ രംഗത്ത് വന്നിരിക്കുന്നു. ''കർഷകർക്കുള്ള വൈദ്യുതിയും വെള്ളവും ഇന്‍റർനെറ്റും ഒഴിവാക്കി അടച്ചിട്ടപ്പോൾ മിണ്ടാതിരുന്ന സെലിബ്രിറ്റികളെല്ലാം രിഹാനയും ഗ്രേറ്റ തുംബെർഗും പറഞ്ഞതിന്​ പിന്നാലെ പെ​ട്ടെന്ന്​ നിശബ്​ദത വെടിഞ്ഞിരിക്കുന്നു. ന​ട്ടെല്ലില്ലാത്തവരും ഹൃദയമില്ലാത്തവരുമായ 'സർക്കാറി' സെലിബ്രിറ്റികൾ ' -സചിന്‍റെ ട്വീറ്റിന്​ മറുപടിയായി പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തതിങ്ങനെയാണ്. സച്ചിൻ്റെ ട്വിറ്റ് അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിനേറ്റ് കനത്ത പ്രഹരമായി മാറുന്നു. നവ മാധ്യമങ്ങളിൽ സച്ചിൻ്റെ കടുത്ത ആരാധകർ പോലും വിമർശനവുമായി രംഗത്ത് വന്നിരിക്കയാണ്. ഇതിനിടെ സച്ചിൻ്റെ പേരിൽ മുമ്പ് ഉണ്ടായിരുന്ന ഒരു കോടതി സത്യവാങ്മൂലവും ചർച്ചയാകു...
ഒരൊറ്റ ട്വീറ്റിൽ ലോകം ഇളകി മറിഞ്ഞപ്പോൾ .
Featured News, അന്തര്‍ദേശീയം, ജനപക്ഷം, ദേശീയം, നവപക്ഷം, രാഷ്ട്രീയം

ഒരൊറ്റ ട്വീറ്റിൽ ലോകം ഇളകി മറിഞ്ഞപ്പോൾ .

ദേശീയ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തെക്കുറിച്ച് ലോകമെമ്പാടും നിന്ന് പ്രതിഷേധം ഉയരുകയാണ്. ഇൻ്റർനാഷണൽ പോപ്പ് ഐക്കൺ റിഹാന ഉൾപ്പടെയുള്ളവർ ഗ്രേറ്റ തുബർഗും മിയാ ഖലീഫയും ഇന്ന്  ഇന്ത്യൻ  തലക്കെട്ടുകളിൽ ഉണ്ട്,  “why aren’t we talking about this?!" റിഹാനയുടെ ട്വീറ്റ്  പുറത്ത് വന്നപ്പോൾ തന്നെ അവരുടെ 100 ദശലക്ഷത്തിനപ്പുറം വരുന്ന  ഫോളോവേഴ്സ് പങ്കിട്ടു കൊണ്ട് ചരിത്രം സൃഷ്ടിക്കുയും ചെയ്തു. താമസിയാതെ, കമല ഹാരിസിന്റെ മരുമകൾ, അഭിഭാഷകയായ മീന ഹാരിസ് പ്രതിഷേധത്തിന് പിന്തുണ ട്വീറ്റ് ചെയ്തു. “ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ആക്രമിക്കപ്പെട്ടത് ഒരു മാസം മുമ്പല്ല, ഇത് യാദൃശ്ചികമല്ല, നമ്മൾ സംസാരിക്കുന്നതുപോലെ, ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യം ആക്രമണത്തിൽ തന്നെയാണ്. ഇന്ത്യയുടെ ഇൻറർനെറ്റ് ഷട്ട് ഡൗണുകളും കർഷക പ്രക്ഷോഭകർക്കെതിരായ അർദ്ധസൈനിക അക്രമവും ഞങ്ങളെ പ്രകോപിപ്പിക്കുന്നു , ...
മാസ്ക് വയ്ക്കുമ്പോൾ കണ്ണടയിൽ മങ്ങലുണ്ടാകുന്നുണ്ടോ? പ്രതിവിധിയുമായി ഡോക്ടർ
CORONA, Life Style, ആരോഗ്യം, നവപക്ഷം, വാര്‍ത്ത

മാസ്ക് വയ്ക്കുമ്പോൾ കണ്ണടയിൽ മങ്ങലുണ്ടാകുന്നുണ്ടോ? പ്രതിവിധിയുമായി ഡോക്ടർ

മുക്കിനു മുകളിൽ മാസ്ക് ധരിക്കുമ്പോൾ കണ്ണടയിൽ മഞ്ഞ് മൂടുകയും കാഴ്ച്ച മങ്ങുകയും ചെയ്യുന്നതിന് പരിഹാരമായി ഡോകടർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രതിവിധി വൈറലാകുന്നു. ഇതാണ് അദ്ദേഹം നിർദ്ദേശിക്കുന്ന മാർഗ്ഗം ''സിമ്പിളായി ഒരു ബാൻഡ് എയ്ഡ് വാങ്ങുക. മാസ്ക് ധരിച്ച ശേഷം ബാൻഡ് എയ്ഡ് ഒട്ടിക്കുക. പിന്നീടെന്തു സംഭവിക്കും നിങ്ങൾക്ക് അത്ഭുതം തോന്നും," ഡാനിയേൽ എം. ഹെയ്‌ഫെർമൻ ട്വിറ്ററിൽ ചിത്രം സഹിതമാന് വിവരം പങ്കുവച്ചിരിക്കുന്നത് . ഇക്കാര്യം പങ്കിടാൻ മറക്കണ്ട എന്നും എന്നും പരമാവധി പേരിൽ എത്തിക്കുകയും അതുവഴി ധാരാളം പേർക്ക് ഉപകാരപ്പെടുകയും ചെയ്യട്ടെ എന്ന് ഡാനിയേൽ ഉത്ബോധിപ്പിക്കുന്നുണ്ട്. പുതിയ കാലത്ത് ധാരാളം പരിഹാരങ്ങൾ നിലവിലെ അവസ്ഥയിൽ നിന്നും ഉണ്ടാകുന്നുണ്ട്. മനുഷ്യന്റെ അതിജീവനത്തിന്റെ കാലമായതിനാൽ പലതിനും വൻ പ്രചാരം ലഭിക്കുന്നുമുണ്ട് എന്തായാലും എന്തായാലും കണ്ണട ഉപയോഗിക്കുന്നവർക്ക് തലവേദനയായി മാറിയ ഈ മാ...
ആനിയും വിധുബാലയും നിർണ്ണയിക്കുന്ന പെൺ സ്വാതന്ത്ര്യം എന്തിനോ തിളയ്ക്കുന്ന സാമ്പാർ
Featured News, കേരളം, ട്രോൾ, നവപക്ഷം, സ്ത്രീപക്ഷം

ആനിയും വിധുബാലയും നിർണ്ണയിക്കുന്ന പെൺ സ്വാതന്ത്ര്യം എന്തിനോ തിളയ്ക്കുന്ന സാമ്പാർ

കേരളത്തിലെ സമൂഹ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി ചർച്ചചെയ്യപ്പെടുന്നത് ഈ രണ്ടു ''സതീരത്നങ്ങൾ'' തമ്മിലുള്ള കൊച്ചുവാർത്താനമാണ്. ഇതുകേട്ടപ്പോൾ സൈക്കിളിൽ പോകുന്ന ശ്രീനിവാസനും തിലകനും തമ്മിലുള്ള പട്ടണപ്രവേശം സിനിമയിലെ ഡയലോഗാണ് ഓർമ്മവരുന്നത്.. ''ഒരേ സ്വരം'' എന്നതിനപ്പുറം ഒരേ ചിന്ത. അവരെന്തേ ഇങ്ങനെ ? കുറച്ചുനാളുകൾക്ക് മുൻപാണ് നിമിഷ സജയൻ എന്ന പെൺകുട്ടി സീനിയർ നടികൂടിയായ ആനിയെ തേച്ചൊട്ടിച്ചത്. സംഗതി അവിടെ ചർച്ചചെയ്തത് മേക്കപ്പിനെ പറ്റിയായിരുന്നു സെലിബ്രിറ്റികൾ എങ്ങനെ പൊതു വേദിയിൽ പ്രത്യക്ഷപ്പെടണം എന്ന് ആനി ഫ്രീ യായി ഒരുപദേശം കൊടുത്തതാണ് അന്ന് പ്രശ്നമായത്. വളരെ കൂളായി നിമിഷ അതിനെ നേരിട്ടു. ചർച്ച അവിടെ അവസാനിപ്പിക്കാതെ തന്നെ ആനി കൂടുതൽ മണ്ടത്തരങ്ങളിലേക്കു പോകുകയും ചെയ്തു. അതിനുമുമ്പും ഇവർ വടികൊടുത്ത് അടിവാങ്ങിയതോർമ്മയുണ്ട്. നവ്യ നായരുമായുള്ള ഇടപെടലിലായിരുന്നു അത്. സംഗതി അന്നും ആനി കണക്കിന് വാങ്ങിക്ക...
‘ക്യാമ്പസ് രക്ഷാബന്ധൻ’  ആദ്യം തട്ടമെടുത്ത് മാറ്റൂ പിന്നെ രാഖികെട്ടൽ നിരോധിക്കൂ വിദ്വേഷ കുറിപ്പുമായി ബി ജെ പി നേതാവ്
Culture, കേരളം, നവപക്ഷം, രാഷ്ട്രീയം

‘ക്യാമ്പസ് രക്ഷാബന്ധൻ’ ആദ്യം തട്ടമെടുത്ത് മാറ്റൂ പിന്നെ രാഖികെട്ടൽ നിരോധിക്കൂ വിദ്വേഷ കുറിപ്പുമായി ബി ജെ പി നേതാവ്

ക്യാംപസുകളിൽ രാഖികെട്ടിക്കാൻ ഒരുങ്ങി ബി ജെപി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ബിജെപി നേതാവ് ബി ഗോപാല കൃഷ്ണന്‍ രംഗത്ത് വന്നിരിക്കുന്നു . ഉത്തരവ് പ്രഖ്യാപിച്ച ഡോ. റംലാബീവി മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടതെന്നും . തനിക്കും തൻ്റെ മതക്കാർക്കും മതപരമായി വേഷഭൂഷാദികൾ അണിയാം, മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പതിവ് പോലെ ഏറ്റവും വിദ്വേഷം വമിക്കുന്ന വാക്കുകൾ നിറയുന്ന ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മതപരമായ ചടങ്ങായതിനാൽ രക്ഷാബന്ധൻ നടത്തുവാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മതപരമാkയി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടത്. എന്നിട്ട് വേണം മതവിരുദ്ധ പ്രഖ്യ...
ഞങ്ങൾക്ക് പിന്നാലെ നടന്ന് അശ്ലീലം വിളമ്പുന്ന സംഘപരിവാർ ‘കുലസ്ത്രീ’
Featured News, നവപക്ഷം, രാഷ്ട്രീയം

ഞങ്ങൾക്ക് പിന്നാലെ നടന്ന് അശ്ലീലം വിളമ്പുന്ന സംഘപരിവാർ ‘കുലസ്ത്രീ’

ഇതൊരു ഫേക്ക് ഐ ഡി ആണെന്ന് ഞങ്ങൾക്കറിയാം, എന്നിരുന്നാലും സംഘപരിവാർ പ്രത്യയശാസ്ത്രത്തെ നവമാധ്യമങ്ങളിൽ കൂടി എങ്ങനെ പ്രചരിപ്പിക്കാൻ സാധിക്കും എന്നതിന്റെ അവിഞ്ഞ മാതൃക കൂടിയാണ് ഈ ഫേക്ക് സാധനം. കൃത്യമായ മേൽവിലാസമോ പ്രൊഫൈൽ ചിത്രമോ ഇല്ലാത്ത ഈ ഐ ഡിയിൽ ആർ എസ് എസ് സൈദ്ധാന്തികൻ എന്ന് ഉത്ഘോഷിക്കപ്പെടുന്ന ഒരു 'മഹാന്റെ' ചിത്രമാണ് കൊടുത്തിരിക്കുന്നത്. എന്നതുകൊണ്ട് തന്നെ ഈ ഐ ഡി യുടെ ഉപഭോക്താവ് ഏതോ സംഘപരിവാർ കുറുവടി മുതലാളി തന്നെയാവാം. പിന്നെ ആത്യന്തികമായി ഈ സാധനം പേരിൽ മാത്രമാണ് പെണ്ണെന്ന ഭാരം പേറുന്നത്. ഭാഷയിലും അതിന്റെ പ്രയോഗത്തിലും തനി 'കുല പുരുഷ' ഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നത്. പ്രത്യേകിച്ചും ശബ്ദതാരാവലിയിൽ ഇന്നുവരെ കയറിപ്പറ്റാത്ത വാക്കുകൾ അതി 'വിനയത്തോടെ ഉപയോഗിക്കുമ്പോൾ. ഇതൊരു ശരാശരിയിലും താഴ്ന്ന മേഖലയിൽ ഉള്ള 'സംഘി' തന്നെയാവും എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളിലൂടെ വ്യക്തമാകു...