Wednesday, January 19

പ്രളയത്തിൽ മരിച്ചുപൊന്തിയ കന്നുകാലികളെ ദഹിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്

 

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ മുങ്ങിമരിച്ച പശുക്കൾ, പോത്തുകൾ, ആടുകൾ, കോഴികൾ തുടങ്ങിയവ ഒഴുകി പലയിടത്തും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് പലതും അഴുകിത്തുടങ്ങിയ നിലയിലാണ്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇവയെല്ലാറ്റിനേയും സംസ്കരിക്കാനായി അധികൃതർ കൂട്ടായ ശ്രമം തുടങ്ങിയിട്ടുണ്ട്.

കൂടുതലും കോട്ടയം ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് കന്നുകാലികളുടെയും കോഴികളുടെയും  ജഡങ്ങൾ കാണപ്പെട്ടത്. വീടുകൾ വൃത്തിയാക്കുന്നതോടൊപ്പം കന്നുകാലികളെ സംസ്കരിക്കുന്നതിനും ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ജഡങ്ങൾ അടിഞ്ഞുകൂടിയ പ്രദേശങ്ങളിൽ ബ്ലീച്ചിങ് പൗഡർ വിതറേണ്ടതാണ്. കുഴിയെടുത്ത് അതിലും കുമ്മായം, ബ്ലീച്ചിങ് പൌഡർ മുതലായവ ഇടണം. മൃഗങ്ങളുടെ ജഡങ്ങൾ ശേഖരിച്ചശേഷം ഒരുമിച്ചുകൂട്ടി ഇന്ധനമൊഴിച്ചു കത്തിക്കുന്നതാണ് കൂടുതൽ സുരക്ഷിതമായ മാർഗ്ഗമെന്നു അധികൃതർ അറിയിച്ചു.

Spread the love
Read Also  നവകേരളസൃഷ്ടി: മാഫിയകളുടെ അരങ്ങേറ്റത്തിന് നാന്ദിയായി; കരിമ്പട്ടികയിൽപെട്ട കെ പി എം ജി വിദഗ്ദ്ധസമിതിയിൽ