Saturday, January 29

സിബിഐയ്‌ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

സിബിഐയിൽ നടക്കുന്ന ചേരിതിരിവിന്റെ പശ്ചാത്തലത്തിൽ ഡയറക്ടർ അലോക് വർമ്മയെ മാറ്റിയത് സംബന്ധിച്ച ഹർജിയിൽ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടത്താൻ കോടതി ഉത്തരവ്. കേസില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് എ. കെ പട്നായികിനെ കോടതി ചുമതലപ്പെടുത്തി. ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

താല്‍കാലിക ഡയറക്ടറായ നാഗേശ്വര റാവു ഇതുവരെ എടുത്ത തീരുമാനങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കണം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടും. അന്വേഷണം തീരുംവരെ നാഗേശ്വര റാവു യാതൊരു വിധത്തിലുള്ള നയപരമായ തീരുമാനവും എടുക്കരുത്. ദൈനംദിന കാര്യങ്ങള്‍ മാത്രമേ നാഗേശ്വര റാവു കൈകാര്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. നവംബര്‍ 12 ന് കേസ് വീണ്ടും പരിഗണിക്കും.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ടാണ് സിബിഐ ഡയറക്ടര്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടി ഉണ്ടായിരിക്കുന്നതെന്ന് അലോക് വർമ്മയ്ക്കു വേണ്ടി ഹാജരായ ഫാലി എസ് നരിമാന്‍ കോടതിയില്‍ വാദിച്ചു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് സിബിഐ ഡയക്ടറെ നിശ്ചയിക്കുന്നത്. ആ നിലയ്ക്ക് ഈ സമിതി അറിയാതെ സിബിഐ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധമാണെന്നും അലോക് വർമ്മയ്ക്ക് വേണ്ടി ഹാജരായ വക്കീല്‍ നരിമാന്‍ വാദിച്ചു.

Spread the love
Read Also  ലൈംഗീക പീഡന പരാതിയില്‍ മൊഴിമാറ്റിയാല്‍ പരാതിക്കാരിയെ ശിക്ഷിക്കാം

Leave a Reply