Sunday, January 16

മുന്‍ സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഇന്നലെ അര്‍ദ്ധരാത്രിയില്‍ സി ബി ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ  സി ബി ഐ ഡയരക്ടര്‍ അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ  എസ് കെ കൌള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിക്കും 

സി ബി ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ കേസേടുത്തിനെ തുടര്‍ന്ന് അലോകും  അസ്താനയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നു.   കേന്ദ്രസര്‍ക്കാരിന്റെ അപ്രീതി സമ്പാദിച്ചതിനെത്തുടര്‍ന്നു  അലോക് വര്‍മ്മയെ  ഇന്നലെ അര്‍ദ്ധരാത്രിയില്‍ സി ബി ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. പകരം ജോയിന്റ് ഡയരക്ടരായിരുന്ന നാഗേശ്വരറാവുവിനെ നിയമിക്കുകയായിരുന്നു. സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെയും അവധിയെടുത്തുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു 

Spread the love
Read Also  വികസനത്തിന്റെ അദാനി മാതൃക: കല്‍ക്കരിഖനനം കുടിവെള്ളം മുട്ടിച്ച ഒരു ചത്തീസ്ഗഡ് ഗ്രാമത്തിന്റെ കഥ

Leave a Reply