Sunday, January 16

എടപ്പാടി പളനിസ്വാമിക്കെതിരെ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനപാതയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഡി.എം.കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് സി.ബി.ഐ മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം സി.ബി.ഐയ്ക്ക് കൈമാറാന്‍ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് കോടികളുടെ കരാര്‍, നിയമം മറികടന്ന് പളനിസ്വാമി ബന്ധുക്കൾക്ക് നൽകി എന്നാണ് ഡിഎംകെ ആരോപിക്കുന്നത്. നേരത്തെ പളനിസ്വാമിയുടെ ബന്ധുക്കളുടെ വീടുകളിലും വസതികളും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Spread the love
Read Also  തൂത്തുക്കുടി -ഗ്രീൻ ട്രിബ്യൂണൽ തീരുമാനത്തിനെതിരെ തമിഴ് നാട് നൽകിയ ഹർജ്ജി സുപ്രിംകോടതി പരിഗണിക്കും

Leave a Reply