Wednesday, June 23

സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യശേഖരം ; എൻ ഐ എ യ്ക്ക് നൽകാൻ സാങ്കേതികതടസ്സം വീണ്ടും

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉടൻ എൻഐഎയ്ക്ക് കൈമാറാൻ കഴിയില്ലെന്ന് സൂചന. ഒരു വര്ഷക്കാലത്തോളമുള്ള ദൃശ്യങ്ങൾ നൽകാൻ 400 ടിബിയുള്ള ഹാർഡ് ഡിസ്ക് വേണം. ഇത് വിദേശത്ത് നിന്ന് ലഭിക്കണമെന്നാണ് പൊതുഭരണവകുപ്പിന്റെ ഭാഗത്തുനിന്നും അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാനായി, എൻഐഎയ്ക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നു പൊതുഭരണവകുപ്പ് പറയുന്നു.

കൂടാതെ കേരളാ പൊലീസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച് സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് പരാമർശം.മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്ന സുരേഷിനുണ്ടെന്ന് എൻഐഎ കോടതിയിൽ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് നൽകിയത്

സ്വര്ണക്കടത്തിൽ പങ്കാളികളായ ഏതാനും വ്യക്തികൾ സെക്രട്ടേറിയറ്റ് പരിസരത്ത് കഴി‍ഞ്ഞ ഒരു വ‍ർഷത്തിനുളളിൽ പല തവണ എത്തിയെന്നാണ് എൻഐഎ വിശ്വസിക്കുന്നത്. ഐ ടി സെക്രട്ടറി എം ശിവശങ്കറിനെയും മറ്റും ഇവർ കണ്ടിരുന്നോയെന്നാണ് ദൃശ്യങ്ങയിലൂടെ തേടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽത്തന്നെയാണ് ശിവശങ്കറിന്‍റെ ഓഫീസും. ഇവിടെയും പ്രതികൾ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ തേടുന്നത്.

സെക്രട്ടേറിയറ്റിൽനിന്നുള്ള ജൂലൈ 1 മുതൽ 12 വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎക്ക് വേണ്ടത്.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ശിവശങ്കറിനെ കൂടാതെ മന്ത്രിമാരുടെ ഓഫീസുകളിലടക്കം എത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതെല്ലാം യുഎഇ സ്പേസ് പാർക്കുമായി ബന്ധപ്പെട്ട പ്രോജക്ടിന്‍റെ ആവശ്യങ്ങൾക്കാണെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം.

അതേസമയം, മെയ് മുതലുള്ള ചില സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്ന് കസ്റ്റംസിനെ ഹൗസ് കീപ്പിംഗ് വിഭാഗം അറിയിച്ചിരുന്നു. ഇത് ശരിയാക്കുന്നതിനായി വേണ്ട നടപടികൾക്കായി പ്രത്യേക ഉത്തരവും ഇറങ്ങിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് അകത്തുള്ള ചില ദൃശ്യങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് പിന്നീട് വിശദീകരണവുമായി ചീഫ് സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകിയിരിക്കുന്നത്.

സി സി ടി വി ക്യാമറയ്ക്ക് ഏതെങ്കിലും നാശനഷ്ടമുണ്ടായാലും ഹാർഡ് ഡിസ്കിൽ ദൃശ്യങ്ങൾ ഉണ്ടാകും. അത് നശിപ്പിക്കപ്പെട്ടാലും അത് വീണ്ടെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കാവുകയും ചെയ്യും. അതിനാലാണ് ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത്.

സ്വർണക്കടത്തിന് സ്വപ്നയുടെയും സരിത്തിന്‍റെയും സ്ഥിരം സാന്നിധ്യം സെക്രട്ടേറിയറ്റിലുണ്ടായിരുന്നു എന്ന് വിവരം ലഭിച്ചതുകൊണ്ട് വേറെ ജീവനക്കാർ ഇതിൽ പങ്കാളികളാണോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. ശിവശങ്കറുമായി സ്ഥിരം കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും കൃത്യം തീയതികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.

Spread the love
Read Also  വി മുരളീധരൻ്റെ നിയമലംഘനം വിവാദമാകുന്നു ; 'ബി ജെ പി പ്രവർത്തകയ്ക്ക് നയതന്ത്ര പാസ്പോർട്ട് നൽകി അബുദാബി സമ്മേളനത്തിൽ പങ്കെടുപ്പിച്ചു'