Friday, July 30

കേന്ദ്രസർക്കാർ വിരുദ്ധവാർത്ത ; മാധ്യമസ്ഥാപനങ്ങളിൽ രാജ്യവ്യാപകറെയ്ഡ്

കേന്ദ്ര സർക്കാരിന് അനഭിമതരായ മാധ്യമസ്ഥാപനങ്ങളിൽ രാജ്യവ്യാപകമായ റെയ്ഡ്. രാജ്യത്ത് പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ഓഫീസുള്ള  ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ മാധ്യമ സ്ഥാപനങ്ങളിൽ ഒരേ സമയമാണ് പരിശോധന നടക്കുന്നത്.

കേന്ദ്രസര്‍ക്കാരിൻ്റെ തെറ്റായ നയങ്ങളെ ശക്തമായ വിമർശനമഴിച്ചുവിടുന്ന  മാധ്യമസ്ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. ഏറ്റവും ഒടുവിൽ രാജ്യത്തെ കൊവിഡ് നിയന്ത്രണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും ദൈനിക് ഭാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു.

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ 60 എഡിഷനുകളുള്ള മാധ്യമസ്ഥാപനാണ് ദൈനിക് ഭാസ്‌കര്‍. മധ്യപ്രദേശാണ് ആസ്ഥാനം.

റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നിലവില്‍ ദല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

Spread the love
Read Also  30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു ; വിജയിന്റെ പക്കൽനിന്നും ഒരു രേഖയും ആദായനികുതി വകുപ്പിന് ലഭിച്ചില്ല