Monday, January 24

ബജറ്റിലൂടെ കേന്ദ്രസർക്കാർ ഒരിക്കൽ കൂടി ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നു യച്ചൂരി

 

ഇന്ന് പീയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാനുള്ളതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി. 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഇത്തരം വാഗ്‌ദാനങ്ങളിലൂടെയായിരുന്നു. അതൊന്നും നാം മറന്നിട്ടില്ല

കോടിക്കണക്കിനു തൊഴിൽ വാഗ്ദാനങ്ങളായിരുന്നു മോഡി നൽകിയത് അന്ന് പുതുതായി 10 കോടി തൊഴിലും, 100 പുതിയ സ്മാര്‍ട്ട് സിറ്റികളും, ഗംഗാ ശുചീകരണവും പ്രഖ്യാപിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും, എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും 15 ലക്ഷംരൂപ നിക്ഷേപിക്കുമെന്നും അന്ന് വാഗ്ദാനം ചെയ്തിരുന്നു. എല്ലാം പാഴ്വാക്കായി. ഇത്തവണ തന്ത്രം വിജയിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.

Spread the love
Read Also  'ക്ഷേത്രനിർമ്മാണം സർക്കാർ ഏറ്റെടുത്തത് സുപ്രീം കോടതി വിധിയുടെ ലംഘനം' ; സീതാറാം യെച്ചൂരി

Leave a Reply