Thursday, January 20

മുസ്ലിം രാജ്യസഹായത്തിനു അയിത്തം യു.എ.ഇ. സഹായം പ്രതിസന്ധിയില്‍, വാങ്ങരുതെന്ന് കേന്ദ്രം

പ്രളയദുരിതത്തില്‍ പെട്ട കേരളജനതയ്ക്ക് തങ്ങള്‍ പ്രഖ്യാപിച്ചതിലും വളരെക്കൂടുതല്‍ സഹായവാഗ്ദാനം അറബ് ലോകത്തുനിന്നും അന്താരാഷ്ട്രസമൂഹത്തില്‍ നിന്നും ലഭിക്കുന്നത് കേന്ദ്ര ഗവണ്മെൻ്റിനു സഹിക്കാനാവുന്നില്ല. സഹായധനമായി മഴയുടെ ആദ്യദിവസങ്ങളില്‍ കേരളം കേന്ദ്രത്തോട് 20000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടത്. ആദ്യം കേന്ദ്രം 100 കോടിയായിരുന്നു അനുവദിച്ചത്. പ്രളയം മൂലമുള്ള നഷ്ടം 20000 കോടിയിലും നില്ക്കില്ലെന്ന് മനസ്സിലാക്കിയ കേന്ദ്രം പിന്നീട് തുക 500 കോടിയാക്കി ഉയര്‍ത്തി. തങ്ങളുടെ രാഷ്ട്രീയമല്ല കേരളത്തില്‍ എന്ന് തോന്നിയതിനാലാണ്  കേരളത്തോടുള്ള ഇത്ത്രം  അവഗണനയെന്നും   ജനം മനസ്സിലാക്കി തുടങ്ങി .

കാര്യങ്ങള്‍ അങ്ങനെ നീങ്ങവെയാണ് കേന്ദ്രത്തെയും അവരുടെ ഇവിടുത്തെ ഹിന്ദുത്വപ്രചാരകരെയും ഞെട്ടിച്ചുകൊണ്ട് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും കേരളത്തിന് സഹായങ്ങളെത്തിത്തുടങ്ങിയത്. അതില്‍ എറ്റവും ശ്രദ്ധേയമായത് കേന്ദ്രസഹായത്തെയും മറികടക്കുന്ന 700 കോടിയുടെ യു.എ.ഇ. സഹായപ്രഖ്യാപനമാണ്.

അതിനും പുറമെ ഇതുവരെ കേരളത്തില്‍ നിന്നും സഹായാഭ്യര്‍ത്ഥന ഒന്നും വന്നില്ലെന്ന ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ ശശി തരൂര്‍ എം.പി. ജനീവയിലേക്ക് പോയത്. അതിന്‍പ്രകാരം യു.എന്നില്‍ നിന്നും വന്‍ സഹായം ലഭിക്കാനുള്ള സാധ്യത മനസ്സിലാക്കിയ കേന്ദ്രം പുതിയ അടവുനയവുമായി രംഗത്തെത്തുകയാണ്. യു.എന്നില്‍ അഭ്യര്‍ത്ഥിക്കാന്‍ തനിക്ക് വിദേശയാത്ര തരമാകാതിരുന്നതിലെയും ശശി തരൂര്‍ നേട്ടം കൊയ്യുമെന്ന തോന്നലിന്‍റെയും   പ്രശ്നങ്ങളാണ് ഇപ്പോൾ  കേന്ദ്രത്തിനും നരേന്ദ്ര മോദിയ്ക്കുമുള്ളതെന്നു തോന്നുന്നു.

വിദേശരാജ്യങ്ങളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ സഹായം വാങ്ങരുതെന്നാണ് കേരളത്തിനുള്ള കേന്ദ്രനിര്‍ദ്ദേശം. അതു വഴി യു.എ.ഇ. സഹായം വാങ്ങുന്നതിലും നയപരമായ തടസ്സം ഉന്നയിക്കുകയാണ്. യു.എ.ഇ.യില്‍ നിന്നോ യു.എന്നില്‍ നിന്നോ സഹായം വാങ്ങുന്നതിന് നയങ്ങള്‍ തിരുത്തേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ  ന്യായം. എന്നു മാത്രമല്ല ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് വഹിക്കാനാവും എന്ന വീമ്പിളക്കലുമുണ്ട്. പക്ഷെ, അക്കാര്യത്തില്‍ കേന്ദ്രം ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നതും ശ്രദ്ധാര്‍ഹമാണ്. അറബ് ലോകവും അന്താരാഷ്ട്രസമൂഹവും തങ്ങളുടെ സഹായത്തെയും കടക്കുന്ന തരത്തില്‍ കേരളത്തിന്‍റെ രക്ഷയ്ക്കെത്തുന്നതിലെ രാഷ്ട്രീയ അപകടം മനസ്സിലാക്കിയതാണ് കേന്ദ്രത്തിന്‍റെ ഈ തീരുമാനങ്ങല്‍ക്ക് പിന്നിലെന്ന് കരുതാം.

Spread the love
Read Also  33,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത് വിട്ട് കോബ്രാ പോസ്റ്റ്