Wednesday, July 15

വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ

കോവിഡ് 19 രാജ്യവ്യാപകമായതിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ ജൂലൈയിൽ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

കൊറോണ വൈറസ് ഭീകരവ്യാധിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ നിബന്ധനകൾ മുന്നോട്ടുവെച്ചിരിക്കുകയാണ്.

ഗ്രീൻ, യെല്ലോ, ഓറഞ്ച്, മേഖലകളിലെ സ്കൂളുകളാവും ആദ്യം തുറക്കുക.  ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടുവരെയാകും ക്ലാസ് തുടങ്ങുക. ഇതനുസരിച്ച് മുതിർന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്കൂളിലെത്തുക. മധ്യവേനലവധി ഒരു വലിയ ആശ്വാസമായതിനാൽ കുട്ടികൾക്ക് കാര്യമായ അധ്യയനദിനങ്ങൾ നഷ്ടമായിട്ടില്ല എന്നും വിലയിരുത്തുന്നു.

രാജ്യത്തെ ഹയർസെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ ആവിഷ്കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എൻ.സി.ഇ.ആർ.ടിയും ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. .

മുതിർന്ന വിദ്യാർത്ഥികൾക്ക് മാസ്ക് ധാരണം, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ആറ് മുതൽ 10 വയസ്സുള്ള അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ അടുത്ത മൂന്ന് മാസത്തേക്ക് സ്കൂളുകളിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് മന്ത്രാലയവൃത്തങ്ങൾ പറയുന്നത് എന്നാണ് മാതൃഭൂമി പത്രവും റിപ്പോർട്ട് ചെയ്യുന്നത്.

കുട്ടികൾക്ക് രോഗപ്രതിരോധശേഷി കൂടുതലായതിനാൽ എളുപ്പത്തിൽ പകർച്ചവ്യാധി ബാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിർദേശം. പുതിയ ഇരിപ്പിട ക്രമീകരണങ്ങൾ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങൾക്ക് പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും സ്കൂളുകൾക്ക് സമയം നൽകിയേക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു..

പ്രൈമറി വിദ്യാർത്ഥികൾക്കും കലാലയ വിദ്യാർത്ഥികൾക്കുമുള്ള ക്ലാസ്സുകൾ ഉടനെ ആരംഭിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം.

ക്ലാസുകളിൽ രണ്ടു വിദ്യാർത്ഥികൾ ആറടി അകലത്തിൽ ഇരിക്കണം. ഇത് പാലിക്കുമ്പോൾ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. ഓരോ ക്ലാസുകളും 15 മുതൽ 20 വിദ്യാർത്ഥികൾ വീത ഇരിക്കണം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  അതെ മാവോയുടെ പിന്മുറക്കാരുടെ തെറ്റുകൾ ചെ യുടെ തലമുറ തിരുത്തുകയാണ്