Wednesday, August 5

അമിത് ഷാക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു . അദ്ദേഹത്തെ ദല്‍ഹിയിലെ ഗുരുഗ്രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസറ്റ് നടത്തുകയായിരുന്നെന്നും അമിത് ഷാ കുറിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു

അമിത് ഷായ്ക്ക്  മറ്റ് അസുഖങ്ങളും ഉള്ളതിനാൽ  അതീവ ശ്രദ്ധ ആവശ്യമായ വ്യക്തിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശരീരത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാനും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര കാബിനറ്റ് യോഗത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയത് ആ യോഗത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം അടുത്ത് ഇടപഴകിയിട്ടുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളിൽ ഒരാളാണ് അമിത് ഷാ.

കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 17 ലക്ഷം കടന്നതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കുതന്നെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം പേർക്ക് കോവിഡ് ബാധ കണ്ടെത്തിയത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ്

Spread the love
Read Also  സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണി