കേന്ദ്ര റയിൽവേ മന്ത്രി പീയുഷ് ഗോയൽ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ വേഗത കാണി ക്കുന്നതിനായി കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. ഇന്ത്യയുടെ ആദ്യ സെമി ഹൈ സ്പീഡ് ട്രയിൻ എന്ന പേരിലാണ് പീയൂഷ് ഗോയൽ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ വീഡിയോ ഫേസ്‌ബു ക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ യഥാർത്ഥ വീഡിയോയിൽ കൃത്രിമത്വം കാണിച്ച് വീഡിയോ എഡിറ്റ് ചെയ്ത് സ്പീഡ് ഇരട്ടിയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം.

പീയൂഷ് ഗോയൽ വീഡിയോ ട്വീറ്റ് ചെയ്തതിനെ തുടർന്ന് ബിജെപി നാഷണൽ സെക്രട്ടറി റാം മാധവ് ഗോയലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് ഇത് അർ ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ചാനലും റീ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് താഴെ വീഡിയോയ്ക്ക് അവകാശ വാദവുമായി ആളുകൾ എത്തിയതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.

കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ വ്യാജ വീഡിയോയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. മുൻപും പീയൂഷ് ഗോയൽ അടക്കമുള്ള ബിജെപി മന്ത്രിമാർ തെറ്റായ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിട്ടുണ്ട്.

ഇത് തങ്ങളുടെ വീഡിയോ ആണെന്ന അവകാശ വാദവുമായി ട്രെയിൻ പ്രേമികളുടെ യൂട്യൂബ് ചാനലിന്റെ ആളുകൾ കൂടെ രംഗത്ത് വന്നതോടെയാണ് വിഷയം കൂടൂതൽ പേരിലേയ്ക്ക് എത്തിയത്. കൂടാതെ പീയൂഷ് ഗോയലിനോട് ഇതിലും കൂടൂതൽ വേഗതയിൽ ട്രയിൻ പോകുന്ന തരത്തിൽ എഡിറ്റ് ചെയ്യാൻ കഴിയും എന്ന് പറഞ്ഞു വീഡിയോ പോസ്റ്റ് ചെയ്ത് ട്രോളേഴ്‌സും രംഗത്തെത്തിയിട്ടുണ്ട്.

യഥാർത്ഥ വീഡിയോയിൽ ട്രയിനിന്റെ വേഗത കാണിക്കുന്നതിന് വേണ്ടി വീഡിയോയിൽ ഉള്ള സ്പീഡിനെ ഇരട്ടിയാക്കി പോസ്റ്റ് ചെയ്തതാണ് കേന്ദ്ര മന്ത്രിക്ക് പറ്റിയ അബദ്ധം.

നിധി കാക്കുന്ന നീഗ്രോ അടിമകൾ

Read Also  സൈന്യത്തിന്റെ ആക്രമണമെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here