Monday, January 17

കേന്ദ്രം ഒരു മാസത്തെ റേഷൻ സൗജന്യമായി നൽകുമെന്ന് മന്ത്രി; പക്ഷെ ഉത്തരവിറങ്ങിയില്ല.

 

മഹാപ്രളയത്തിൽ വലയുന്ന സംസ്ഥാനത്തിന് കേന്ദ്രം ഒരു മാസത്തെ റേഷൻ സൗജന്യമായി നൽകും. ആകെ 1.18 ലക്ഷം ടൺ അരി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ 89540 ടൺ അരിക്ക് വില നൽകേണ്ടതില്ല. അത് കഴിഞ്ഞുള്ള അരിക്ക് കുറഞ്ഞ താങ്ങുവില നല്കേണ്ടിവരുമെന്നു കേന്ദ്രം അറിയിച്ചു. നേരത്തെ സൗജന്യ അരി അനുവദിക്കില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് പുതിയ തീരുമാനം അറിയിച്ചത്.

പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാടിന് പിന്നാലെ സൗജന്യ അരി കൂടി ഇല്ലെന്നറിഞ്ഞപ്പോൾ പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. കടമായിട്ടാണ് അരി നൽകുന്നതെന്നും തുക ദുരിതാശ്വാസഫണ്ടിൽ കുറയ്ക്കുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആദ്യനിലപാട്. ആശയക്കുഴപ്പമുണ്ടായപ്പോൾ ഒരു മാസത്തെ അരി സൗജന്യമായി നൽകുമെന്ന് പിന്നീട് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ ഒരു മാധ്യമത്തോടു പറഞ്ഞിരുന്നു.  പക്ഷെ ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല

Spread the love