Wednesday, January 19

താരങ്ങളെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചു സി എസ് വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമിയിൽനിന്നും രാജിവെച്ചു.

 

സംസ്ഥാനചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽനിന്നും താരങ്ങളെ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചു നിരൂപകനും ചലച്ചിത്രപ്രവർത്തകനുമായ സി. എസ്. വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗത്വം രാജിവെച്ചു

ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽ മോഹൻലാൽ ഉൾപ്പെടെയുള്ള അവാർഡ് ജേതാക്കളല്ലാത്ത താരങ്ങളെ അതിഥികളായി പങ്കെടുപ്പിക്കരുതെന്ന് അഭ്യർത്‌ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ വെങ്കിടേശ്വരനും ഒപ്പിട്ടിരുന്നു. നിവേദനത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ച അതിഥികളിൽ ആരെയും ഒഴിവാക്കില്ലെന്നു ചലച്ചിത്ര അക്കാദമി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് രാജിക്കത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് കൈമാറിയത്.

നടിയെ ആക്രമിച്ച കേസിൽ മോഹൻലാൽ ഉൾപ്പെടെയുള്ള ചില താരങ്ങൾ കുറ്റാരോപിതനായ നടൻ ദിലീപിനൊപ്പം നിന്നു എന്ന ആരോപണം നിലനിന്നിരുന്നു. ഇതേതുടർന്നാണ് ഇത്തവണത്തെ അവാർഡ് ജേതാക്കളല്ലാത്ത താരങ്ങളെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് വിമൺ ഇൻ കളക്ടീവ് സിനിമ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ഇരുന്നൂറോളം ചലച്ചിത്രപ്രവര്ത്ത്തകര്‍ ഈ നിവേദനത്തില്‍ ഒപ്പിട്ടിരുന്നു

Spread the love
Read Also  രാജി വെച്ചവർ തങ്ങളുടെ പ്രശ്നങ്ങൾ അമ്മയിൽ പറയണമായിരുന്നു; അലൻസിയർ