Wednesday, June 23

വെല്ലുവിളിച്ച് ; നയപ്രഖ്യാപനപ്രസംഗത്തില്‍ കാര്‍ഷികനിയമത്തിനെതിരെ പരാമര്‍ശം

ഗവര്‍ണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ കർഷകനിയമത്തിനെതിരെ പ്രമേയവുമായി മുന്നോട്ട്. പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ തന്നെയാണ് സർക്കാർ തീരുമാനം. നിയമസഭയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവതരിപ്പിക്കാനുള്ള നയപ്രഖ്യാപനപ്രസംഗത്തില്‍ കാര്‍ഷികനിയമത്തിനെതിരെ പരാമര്‍ശം. കേന്ദ്ര കാര്‍ഷികനിയമം കര്‍ഷകര്‍ക്ക് എതിരാണ്. ഇതിനെതിരെ നിയമനിര്‍മാണം വേണമെന്നാണ് പരാമർശമുള്ളത്. നയപ്രഖ്യാപന കരടിനു മന്ത്രിസഭ അംഗീകാരം നല്‍കി.

കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ അനുമതി നിഷേധിച്ചതിനെ അവഗണിച്ചാണ് , ഡിസംബര്‍ 31ന് നിയമസഭ ചേരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ചേരാനുള്ള അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. കര്‍ഷകരുടെ വിഷയം പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും അടിയന്തര പ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Spread the love
Read Also  സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ; വ്യാപാരമേഖല നിർജീവമായതായി മുഖ്യമന്ത്രി