Saturday, August 8

ചാണക്യൻ എന്ന ബ്രാഹ്മണിക്കൽ ആശയത്തെ വാഴ്ത്തേണ്ടത് ആരുടെ ആവശ്യമാണ്?

ആരെയാണ് ‘ചാണക്യൻ’ എന്ന് വിളിക്കേണ്ടത് ? ലഘുവായി പറഞ്ഞാൽ അധികാരമേഖലയെ നിയന്ത്രിക്കാൻ കഴിയുന്ന ഒരാൾ. പക്ഷെ അത്തരമൊരു വ്യക്തി എപ്പോഴും ധർമ്മ നീതിയിൽ വിശ്വസിക്കാത്തവനും  അതെ സമയം തന്നെ പ്രായോഗികവാദിയുമായിരിക്കണം, അധികാര നിയന്ത്രണത്തിനായി അവർ ഉപയോഗിക്കുന്ന രീതികൾ ‘ചാണക്യ നിതി’ എന്നറിയപ്പെടുന്നു.
വിഷ്ണുഗുപ്തൻ, കൗടില്യൻ എന്നൊക്കെ അറിയപ്പെടുന്ന ചാണക്യൻ എഴുതിയതെന്നു കരുതപ്പെടുന്ന അർത്ഥശാസ്ത്രം 1909 ലാണ് വീണ്ടെടുക്കപ്പെട്ടത്.

മൈസൂർ സ്റ്റേറ്റ് ചീഫ് ലൈബ്രറിയാനായിരുന്ന ആർ ശ്യാമ ശാസ്ത്രിയാണ് ഈ സംസ്കൃതപുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കുന്നത്. അന്ന് മുതൽ അത് ഇന്ത്യൻ രാഷ്ട്രീയ ചിന്തയുടെ അഭിമാന ഗ്രന്ഥമായി  അത് വായിച്ചിട്ടുള്ളവരും ഇല്ലാത്തവരും കരുതി പോന്നു. മാക്യവല്ലിയുടെ ദി പ്രിൻസുമായി പലതവണ വായനക്കാർ ഇതിനെ താരതമ്യപ്പെടുത്തിയിട്ടുമുണ്ട്.

നിരീക്ഷണം, ചാരവൃത്തി, പ്രചാരണം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം, രാജ്യത്തിന്റെ തുടർച്ചയായ വിപുലീകരണം എന്നിവ ഉൾപ്പെടെ ഒരു രാജാവ് അധികാരത്തിൽ തുടരാൻ എല്ലാ തന്ത്രങ്ങളും ഉപയോഗിക്കണമെന്ന് ‘അർത്ഥശാസ്ത്രം’ വിശ്വസിക്കുന്നു. അധികാരത്തിന് ധാർമ്മികതയില്ലെന്ന് അത് ഫലപ്രദമായി പറയുന്നുണ്ടെന്നതും ആഴത്തിലുള്ള വായനയിൽ ലഭ്യമാകും.
അർത്ഥശാസ്ത്രം യഥാർത്ഥത്തിൽ ഒരു വ്യക്തി എഴുതിയതാണോ എന്ന സംശയം ചരിത്രകാരന്മാർ  ഉന്നയിച്ചിട്ടുണ്ട്. റോമില ഥാപ്പർ, അശോകൻ്റെ ശാസനകളും അർത്ഥശാസ്ത്രവും തമ്മിൽ നിരവധി സാമ്യതകളുണ്ടെന്ന് വാദിക്കുന്നുണ്ട്, പല നൂറ്റാണ്ടുകളായി എഴുതിയും തിരുത്തിയും വന്ന രാഷ്ട്രതന്ത്ര കാഴ്ചപ്പാടിനെ അതിന്റെ അന്തിമരൂപത്തിൽ എത്തിക്കുന്നത് മൗര്യൻമാരാണെന്നുള്ള വാദവും നിലനില്ക്കുന്നുണ്ട്.

കൗടില്യനും ചാണക്യനും രണ്ട് വ്യത്യസ്ത വ്യക്തികളായിരുന്നുവെന്ന് നിരവധി പണ്ഡിതന്മാർ വിശ്വസിക്കുന്നു. വാസ്തവത്തിൽ, ചരിത്രപരമായ ചാണക്യൻ നിലവിലില്ലായിരുന്നുവെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ഗുപ്ത കാലഘട്ടത്തിലെ സാങ്കൽപ്പിക നിർമ്മിതിയാണ് ചാണക്യൻ എന്നാണ് ശ്രീലങ്കൻ സംസ്‌കൃത പണ്ഡിതനായ പട്രിക് ഒലിവെല്ലെ അടുത്തിടെ വാദിച്ചതും. അതി ബുദ്ധിമാനായ ‘ബ്രാഹ്മണ ഉപദേഷ്ടാവിനെ’ രാജത്വത്തിനായി   പ്രതിഷ്ഠിക്കുകയും അത്തരത്തിലുള്ള  ഒരു ‘ആദർശ-തന്ത്രമായിരുന്നു ചാണക്യൻ എന്ന നിർമ്മിതിയെന്നുമാണ്’ അദ്ദേഹം വാദിക്കുന്നത്.

യഥാർത്ഥ ചാണക്യന്റെ അസ്തിത്വം തെളിയിക്കുന്ന ചരിത്രരേഖകളൊന്നുമില്ല എന്നതാണ് ഈ വാദത്തെ പിന്തുണയ്ക്കുന്ന ചിന്ത. ഇന്ന് നമ്മൾ കേൾക്കുന്ന ചാണക്യ സൂത്രങ്ങളെല്ലാം പാരമ്പരാഗതമായി പറഞ്ഞു കേൾക്കുന്നവയാണ്. മൗര്യന്മാർക്ക് ശേഷവും രേഖപ്പെടുത്തിയവ അതിലുണ്ട്. 
അതിനാൽ, ചാണക്യനെന്ന  സമകാലിക ആശയം നിരവധി ഐതിഹ്യങ്ങളും ചരിത്രപരമായ വസ്തുതകളുടെ അടയാളങ്ങളും വ്യാഖ്യാനിച്ചുണ്ടാക്കിയതാണെന്നുമുള്ള  കണ്ടെത്തലിനെ തള്ളിക്കളയാൻ ആവില്ല.

പക്ഷേ, മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം,  ചാണക്യനെ  ചരിത്രപരമായ പ്രാധന്യമുള്ള ഒരു വ്യക്തിയായി കണക്കാക്കേണ്ടത് ഒരാവശ്യമായി നിലനിൽക്കുന്നു. സാങ്കൽപ്പിക ചാണക്യൻ ദേശീയ രാഷ്ട്രത്തിന്റെ ചില ഉയർന്ന ജാതി സങ്കൽപ്പങ്ങളെ ഉയർത്തിപ്പിടിക്കുന്നു. അദ്ദേഹം ഒരു ബ്രാഹ്മണനായിരുന്നു, ഒരു ‘സിംഹാസനത്തിനു പിന്നിലെ ശക്തി’ ആയിരിക്കുമെന്ന് കരുതപ്പെടുന്നു, അദ്ദേഹം ചന്ദ്രഗുപ്തനെ അന്വേഷിച്ച് കണ്ടെത്തിയതായും , പരിശീലനം നൽകി, ഒടുവിൽ അദേഹത്തെ രാജാവാക്കി വാഴിച്ചു വെന്നും പുകഴ്ത്തപ്പെടുന്നു.

ചാണക്യന്റെ നയങ്ങൾ, അല്ലെങ്കിൽ ‘ചാണക്യ നിതി’ എന്നത് നിഷ്കരുണം നിരന്തരം അധികാരം പ്രയോഗിക്കുന്ന താരത്തിലുള്ളതും ഭരണകൂടത്തിന്റെ ശത്രുക്കളെ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന രീതിയിലുള്ള ആശയ ത്തെ പ്രതിനിധീകരിക്കുന്നുണ്ട്, അത് ശിക്ഷയിലൂടെയും അതിന്റെ പ്രചാരണത്തിലൂടെയും ഉള്ള ഭയപ്പെടുത്തലുകളിലൂടെയായിരുന്നു.

Read Also  ഇന്ത്യ എന്‍റെ അപ്പന്‍റെ രാജ്യമാണ്, ആര്‍ക്കും എന്നെ ബലം പ്രയോഗിച്ച് ഓടിക്കാനാവില്ല: അസാദുദീന്‍ ഒവൈസി

‘ശക്തിയാണ് ശരി’ എന്ന അക്രമത്തിന്റെ ആശയത്തെ സമകാലിക മൂല്യവുമായി കൂട്ടിയോജിപ്പിക്കേണ്ട ആവശ്യകതയും . അതോടൊപ്പം തന്നെ, ഇന്ത്യയുടെ പുരാതന ഭൂതകാലം ആശയങ്ങളുടെയും ചിന്തകളുടെയും ഒരു സുവർണ്ണ കാലഘട്ടമാണെന്ന ധാരണയെ ശക്തിപ്പെടുത്തേണ്ടതിന്റെയും , അത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ എന്തിനേക്കാളും അതുല്യമാണ് എന്ന് വരുത്തിത്തീർക്കേണ്ടതിന്റെയും ആവശ്യകതയും ചിലർക്കുണ്ട്.

‘ചാണക്യ നിതി’                                                                                              അധാർമിക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതാനെങ്കിലും 
ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ഇന്ത്യയിലെ ദേശീയവാദികൾക്ക് ചാണക്യ ഒരു മികച്ച നായകനായിരുന്നു, എന്നാൽ  രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഉയർച്ചയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പ്രാധാന്യവും കുത്തനെ വർദ്ധിച്ചു. 1991-92 ൽ ദൂരദർശൻ 48 എപ്പിസോഡ് പരമ്പരകൾ കമ്മീഷൻ ചെയ്തപ്പോൾ ചാണക്യന്റെ ജീവിതത്തെക്കുറിച്ചുള്ള ‘വിശദാംശങ്ങൾ’ പൊതു സംസ്കാരത്തിന്റെ ഭാഗമായി. പത്രപ്രവർത്തകനായ നളിൻ മേത്ത, സീരിയലിനെക്കുറിച്ചുള്ള തന്റെ ഗവേഷണ പ്രബന്ധത്തിൽ, ‘ദേശീയവാദിയായി’ ചാണക്യനെ എങ്ങനെ പ്രതിഷ്ഠിച്ചുവെന്നു എഴുതുന്നുണ്ട്. അതായത് യഥാർത്ഥ തലത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ അർത്ഥശാസ്ത്രത്തെ ഒരു ദേശീയവാദഗ്രന്ഥമായി സീരിയൽ എങ്ങനെ പുനർ‌ഭാവന ചെയ്യുന്നുവെന്ന് മേത്ത വിവരിക്കുന്നു.

അതും കടന്ന്, ഇപ്പോൾ , ദേശീയ മാധ്യമങ്ങൾ, ചാണക്യയെ യഥാർത്ഥ രാഷ്ട്രീയ സൂത്രധാരനായി കണക്കാക്കുന്നു. വാർത്താ അവതാരകർ അമിത് ഷായെ അല്ലെങ്കിൽ ശരദ് പവാറിനെ ചാണക്യനുമായി തുലനം ചെയ്യുമ്പോൾ, അർത്ഥശാസ്ത്രത്തിൽ നിലനിൽക്കുന്ന അധാർമ്മികവും പ്രായോഗികവുമായ രാഷ്ട്രീയത്തെ അവർ വിലമതിക്കുന്നു. രാഷ്ട്രീയത്തിന് ഇനി ധാർമ്മികമാകാൻ കഴിയില്ലെന്ന അംഗീകാരമാണ് അതിലൂടെ പറഞ്ഞു വയ്ക്കുന്നത്. ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും അധികാരം നിലനിർത്താൻ പോരാടണം.                 

അധാർമ്മികതയിൽ സദ്‌ഗുണം കണ്ടെത്തുന്ന അത്തരമൊരു മനോഭാവം അധികാരത്തെ എന്തിന്റെയും അവസാനവാക്കായി കണക്കാക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപക തത്വങ്ങൾക്ക് വിരുദ്ധമാണിത്, അവിടെ ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവ സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഭരണഘടന നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനു വിരുദ്ധമായി ചാണക്യനെ നായകനായി കണക്കാക്കുന്നത് പൗരനെ അപകീർത്തിപ്പെടുത്തുക എന്നതാണ്.

കടപ്പാട്: ക്വിൻ്റ് ,കോം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply