ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനേയും മകൻ നാരാ ലോകേഷിനിയേും വീട്ടു തടങ്കലിലാക്കി. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടിഡിപി ആസൂത്രണം ചെയ്ത വന്‍ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടാണ്‌ അറസ്റ്റ്. ടിഡിപിയുടെ നിരവധി സംസ്ഥാന നേതാക്കളെയും വീട്ടിത്തടങ്കലിലാക്കിയിട്ടുണ്ട്.

ജഗന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന ആക്രണങ്ങള്‍ക്കെതിരെ ടി.ഡി.പി.ഇന്ന് വലിയ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു. രാവിലെ ആസൂത്രണം ചെയ്തിരുന്ന റാലിക്ക് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്.

അറസ്റ്റിൽ പ്രതിഷേധിച്ച് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണന്നും നായിഡു പ്രതികരിച്ചു. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്. നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു പ്രവർത്തകർ വിവിധ ഇടങ്ങളിൽ വൈകാരികമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: അരികുവല്‍ക്കരിക്കപ്പെട്ടവരെ തല്ലിക്കൊല്ലാന്‍ പുതിയ ന്യായം

LEAVE A REPLY

Please enter your comment!
Please enter your name here