ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന വിശേഷണം ലഭിച്ച മൂവായിരം കോടി രൂപയിലധികം മുതൽ മുടക്കിലുള്ള സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയെക്കാൾ വലിയ നിയമസഭാ മന്ദിരം നിർമ്മിക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂന്നുനിലകളിലായി നിര്‍മിക്കുന്ന സഭാമന്ദിരത്തോട് ചേര്‍ന്ന് 250 മീറ്റര്‍ ഉയരത്തില്‍ പിരിയന്‍ ഗോവണിയും ടവറും നിര്‍മ്മിക്കാനാണ് പദ്ധതി. നിയമസഭാ മന്ദിരത്തിന് ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാള്‍ ഉയരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ഏകതാ പ്രതിമയെക്കാൾ 68 മീറ്റർ ഉയരത്തിലായിരിക്കും നിയമസഭാ മന്ദിരം നിർമ്മിക്കുക. കെട്ടിടത്തിന്റെ രൂപരേഖ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള ശിൽപികളായിരിക്കും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക.
ലില്ലിപ്പൂവിന്റെ ആകൃതിയിലാവും പുതിയ നിയമസഭ മന്ദിരം നിർമ്മിക്കുക. നവംബര്‍ അവസാനത്തോടെ ടെന്‍ഡര്‍ വിളിക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് ഗാലറികളാണ് കെട്ടിടത്തിലുണ്ടാകുക. അമരാവതി നഗരത്തെ നോക്കിക്കാണാവുന്ന രീതിയിലാവും ഗാലറി നിര്‍മിക്കുക. ചുഴലിക്കാറ്റ്, ഭൂചലനം എന്നിവയെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതായിരിക്കും കെട്ടിടം.
മുംബൈ തീരത്ത് ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാർ രാമന്റെ പ്രതിമ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കര്‍ണാടക 125 മീറ്റര്‍ ഉയരത്തില്‍ കാവേരി പ്രതിമ നിര്‍മിക്കാനാണ്.
രാജ്യത്ത് ഒരുനേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ പാവങ്ങൾ മരിച്ചുവീഴുമ്പോഴാണ് പ്രതിമ നിർമ്മിച്ചതും കെട്ടിടങ്ങൾ നിർമ്മിച്ചും ശിലാഫലകത്തിൽ പേര് വരുത്താൻ രാഷ്ട്രീയ നേതാക്കൾ മത്സരിക്കുന്നത്.