വിയോജിപ്പിന്റെ ശബ്ദങ്ങളെ രാജ്യദ്രോഹമെന്നും ജനാധിപത്യവിരുദ്ധമെന്നും മുദ്രകുത്തുന്നത് ജനാധിപത്യത്തിന്റെ ഹൃദയത്തിലേല്‍പ്പിക്കുന്ന ആഘാതമാണെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജനാധിപത്യം മാത്രമായിരുന്നു ഭരണഘടനാശില്പികളുടെ ചിന്തകളിലുണ്ടായിരുന്നതെന്നു അദ്ദേഹം പറഞ്ഞു. ഹിന്ദു ഇന്ത്യ, മുസ്‌ലിം ഇന്ത്യ എന്നിങ്ങനെയുള്ള ആശയങ്ങള്‍ നിരാകരിച്ചാണ് അവർ ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം കൊടുത്തിരുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അഹമ്മദാബാദില്‍ 15-ാമത് ജസ്റ്റിസ് പി.ഡി ദേശായ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് ബഹുസ്വരതയാണ്. ഇന്ത്യയുടെ ആശയത്തില്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കുത്തക അവകാശപ്പെടാന്‍ കഴിയില്ലെന്നും ചന്ദ്രജൂഡ് പറഞ്ഞു. . വൈവിധ്യത്തെ ആഘോഷിക്കുന്ന ഇന്ത്യന്‍ തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ഭരണഘടനാ ശില്‍പികളുടെ ഉദ്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് രാഷ്ട്രീയ സംവാദങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. നിയമവാഴ്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ ഒരു സംസ്ഥാനം നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധങ്ങളെ തടയുകയല്ല, മറിച്ച് ആശയസംവാദങ്ങള്‍ക്ക് ഇടമൊരുക്കുകയാണ് ചെയ്യേണ്ടത്’, ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

. നിലവിലുള്ള നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ഉള്‍പ്പടെ അവര്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ടുതന്നെ, തങ്ങളുടെ പൗരന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുരോഗമന ജനാധിപത്യം ചെയ്യേണ്ടത്. വിയോജിപ്പിന്റെ ശബ്ദങ്ങളെ ദേശവിരുദ്ധമെന്നും ജനാധിപത്യ വിരുദ്ധമെന്നും മുദ്രകുത്തുന്നതോടെ അത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതും ജനാധിപത്യ അഭിവൃദ്ധിക്കു വേണ്ടി നിലകൊള്ളേണ്ടതുമായ ഉത്തരവാദിത്തങ്ങള്‍ക്കുമേല്‍ ഏല്‍പിക്കുന്ന തിരിച്ചടിയായി അത് മാറും ’, ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പൗരത്വ നിയമത്തിനെതിരെയുള്ള ഷഹീൻ ബാഗ് സമരം പുതിയ ഘട്ടത്തിലേക്ക് ; ഞായറാഴ്ച അമിത് ഷായുടെ വീട്ടിലേക്കു മാർച്ച്

LEAVE A REPLY

Please enter your comment!
Please enter your name here