Wednesday, January 19

ചന്ദ്രശേഖർ ആസാദ് രാവണിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണിനെ മഹാരാഷ്ട്ര പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കി. ഭീം ആര്‍മി ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന റാലികളില്‍ പങ്കെടുക്കുന്നതിൽ നിന്ന് രാവണിനെ പൊലീസ് വിലക്കി. ഭീം കൊരേഗാവ് വാർഷികവുമായി ബന്ധപ്പെട്ട് ജനുവരി ഒന്നിന് റാലി നടത്തും എന്ന പ്രഖ്യാപനത്തോടെയാണ് പോലീസ് രാവണിനെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചത്.

ഇന്നലെ മലാഡിലെ മണാലി ഹോട്ടലിൽ എത്തിയാണ് പോലീസ് രാവണിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭീം ആര്‍മി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ശനി ഞായർ ദിവസങ്ങളിലെ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കിയില്ലെങ്കിലും പരിപാടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു ആസാദിന്റെ നിലപാട്. റാലി നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഫഡ്‌നാവിസ് സര്‍ക്കാര്‍ മനപ്പൂര്‍വം റാലിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നും മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണമാണ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും ആസാദ് വ്യക്തമാക്കി.

Spread the love
Read Also  സുധാ ഭരദ്വാജ് ഉൾപ്പടെയുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Leave a Reply