കേവലം രണ്ട് കിലോമീറ്ററിന്റെ അകലം. തലനാരിഴയ്ക്ക് ചന്ദ്രയാൻ സ്വപ്നത്തിന്മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ശാസ്ത്രലോകത്തെ നിരാശപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു . ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള സന്ദേശങ്ങൾ ലഭ്യമായിരുന്നെങ്കിലും വിക്രമിൽ നിന്നും ഐഎസ്ആർഒ കേന്ദ്രത്തിലേക്കുള്ള സന്ദേശങ്ങൾ ലഭ്യമാകാതെയായതോടെയാണ് ആശങ്ക സജീവമായത്. ലാൻഡിങിന് തൊട്ടുമുമ്പാണ് വിക്രമിന്റെ ദിശ മാറിയത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ തുടരുകയാണ്.

പുലർച്ചെ എല്ലാവരും തയ്യാറായിരുന്നു. ശാസ്ത്രജ്ഞന്മാർക്കൊപ്പം ലാൻഡിങ് കാണാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ 300ഓളം മാധ്യമ പ്രവർത്തകരും ബാംഗ്ലൂരിലെ ഐഎസ്ആർഒ കേന്ദ്രത്തിലെത്തിയിരുന്നു. പുലർച്ചെ 5.45 ഓടെ വിക്രമിൽ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങുമെന്നാണ് കരുതുമെന്നാണ് ആദ്യം കരുതിയിരുന്നത്.

ജൂലായ് 22നാണ് ഇതുവരെ ആരും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്രം യാത്ര തുടങ്ങിയത്. 47 ദിവസത്തിനുശേഷം ലക്ഷ്യത്തിനോടടുത്ത ലാൻഡറിന് ചന്ദ്രന്റെ ഗുരുത്വാകർഷണത്തെയും പ്രതികൂല സാഹചര്യങ്ങളും അതിജീവിക്കാൻ സാധിച്ചിരുന്നു.

തുടർച്ചയായി ചിത്രങ്ങളെടുക്കുകയാണ് ലാൻഡറിന്റെ ആദ്യ ദൗത്യം. എന്നാൽ അവസാനഘട്ടത്തിലുള്ള ചിത്രങ്ങൾ പുറത്തുവരാത്തതുകൊണ്ട് വിജയം ഉറപ്പിക്കാനായിട്ടില്ല. റോവറിനെ കൂടി പുറത്തിറക്കുമ്പോൾ ചന്ദ്രനെ കുറിച്ചുള്ള പുതിയ പുതിയ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നായിരുന്നു എല്ലാവരും ചിന്തിച്ചിരുന്നത്. ഇനി പ്രതീക്ഷ ഓർബിറ്റിൽ മാത്രം.

ശാസ്ത്രചരിത്രത്തിൻ്റെ നിർണായകക്കല്ലായി വാഴ്ത്തുന്ന നാസയുടെ ചാന്ദ്രയാത്രയുടെ അമ്പത്തൊന്നാം വർഷം ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ ഒരു സംശയം ഒന്നുകൂടി ബലപ്പെടുകയാണു. സാങ്കേതികവിദ്യയിൽ ഇന്നത്തെയപേക്ഷിച്ച് ഏറെ പിന്നിൽ നിന്ന മനുഷ്യനു  1969 ൽ ചന്ദ്രനിൽ ഇറങ്ങാൻ കഴിഞ്ഞു എന്ന വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണു. ബഹിരാകാശരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ഇന്ത്യയുടെ ഐ എസ് ആർ ഒ യ്ക്ക് 2019 ൽ ഒരു റോവറിനെപ്പോലും ഇറക്കുന്നതിൽ ഇത്രയും പ്രയാസങ്ങൾ നേരിടുന്നതിനു നാം സാക്ഷ്യം വഹിക്കുമ്പോൾ  അമ്പതു വർഷം മുമ്പ്  നാസ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന വാദം വീണ്ടും സംശയത്തിൻ്റെ നിഴലിലാവുകയാണു 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഭൂമിയുടെ ഉപഗ്രഹമല്ല; ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണ്: ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here