Friday, July 30

‘കോൺഗ്രസിന് വോട്ട് ചെയ്യും’; ചന്ദ്രികയുടെ വ്യാജ വാർത്തയെന്ന് കോടിയേരി ബാലകൃഷ്ണൻ

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഐഎം കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന മുസ്ളീം ലീഗ് മുഖപത്രം ചന്ദ്രികയുടെ വാർത്ത വ്യാജമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎം സ്ഥാനാർത്ഥികളെ നിർത്താത്ത ഇടങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നായിരുന്നു കോടിയേരി പറഞ്ഞതായി ചന്ദ്രിക റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നാണ് കോടിയേരി വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരി ചന്ദ്രിക ഓൺലൈൻ വ്യാജ വാർത്ത നൽകിയെന്ന് വെളിപ്പെടുത്തിയത്.

“ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമ്പൂർണ്ണ പരാജയം ഉറപ്പായ യു ഡി എഫ് നുണപ്രചരണവുമായി ഇറങ്ങി കഴിഞ്ഞു.

യു ഡി എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഓൺലൈൻ എഡിഷനിൽ, ” ബി ജെ പി യെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യും” എന്ന് ഞാൻ പ്രസംഗിച്ചതായി വ്യാഖ്യാനിച്ച് വാർത്ത നൽകിയത് ശ്രദ്ധയിൽപ്പെട്ടു.

ഇത്തരം വ്യാജവാർത്തകളുടെ സഹായമില്ലാതെ സത്യസന്ധമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഒരിക്കലും യു ഡി എഫിന് ഉണ്ടാവില്ലേ?

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വോട്ടു ലഭിക്കില്ലെന്ന പേടിയിലാവും ഇപ്പോൾ സ്വന്തം പച്ച കൊടി പോലും പ്രദർശിപ്പിക്കാൻ അനുവാദമില്ലാത്ത മുസ്ലീം ലീഗ് ഇത്തരം വില കുറഞ്ഞ പരിപാടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നത്.” കോടിയേരി ഫേസ്‌ബുക്കിൽ കുറിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമ്പൂർണ്ണ പരാജയം ഉറപ്പായ യു ഡി എഫ് നുണപ്രചരണവുമായി ഇറങ്ങി കഴിഞ്ഞു.യു ഡി എഫ്…

Kodiyeri Balakrishnan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಏಪ್ರಿಲ್ 22, 2019

ബിജെപിയെ പുറത്താക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് കോടിയേരി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഗൂഢാലോചനയ്ക്ക് പിന്നിലുള്ള ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി

1 Comment

  • Prathiba

    സഖാക്കള്‍ തീരുമാനിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് വോട്ടുകള്‍ ശശി തരൂരിന് നല്‍കും.

    പത്തനംതിട്ടയില്‍ കൊണ്ക്രെസ്സ് വോട്ടുകള്‍ വീണാ ജോര്‍ജിന് നല്‍കും.

    കോടിയേരി, ബിജെപിക്ക് ഓക്സിജന്‍ നല്‍കാന്‍ നില്‍ക്കരുത്.

Leave a Reply