Monday, January 24

ഷിംലയെ ശ്യാമളയാക്കുന്നു

സംസ്ഥാന തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റാന്‍ ഹിമാചല്‍ പ്രദേശ് ബി ജെ പി നീക്കം നടത്തുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ അടയാളങ്ങള്‍ മായ്ച്ചു കളയുകയാണ് ലക്ഷ്യം  എന്നാണ് ഭാഷ്യം.

ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ഷിംല ഷ്യാമള എന്നാണ് അറിയപ്പെട്ടിരുന്നത്. ആ പേര് പുനസ്ഥാപിക്കുന്നതിന് പൊതുജനാഭിപ്രായം സ്വരൂപിക്കുകയാണെന്ന് ദസറ ആഘോഷപരിപാടിയില്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് ഗവണ്മെന്‍റ് അലഹബാദിന്‍റെ പേര് മാറ്റി പ്രയാഗരാജ് എന്നാക്കിയതിന്‍റെ ചുവടു പിടിച്ചാണ് പുതിയ നീക്കം. എന്നാല്‍ ഈ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. നഗരത്തിന്‍റെ പേര് മാറ്റുകയല്ല നഗരത്തിന്‍റെ പ്രശ്നങ്ങല്‍ പരിഹരിക്കുകയാണ് വേണ്ടതെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.

 

Spread the love
Read Also  കാസറഗോഡ്, കാസർഗോഡ്, കാസറകോട്, കാസർകോട്, കാസർക്കോട് ഏതാണ് ശരിക്കും ശരി?

Leave a Reply