Sunday, January 16

എന്നാ സന്തോഷം , സെൽഫികുഞ്ഞുങ്ങൾ …ലോകം ഇപ്പോൾ ഇവർക്കു പിന്നിലാണ്.

ഈ ചിത്രം വൈറൽ ആകുകയാണ്
അഞ്ചു കുഞ്ഞുങ്ങൾ സെൽഫിക്ക് പോസു ചെയ്യുന്നു. ഒരു പഴയ സ്ലിപ്പറാണ് ആ സെൽ ഫോൺ കാരന്റെ കയ്യിലിരിക്കുന്ന ആൻഡ്രയ്ഡ്  എല്ലാവരും ഭയങ്കര ഹാപ്പിയിലാണ് ശരിക്കും ഒരു മൊബൈലിൽ നോക്കി നിന്ന് സെൽഫി എടുക്കുന്നു.

ഒന്നുകൂടി സൂം ചെയ്തോന്ന്  നോക്കിയാ..എന്തായാലും രണ്ട് ദിവസം കൊണ്ട് സംഗതി ശരിക്കും ക്ലിക്കായി , ഹോളിവുഡ് സെലിബ്രിറ്റികൾ. ഉള്‍പ്പടെ പലരും അവർക്കു മുൻപിലും പിന്നിലുമാനിപ്പോൾ,  

“HAPPINESS truly a state of mind,” സുനിൽ ഷെട്ടിയുടെ കമന്റിങ്ങനെയായിരുന്നു.
ഷെട്ടിയിങ്ങനെ പറയുമ്പോൾ ബിഗ് ബി അല്പം അനലൈസിങ് നടത്തി നോക്കുന്നു ഇത് ഫോട്ടോ ഷോപ്പാണ്, ഫോട്ടോഷോപ്പ്

ചപ്പൽ പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയ്ക്ക് ഏതോ ചില പന്തികേട് കാണുന്നു ബച്ചൻ. അവൻ്റെ  ശരീരവുമായി എന്തോ ചില പൊരുത്തക്കേടുകൾ അദ്ദേഹം ആ കൈകളിൽ  കാണുന്നു.

ഭുപൻ സിൻഹ ഇതിനുള്ള മറുപടി ബിഗ് ബിയ്ക്ക് കൊടുക്കുന്നു കൈ സൂം ചെയ്യുമ്പോൾ ഇങ്ങനെയൊക്കെയാ ഇരിക്കുന്നത് പക്ഷെ മിലിന്ദ് സാദ് ഒരു വിരലില്ലല്ലോ കൈയിലെന്നു കണ്ടെത്തുന്നു.

എന്നാൽ മറ്റൊരാൾ കണ്ടെത്തുന്നത് ഈ ചെരുപ്പിന്റെ ജോഡി മറ്റൊരാളുടെ കാലിൽ കണ്ടെത്തിയെന്നാണ്.. എല്ലാം ശരിയാണ്. പക്ഷെ ഒരു പൊതു ധാരണയിലെ ത്തുമ്പോൾ ഇവിടെ ദൈന്യതയുടെ ഒരു മുഖം കാനുന്നുണ്ട്. ഇന്ത്യൻ ഗ്രാമത്തിലെ കുട്ടികളുടെ ഒരവസ്ഥയും. പക്ഷേ പിന്നെയും ചിന്തിച്ചാൽ ഇതിനു പിന്നിലൊരു ഫോട്ടോ ഗ്രാഫറുണ്ടല്ലൊ അയാളുടെ പണിയായിരിക്കും ഇതെന്നും വലിയ വിഷമമുള്ളവർക്കു സമാധാനിക്കാം. 

Spread the love
Read Also  സമ്മതമില്ലാതെ യുവതിയുടെ കൂടെ സെൽഫി എടുത്തു; ടൈംസ് നൗ എക്സിക്യൂട്ടിവ് എഡിറ്റർ അറസ്റ്റിൽ

Leave a Reply