Monday, January 17

ഛത്തീസ്ഗഢിൽ തീരുമാനം ആയി; ഭൂപേഷ് ഭാഗേൽ മുഖ്യമന്ത്രി

അനശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസിൽ തീരുമാനം ആയി. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി പി.സി.സി പ്രസിഡന്റ് കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു.

ഇന്ന് ചേർന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ആണ് മുഖ്യമന്ത്രിയായി ഭാഗേലിനെ തിരഞ്ഞെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് 90 ല്‍ 68 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു.
അഞ്ച് ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ്  ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

Spread the love
Read Also  ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ കാര്‍ഷികകടങ്ങള്‍ എഴുതി തള്ളും: ഭൂപേഷ് ബാഗല്‍

Leave a Reply