Thursday, January 20

ചേകന്നൂർ മൗലവി കൊല്ലപ്പെട്ടതിന് തെളിവില്ല; ഒന്നാം പ്രതിയെ കോടതി വെറുതെ വിട്ടു

ചേകന്നൂർ മൗലവി കൊല്ലപ്പെട്ടതിന് തെളിവില്ലെന്നതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസിലെ ഒന്നാം പ്രതി പി.വി. ഹംസയെ വെറുതെ വിട്ടു. കൊച്ചിയിലെ പ്രത്യക സിബിഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹംസയെ ആണ് ഇപ്പോൾ ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുഴുവൻ പേരും കുറ്റവിമുക്തരായി.

25 വര്ഷം മുൻപുള്ള കേസിൽ 2010ലാണ് സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. മത പ്രഭാഷണത്തിനെന്ന പേരിൽ കൂട്ടികൊണ്ട് പോയ മൗലവിയെ പിന്നീട് കാണാതായി എന്ന പരാതിയെതുടർന്നാണ് ലോക്കൽ പൊലീസ് ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് ക്രൈം ബ്രാഞ്ചിന് അന്വേഷണത്തെ കൈമാറിയെങ്കിലും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാവാത്തതിനെത്തുടർന്ന് കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിടുകയായിരുന്നു. മൗലവി കൊല്ലപെട്ടുവെന്നും എന്നാൽ മൃതദേഹമായ മറ്റോ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി ഹംസ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇരട്ട ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തത്.

കോര്‍പസ് ഡെലിക്റ്റി സിദ്ധാന്ത പ്രകാരമാണ് ഹൈക്കോടത്തിയുടെ ഇപ്പോഴത്തെ വിധി. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങളിൽ അന്വേഷണ സംഘം പരാജയപെട്ടതിനെത്തുടർന്നാണ് കോടതി ഇപ്പോൾ ഹംസയെ വെറുതെ വിട്ടിരിക്കുന്നത്.

Spread the love
Read Also  ടെ​ലി​ഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോ​ഴി​ക്കോ​ട് സ്വദേശിനിയുടെ ഹർജി

Leave a Reply