Friday, September 17

യാത്ര അനന്തമാം യാത്ര ചെന്നിത്തലയുടെ നിയോഗം.

നടക്കാൻ വിധിക്കപ്പെട്ട രമേശ് ചെന്നിത്തല. കാസർഗോഡ് നിന്നും ഇന്ന് ആരംഭിക്കുകയാണ് ‘ ഐശ്വര്യ കേരള യാത്ര. പേരിൽ പോലും ഒരു സംഘി മണമുണ്ടെന്ന് പറഞ്ഞാൽ ആരും സംശയിക്കേണ്ട ഇത് രമേശ് ചെന്നിത്തലയുടെ യാത്രയാണ് കെ.സുരേന്ദ്രൻ്റെയല്ല. സർവൈശ്വര്യദായിനിയായ മൂകാംബികയുടെ മുമ്പിൽ കുമ്പിട്ട് പ്രാർത്ഥിച്ചിട്ടാണ് ഇത്തവണ ചെന്നിത്തല യാത്ര തുടങ്ങുന്നത്. വാക്കുകൾ ഈയിടയായി പിഴയ്ക്കുകയാണല്ലോ ? പ്രായാധിക്യമൊരു കാരണമാകാം എങ്കിലും അബദ്ധവശാൽ പോലും അനക്ഷരങ്ങൾ പുറത്ത് വരല്ലേ എന്ന പ്രാർത്ഥന നല്ലതു തന്നെ.

മഞ്ചേശ്വരത്ത്ത് നിന്ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രധാന ലക്ഷ്യം സംശുദ്ധ സദ്ഭരണമാണെന്നും കെ.പി.സി.സിയിൽ നിന്നും പ്രഖ്യാപനമുണ്ടായിരിക്കുന്നു. അതിനായി ഉമ്മൻ ചാണ്ടി എം.എം ഹസൻ ആര്യാടൻ തുടങ്ങിയ നേതാക്കൾ നൽകുന്ന പിന്തുണ തള്ളിക്കളയാനാവില്ല.

ഇന്ന് വൈകുന്നേരം മുൻ മുഖ്യമന്ത്രിയും നിയുക്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ഉമ്മൻ ചാണ്ടി തന്നെയാണ് ഈ സദ് യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കാനിനിയും ചെന്നിത്തലയുടെ ജന്മം ബാക്കി. തിരുവനന്തപുരത്തെത്തിയാൽ യു.ഡി എഫ് ജയിക്കുന്ന ഒരവസരത്തിലും ഈ യാത്രക്കാരൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അറിയാതെ പോലും ആരും ഉയർത്തിക്കൊണ്ട് വരില്ല. ഇപ്പോഴും ഇതറിഞ്ഞു കൊണ്ട് തന്നെയാണ് പഥികൻ യാത്ര തിരിക്കുന്നത്.

എത്രയോ യുവനേതാക്കൾ കോൺഗ്രസിനുണ്ട്. ബാലറാം, വിഷ്ണുനാഥ് ,ഷാഫി ,ബിന്ദുകൃഷ്ണ നിരനിരയായി ഇത്രയും നേതാക്കളുണ്ടായിട്ടും നടക്കാൻ ചെന്നിത്തല മാത്രം. അതു തന്നെയാണ് കേരളത്തിലെ കോൺഗ്രസിൻ്റെ പ്രശ്നവും.

യാത്ര ആരംഭിക്കട്ടെ …കേരളം പ്രകമ്പനം കൊള്ളിച്ചു കൊണ്ട് തിരുവനന്തപുരത്തെത്തുമ്പോൾ ബേക്കറിയും ഹോട്ടലുകളും ഒക്കെ സഞ്ചരിച്ച് വെങ്കായവും കല്ലുപ്പും ഒക്കെയായി പുതിയ പാചക പരീക്ഷണങ്ങൾ നടത്തുന്ന രാഹുൽജിയാണ് സമാപനം നടത്തുന്നത്.

വയനാട് എം.പി യെന്നതിൽ കവിഞ്ഞ് എന്താണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ പ്രോട്ടോകോൾ പദവി. നിറം മങ്ങിയ ലോകസഭയിൽ ഒരു പ്രതിപക്ഷ നേതാവ്. അവശ്യമായ പൊതുസന്നിഗ്ദ്ധ ഘട്ടങ്ങളിൽ സ്വകാര്യ സഞ്ചാരം നടത്തുന്നയാൾ

ചുരുക്കിപ്പറഞ്ഞാൽ ആപേക്ഷികമായി രമേശ് ചെന്നിത്തലയിലൂടെ ഒന്നു നോക്കിയാൽ ഈ മഹാ ഐശ്വര്യ സിദ്ധി യാത്ര കേരളത്തിലെ സീനിയറായ ഒരു എം.എൽ എ ഉദ്ഘാടനം ചെയ്യുകയും കേരളത്തിലെ തന്നെ ജൂനിയറായ ഒരു എം.പി സമാപനം കുറിക്കുകയു ചെയ്യുന്ന യാത്ര. വളരെ സീനിയറെങ്കിലും മുഖ്യമന്ത്രി സ്ഥാനം സ്വപ്നങ്ങളിൽ മാത്രമുള്ള ഒരു സഞ്ചാരിയുടെ യാത്ര. യാത്രകൾക്കായി ഒരു പഥിക ജൻമം.

 

Spread the love
Read Also  രാഹുൽ സ്ത്രീ വിരുദ്ധനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് പ്രകാശ് രാജ്