ആയിരം തെറ്റുകള്‍ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ല. മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് നമ്മുടെ സമൂഹത്തില്‍ അസ്വീകാര്യമായവയാണ്. ഇത്തരം നിലപാടുകളെ പര്‍വതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല ശശി തരൂർ ഉൾപ്പടെയുള്ള പുതിയ മോഡി ഭക്തർക്ക് മുന്നറിയിപ്പ് കൊടുക്കുന്നു .ഇതിനു മറുപടിയായി ശശി തരൂര്‍ രംഗത്തുവന്നത് കോണ്‍ഗ്രസില്‍ മറ്റാരെക്കാളും ബിജെപിയെ എതിര്‍ക്കുന്നയാളാണ് താനെന്നും. ജയ്‌റാം രമേശും അഭിഷേക് മനു സിങ്‌വിയും പറഞ്ഞത് തെറ്റല്ലെന്നുമാണ്. മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയുമെന്നും  എന്നാൽ യുക്തമായ അവസരം വരുമ്പോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും തരൂർ വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയം എന്നത് മോദിയെന്ന ഒറ്റ ബിംബത്തിലേക്കു കൊണ്ടുവരാൻ കൊണ്ഗ്രെസ്സ് ശ്രമിക്കുന്നതുപോലെതോന്നും നേതാക്കന്മാരുടെ വാഗ്വാദത്തിന്റെ പൊരുൾ പരിശോധിച്ചാൽ. കശ്മീർ സംബന്ധിച്ചും വ്യവസായരംഗത്തെ മാന്ദ്യവുമൊന്നും പൊതു ചർച്ചയ്ക്കുപോലും കൊണ്ടുവരാതെ രാജ്യത്തെ ഏറ്റവും കൂടുതൽ ഭരിച്ച കക്ഷിയുടെ നേതാക്കന്മാർ മോദിയെന്ന പ്രധാനമന്ത്രിയുടെ പിന്നാലെ പായുന്നതാണ് കാണുന്നത്.

ഇന്നലെ രാഹുൽ ഗാന്ധിയെ വിമാനത്തിൽ വച്ച് കണ്ടു സംസാരിച്ച കാശ്മീരി വനിതയുടെ അവസ്ഥയോ രാജ്യത്തെ സാമ്പത്തിക മാന്ദ്യമോ രമേശ് ചെന്നിത്തലയോ കേരളത്തിലെ പുതുതലമുറ നേതാക്കന്മാരോ സംസാരിക്കുവാൻ ഭയപ്പെടുന്നതെന്തുകൊണ്ടെന്നും ഈ അവസരത്തിൽ ചിന്തിക്കേണ്ടതാണ്. എന്തിനും ഏതിനും സി പി എമ്മിനെ യും കേരളത്തിലെ ഭരണത്തെയും വിമർശിക്കുകയും നവമാധ്യമങ്ങളിൽ കൂടി അവഹേളിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ യുവ എം എൽ മാരുടെയും വിഷ്ണു നാഥുൾപ്പടെയുള്ള  മറ്റു നേതാക്കന്മാരുടെയും ശബ്ദം ദേശീയമായ വിഷയങ്ങൾ കേരളത്തിൽ ചർച്ചചെയ്യുവാനായി ഉയരുന്നില്ല എന്നതാണ് മനസിലാക്കേണ്ടത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രാജസ്ഥാനിൽ മായാവതിയ്ക്ക് തിരിച്ചടി; മുഴുവൻ ബിഎസ്പി എംഎൽഎമാരും കോൺഗ്രസിൽ

LEAVE A REPLY

Please enter your comment!
Please enter your name here